RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മാന്നാർ മത്തായി സ്പീക്കിംഗ് 2


മമ്മാസ് ചേട്ടോ തനിക്ക് വേറെ വല്ല പണിയ്ക്കും പോയ്ക്കൂടെ...!
http://www.lifestylekeralam.com/index.php?article=304#mannar_mathayi_speaking_2.html 

സലാല മൊബൈൽസ്



സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ മുതൽ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ച്ച ഒരു കാര്യം ഇതിന്റെ സംവിധായകന്റെ പേരായിരുന്നു. ശരത്ത് എ ഹരിദാസൻ. എവിടെയോ കേട്ട് മറന്ന പേരു. ഇന്റർനെറ്റിൽ പരതിയപ്പോൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു ഇത് 2004 ല് പുറത്തിറങ്ങിയ ജയരാജ് ചിത്രമായ റെയ്ന് റെയ്ന് കം എഗെയിൻ എന്ന സിനിമയുടെ തിരകഥാകൃത്തായിരുന്നു എന്ന്. അതറിഞ്ഞത് മുതൽ വല്ലാത്ത ഒരാശ്വാസമനുഭവപ്പെട്ടു തുടങ്ങി.. കാരണം ഇതിലും വലുത് എന്തോ വരാനിരുന്നതാ.. ഇങ്ങനങ്ങ് തീർന്നല്ലോ ഭാഗ്യം...!!!

മലയാള സിനിമ 2013


അങ്ങനെ 2013 അവസാനിച്ചു. 2010 ല് അറുപതോളം മലയാള സിനിമകൾ റിലീസ് ചെയ്ത നമ്മുടെ കേരളത്തിൽ ഇത്തവണ റിലീസ് ആയത് 158 ല് പരം ചിത്രങ്ങളാണു. എല്ലാ ആഴ്ച്ചയിലും 4 സിനിമകൾ വീതം റിലീസ് ചെയ്ത്  സിനിമ പ്രേമികളെ ആഹ്ലാദഭരിതരാക്കികൊണ്ട് കടന്നു പോയ വർഷമാണു 2013. എന്നാൽ ഈ 158 സിനിമകളിൽ എത്ര എണ്ണം തിയറ്ററിൽ നിന്ന് ലാഭം നേടി എന്ന ചോദ്യമുയരുന്നിടത്താണു കഴിഞ്ഞു പോയ വർഷത്തിൽ സിനിമ വ്യവസായം നേരിട്ട തിരിച്ചടിയുടെ ആഴം വ്യക്തമാകുന്നത്. ന്യൂജനറേഷൻ എന്ന ലേബലിൽ ആർക്കും എങ്ങനെ വേണമെങ്കിലും എത്ര ചെറിയ ബഡ്ജറ്റിലും സിനിമ പിടിക്കാം എന്ന വിശ്വാസവും മൾട്ടി പ്ലക്സുകളിൽ ഇത് ഒരു ഷോ എങ്കിലും റിലീസ് ചെയ്യാം എന്ന ആശ്വാസവുമാണു ഇത്തരത്തിൽ ഒരു വലിയ തോതിൽ സിനിമകൾ നിർമ്മിക്കപ്പെടാൻ കാരണം.  എല്ലാവർഷത്തെയും പോലെ മമ്മൂട്ടി- ലാലിനെ ചുറ്റി പറ്റിയല്ല ഇത്തവണ മലയാള സിനിമ നീങ്ങിയത് എന്നത് ഒരു പ്രത്യേകതയാണു. 2013 ല് തിയറ്ററുകളിൽ തരംഗം തീർക്കുമെന്ന് ഏവരും കരുതിയിരുന്ന ന്യൂനജറേഷൻ സിനിമകളിൽ ഏറിയ പങ്കും ബോക്സോഫീസിൽ മൂക്കും കുത്തി വീണു. തെലുങ്ക് ഡബിംഗ് സിനിമകളുടെ സ്വാധീനം ഏതാണ്ട് പൂർണ്ണമായും ഈ വർഷം മലയാളത്തിൽ അവസാനിച്ചു.തിയറ്ററിൽ നിന്ന് മുടക്ക് മുതൽ തിരിച്ച് പിടിക്കുക എന്ന ലക്ഷ്യം ഇന്നത്തെ നിർമ്മാതാക്കൾ ഉപേക്ഷിച്ച മട്ടാണു. സാറ്റ്ലൈറ്റ് റൈറ്റ് വഴി കിട്ടുന്നത് കൊണ്ട് സേഫ് ആക്കുക എന്ന രീതിയാണു ഒട്ടുമിക്ക സിനിമക്കാരും അവലംബിക്കുന്നത്. ഇതിന്റെ ആത്യന്തികമായ നഷ്ടം സഹിക്കേണ്ടി വരുന്നത് തിയറ്റർ ഉടമകൾ മാത്രമാണു. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ തിയറ്ററുകളിൽ നിന്ന് ലാഭം നേടിയത് കേവലം 12 സിനിമകൾ മാത്രമാണു എന്ന് വരുന്നിടത്താണു എങ്ങനെ? എന്ത് കൊണ്ട്? ഇത്രയധികം സിനിമകൾ ഉണ്ടാകുന്നു എന്ന സംശയം ഉടലെടുക്കുന്നത്.  2013 ല് റിലീസ് ചെയ്ത 158 സിനിമകളിൽ വിജയം പ്രതീക്ഷിച്ച് വന്ന് പരാജയമടഞ്ഞ ചിത്രങ്ങളും അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങളുമുണ്ട്.  

പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങൾ
1. സൗണ്ട് തോമ
2. റോമൻസ്
3. ABCD
4. ശൃഗാരവേലൻ
5. പുള്ളി പുലികളും ആട്ടിൻ കുട്ടിയും
6. ഇമ്മാനുവേൽ
7. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
8. ദൃശ്യം  
ഏറ്റവും കൂടുതൽ ഷോകൾ കളിച്ച ചിത്രങ്ങളിൽ മുൻപന്തിയിലെത്തിയത് സൗണ്ട് തോമയും റോമൻസുമായപ്പോൾ അത് 2012 ന്റെ തന്നെ ആവർത്തനമായി. അന്ന് ഓർഡിനറിയിലൂടെയും മായാമോഹിനിയിലൂടെയും  കരുത്ത് തെളിയിച്ച ദിലീപും കുഞ്ചാക്കോയും  മലയാള സിനിമയിൽ തങ്ങളുടെ ബോക്സോഫീസ് ആധിപത്യം തുടരുന്ന കാഴ്ച്ചയാണു 2013ല് കണ്ടത്.  

അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങൾ
1. ഹണിബീ
2. ആമേൻ
3. മെമ്മറീസ്
4. നേരം
5. ഫിലിപ്സ് & മങ്കി പെൻ
6. പുണ്യാളൻ അഗർബത്തീസ്
പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ വന്ന് പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളാണു മേല്പറഞ്ഞവയെല്ലാം. മെമ്മറീസ്, ആമേൻ , ഫിലിപ്സ് & മങ്കിപെൻ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങൾ മലയാള സിനിമ പണ്ഡിതരെ തന്നെ അമ്പരിപ്പിക്കുന്നവയായിരുന്നു.

