RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

എന്ത് കൊണ്ട് പൃഥ്വിരാജ്..??


ഒരു ചെറിയ ഗോസിപ്പ്
ഇന്ന് ഇന്റെർനെറ്റിലെ ചൂടൻ വിഷയങ്ങളിലൊന്നാണു പൃഥ്വിരാജിനെ കളിയാക്കി കൊണ്ട് ഇറങ്ങുന്ന വീഡോയകളും ചിത്രങ്ങളും. ടി‍ന്റു മോൻ തമാശകളെക്കാളും ഏലിയൻ സ്റ്റാർ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ പാട്ടുകളേക്കാളും വേഗത്തിൽ ഇത് തരംഗമായി കൊണ്ടിരിക്കുകയാണു. ഒരു പക്ഷെ മലയാളത്തിലെ മറ്റ് ഒരു താരത്തിനും ഇത്രയധികം ആക്രമണങ്ങൾ നെറ്റിൽ നിന്ന് ലഭിച്ചിട്ടുണ്ടാവില്ല. പൃഥ്വിയെ ഇഷ്ടപ്പെടുന്നവരേക്കാൾ കൂടുതൽ വെറുക്കുന്നവരാണു ഉള്ളത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണു ഈ വീഡിയോസിനും മറ്റും വരുന്ന കമ‍ന്റുകൾ.

സംഗതി ഇങ്ങനെയൊക്കെ ആയിരിക്കെ ഒരു ചോദ്യം ഉയർന്നു വരുന്നു. എന്ത് കൊണ്ട് പൃഥ്വിരാജ് മാത്രം ഇത്തരത്തിലുള്ള സൈബർ തമാശകൾക്ക് തുടർച്ചയായി വിധേയനാക്കപ്പെടുന്നു. ഉത്തരം വളരെ സിമ്പിൾ ആണു. പൃഥ്വിരാജിന്റെ അഭിമുഖങ്ങളാണു പ്രശ്നമെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ വിവാദമായ തരത്തിലുള്ള അഭിമുഖങ്ങൾ പൃഥ്വി മുൻപ് നടത്തിയുട്ടുണ്ട്. അന്നൊന്നും സംഭവിക്കാതെ ഇരുന്ന ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് അന്വേക്ഷിച്ചാൽ ഉത്തരം നീളുന്നത് മറ്റൊരു നടന്റെ പേരിൽ അടുത്തിടെ തുടങ്ങിയ ഒരു ഓൺലൈൻ വെബ്സൈറ്റിന്റെ അണിയറപ്രവർത്തകർക്ക് നേരെയാകും എന്നാണു ചിലരുടെ അടക്കം പറച്ചിലുകൾ.

ഈ ആരോപണം ശരിയാണെങ്കിലും തെറ്റാണെങ്കിലും പൃഥ്വിരാജ് വിരോധികൾക്ക് ഈയിടയായി പൃഥ്വിയോടുള്ള വിദ്വേഷം വല്ലാതെ കൂടിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണു.പൃഥ്വിരാജ് അഭിനയം തുടങ്ങിയ കാലം മുതൽക്കേ പൃഥ്വിയെ എതിരാളിയായി കണക്കാകിയിരുന്നവർക്ക് പക്ഷെ ഈ അടുത്ത കാലം വരെ പൃഥ്വി ഒരു പ്രശ്നമല്ലായിരുന്നു. എന്നാൽ അ‍‍ൻ‍വർ നേടിയ വൻ ഇനീഷ്യലും ഉറുമിയുടെ ഗംഭീര വിജയവും മാണിക്യക്കല്ലിനു കിട്ടിയ കുടുമ്പ പ്രേക്ഷകരുടെ പിന്തുണയുമെല്ലാം ഈക്കൂട്ടരെ വിറളിപിടിപ്പിച്ചിരിക്കുകയാണു. നല്ല സിനിമകളിൽ അഭിനയിച്ചാൽ പൃഥ്വിരാജിന്റെ പടവും വിജയിക്കും എന്ന തിരിച്ചറിവ് തിയറ്ററുകളിൽ ആളെ കയറ്റി കൂവിച്ചാൽ മാത്രം കാര്യം നടപ്പില്ല എന്ന് പുനർചിന്തിക്കാൻ ഇവരെ പ്രേരിപ്പിച്ചിരിക്കണം. അതു കൊണ്ട് തന്നെയാണു ഏതുവിധേനയും പൃഥ്വിരാജിന്റെ പ്രതിഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ എത്ര തരം താണ രീതിയിലേക്കും പോകാൻ അവർ തയ്യാറാവുന്നത്.

