RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പത്തേമാരി - Film review


ഉച്ച സമയം പത്തേമാരി കണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങി വരുംമ്പോള്‍ മനോജിന്റെ ഫോണ്‍ ശബ്ദിച്ചു. .
മനോജ് : ആ അളിയാ ഒന്നും പറയണ്ടാ.. പടം കാണാന്‍ കേറിയേക്കായിരുന്നു. പത്തേമാരി.. ഞാനും രാജീവും ഉണ്ട്. ഓക്കെ. എന്തോന്നടാ,, ഒരു മാതിരി കോപ്പിലെ പടം. (ചിരിക്കുന്നു) നമ്മുടെ നാടോടി കാറ്റിലെ ഗഫൂര്‍ക്കാ ദോസ്തിന്റെ ഉരു ഇല്ലേ.. ആ മാമുക്കോയയുടെ.. കാലിഫോര്‍ണിയാ വഴി പോകുന്ന ദുബായ് കടപ്പുറം വഴി തിരിച്ചു വിടുന്ന ഉരു. ആ ഉരുവില്‍ കയറി മമ്മൂട്ടി ദുബായില്‍ എത്തുന്നു.. എന്നിട്ടെന്താ.. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുബത്തെ ഒരു കരപറ്റിക്കും. എല്ലാവര്‍ക്കും കാശ് മാത്രം മതി. മമ്മൂട്ടിയാണേല്‍ ഇവിടെ വാര്‍ക്ക പണി ചെയ്താ കാശ് ഉണ്ടാക്കുന്നെ അതൊന്നും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അറിയില്ലല്ലോ.. എന്നിട്ടെന്താവാനാ.. ലാസ്റ്റ് എല്ലാ ഗള്‍ഫ്കാരെയും പോലെ അങ്ങനങ്ങ് തീരും.. ഒരു മാതിരി സെന്റി പടം. ഓ മമ്മൂട്ടി കുഴപ്പല്യാ.. ഹേയ് അതിന്റെ ആവശ്യമൊന്നുമില്ല. ഡിവിഡി ഇറങ്ങുമ്പോള്‍ കണ്ടാല്‍ മതി (ഫോണ്‍ വെയ്ക്കുന്നു. മനോജിന്റെ സംഭാഷണം മുഴുവന്‍ കേട്ടിരുന്ന രാജീവിന്റെ മുഖത്ത് വിവിധ ഭാവങ്ങല്‍ മിന്നിമറയുന്നത് മനോജ് കണ്ടു.)
മനോജ് : എന്തുവാടാ.. നിന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നല്ലോ അതിനു മാത്രം എന്താടാ ഈ സിനിമയില്‍ ഉള്ളത്..
തുടർന്ന് വായിക്കാൻ

http://www.lifestylekeralam.com/pathemari.html

0 comments:

Followers

 
Copyright 2009 b Studio. All rights reserved.