RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അപ്പുക്കുട്ടനെ ഇനിയും സഹിക്കണം.!


ലാലിനു മതിയായില്ല എന്നു തോന്നുന്നു. മലയാള സിനിമ പ്രേക്ഷകർക്ക് അങ്ങിനെ തന്നെ വേണം. മഹാദേവനും ഗോവിന്ദൻ കുട്ടിയും തോമസ് കുട്ടിയും അപ്പുക്കുട്ടനും വീണ്ടും വരുന്നു. ഇൻ ഹരിഹർ നഗറിന്റെ നാലാം ഭാഗവുമായി.

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രമായ ഇൻഹരിഹർ നഗറിന്റെ തുടർന്ന് വന്ന രണ്ട് ഭാഗങ്ങളും മെഗാഹിറ്റുകൾ തന്നെ ആയിരുന്നുവെങ്കിലും ആദ്യ ഭാഗത്തിന്റെ മേന്മ അവകാശപ്പെടാൻ കഴിയുന്ന തരത്തിൽ ഉള്ളതായിരുന്നില്ല. എങ്കിലും കേരളക്കരയാകെ ഈ നാലു പേരടങ്ങിയ സംഘത്തെ ഞെഞ്ചിലേറ്റി.

ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന മൂന്നാം ഭാഗത്തിലെത്തിയപ്പോൾ പൊട്ടിച്ചിരികൾ വെറും ചിരികളായി മാറുന്നത് നമ്മൾ കണ്ടതാണു. പക്ഷെ ഇവരുടെ വിപണന സാധ്യത മുന്നിൽ കണ്ട് കൊണ്ടാവണം ലാൽ നാലാം ഭാഗം ഒരുക്കാൻ തിരുമാനിച്ചത്. അപ്പുക്കുട്ടന്റെ മണ്ടത്തരങ്ങൾ ഇനിയും കണ്ട് ചിരിക്കാൻ മാത്രം അധപതിച്ചു പോയിട്ടില്ല പ്രേക്ഷകർ എന്നതു കൊണ്ട് നല്ലൊരു കഥയുമായിട്ടായിരിക്കും ലാൽ വരിക എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ടൂർണമെന്റിനു ശേഷം ലാൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ കോബ്രക്ക് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ തുടക്കം. ലാലിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്താണോ അതെല്ലാം ശരിയായ അളവിൽ ചേർത്ത് കൊണ്ടുള്ള ഒരു മെഗാഹിറ്റ് തന്നെയായിരിക്കും ഈ ചിത്രം എന്ന് കരുതാം. ടൂർണമെന്റിനു പിന്നാലെ കോബ്രയും പരാജയപ്പെട്ടാൽ പിന്നെ ലാലിനുള്ള ഏകവഴിയാണു നാലം ഭാഗം ഒരുക്കുക എന്നത്. അതിനു ശേഷം അഞ്ചാം ഭാഗം പിന്നെ ആറാം ഭാഗം അങ്ങനെ അങ്ങനെ...!

5 comments:

അപ്പൂട്ടൻ said...

ഈ പോസ്റ്റിനെതിരെ പ്രതിഷേധിക്കുന്നു.

വെറുമൊരു മണ്ടനായ അപ്പുക്കുട്ടനെ അൺസഹിക്കബിൾ എന്ന് വിലയിരുത്തിയ ബ്ലോഗറുടെ നടപടിയിൽ വിയോജിച്ചുകൊണ്ട് അഖിലാണ്ഡഅപ്പൂട്ടൻഅസോസിയേഷന്റെ പ്രതിഷേധറാലി, ജാഥ, പൊതുയോഗം, ഹർത്താൽ, കല്ലേറ്, ലാത്തിവീശൽ, കണ്ണീർവാതകം, അറസ്റ്റ്, സസ്പെൻഷൻ, നിയമസഭയിൽ ബഹളം, അവിശ്വാസപ്രമേയം എന്നിവയൊക്കെ നടത്താൻ നിശ്ചയിച്ചിരിക്കുന്നു.
ങാഹാ, അങ്ങിനെ വിട്ടാൽ പറ്റില്ലല്ലൊ.