ഫോട്ടോഷോപ്പിലും എഡിറ്റിംഗിലും പ്രാഗൽഭ്യമുള്ള നിരവധി പേരുള്ള ഇവർക്ക് ഇതൊക്കെ തികച്ചും നിസ്സാരമായി സൃഷ്ടിക്കാവുന്ന ഒന്നു മാത്രമാണു. എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികളെ മലയാള സിനിമ പ്രേക്ഷകർ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുമെന്നും ഇതുപോലുള്ള കോമാളിത്തരങ്ങൾ കൊണ്ട് നശിപ്പിക്കാൻ സാധിക്കുന്നതല്ല ഒരു നടന്റെ ഇമേജും കരിയറും എന്നത് ഇവർ മനസ്സിലാക്കാതെ പോയി. കഴിവു തെളിയിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ഒരുപാട് പേർ ഇനിയും ഉള്ളത് കൊണ്ട് ഇപ്പോഴുള്ളതിനേക്കാൾ എരിവും പുളിയുമുള്ള വീഡിയോസ് പൃഥ്വിയുടെ പേരിൽ പ്രതീക്ഷിക്കാം. അതിനു വരുന്ന ചൂടൻ കമൻ‍റ്റുകൾ വായിച്ച് സാംസ്ക്കാരിക കേരളം കോൾമയിരു കൊള്ളട്ടെ..!

19 comments:

Pony Boy said...

ഭയങ്കര കണ്ട്പിടുത്തം...അൺഗിനെയാണെങ്കിൽ അടുത്ത ഇലക്ഷന് ഇവരെ നമുക്ക് കളത്തിലിറക്കാം...എതിരാളികൾക്കെതിരെ ജനങ്ങളിൽ വെറുപ്പ് നിറയ്ക്കാൻ ഇവരെക്കൊണ്ടാകുമല്ലോ...

അടിസ്ഥാനപരമായി പിർത്തിരാജും ശ്രീശാന്തും ഒക്കെ ജാഡയുടെ ആള്രൂപങ്ങളാണ്.. അത് കൊണ്ട് തന്നെയാണ് മലയാളികൾ അവരെ വെറുക്കുന്നതും..മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് നോക്കുമ്പോൾ കൂടുതൽ ജനകീയൻ ആരാണെന്ന് നോക്കിയാൽ തന്നെ ഇത് മനസ്സിലാക്കാം...

ഇത്രയുമുൾല ഒരു സിമ്പിൾ ഫിസിക്സ് മാത്രമാണിത്...അല്ലാതെ ഇപ്പറഞ്ഞ ആക്രമണം സലിം കുമാറിനെതിരെയോ ഒക്കെ ഇറക്കിയാൽ വിജയിക്കുമോ...ഒരു നടന്റെ വ്യക്ത്വിത്തത്തിൽ ഇടപെടേണ്ട കാര്യമില്ല..എന്നാൽ ഒരു പബ്ലിക്ക് ഫിഗർ അന്ന നിലയിൽ താൻ വല്യഒരു സംഭവമാണെന്ന ധർഷ്ട്യമാണയാൽ പ്രകടിപ്പിക്കുന്നത്...സിമ്പിളായ മനുഷ്യനായിരുന്നെങ്കിൽ എല്ലാവരും ഇഷ്ടപ്പെട്ടേനെ..

Manoj മനോജ് said...

ഞാന്‍ കരുതിയത് നമ്മുടെ “കാര്‍ന്നോന്മാരുടെ” ഫാന്‍സ് ആയിരിക്കും ഇതിന് പിന്നിലെന്നാണ്... ആരായാലും ഇവരുടെ കഴിവ് അപാരം... അവരെ കുടത്തിനടിയിലിരിത്താതെ പുറത്ത് വിട്ടിരുന്നുവെങ്കില്‍ മലയാള സിനിമ രക്ഷപ്പെട്ടേനെ...

വ്യക്തിത്വം നോക്കിയാണ് സിനിമ കാണാന്‍ പോകുന്നെതെങ്കില്‍ നമ്മുടെ “കാട്ടിലെ സിംഹം” മേഞ്ഞ് നടക്കുമോ?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇത്രക്കൊക്കെ കുറ്റം പറയാന്‍ മാത്രം പ്രിത്വീരാജ്‌ എന്ത് ചെയ്തു? ഉള്ളിലൂടെ പാര വെച്ച് പുറമേക്ക് വെളുക്കെ ചിരിക്കാതതാണോ ആ നടന്‍ ചെയ്ത കുറ്റം?

p said...