അപ്രതീക്ഷിത പരാജയം നേരിട്ട ചിത്രങ്ങൾ
1. ലോക്പാൽ
2. റെഡ് വൈൻ
3. ത്രീ ഡോട്ട്സ്
4. ലേഡീസ് & ജെന്റില്മാൻ
5. കടൽ കടന്നൊരു മാത്തുകുട്ടി
6. കളിമണ്ണ്
7. ഇടുക്കി ഗോൾഡ്
8. ഗീതാഞ്ജലി
9. വിശുദ്ധൻ
10. ഏഴ് സുന്ദരരാത്രികൾ
11. കമ്മത്ത് & കമ്മത്ത്
12. ഏഴാമത്തെ വരവ്
13. തിര
ജോഷി, രഞ്ജിത്ത്, സിദിഖ്, ബ്ലെസി, ആഷിക് അബു, വൈശാഖ്, പ്രിയദർശൻ എന്തിനധികം പറയുന്നു സാക്ഷാൽ ലാൽ ജോസ് വരെ കടപുഴകി വീണ വർഷമായിരുന്നു 2013. പേരും പെരുമയും നോക്കിയല്ല പ്രേക്ഷകർ സിനിമകൾ വിജയിപ്പിക്കുന്നത് എന്ന് അണിയറപ്രവർത്തകരെ വ്യക്തമായി മനസ്സിലാക്കികൊടുക്കുന്നതായിരുന്നു ഈ പരാജയങ്ങളെല്ലാം. കോമഡി സിനിമകൾ തീർച്ചയായിട്ടും വിജയിക്കും എന്ന മുൻ ധാരണകളെ പാടെ തകർത്ത് കളഞ്ഞ് കൊണ്ടായിരുന്നു  മമ്മൂട്ടി-ദിലീപ്-വൈശാഖ് കൂട്ടുകെട്ടിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കമ്മത്ത് & കമ്മത്ത് ബോക്സോഫീസിൽ വീണത്. ഹരിഹരൻ - എംടി ടീമിന്റെ ഏഴാമത്തെ വരവ് അവതരണത്തിലെ പുതുമയിലായ്മ മൂലം തിയറ്ററുകളിൽ അകാല ചരമമടഞ്ഞു. ഏറെ പ്രതീക്ഷകളോടെ എത്തിയ വിനീത് ശ്രീനവാസന്റെ തിരയും പ്രേക്ഷകരെ നിരാശപ്പെടുത്തി.

ശ്രദ്ധിക്കപ്പെട്ട സിനിമകൾ
തിയറ്ററുകളിൽ വിജയമായില്ലെങ്കിൽ കൂടി പ്രമേയപരമായ വ്യത്യസ്ത്ഥ കൊണ്ടും സംവിധാന, അഭിനയ മികവിന്റെ സാന്നിധ്യം കൊണ്ടും നിരൂപ പ്രശംസയും പുരസ്കാരങ്ങളും കരസ്ഥമാക്കിയ ചിത്രങ്ങൾ 2013 ല് ഉണ്ടായി
1. അന്നയും റസൂലും
2. സെലുലോയ്ഡ്
3. ഷട്ടർ
4. പപ്പിലിയോ ബുദ്ധ
5. മുബൈ പോലീസ്
6. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
7. 101 ചോദ്യങ്ങൾ
8. നോർത്ത് 24 കാതം
9. നടൻ
പ്രതീക്ഷിച്ച പരാജയം നേരിട്ടവ
എല്ലാ സിനിമകളും വിജയം പ്രതീക്ഷിച്ച് കൊണ്ട് തന്നെയാണു ഇറക്കുന്നത്. എന്നാൽ പ്രശസ്തരായ ചില സിനിമക്കാർ ഒരു സിനിമ അനൗൺസ് ചെയ്യുമ്പോഴെ പ്രേക്ഷകർ അതിന്റെ വിധി എഴുതി കഴിയുന്ന ചില ഘടകങ്ങളുണ്ട്. അവയെ തകിടം മറിക്കുന്ന പ്രകടനങ്ങൾ കാഴ്ച്ച വെയ്ക്കുമ്പോഴാണു ആ സിനിമകൾ കറുത്ത കുതിരകളായി മാറുന്നത്. എന്നാൽ പരാജയപ്പെടുമെന്ന് പ്രേക്ഷകർ ഉറച്ച് വിശ്വസിക്കുകയും പ്രേക്ഷകരുടെ ആ വിശ്വാസം അതേപടി കാത്തു സൂക്ഷിക്കുകയും ചെയ്ത ചിത്രങ്ങളും 2013 ല് ഉണ്ടായി
1. ഡേവിഡ് & ഗോലിയത്ത്
2. കിളി പോയ്
3. റോസ് ഗിറ്റാറിനാൽ
4. ഇതു പാതിരാമണൽ
5. 72 മോഡൽ
6. മുസാഫിർ
7. പോലീസ് മാമൻ
8. റേഡിയോ ജോക്കി
9. KQ
10. കാമൽ സഫാരി
11. കാഞ്ചി
12. ജിഞ്ചർ
13. നമ്പൂതിരി യുവാവ്
14. മിസ് ലേഖ തരൂർ കാണുന്നത്
15. മൈഫാൻ രാമു
16. ലിസമ്മയുടെ വീട്
17. ഒറീസ

