RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വീണ്ടുമൊരു ത്രീ ഇൻ വൺ


കഴിഞ്ഞ ആഴ്ച്ചയിറങ്ങിയ ബദരിനാഥ്, ശങ്കരനും മോഹനനും, വാടാമല്ലിയും എന്ന ചിത്രങ്ങൾ മോശം അഭിപ്രായം ആണു എന്നറിഞ്ഞിട്ടും കാണാൻ തിരുമാനിച്ചതിനു പിന്നിലെ കാരണങ്ങൾ താഴെ പറയുന്നവയായിരുന്നു.
ബദരി നാഥ് - വേദം കണ്ട് കഴിഞ്ഞതോടെ അല്ലു അർജുനോടുള്ള ഇഷ്ടക്കേട് മാറിയിരുന്നു.
ശങ്കരനും മോഹനനും- ടിവി ചന്ദ്രന്റെ ആദ്യത്തെ കോമേഴ്സ്യൽ സിനിമ. ജയറാം സ്ക്രിപ്റ്റ് വായിച്ച ഉടൻ പിന്മാറിയ സിനിമ എന്നീ പ്രത്യേകതകൾ
വാടാമല്ലി - കണ്ടഹാറിന്റെ വൻ പരാജയത്തിനു ശേഷം അതിന്റെ നിർമ്മാതാവ് ഒരുക്കുന്ന സിനിമ .


മേല്പറഞ്ഞ കാരണങ്ങൾ കൊണ്ട് ഈ സിനിമകൾ കണ്ടതോടെ ഒരു കാര്യം ഉറപ്പിച്ചു. ഒന്നെങ്കിൽ ആദ്യ ഷോ കാണുക അല്ലെങ്കിൽ 6 ദിവസത്തിൽ കൂടുതൽ തിയറ്ററിൽ കളിക്കുന്ന സിനിമകളെ ഇനി കാണുകയുള്ളു എന്ന്.

ബദരിനാഥ്
ടോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന പരസ്യവുമായി എത്തിയ ബദരിനാഥ് അല്ലു അർജുൻ ആരാധകരെ പോലും വെറുപ്പിക്കുന്ന ഒരു സിനിമയാണു എന്ന് നിസ്സംശയം പറയാം. മഗധീര എന്ന മികച്ച ചിത്രവുമായി താരതമ്യം ചെയ്തതാണു ഈ സിനിമക്ക് കിട്ടിയ തിരിച്ചടി. അല്ലായിരുന്നെങ്കിൽ ഇതിലും ബോറു ചിത്രങ്ങൾ സഹിക്കുന്ന പ്രേക്ഷകർ ഇതും അംഗീകരിച്ചു കൊടുത്തേനെ. കേരളത്തിൽ ഒരു വൻ സാന്നിധ്യമായി മാറാനുള്ള അല്ലുവിന്റെ ശ്രമമാണു ഇവിടെ പാളിയത്.


കൊമ്പനാനകൾ വാഴുന്ന മലയാള സിനിമയിൽ കുഴിയാനകളെ കൊണ്ട് തന്നെ ഇരിക്കപൊറുതിയില്ല ഇനി ഒരു തെലുങ്കാന കൂടി വേണ്ട..!


ശങ്കരനും മോഹനനും
ജനപ്രിയനിലൂടെ ജയസൂര്യ നേടിയ എല്ലാ അഭിനന്ദങ്ങളും കളഞ്ഞ് കുളിക്കുന്ന ഒരു ചിത്രമാണു ഇത്. ജയസൂര്യയുടെ അഭിനയം മോശമായത് കൊണ്ടല്ല ടിവി ചന്ദ്രൻ എന്ന സംവിധായകന്റെ പിടിപ്പു കേടിന്റെ ഘോഷയാത്രയാണു ഈ സിനിമ. ഷാജി കൈലാസ് ലൗവ് സ്റ്റോറിയും അടൂർ ഗോപാലകൃഷ്ണൻ ആക്ഷൻ സിനിമയും സംവിധാനം ചെയ്താൽ എങ്ങനെയിരിക്കും അതാണു ഇവിടെയും സംഭവിച്ചത്. ഒരോരുത്തർക്കും പറഞ്ഞ പണി ഉണ്ട് അത് ചെയ്ത് ജീവിക്കുക.


സ്ക്രിപ്റ്റ് വായിച്ച ഉടൻ ജയറാം തടിതപ്പി അതാണു സ്ക്രിപ്റ്റ് സെൻസ് പക്ഷെ ജയസൂര്യ...
സെൻസേ ഇല്ലാ പിന്നെയാണു സ്ക്രിപ്റ്റ് സെൻസ്..

വാടാമല്ലി
ഈ സിനിമ റിലീസിനു മുൻപ് ശ്രദ്ധിക്കപ്പെട്ടത് ഇതിലെ നായിക ഭീമയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കുട്ടിയാണു എന്നത് കൊണ്ടാണു. നവാഗതനായ ആൽബർട്ട് ആന്റ്ണി സംവിധാനം ചെയ്ത ഈ സിനിമ ഒറ്റ വാക്കിൽ കമ്പ്ലീറ്റ് വെയ്സ്റ്റ് ആണു. ഒരു സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉദാഹരണമായി കാണിക്കാവുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി.


കണ്ടഹാറിലെ നഷ്ടം ഈ സിനിമ കൊണ്ട് നികത്താം എന്ന് വിചാരിച്ച നിർമ്മാതാവിന്റെ അവസ്ഥ..!

4 comments:

Shaiju E said...

rathinirvedham?

Pony Boy said...

ഒന്നാന്തരം പോർണോമൂവീസ് മാർക്കറ്റിൽ കിട്ടും..അപ്പോഴാ അവന്മാരുടെ ഒരു ജാംബവാന്റെ കാലത്തെ രതിനിർവ്വേദം...ഇവനൊക്കെ ഇത്ര കഥാദാരിദ്ര്യമോ..അതും ഒരു തുണ്ട് പടത്തിന്റെ കഥയെഴുതാൻ...

പിന്നെ ജയറാമിന് ഇത്രയ്ക്കും സ്ക്രിപ്റ്റ് സെൻസുണ്ടോ ആവോ...കുടുംബശ്രീ ട്രാവത്സ് എന്നൊരു സിൽമ ഉണ്ട്...A Must see movie B4 Ypu die..

Anonymous said...

suhruthe,
aaru paranju rathinirvedam oru porn movie aanennu.the old one was a classic but i dont think the new one will be a classic.

ithu generation gap nte prasnamanu. ella nagnathayum ore pole kaanunnu.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ജയറാമിന്റെ സ്ക്രിപ്റ്റ് സെന്‍സ്‌... ഹ.. ഹ...
എന്തൊക്കെ പറഞ്ഞാലും കഴിവുള്ള നടന്‍ തന്നെയാണ് ജയസൂര്യ.

Followers

 
Copyright 2009 b Studio. All rights reserved.