"അടിസ്ഥാനപരമായി പിർത്തിരാജും ശ്രീശാന്തും ഒക്കെ ജാഡയുടെ ആള്രൂപങ്ങളാണ്.. അത് കൊണ്ട് തന്നെയാണ് മലയാളികൾ അവരെ വെറുക്കുന്നതും"

ഒവ്വ ഒവ്വ അതങ്ങ് വല്ല കോത്താഴത്തും ചെന്ന് പറ.താര രാജാക്കന്മാരെന്ന് വാഴ്ത്തി മലയാളി തലയിലേറ്റി കൊണ്ടുനടക്കുന്ന മോങ്ങന്മാരെ രണ്ടെണ്ണത്തേയും കൂട്ടിവച്ചാല്‍ പൃഥ്വിരാജ് എന്ന നടന്‍റെ ഏഴയലത്ത് എത്തില്ല.അതിന്‍റെ കെറുവുതീര്‍ക്കാന്‍ കുറേ മനോരോഗികളെ അഴിച്ചു വിട്ടിരിക്കുന്നു അതുതന്നെ.

Anonymous said...

ninakkonnum vere pani illodai....
veettee areem pachakkareem vangichondu kodukkodai

ചാര്‍ളി (ഓ..ചുമ്മാ ) said...

ഹി ഹി...ഭയങ്കര തമാശ..
നുമ്മക്കാരുടേം പക്ഷം പിടിക്കേണ്ട..
പക്കെങ്കില് ആ രാജപ്പനെ വീഡിയോ ഇറങ്ങുന്നതിനു മുന്നേ ലവനെ വെറുത്ത നല്ലൊരു ശതമാനം ആള്‍ക്കാരുണ്ടിവിടെ..

അതൊന്നും ഉറുമിടെയും മറ്റോ വിജയം കണ്ടീട്ടല്ല..

ചുമ്മാ ഒരു പോള്‍ നടത്തി നോക്കണം അണ്ണാ..
അപ്പോ അറിയാലോ പൊതുജനത്തിന്റെ വികാരം(കാര്‍ന്നൊന്മാരുമ്മും സപ്പോര്‍ട്ട് കുറവാ കേട്ടാ..)

Anonymous said...

പ്ര്‍ഥ്വിരാജിനെ പറ്റി ഹാസ്യ വീഡിയോ ഇറങ്ങിയതില്‍ ക്രുധരാജിനോ അവണ്റ്റെ ചേട്ടന്‍ ഇന്ദ്രജിത്തിനോ അമ്മ മല്ലികയ്ക്കോ ഇല്ലാത്ത ധാര്‍മ്മിക രോഷന്‍ താങ്കള്‍ക്കെന്തിനു എന്നു മനസ്സിലകുന്നില്ല ക്രുധരാജിണ്റ്റെ ചേട്ടന്‍ ഇന്ദ്രജിത്തിനെ പറ്റി ആര്‍ക്കും ഒരു പരാതിയും ഇല്ല അവനു മര്യാദക്കു സംസാരിക്കാന്‍ അറിയാം അഭിനയിക്കാനും അറിയാം പ്രശ്നം ക്രുധരാജിണ്റ്റെ ഇണ്റ്റര്‍വ്യൂകള്‍ ആണു ആ ഇണ്റ്റര്‍വ്യൂവില്‍ അടിച്ചു വിട്ട ചില കാര്യങ്ങള്‍ മോഹന്‍ ലാല്‍ പുള്ളിയെ ഇതുവരെ വിളിച്ചു അഭിനന്ദിച്ചിട്ടില്ല രണ്ട്‌ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയം മതിയാക്കണം (എനിക്കു സോള്‍ സൂപ്പര്‍ സ്റ്റാര്‍ ആകണം) മൂന്നു ക്രുധരാജിനെ പോലെ ഇംഗ്ളീഷ്‌ സംസാരിക്കാന്‍ അറിയാവുന്ന നടന്‍മാര്‍ വേറെ ഇല്ല (ഇതു ഭാര്യ വക ബീ ബീ സി റിപ്പോര്‍ട്ടര്‍ക്ക്‌ ഇത്ര സ്റ്റാന്‍ഡേഡ്‌ മാത്രമേ ഉള്ളു എന്നു വിചാരിച്ചില്ല ഇതു ഏതു നാട്ടിന്‍പുറം കാരിയും ഭര്‍ത്താവിനെ പൊക്കിപറഞ്ഞപോലെയേ ഉള്ളു)

ഇതൊക്കെ കേട്ടാല്‍ ആര്‍ക്കാണു ചൊറി വരാത്തത്‌?