നിരാശപ്പെടുത്തിയ സിനിമകൾ
1. കുഞ്ഞനന്തന്റെ കട
2. ആഗസ്റ്റ് ക്ലബ്
3. ഹോട്ടൽ കാലിഫോർണിയ
4. വല്ലാത്ത പഹയൻ
5. ഗോഡ് ഫോർ സെയിൽ
6. ഡി കമ്പനി
7. കഥവീട്
8. വെടിവഴിപാട്
ബോക്സോഫീസിൽ വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിൽ കൂടി നല്ലൊരു സിനിമയായിരിക്കും എന്ന് കരുതി കാത്തിരുന്ന പ്രേക്ഷകരെ പാടെ നിരാശപ്പെടുത്തിയ സിനിമകളും മേല്പറഞ്ഞവയാണു. സലീം അഹമ്മദ് എന്ന സംവിധായകന്റെ കഴിവിലുള്ള വിശ്വാസം തകിടം മറിക്കുന്നതായിരുന്നു കുഞ്ഞനന്തന്റെ കട. പത്മരാജന്റെ മകനിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നവർ ആഗസ്റ്റ് ക്ലബ് കണ്ട് ഇളിഭ്യരായി. മറ്റൊരു ട്രിവാൻഡ്രം ലോഡ്ജ് പ്രതീക്ഷിച്ചെത്തിയവരെ പാടെ വെറുപ്പിക്കുന്നതായിരുന്നു ഹോട്ടൽ കാലിഫോർണിയ. മറിമായം പ്രേക്ഷകരെ തിയറ്ററിലെത്തിക്കാനുള്ളാ ശ്രമത്തിന്റെ ഭാഗമായുള്ള വല്ലാത്ത പഹയനും പാളിപ്പോയി. ബാബു ജനാർദനന്റെ മാസ്റ്റർ പീസാകുമെന്ന് കരുതിയ ഗോദ് ഫോർ സെയിൽ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കാൻ മാത്രമെടുത്ത സിനിമ ആയിരുന്നു. ഡി കമ്പനി, കഥ വീട് എന്നീ സിനിമകൾ റിലീസ് ചെയ്ത് കഴിഞ്ഞപ്പോൾ അതിനു മുൻപുണ്ടായിരുന്ന പ്രചരണത്തിന്റെ ഏഴയലത്ത് പോലും എത്തിയില്ല. മലയാളസിനിമയിലെ ന്യൂജനറേഷൻ സിനിമകളുടെ ശവപ്പെട്ടിയിൽ വെച്ച ആദ്യത്തെ റീത്താകാനായിരുന്നു വെടിവഴിപ്പാടിന്റെ യോഗം. ഇനി കുറച്ച് മണ്ണും കൂടി വാരിയിട്ടാൽ ന്യൂജനറേഷൻ സിനിമകളെയും സിനിമക്കാരെയും നമുക്ക് എന്നന്നേക്കുമായി കുഴിച്ച് മൂടാം.

