RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അപൂർവ്വ ട്വിസ്റ്റ് രാഗം.


മലയാള സിനിമയിലെ ഒരു കാലത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു സിബി മലയിൽ. കിരീടം, തനിയാവർത്തനം,ഭരതം തുടങ്ങി മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച ഒരു പാട് സിനിമകളുടെ സംവിധായകൻ. എന്നാൽ സമ്മർ ഇൻ ബതലേഹേം എന്ന മനോഹര സിനിമക്ക് ശേഷം എടുക്കേണ്ടിയിരുന്നില്ല എന്ന് സിബി മലയിൽ തന്നെ പറഞ്ഞ ഉസ്താദും, ഇടയ്ക്കൊരു ഇഷ്ടവും എന്റെ വീട് അപ്പൂവിന്റെയുമൊക്കെ കടന്നു വന്നെങ്കിലും ജലോൽസവവും ആലീസ് ഇൻ വണ്ടർലാൻഡും അമൃതവുമൊക്കെ സിബി മലയിൽ എന്ന ആനയെ മെലിയിക്കാൻ ഉതുകുന്നതായിരുന്നു. ഫ്ലാഷ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവിനു സിബി മലയിൽ ശ്രമിച്ചെങ്കിലും മോഹൻലാലിനു എക്കാലത്തും ഓര്‍മ്മിക്കുന്ന ഒരു ചീത്ത പേരുണ്ടാക്കി കൊടുക്കാനെ സാധിച്ചുള്ളു. അതു കൊണ്ട് തന്നെ യുവ താര നിരയുമായി സിബി മലയിൽ എത്തിയപ്പോൾ ഒരു പാട് പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ...!!

ഹോളിവുഡ് സിനിമകളുടെയും ബോളിവുഡ് സിനിമകളുടെയും സ്വാധീനം കൊണ്ടാണു എന്ന് തോന്നുന്നു മലയാള സിനിമയിൽ ഇപ്പോൽ ട്വിസ്റ്റുകളുടെ ഒരു കാലമാണു. കഥാഗതിയിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ ഉൾപ്പെടുത്തുക. ഒരു ട്വിസ്റ്റ് ആണെങ്കിൽ കണ്ടിരിക്കാം പക്ഷെ ട്വിസ്റ്റുകളുടെ ഒരു ഘോഷയാത്ര തന്നെ ആയാലോ...! കിടിലൻ ട്വിസ്റ്റുമായി തിയറ്ററിൽ എത്തി ചക്രശ്വാസം വലിക്കുന്ന സൂപ്പർ സ്റ്റാർ ചിത്രത്തിനു പിന്നാലെ എത്തിയ ഈ യുവതാരങ്ങളുടെ ചിത്രത്തിനും അതേ ഗതി തന്നെയാണു. ചിത്രത്തിന്റെ കഥയെക്കുറിച്ച് പറയുകയാണെങ്കിൽ അതൊരു ട്വിസ്റ്റാണു. എന്തെങ്കിലും അതിനെ പറ്റി പരാമർശിച്ചാൽ പിന്നെ തിയറ്ററിൽ കാണുമ്പോൾ ബോറടി തോന്നും. അതു കൊണ്ട് അതിലേക്ക് കിടക്കുന്നില്ല. അഭിനയത്തെ കുറിച്ചാണെങ്കിൽ, അഭിനയിക്കാൻ അറിയില്ല എന്ന് നിഷാൻ ഋതുവിൽ ഒരു വട്ടം തെളിയിച്ചതാണു. അതിവിടെ ഒന്നു കൂടി ആവർത്തിച്ചു. ആസിഫ് ഒരു പാട് പ്രതീക്ഷകളുള്ള ഒരു യുവ നടനാണു. പക്ഷെ എന്തോ ഈ സിനിമയിൽ നിരാശപ്പെടുത്തി കളഞ്ഞു. നായികയായി അഭിനയിച്ച നിത്യ നല്ല കിടിലൻ പ്രകടനമാണു സിനിമയിൽ. വേണമെങ്കിൽ നമ്മുക്ക് മഞ്ജുവാരിയരുടെ പിൻ ഗാമിയായി ഈ കുട്ടിയെ നിർദ്ദേശിക്കാം. മുഖത്തിങ്ങനെ ഭാവങ്ങൾ മിന്നി മറയുകയല്ലേ...!
പോസ്റ്ററിൽ മുഖം മറച്ചു നില്ക്കുന്ന നടൻ ആരായിരിക്കും എന്ന് ആലോചിച്ച് തലപുണാക്കണ്ട. ഋതു കണ്ടവർക്ക് പെട്ടെന്ന് മനസ്സിലാക്കാം അത് ആരാണെന്ന്. പാട്ടുകൾ അതികം ബോറടിപ്പിച്ചില്ല. നമ്മെ വിട്ടു പിരിഞ്ഞ സന്തോഷ് ജോഗിയുടെ ചില രസകരമായ സീനുകൾ ഉണ്ട് ഈ ചിത്രത്തിൽ.പിന്നെ ആകെയുള്ള ഒരു സമാധാനം സിബി മലയിലിനു സംവിധാനം പണ്ട് മുതല്ക്കേ അറിയാവുന്നത് കൊണ്ട് ഈ സിനിമ ഒരു വൻ ഫ്ലോപ്പ് ആയി മാറുകയില്ല. ഇത് ഒരു വെറും ഫ്ലോപ്പേ ആവുകയുള്ളു.


* പടത്തിന്റെ online promotion ആസിഫ് അലി നടത്തുന്നുണ്ടെന്ന്.

** ഇന്ന് മുതൽ ആസിഫിന്റെ കഷ്ടകാലം.

4 comments:

Shaiju E said...

what about malarvad?

Vinu said...

apoorva ragam മലയാളത്തിലെ different ആയിട്ടുള്ള ഒരു attempt ആണു. നല്ല സിനിമ. എനിക്ക് ഇഷ്ട്പ്പെട്ടു

രഘു said...

മലര്‍വാടി കണ്ടില്ലേ?

b Studio said...

@vinu
അപൂർവ്വരാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ചിലപ്പോൾ ഞങ്ങളുടെ ആസ്വാദന നിലവാരത്തിൽ വന്ന പാളിച്ച കൊണ്ടായിരിക്കും. സിബിമലയിലിന്റെ തിയറ്ററിൽ പരാജയമായ പല സിനിമകളും പിന്നീട് ടെലിവിഷനിൽ വരുമ്പോഴാണല്ലോ ആളുകൾ അംഗീകരിച്ചിട്ടുള്ളത്. അതു പോലെ ഇതും...!

@SHAIJU ,രഘു
മലർവാടി കാണാൻ 2 വട്ടം പോയി, ടിക്കറ്റ് കിട്ടിയില്ല. ഇന്നത്തെ showkku book ചെയ്തിട്ടുണ്ട്.

Followers

 
Copyright 2009 b Studio. All rights reserved.