താളവട്ടത്തില്‍ ജഗതി സോമനോടു ചോദിക്കുന്നപോലെ താന്‍ ആരുവാ മോഹന്‍ ലാല്‍ തന്നെ വിളീച്ചു അഭിനന്ദിക്കാന്‍ ആസ്റ്റ്രേലിയയില്‍ എങ്ങാണ്ടു പോയി പഠിച്ചു പത്തിരുപത്തഞ്ച്‌ പടം അഭിനയിച്ചു എന്നും പറഞ്ഞു താന്‍ മര്‍ലന്‍ ബ്രാന്‍ഡോയോ മറ്റോ ആയോ?

Anonymous said...

ആദ്യം മമ്മൂട്ടിയും മോഹന്‍ലാലും ക്റുധരാജിണ്റ്റെ പ്റായത്തില്‍ അഭിനയിച്ച പോലെ ഒരു കഥാപാത്റം അഭിനയിച്ചു കാണിക്കു പിന്നെ ആകട്ടെ ഗീറ്‍വ്വാണം ഒരു രാജാവിണ്റ്റെ മകനോ ഗാന്ധി നഗറിലെ ഗൂറ്‍ഖയോ വാത്സല്യത്തിലെ വല്യേട്ടനോ ആവനാഴിയിലെ മമ്മൂട്ടിയോ അടിയൊഴുക്കുകളിലെ കരുണനോ ഏതെങ്കിലും ഒന്നു അഭിനയിച്ചു കാണിക്കു, ഉറുമി ക്ളാസ്സിക്ക്‌ ആണു പോലും ഹ ഹ ഉറുമിയില്‍ ക്റുധരാജ്‌ പോറ്‍ച്ചുഗീസുകാറ്‍ക്കെതിരെ സപ്പോറ്‍ട്ട്‌ ചോദിച്ചു ആദിവാസികളെ സംഘടിപ്പിക്കുന്ന രംഗവും മമ്മൂട്ടി പഴശ്ശി രാജയില്‍ ഉണ്ണി മൂത്ത മൂപ്പണ്റ്റെ വീട്ടില്‍ വരുന്ന രംഗവും ഒന്നു കമ്പയറ്‍ ചെയ്യു, മമ്മൂട്ടിക്ക്‌ ആ രാജകീയ പ്റൌഢി അപ്പോള്‍ അങ്ങു ഉണ്ടാകുന്നു, ക്റുധരാജോ മസില്‍ (ബൈ സെപ്സ്‌) പെരുപ്പിച്ചു അങ്ങു ഒരേ പോസില്‍ നില്‍ക്കുകയാണു ആ പടം മുഴുവന്‍, അല്ലാതെ ഒരു അഭിനയവും ഞാന്‍ കണ്ടില്ല രോഷാകുലനയി നില്‍ക്കാന്‍ ആറ്‍ക്കുവേണേലും പറ്റും രാജാവിണ്റ്റെ മകന്‍ മോഹന്‍ ലാല്‍ പരാജയം വരുമ്പോഴും വിജയിക്കുമ്പോഴും ഒക്കെ അനായസമായി എത്റ എത്റ ഭാവങ്ങള്‍ ആണു ആ മുഹത്തു വിരിയുന്നത്‌? മോഹന്‍ ലാല്‍ ഇപ്പോള്‍ തറയായി സമ്മതിക്കുന്നു നോ ഒബ്ജക്ഷന്‍

Anonymous said...

