RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

റാണി പത്മിനി - Film review


സത്യത്തില്‍ ഇതൊരു സ്ത്രീപക്ഷ സിനിമയാണു. എന്നു വെച്ചാല്‍ പുരുഷമേധാവിത്യത്തിനു എതിരെ പടവാളെടുക്കുന്ന സിനിമ എന്നല്ല അര്‍ത്ഥം. ഒരു സ്ത്രീക്ക് വീട്ടിലിരുന്നാല്‍ ഉണ്ടാവുന്ന കുഴപ്പങ്ങളെ റോഡിലുമുണ്ടാകു എന്നും ചെറുപ്പത്തില്‍ നല്ല അടക്കവും ഒതുക്കുവുമുള്ള കുട്ടി എന്ന് ആരെങ്കിലും പുകഴ്ത്തിയാല്‍ സന്തോഷിക്കരുത് അത് ചിറകുകള്‍ ഒതുക്കി വെക്കാനുള്ള കല്പനയാണു ചിറക് വിടര്‍ത്തിയാലല്ലോ പറക്കാന്‍ പറ്റു. എന്നും സ്ത്രീകളെ ഓർമ്മപ്പെടുത്തുന്ന ചിത്രം.
To read Full review
http://www.lifestylekeralam.com/rani_padmini.html

കനൽ - Film Review


സത്യത്തിൽ ജീവിതം ഒരു നേരമ്പോക്കാണു. അതിൽ ഓർമ്മകളില്ലാതിരുന്നാൽ..!! അതു കൊണ്ട് ഈ സിനിമ കണ്ട കാര്യം അങ്ങ് മറന്നു കളഞ്ഞേക്കാം.. ആ വിഷമമങ്ങ് മാറട്ടെ..!!   
to read full review
http://www.lifestylekeralam.com/kanal_film_review.html

Lord Livinstone 7000 Kandi - Film Review


അമര്‍ അക്ബര്‍ അന്തോണി - film review


 കടുത്ത തണുപ്പിലും പ്യാരിലാല്‍ വിയര്‍ത്ത് ഒഴുകി

വീണ്ടും തന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചിരിക്കുന്നു

അതിരാവിലെ എണീറ്റ്‌ പ്രിത്വിരാജ് പടത്തിനു  റിവ്യുവും 

എഴുതി ഉണ്ടാക്കി പടം കാണാന്‍ തിയ്യറ്ററില്‍ എത്തി പടം 

കഴിഞ്ഞ ഉടന്‍ റിവ്യു ഫേസ്ബുക്കിലും സിനിമ ഫോറങ്ങളിലും 

പോസ്റ്റ് ചെയ്യാന്‍ രാമന്‍ലാലിനെ എര്‍പ്പാടും ചെയ്ത് ഇവിടെ 

എത്തിയതാണ്. സിനിമ കഴിയുന്ന നേരം ആയപ്പോള്‍ മുതല്‍ 

രാമന്‍ലാല്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങിയതാണ്‌ പ്യാരി 

മൊബൈല്‍ സൈലന്റ് ആക്കി വെച്ചു അല്ലാതെന്ത് ചെയ്യും

ഹൃദയ ഭേദകമായ ആ വാര്‍ത്ത താന്‍ എങ്ങനെ രാമനോട് 

പറയും. ഒന്ന് പൊട്ടികരയാന്‍ പ്യാരിക്ക് തോന്നി
.. !!!

To read full 

http://www.lifestylekeralam.com/amar_akbar_antony.html

പത്തേമാരി - Film review


ഉച്ച സമയം പത്തേമാരി കണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങി വരുംമ്പോള്‍ മനോജിന്റെ ഫോണ്‍ ശബ്ദിച്ചു. .
മനോജ് : ആ അളിയാ ഒന്നും പറയണ്ടാ.. പടം കാണാന്‍ കേറിയേക്കായിരുന്നു. പത്തേമാരി.. ഞാനും രാജീവും ഉണ്ട്. ഓക്കെ. എന്തോന്നടാ,, ഒരു മാതിരി കോപ്പിലെ പടം. (ചിരിക്കുന്നു) നമ്മുടെ നാടോടി കാറ്റിലെ ഗഫൂര്‍ക്കാ ദോസ്തിന്റെ ഉരു ഇല്ലേ.. ആ മാമുക്കോയയുടെ.. കാലിഫോര്‍ണിയാ വഴി പോകുന്ന ദുബായ് കടപ്പുറം വഴി തിരിച്ചു വിടുന്ന ഉരു. ആ ഉരുവില്‍ കയറി മമ്മൂട്ടി ദുബായില്‍ എത്തുന്നു.. എന്നിട്ടെന്താ.. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുബത്തെ ഒരു കരപറ്റിക്കും. എല്ലാവര്‍ക്കും കാശ് മാത്രം മതി. മമ്മൂട്ടിയാണേല്‍ ഇവിടെ വാര്‍ക്ക പണി ചെയ്താ കാശ് ഉണ്ടാക്കുന്നെ അതൊന്നും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അറിയില്ലല്ലോ.. എന്നിട്ടെന്താവാനാ.. ലാസ്റ്റ് എല്ലാ ഗള്‍ഫ്കാരെയും പോലെ അങ്ങനങ്ങ് തീരും.. ഒരു മാതിരി സെന്റി പടം. ഓ മമ്മൂട്ടി കുഴപ്പല്യാ.. ഹേയ് അതിന്റെ ആവശ്യമൊന്നുമില്ല. ഡിവിഡി ഇറങ്ങുമ്പോള്‍ കണ്ടാല്‍ മതി (ഫോണ്‍ വെയ്ക്കുന്നു. മനോജിന്റെ സംഭാഷണം മുഴുവന്‍ കേട്ടിരുന്ന രാജീവിന്റെ മുഖത്ത് വിവിധ ഭാവങ്ങല്‍ മിന്നിമറയുന്നത് മനോജ് കണ്ടു.)
മനോജ് : എന്തുവാടാ.. നിന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നല്ലോ അതിനു മാത്രം എന്താടാ ഈ സിനിമയില്‍ ഉള്ളത്..
തുടർന്ന് വായിക്കാൻ

http://www.lifestylekeralam.com/pathemari.html

സൈഗാൾ പാടുകയാണ് - Film Review

ഷൈൻ ടോം ചാക്കോക്ക് ഒരു തുറന്ന കത്ത്
വല്ലാത്ത കുറ്റബോധത്തോടെ ആണ് ഈ കത്ത് എഴുതുന്നത്‌. ഇന്ന് താങ്കൾ അഭിനയിച്ച സൈഗാൾ പാടുകയാണ് എന്ന സിനിമ കണ്ടു. സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ ചില കാരണങ്ങളാൽ താങ്കളോട് അകാരണമായ ദേഷ്യം അനുഭവപെടുകയും എന്നാൽ സിനിമ അവസാനിച്ചപ്പോൾ ആ ദേഷ്യമെല്ലാം പമ്പ കടന്ന് താങ്കളൊരു വലിയ മനുഷ്യൻ ആണെന്ന സത്യം ബോധ്യപെടുകയും ചെയ്തു. ഇനി എന്തിനാണ് താങ്കളോട് ദേഷ്യം തോന്നിയതും എങ്ങിനെയാണ് അത് മാറിയതും എന്ന് വ്യക്തമാക്കാം
To read Full review 
http://www.lifestylekeralam.com/saigal_padukayanu.html

Followers

 
Copyright 2009 b Studio. All rights reserved.