RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സ്റ്റാർട്ട് വയലൻസ്


മലയാള സിനിമയിൽ ഇന്ന് യുവ സൂപ്പർ സ്റ്റാർ ആയി സ്വയം അവരോധിക്കപ്പെട്ടിട്ടുള്ള പൃഥ്വിരാജ് ആദ്യ കാലങ്ങളിൽ എല്ലാ പ്രേക്ഷകരുടെയും പ്രിയ താരമായിരുന്നു. പക്ഷെ പിന്നീട് ഈ ആരാധകരിൽ ഒരു വിഭാഗം പൃഥ്വിയുടെ കടുത്ത വിമർശകരായി മാറി. പൃഥ്വി അഹങ്കാരിയാണു, ജാഡയാണു തുടങ്ങി നിരവധി കാരണങ്ങളുണ്ട് ഇവർക്ക് പൃഥ്വിരാജിനെതിരെ തിരിയാൻ.

പറഞ്ഞു വന്നത് പക്ഷെ അതൊന്നുമല്ല. പൃഥ്വിരാജിനു ഇത്രയധികം ആരാധകരെ നേടികൊടുത്ത ഒരു സിനിമയുണ്ട്. എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ് വയലൻസ്. അതിലെ സാത്താൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതാണു പൃഥ്വി എന്ന നടൻ മലയാളി യുവാക്കളുടെ മനസ്സിൽ ഇത്രയധികം ഇടം നേടാൻ കാരണം. അങ്ങനെ ഒരു വേഷം അവതരിപ്പിക്കാൻ കാലിബർ ഉള്ള ഒരു യുവനടൻ അന്ന് (ഇന്നും) മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല.

വലിയ വിജയം നേടാൻ കഴിഞ്ഞിലെങ്കിലും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു സ്റ്റോപ്പ് വയലൻസ്. സാത്താന്റെ മരണത്തോടെ അവസാനിച്ച ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുകയാണു. രചനയും സംവിധാനവും എ കെ സാജൻ തന്നെ. രണ്ടാം ഭാഗത്തിലെ നായകൻ പക്ഷെ പൃഥ്വിരാജ് അല്ല. യുവതാരങ്ങളിൽ മുന്നിൽ നിൽക്കുന്ന ആസിഫ് അലിയാണു ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

പൃഥ്വിരാജിനു ഒരു എതിരാളിയായി എന്നെങ്കിലും മാറുമെന്ന് ചിലരെങ്കിലും പ്രതീക്ഷിക്കുന്ന ആസിഫ് അലിക്ക് ഈ ചിത്രം ഒരു നാഴിക കല്ലായി തീരും എന്നും പൃഥ്വി ഉണ്ടാക്കിയെടുത്ത പോലെ ഒരു സ്വാധീനം ആസിഫ് അലിയും ഈ ചിത്രം ഇറങ്ങുന്നതോടെ കൈ വരിക്കും എന്നൊക്കെയാണു സിനിമ സംസാരം.

നീലതാമര ഇറങ്ങിയപ്പോൾ ഇതാ പൃഥ്വിക്ക് ഒരു ശക്തൻ എതിരാളി എന്ന് വാഴ്ത്തി കൈലേഷ് എന്ന നടനെ പൊക്കി കൊണ്ട് നടന്ന് ഇപ്പോൾ ഒന്നുമൊന്നുമല്ലാതെയാക്കി മാറ്റിയ മാധ്യമങ്ങൾ ആസിഫ് അലിക്ക് ആ ഗതി വരുത്തില്ല എന്ന് കരുതാം. രജനികാന്ത് 22 മിസ് കാൾ അടിച്ചിട്ടും തിരിച്ചു വിളിക്കാത്ത പൃഥ്വി എവിടെ കിടക്കുന്നു. ആസിഫ് അലി എവിടെ കിടക്കുന്നു.

3 comments:

ശ്രീ said...

പ്രിഥ്വിയോളമെത്തില്ലെങ്കിലും ആസിഫ് അലി പ്രതീക്ഷയര്‍പ്പിയ്ക്കാവുന്ന യുവ നടനാണ്.

Pony Boy said...

അത് തന്നെയാണ് ചോദ്യം ആസിഫലി എവിടെക്കിടക്കുന്നു....

പിർത്തിരാജിന്റെ സ്വതസിദ്ധമായ ജാഡ ഇല്ലായിരുന്നെങ്കിൽ അയാളെ മലയാളികൾ നെഞ്ചേറ്റിയേനെ..വയലൻസ് രഞ്ജിത്തിന്റെ ബ്ലായ്ക്കിനേക്കാൾ കാതങ്ങൾ മുന്നിൽ നിൽക്കുന്ന ചിത്രമായതും അത് കൊണ്ട് തന്നെ..

പിർത്തിരാജ് ടാലന്റഡാണ്..പക്ഷേ ജാഡ..അത് നുമ്മ സഹിക്കില്ല..ഹും

Anonymous said...

ആസിഫ്‌ അലി കൊള്ളാം അല്‍പ്പം നീളം കൂടി ഉണ്ടായിരുന്നെങ്കില്‍ പയ്യന്‍ നല്ല കൂള്‍ ആക്ടിംഗ്‌ ആണു പ്റ്‍ഥ്വിരാജിനു സ്ഥിരം മാനറിസം ആയിക്കഴിഞ്ഞു ജയ സൂര്യയെപോലെ ഡിഫ്ഫറണ്റ്റാകാന്‍ ശ്രമിക്കണം കൈലാഷ്‌ ഒരു സ്ത്റൈണസ്വഭാവി ആണു ഹീറൊ മറ്റീരിയല്‍ അല്ല പക്ഷെ ആസിഫ്‌ അലി വീ ഹാവ്‌ റ്റു വാച്‌ ഫോറ്‍

Followers

 
Copyright 2009 b Studio. All rights reserved.