പക്ഷെ മോഹന്‍ ലാല്‍ ഇയാളെ വിളിച്ചു അഭിനന്ദിക്കാന്‍ തക്ക കഥാപാത്രം ഒന്നും ഇതുവരെ ചെയ്ത്ട്ടില്ല ഒരു ദേവാസുരമോ ഒരു നര സിംഹമോ ഒരു ആറാം തമ്പുരാനോ ഒന്നും തന്നെ കൊണ്ട്‌ ചെയ്യാന്‍ പറ്റില്ല അപ്പോള്‍ പിന്നെ എന്തിനാണൂ അഭിനന്ദിക്കേണ്ടത്‌? സുകുമാരന്‍ മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മികച്ച നടന്‍ ഡയലോഗ്‌ വീരന്‍ ഒക്കെ ആയിരുന്നു പക്ഷെ അഛന്‍ ആനപ്പുറത്തു കേറിയാന്‍ മോനു ചന്തിയില്‍ തഴമ്പ്‌ വരണമെന്നില്ല സുകുമാരന്‍ ഒരു തണ്റ്റേടി ആയിരുന്നു അതിനു കാലിബറും ഉണ്ടായിരുന്നു സുകുമാരന്‍ അഭിനയിച്ച കാരക്റ്ററുകള്‍ മമ്മൂട്ടി ആണു പിന്നീട്‌ അവതരിപ്പിച്ചിട്ടുള്ളത്‌ മോഹന്‍ ലാല്‍ ആ കാറ്റഗറിയില്‍ ഒന്നും ചെയ്തിട്ടില്ല സുകുമാരനെ കുറെക്കാലം ബോയ്‌ കോട്ട്‌ ചെയ്തു കുറെ അവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു സുകുമാരന്‍ അഭയം കൊടുത്ത മണിയന്‍ പിള്ള രാജു ആണു ആദ്യം കുത്തിയതും അതു അയാള്‍ തന്നെ പശ്ചത്താപം പ്റകടിപ്പിക്കുകയും ചെയ്തു പക്ഷെ ക്റുധരാജ ഒരു അഭിനയ ശിശു ആണു, അപ്പണ്റ്റെ പ്റായമുള്ളവരെ വിമറ്‍ശിക്കാന്‍ ആയിട്ടില്ല മമ്മൂട്ടിയും മോഹന്‍ലാലും അഭിനയം നിറ്‍ത്തണോ എന്നു അവരും പ്റേക്ഷകരും തീരുമാനിക്കണം അല്ലാതെ ക്റുധരാജിനു സോള്‍ സൂപ്പറ്‍ സ്റ്റാറ്‍ ആകാന്‍ ഇവരെ വോളണ്റ്ററി റിട്ടയറ്‍ ചെയ്യിക്കണോ? അതു പറയാന്‍ ഇന്നലത്തെ മഴയത്ത്‌ കുതിറ്‍ത്ത ഈ തകര ആരു?

Anonymous said...

ഇനി ഭാര്യേടെ അഭിപ്റായം പണ്ടു സീതി ഹാജി അമേരിക്കയില്‍ പോയി മടങ്ങി വന്നപ്പോള്‍ ഒരു മീറ്റിങ്ങില്‍ പറഞ്ഞത്റെ "എണ്റ്റെ പ്റത്യേക ശ്റധയില്‍ പെട്ട ഒരു കാര്യം അമേരിക്കയില്‍ ഒരു വയസ്സുള്ള കുഞ്ഞുങ്ങള്‍ പോലും എന്ത്റ മണി മണി ആയിട്ടാണു ഇംഗ്ളീഷ്‌ പറയുന്നത്‌ എന്നാല്‍ നമ്മടെ കേരളത്തില്‍ എം എ പാസായവറ്‍ക്കു പോലും ഇംഗ്ളീഷ്‌ പറയാന്‍ അറിയില്ല " ഇതുപോലെ വിചിത്റമാണു ബീ ബീ സി റിപ്പോറ്‍ട്ടറ്‍ പറയുന്നത്‌

മോഹന്‍ ലാലും മമ്മൂട്ടിയും ഒക്കെ കേരളത്തില്‍ സാദ വിദ്യാലയങ്ങളില്‍ പഠിച്ചു മുക്കി മുക്കി ഗ്രാജുവേഷന്‍ വരെ അതേ സമയം ഇന്ദ്രജിത്തും പ്റ്‍ഥ്വിരാജും കഴക്കൂട്ടം സെണ്ട്റല്‍ സ്കൂളില്‍ ആണു പഠിച്ചത്‌ അവിടെ ആദ്യം മുതല്‍ ഇംഗ്ളീഷിലേ സംസാരിക്കാന്‍ പറ്റു പിന്നെ ആസ്റ്റ്റേലിയയില്‍ പോയി പഠിച്ചു എം ബീ എ എടുത്തു