വൻ പരാജയം നേരിട്ട ചിത്രങ്ങൾ
ഒരാഴ്ച്ച പോലും തികച്ച് കളിക്കാതെ തിയറ്ററുകൾ വിട്ട സിനിമകൾ ഈ വർഷം 50 ല് അധികമാണു. മമ്മൂട്ടി, ലാൽ , ജയറാം തുടങ്ങിയ മിക്ക താരങ്ങളുടെ ചിത്രങ്ങളിൽ പലതും തിയറ്ററുകളിൽ കനത്തപരാജയം നേരിട്ടവയാണു. ഇതിനൊടൊപ്പം യുവതാരങ്ങളുടെയും പുതുമുഖങ്ങളുടെയും മറ്റും ചിത്രങ്ങൾ കൂടിയാവുമ്പോൾ ലിസ്റ്റ് നൂറിൽ പരം വരും എന്നതിനാൽ അത്തരമൊരു കണക്കെടുപ്പിനു മുതിരുന്നില്ല. കാരണം ആ ചിത്രങ്ങൾ വിജയിക്കും എന്ന് അതിന്റെ നിർമ്മാതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലെയുള്ള നിർമ്മാതാക്കളും സംവിധായകരുമാണു ഇപ്പോഴും മലയാള സിനിമയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നത്.
റിലീസ് ചെയ്യുന്ന സിനിമകളുടെ എണ്ണം കൂടിയെങ്കിലും വിജയിക്കുന്നവയുടെ എണ്ണം അതിനനുസരിച്ച് വർദ്ധിക്കാത്തത് മലയാള സിനിമയ്ക്ക് നിരാശതന്നെയാണു സമാനിക്കുന്നത്. പുതിയ സംവിധായകരും തിരകഥാകൃത്തുകളും ഈ വർഷം ഒരുപാട് കടന്നുവരികയും അവരിൽ ചിലർ വിജയം കൈവരിക്കുകയും ചെയ്തു എന്നത് സിനിമയ്ക്ക് ശുഭ സൂചനയാണു. പഴയ താപ്പാനകളുടെ  പരാജയങ്ങൾ ഒരു ആത്മപരിശോധനയ്ക്ക് അവരെ സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. വർഷാവസാനം ഇറങ്ങിയ ദൃശ്യം എന്ന സിനിമയിലൂടെ 2013 ലെ മുഴുവൻ ക്രെഡിറ്റും ജീത്തു ജോസഫും മോഹൻലാലും സ്വന്തമാക്കിയിരിക്കുകയാണു. പ്രേക്ഷകപ്രതികരണങ്ങളിൽ നിന്നും ദൃശ്യം സർവ്വകാല കളക്ഷൻ റെക്കാർഡുകൾ മറികടക്കുമെന്നാണു സൂചന. ഒരു ഇന്ത്യൻ പ്രണയകഥ എന്ന സത്യൻ അന്തിക്കാട് ചിത്രവും ക്രിസ്തുമസ് നാളുകളിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. ന്യൂജനറേഷൻ സിനിമകൾ എന്ന പേരിൽ ഇറങ്ങുന്ന മനം പിരട്ടലുകളിൽ നിന്നും പ്രേക്ഷകരെ രക്ഷിക്കാൻ ഉതകുന്ന സിനിമകൾ ഉണ്ടാകാൻ സിനിമക്കാർക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം. അതല്ല എങ്കിൽ തിയറ്ററുകളിൽ നിന്ന് എന്നന്നേക്കുമായി പ്രേക്ഷകർ അകലുന്ന കാലം വിദൂരമല്ല. സിനിമയുടെ പരാജയത്തിനു പ്രേക്ഷകരെ കുറ്റം പറഞ്ഞ് കൊണ്ട് പത്രസമേളനം വിളിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന സിനിമക്കാരോട് അവസാനമായി ഒരു വാക്ക്. ഒരു നല്ല സിനിമ ചിലപ്പോൾ വിജയിക്കാതിരുന്നേക്കാം. പക്ഷെ മികച്ച സിനിമകൾ ഒരിക്കലും പരാജയപ്പെടുന്നില്ല. ഇനി അഥവ പരാജയപ്പെടുന്നുവെങ്കിൽ അതിനർത്ഥം അവ മികച്ചവയല്ല എന്ന് തന്നെയാണു.




Followers

 
Copyright 2009 b Studio. All rights reserved.