Anonymous said...

ലാലിനു പണീ കിട്ടിയേ മാറു എന്നാണോ? വല്ലാത്ത ബോറടികള്‍ ആണു ഈ പടത്തിണ്റ്റെ സീക്വലുകള്‍ ജഗദീഷ്‌ മാക്സിമം വെറുപ്പിച്ചു കഴിഞ്ഞ പടം സിദ്ദിക്ക്‌ ആണു ഒരു ആശ്വാസം ലാലിനു എന്തിണ്റ്റെ കേടാണെന്നു മനസ്സിലാകുന്നില്ല പണ്ട്‌ ഉണ്ടാക്കിയ ഇമേജൊക്കെ തരിപ്പണം ആക്കിയേ മാറു എന്നാണൊ എന്തോ? ആവശ്യത്തിനു പണം ആയിട്ടും നമ്മളെ ഇനി ബോറടിപ്പിക്കണം എന്ന വാശിക്കു പടം പൊട്ടിച്ചു കയ്യില്‍ കൊടുക്കുക എന്നതാണു നമ്മള്‍ പ്രേക്ഷകറ്‍ ചെയ്യേണ്ടത്‌

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആ ജഗദീഷിനെ തള്ളിക്കൊന്നാലെ മലയാള സിനിമ രക്ഷപ്പെടൂ... ഏഷ്യാനെറ്റും...പിന്നെ നമ്മളും.

Pony Boy said...

എത്ര അനയാസം അഭിനയിച്ച നടനായിരുന്നു ജഗദീഷ്...ഇത് തീർചയായും തിരക്കഥയുടെ പാളിച്ചയാണ്.

ഫസ്റ്റ് പാർട്ടിൽ അപ്പുക്കുട്ടൻ മണ്ടനായിരുന്നില്ല...എടുത്തുചാട്ടം കൊണ്ട് അപകടത്തിൽ പെടുന്നെന്ന് മാത്രം...ബക്കിവന്ന രണ്ട് ഭാഗങ്ങളിലും ഒരുതരം മന്ദബുദ്ധിയേപ്പോലായിരുന്നു അഭിനയം...

സെക്കന്റ്പാർട്ടിന്റെ ഊക്കൻ ട്വിസ്റ്റ് കൊണ്ട് മാത്രമാണ് അത് വല്യ ബോറല്ലാതായിപ്പോകുന്നത്....

കുറേ വയസന്മാരുടെ പണക്കൊഴുപ്പിന്റെ മേലുള്ള കാളകളിയല്ലാതെ നർമ്മം എങ്ങും കാണാനാകുന്നില്ല 3ർഡ് പാർട്ടിൽ.ഇനിയത്തെ ഭാഗത്തിൽ പ്രായത്തിനനുസരിച്ചുള്ള തമാശകൾ അവരെക്കൊണ്ട് ചെയ്യിച്ചാൽ മതിയായിരുന്നു...

പക്ഷേ ഒന്നുണ്ട് അന്നുമിന്നും എവർഗ്രീൻ ആയി നിൽക്കുന്നത് സിദ്ധിക്ക് മാത്രം..

Anagha said...

ഈ ബ്ലോഗ്ഗര്‍ തുറുപ്പുഗുലാന്‍ എന്ന ഒരു ചിത്രം കണ്ടിട്ടുണ്ടെങ്കില്‍ ജീവിതത്തില്‍ മറ്റൊരു നടന്റെ കോമഡിയും ..എത്ര മോശം ആയാലും മോശം ആയി തോന്നുമായിരുന്നില്ല

Followers

 
Copyright 2009 b Studio. All rights reserved.