കാട് മുഴുവൻ വിറപ്പിച്ച് കൊണ്ട് ഗർജ്ജനം മുഴക്കി നടക്കുന്ന സിംഹരാജൻ വയസ്സാവുന്നതോടെ അനങ്ങാൻ കഴിയാതെ അവശനായി ചത്ത് പോകുന്നതാണല്ലോ പതിവ്. അതു പോലെ തന്നെയാണു പല സിനിമാക്കാരുടെയും അവസ്ഥ. ഉപ്പുപ്പാന്റെ അപ്പൂപ്പനു ഒരു ആനയുണ്ടായിരുന്നു അതിന്റെ പുറത്തിരുന്ന തഴമ്പ് ഇപ്പോഴുമുണ്ട് എന്നൊക്കെ വീമ്പിളക്കിയതു കൊണ്ടോ, അ സ്മരണകൾ അയവിറക്കി കൊണ്ട് സ്വയം രോമാഞ്ചകഞ്ചുകമണിഞ്ഞതു കൊണ്ടോ ഒന്നും സിനിമ വിജയിക്കില്ല, അതിനു നല്ല ഒരു തിരകഥ വേണം, അത് ഭംഗിയായിട്ട് സംവിധാനം ചെയ്യാൻ അറിയുന്ന ഒരു സംവിധായകൻ വേണം, എഴുതി വെച്ചത് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിവുള്ള നല്ല അഭിനേതാക്കൾ വേണം. അങ്ങിനെ ഒരുപാട് ഘടകങ്ങൾ ഒത്തിണങ്ങുമ്പോഴാണു ഇരു നല്ല സിനിമ പിറക്കുന്നത്. അത് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ആ സിനിമ സൂപ്പർ ഹിറ്റും മെഗാ ഹിറ്റുമൊക്കെ ആവുന്നത്. (ഇതൊന്നുമില്ലെങ്കിലും സിനിമ മെഗാ ഹിറ്റ് ആവും കേട്ടോ) ഒരുപാട് നാളുകളായി വരും വരുന്നു.. എന്നൊക്കെ പറഞ്ഞ് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരു നാൾ വരും ദൈവസഹായത്തോട് കൂടി ഇന്ന് തിയറ്ററുകളിൽ വന്നു. ശ്രീനി- ലാൽ കൂട്ട് കെട്ട് ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രതീക്ഷയുടെ ഫലമായിട്ടാണു തോന്നുന്നു, അടുത്ത കാലത്ത് ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങൾക്ക് ഒന്നും തന്നെ ഇല്ലാത്ത അത്ര തിരക്ക് ഈ സിനിമക്ക്. സിനിമയുടെ കഥയും ഇതിലെ ട്വിസ്റ്റും സിനിമ ഷൂട്ടിംഗ് സമയത്ത് തന്നെ പുറത്ത് വന്നതാണു. അത് കൊണ്ട് തന്നെ കാര്യമായ ഒരു ചലനമൊന്നും തിയറ്ററിൽ ഉണ്ടായില്ല. ശ്രീനിവാസന്റെ തിരകഥ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് ആശങ്കപ്പെട്ടവരോട്, വക്കാലത്ത് നാരായണൻ കുട്ടിയിൽ നിന്നും മുന്നോട്ട് പോകാൻ അദ്ദേഹത്തിനു സാധിച്ചെങ്കിലും നിരാശപ്പെടുത്തി. അല്ല, രാജീവ് കുമാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ശ്രീനിവാസന്റെ ഈ തിരകഥ കൊണ്ട് മഹാത്ഭുതങ്ങൾ ഒന്നും കാണിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നുമില്ല. പിന്നെ മോഹൻ ലാൽ. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും അദ്ദേഹത്തെ സംബന്ധിച്ച് ഒരു വിഷയമേ അല്ലാത്തത് കൊണ്ട് ഒരു നാൾ വന്നാലെന്താ, എത്ര ദിവസം കളിച്ചാൽ എന്താ, പോയാൽ എന്താ, ദീപസ്തംഭം മഹാശ്ഛര്യം..!. വാരണം ആയിരം നായിക സമീറ റെഡിയെ മോഹൻലാലിന്റെ നായിക ആക്കാൻ കാണിച്ച ആ ധൈര്യത്തെ സമ്മതിക്കണം. എന്തായാലും ശ്രീനിവാസന്റെ അത്യുഗ്രൻ തിരകഥ, ലാൽ -ശ്രീനി കൂട്ടുകെട്ട്, കുടുംബ പ്രേക്ഷകരുടെ നിലയ്ക്കാത്ത പ്രവാഹം എന്നൊക്കെ പോസ്റ്ററിൽ അടിച്ച് ഒരു 75 ദിവസം ഈ സിനിമ ഓടുന്നത് നമ്മൾ കാണേണ്ടി വരും.