അപ്പോള്‍ പിന്നെ ഇതു സീതി ഹാജി പറഞ്ഞപോലെ അല്ലേ ഉള്ളു

എട്ടാം ഗ്ളാസ്സും ഗുസ്തിയും ആയിരുന്ന ജയനും അങ്ങാടിയില്‍ ഇംഗ്ളീഷ്‌ പറയുന്നുണ്ട്‌ ഇനി ചോദിക്കട്ടെ കേരളത്തിലെ ഏതു വീ ഐ പി ആണു ഓക്സ്ഫോഡ്‌ ഇംഗ്ളീഷ്‌ സംസാരിക്കുന്നത്‌? ആറ്‍ക്കും അറിയില്ല എന്നതാണു സത്യം

ഈ കഥാപാത്റങ്ങളെ തന്നെ അല്ലേ സിനിമകളില്‍ വരുന്നത്‌ കിംഗ്‌ പോലെ വല്ല സിനിമയിലും ആണു ഇംഗ്ളീഷ്‌ വേണ്ടി വരുന്നത്‌ അതു ഒരു വിധം മമ്മൂട്ടി അവതരിപ്പിച്ചു

പ്റൊഫസറ്‍ നരേന്ദ്ര പ്റസാദ്‌ ആണു ഏറ്റവും നന്നായി ഇംഗ്ളീഷ്‌ സംസാരിക്കാന്‍ അറിയാവുന്ന ആള്‍ പക്ഷെ അയാള്‍ ഇംഗ്ളീഷ്‌ പ്റൊഫസ്സര്‍ ആണു അദ്ദേഹം ഇങ്ങിനെ വിളമ്പാറും ഇല്ല


അപ്പോള്‍ സ്റ്റുഡിയോ താങ്കള്‍ കടൂത്ത പ്റ്‍ഥ്വി ഫാന്‍ ആയിരിക്കാം പക്ഷെ അതുകൊണ്ട്‌ മറ്റുള്ളവരെ അങ്ങു താഴ്ത്തിക്കെട്ടരുത്‌

P said...

പൊതു ജനത്തിനു വികാരമുണ്ടേല്‍ ഒലിപ്പിക്കേണ്ടത് പൃഥ്വിരാജിനിട്ടോ,തസ്നി ബാനുവിനിട്ടോ അല്ല.വല്ലാതെ വികാരം മുട്ടി നില്‍ക്കുകയാണെങ്കില്‍ സമൂഹം പോയി വല്ല മുരിക്കുമരത്തിലും കേറട്ടെ.വ്യക്തികളുടെ മേല്‍ വലിഞ്ഞുകേറുന്ന ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മലയാളി സമൂഹത്തിനു നന്നല്ല.

Unknown said...

പ്രിത്വിരാജിന്റെ അഹങ്കാരവും ഇന്ഗ്ലിഷും ഒക്കെ അവിടെ നില്‍ക്കട്ടെ..അങ്ങേരു ബഹയങ്കര നടനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ചു പ്രയാസമുണ്ട്. അദ്ദേഹത്തിന്‍റെ കുറെ സിനിമകള്‍ കണ്ടു..ഒരേ ചിരി, ഒരേ expression, ഒരേ മസ്സില് പിടുത്തം, ഒരേ ടോണിലുള്ള ഡയലോഗുകള്‍ ഇതല്ലാതെ ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെ ഒന്നോ രണ്ടോ മൂന്നോ ചിത്രങ്ങളില്‍ സഹിക്കാം അതില്‍ കൂടുതല്‍ പാടാണ്‌.

ചാര്‍ളി (ഓ..ചുമ്മാ ) said...

വികാരം ഒലിപ്പിക്കാന്‍ മാത്രമുള്ളതാണെന്ന താങ്കളുടെ വിവരം ഉഗ്രന്‍!
പൊതുജനം ആര്‍ക്കിട്ടു വേണേ ഒലിപ്പിക്കട്ടെ ചങ്ങായീ..
രാജപ്പിനിട്ടു ഒലിപ്പിച്ചാല്‍ ഒപ്പാന്‍ തൂവാലയുമായി താങ്കള്‍ നടക്കുന്നതെന്തിനാ.

p said...

