അവസാനം മമ്മൂട്ടിക്ക് കാര്യം മനസ്സിലായി. ഒറ്റയ്ക്ക് വന്നാൽ ഒറ്റ ആഴ്ച്ച കൊണ്ട് തന്നെ പടം തിയറ്ററിൽ നിന്ന് കെട്ടു കെട്ടുമെന്ന്. 2011 ൽ ഇറങ്ങിയ 3 മമ്മൂട്ടി ചിത്രങ്ങളും തൃശൂർ പൂരത്തിന്റെ വെടിക്കെട്ടു പോലെ പൊട്ടിയപ്പോഴാണു മൾട്ടി സ്റ്റാർ ചിത്രങ്ങളിലേയ്ക്ക് തിരിയാൻ മമ്മൂട്ടി നിർബന്ധിതനായത്.
2010ൽ പ്രാഞ്ചിയേട്ടന്റെയും ബെസ്റ്റ് ആക്ടറിന്റെയും ഒക്കെ ഗ്ലാമറിൽ പിടിച്ചു നിന്ന മമ്മൂട്ടിക്ക് ആ വർഷം ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചത് ഒരു മൾട്ടി സ്റ്റാർ ചിത്രമായ പോക്കിരി രാജ ആയിരുന്നെങ്കിലും അത്തരം ചിത്രങ്ങളോട് കൂടുതൽ താല്പര്യം കാണിക്കാൻ മമ്മൂട്ടി തയ്യാറായിരുന്നില്ല. എന്നാൽ പ്രധാന എതിരാളിയായ മോഹൻലാൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈനാടൗൺ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ഗംഭീര ഇനീഷ്യൽ നേടുമ്പോൾ മമ്മൂട്ടി ചിത്രങ്ങൾ റിലീസ് ആഴ്ച്ച തന്നെ ഹോൾഡ് ഓവർ ഭീഷണി നേരിടുന്ന സ്ഥിതിയിലേക്ക് എത്തി.
ആഗ്സ്റ്റ് 15, ട്രെയിൻ, ഡബിൾസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ റിലീസിനു തയ്യാറെടുക്കുന്ന ചിത്രം ബോംബെ മാർച്ച് 12 ആണു. മുംബൈ സ്ഫോടനങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം ഈ ഒരവസ്ഥയിൽ എത്തരത്തിലുള്ളതാകും എന്ന് പ്രവചിക്കാനാകില്ല. തന്റെ ആരാധകരെ ഹരം കൊള്ളിക്കുന്ന ചിത്രങ്ങൾ ഇല്ലാത്തതാണു തനിക്ക് തിരിച്ചടിയാവുന്നത് എന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരു ഗംഭീര തിരിച്ചു വരവിനു ഒരുങ്ങുകയാണു.
മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന കിംഗ് & ദി കമ്മീഷ്ണർ, മമ്മൂട്ടി-പൃഥ്വിരാജ് എന്നിവർ അഭിനയിക്കുന്ന അമൽ നീരദ് ചിത്രം,ലാൽ സംവിധാനം ചെയ്യുന്ന കോട്ടയം ബ്രദേഴ്സ് തുടങ്ങി ഇനിയുള്ള മമ്മൂട്ടി സിനിമകൾ എല്ലാം വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങൾ തന്നെയാണു. ഇതിനു പുറമേ ഷാഫിയുടെ വെനീസിലെ വ്യാപാരി, ആഷിക്ക് അബുവിന്റെ ഗാംഗ്സ്റ്റർ, സിബിഐ പാർട്ട് 5, എന്നീ ചിത്രങ്ങൾ കൂടി മികച്ച വിജയം നേടി മലയാള സിനിമയിലെ താരരാജാവ് താൻ തന്നെയാണെന്ന് ഉറപ്പിക്കാൻ മെഗാസ്റ്റാറിനു കഴിയുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ പോക്കിരി രാജ സെക്കന്റ് പാർട്ട് ഒക്കെ അഭിനയിച്ച് കഴിച്ചു കൂട്ടാം. സൂപ്പർ സ്റ്റാർ ചെയ്യുന്നതു പോലെ...!!
Subscribe to:
Post Comments (Atom)
2 comments:
ഈ തിരിച്ചു വരവ് എന്നൊക്കെ പറയുമ്പോള്‍ പ്രിത്വീരാജിന്റെ അച്ഛന്റെ വേഷത്തില്‍ ഒക്കെയാനെന്കില് നല്ലത്... അല്ലെങ്കില്‍ ആ പാവം കൊച്ചനെ കൂടി പൊട്ടിക്കും.
വാത്സല്യം പോലെ ഒക്കെ നല്ല സ്റ്റോറി ഉള്ള പടം അഭിനയിച്ചാല്‍ പ്ര്ഥ്വിയുടെ ഒന്നും സഹായമില്ലാതെ മമ്മൂട്ടിക്കു ഹിറ്റാക്കാം , ഇതു കഥയില്ലായ്മ കൊണ്ടാണു ഈ പടങ്ങള്‍ എല്ലാം പൊട്ടിയത് സ്റ്റോറിയാണൂ താരം
Post a Comment