മലയാളിക്ക് നാലാളോട് പറഞ്ഞാല്‍ മാനം പോകുന്നതരം സൂപ്പര്‍ നടന്മാരെയാണ് കൊണ്ടുനടക്കാന്‍ ആക്രാന്തം. വികാരജീവിയായ മലയാളിക്ക് നല്ലതൊന്നും കണ്ട്കൂട വല്ല ചവറോ സില്‍സിലയോ,രാത്രിശിവരാത്രിയോ ഒക്കെ കണ്ടാല്‍ ഹൊ! യെന്തൊരു കണ്ഠക്ഷോഭം! നെലവാരമളക്കല്‍!!. സംഗതിയെന്താ? നല്ലതിനെ വിമര്‍ശിക്കാന്‍ വിവരം വേണം വികാരം പോര.അത് തലമുറകളില്‍ ഏതിലോ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു വികാര്‍ഭവന്‍/മന്‍സില്‍/വില്ല മലയാളിക്ക്. എന്നിട്ട് ചങ്കൂറ്റമുള്ള ആമ്പിള്ളേര്‍ നിവര്‍ന്നു നിന്ന് കാര്യം പറയുമ്പോള്‍ മറഞ്ഞു നിന്ന് കൂക്കിവിളിച്ച് കേമന്‍മാരാവുന്നു. കാല്‍ നൂറ്റാണ്ട് ചരിഞ്ഞു നടന്നും വലിഞ്ഞു നടന്നും താരങ്ങളായവരുടെ തനിയാവര്‍ത്തനങ്ങളൊന്നും വി.മലയാളിക്ക് കാര്യമല്ല.കാണാന്‍ ചന്തവും അഭിനയിക്കാന്‍ കഴിവുമുള്ള ഒരു ആണൊരുത്തനെ സ്ക്രീനില്‍ കാണുമ്പോള്‍ 'കിളവോമാനിയാ'ക്കാരായ വി.മലയാളിക്ക് മനമ്പിരട്ടലും വയറിളക്കവുമൊക്കെയുണ്ടാകും, പിന്നെ ആശ്വാസമെന്താണെന്നുവച്ചാല്‍ ബ്ലോഗും ഫേസ് ബുക്കും പോലെയുള്ള പൊതുകക്കൂസുകള്‍ ധാരാളമുള്ളപ്പോള്‍ വയറിളക്കക്കാര്‍ക്കും ഭരിക്കാം വയറുകാലിയാവുന്നതുവരെ അതാണ്.

Anagha said...

പ്രസ്തുത വിഡിയോയില്‍ എന്താണ് തെറ്റ് ..ഒരു പ്രമുഖവാര്‍ത്താ ചാനല്‍ politrics എന്ന പേരില്‍ ഒരു പരിപാടി നടത്തുന്നുണ്ട് .അതില്‍ ഇതിലും ഭീകരം ആയി രാഷ്ട്രീയക്കാരെയും മറ്റും വാരുന്നുണ്ട് ..അതെ മോഡല്‍ ഒരു ഓപറേഷന്‍ ആണ് ഇത് ..പിന്നെ ഇന്ഗ്ലിഷ് പ്രിത്വി മാത്രമേ സംസാരിക്കു എന്ന് പറഞ്ഞത് ബാലിശം തന്നെ അല്ലെ . തന്നെ ഒരാള്‍ വിളിച്ചു അഭിനന്ദിക്കണം എന്നൊക്കെ പറയുന്നത് മോശം അല്ലെ ..തനിക്ക് 'വര്‍ത്തി'ആയ ഒരു എതിരാളി മലയാളത്തില്‍ ഇല്ല എന്ന് അഹങ്കാരപുരസരം പറയുമ്പോള്‍ ..താന്‍ മറ്റുള്ളവരാല്‍ അഭിനന്ധിക്കപ്പെടാന്‍ വര്‍ത്തി ആണോ എന്ന് ഇദ്ദേഹം സ്വയം പരിശോധിക്കേണ്ടതല്ലേ ..

എനിക്ക് വര്‍ത്തി ആയ എതിരാളി ഇല്ല എന്നതൊക്കെ അഹങ്കാരത്തിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഒരു മനുഷ്യനെ പറയാന്‍ കഴിയു ..നാളെ ശന്കരിന്റെയോ ..അരവിന്ദ്‌ സ്വാമിയുടെയോ അവസ്ഥ വന്നാല്‍ ഇതേ വീഡിയോ അയാളെ തന്നെ വേദനിപ്പിക്കും (അങ്ങനെ വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം ..പക്ഷെ ഒരു കോസ്മിക് ലോ വച്ച് ഒക്കെ നോക്കിയാല്‍ പ്രസ്തുത വാചകം ഒരാള്‍ പറഞ്ഞാല്‍ തിരിച്ചടിക്കും എന്നതാണ് ചരിത്രം )

Anonymous said...

60 സിനിമകളിൽ കൂടുതൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വിജയിച്ചത് വെറും അഞ്ചോ ആറോ എണ്ണം മാത്രം. അതിൽ തന്നെ കൂടുതലും മൾട്ടിസ്റ്റാറും. എന്നിട്ടാണു ഇത്രയ്ക്കും അഹങ്കാരം, ഇക്കണക്കിനു ഇയാളുടെ ഒരു 10 സിനിമ വിജയിച്ചാൽ പിന്നെ എന്തായിരിക്കും അവസ്ഥ.

Anonymous said...

കാണാന്‍ ചന്തവും അഭിനയിക്കാന്‍ കഴിവുമുള്ള ഒരു ആണൊരുത്തനെ സ്ക്രീനില്‍ കാണുമ്പോള്‍

ഹ ഹ കാണാന്‍ എന്താ ഇത്റ ചന്തം ? മീശ ഇല്ലാതെ പുതിയ മുഖത്തില്‍ കണ്ടാല്‍ എന്താ പുരുഷത്വം? എപ്പോഴും ഒരു ആക്കിയ ചിരി, പോടാ കോപ്പേ എന്നു നിശ്ശബ്ദം പറയുന്ന ഒരു സ്ഥായിയായ പുശ്ചഭാവം

നന്ദനം അമ്മക്കിളിക്കൂട്‌ മാത്റമാണു എനിക്ക്‌ പുള്ളിക്കാരന്‍ മര്യാദക്കു അഭിനയിച്ചതായി തോന്നിയിട്ടുള്ളത്‌ പക്ഷെ അന്നു ആള്‍ ബഡ്ഡിംഗ്‌ സ്റ്റാറ്‍ ആണു സൂപ്പറ്‍ അല്ല ഇപ്പോള്‍ പാലഭിഷേകം ഒക്കെ നടത്തി മലയാള രജനീകാന്ത്‌ ആകാന്‍ ശ്രമിക്കുകയല്ലേ

അറുപതാം വയസ്സിലും മമ്മൂട്ടി തന്നെ പുരുഷന്‍ സുന്ദരന്‍ മര്യാദക്ക്‌ സംസാരിക്കാനും അറിയാം ഇണ്റ്ററ്‍വ്യൂകളും ഒന്നാംതരം

ലോഹിത ദാസ്‌ ആദ്യം കമല്‍ സംവിധാനം തുടങ്ങി മോഹന്‍ലാല്‍ വിദ്യാ ബാലന്‍ അഭിനയിച്ചു പെട്ടിയിലായ ചക്റം വീണ്ടും നിറ്‍മ്മിച്ചകാലം പ്റ്‍ഥ്വീരാജിനോട്‌ മമ്മുട്ടി പറഞ്ഞു "എടാ ചെറുക്കാ നിന്നെക്കൊണ്ടാവുന്ന കാരക്ടറ്‍ വല്ലതും ചെയ്താല്‍ പോരെ?"

ഒരു പഴശ്ശിരാജ ആകാന്‍ ശ്രമിച്ചത്‌ നമ്മള്‍ കണ്ടു മലയാളം അറിയാത്ത ജെനേലിയ പടത്തിണ്റ്റെ ഫുള്‍ ക്റെഡിറ്റ്‌ കൊണ്ടുപോയി

ദുശ്ശാസ്സനന്‍ said...

പ്രിഥ്വിരാജിനെ ഇത്രയും വലിയ അഭിനേതാവായി അവതരിപ്പിച്ചതിന്റെ ലോജിക് മനസ്സിലാവുന്നില്ല.
ഏതു ചിത്രത്തിലാണ് അദ്ദേഹം ഇത്രയും വലിയ അഭിനയം പുറത്തെടുത്തത് ? അര്‍ഹതയുള്ളവന്‍ അഹങ്കരിച്ചാല്‍ കാണാനെങ്കിലും ഒരു ചന്തമുണ്ട്. അതില്ലാത്തവന്‍ അഹങ്കരിച്ചാല്‍ ഇങ്ങനിരിക്കും.

Anonymous said...

prithviraaj oru nalla nadananu..but oru nalla vyakthi alla.. athu kondu thanee avan verukkapeddum...

Followers

 
Copyright 2009 b Studio. All rights reserved.