*എന്നാലും ദാമോദരേട്ടനോട് ഈ ചതി വേണ്ടായിരുന്നു.
** ചന്ദ്രോൽസവം,ഇവർ,കുരുക്ഷേത്ര എന്നിട്ടും പാഠം പടിക്കാത്ത അങ്ങേർക്ക് ഇതു തന്നെ കിട്ടണം..!!
***ശ്രീനിവാസനും സത്യൻ അന്തികാടിനു പഠിക്കുകയാണു എന്ന് തോന്നുന്നു. ഒരു പാട് പ്രൊഡ്യൂസർമാരെ പാഠം പടിപ്പിക്കാൻ വേണ്ടിയാവും!!
Subscribe to:
Post Comments (Atom)
12 comments:
അപ്പടിയാ...സറി...
അങ്ങനെ അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി!
പിന്നെ ചന്ദ്രോത്സവം ഇഷ്ടപ്പെട്ട ആളുകള്‍ ഇവിടെയുണ്ട് ട്ടോ!!! ഹഹഹ
പടം കൊള്ളില്ല എന്ന് തന്നെയാണു കേട്ടത്. ഇവിടെ(ബാഗ്ലൂർ) റിലീസ് ചെയ്തില്ല എന്ന് തോന്നുന്നു. നാട്ടിൽ ചെന്നിട്ടു കാണണം
ഇന്നു ആ പടം കണ്ടു വന്ന മകന്‍ (18) പറഞ്ഞു മഹാബോറാണ് എന്ന്
oho. aa film pratheekshayum asthamichu .. :(
എന്നാലും ഒന്നു തല വച്ച് കൊടൂക്കാം അല്ലേ .. ഒന്നുമില്ലാ എങ്കിലും, ആവറേജ് പടങ്ങള്‍ പോലും കണികാണാന്‍ കിട്ടാത്ത സമയമല്ലായോ!
അതെങ്കിലും കാണാമെന്ന് കരുതിയതായിരുന്നു. പോയി... പിന്നെ, ചന്ദ്രോല്‍സവം വിജയിച്ചില്ലെങ്കിലും അതൊരു നല്ല പടമായിരുന്നു. കേരളത്തില്‍ ഏതു പടം ഓടുമെന്ന് പ്രവചിക്കാന്‍ പോളിന് പോലും പറ്റാത്ത അവസ്ഥയല്ലേ?
കമന്റുകൾക്ക് നന്ദി.
@vinu
ബാംഗ്ലൂരിലെ മലയാളികളുടെ ഭാഗ്യം.
@ശ്രീനാഥന്‍
ഫാമിലി സിനിമ എന്നാണു പരസ്യ വാചകം. മാഷിന്റെ മകനു ഫാമിലി ആവാത്തത് കൊണ്ടാവും ഇഷ്ടപ്പെടാഞ്ഞത്. മാഷൊന്നു കണ്ട് നോക്കു..!
@രഘു , ഡോ.ആര്‍ .കെ.തിരൂര്‍
ശരിയാണു. ചന്ദ്രോൽസവം നല്ല സിനിമ തന്നെയാണു. മികച്ച സംഭാഷണങ്ങൾ അടങ്ങിയ ഒരു സിനിമ. ആദ്യമായ് മുഴുപാവാടയെടുത്ത........
@പാച്ചു ,...sijEEsh...
യാതൊരു പ്രതീക്ഷകളും കൂടാതെ പോയാൽ ചിലപ്പോൾ....!!
ഭാര്യയേയും കൂടി കാണാന്‍ പോവണം എന്ന് കരുതിയത, രാവണന്‍ കണ്ട ക്ഷീണം ഇതുവരെ മാറിയില്ല, ഇനിയേതായാലും സി ഡി ഇറങ്ങിയിട്ട് കാണാം
നാടോടികാറ്റിന്റെയും പട്ടണപ്രവേശത്തിന്റെയും ഓർമ്മയിൽ പോയി കണ്ടു......കാശുപോയതു മിച്ചം
നാടോടികാറ്റിന്റെയും പട്ടണപ്രവേശത്തിന്റെയും ഓർമ്മയിൽ പോയി കണ്ടു......കാശുപോയതു മിച്ചം
ഹൊ അരു അറുബോറന്‍ സിനിമ!
മോഹന്‍ ലാലിന്റെ കുഴപ്പം കൊണ്ടല്ല. കഥ/തിരക്കഥ തന്നെ പ്രശ്നം! പിന്നെ സമീറ റെഡ്ഡിയെ എന്തിനിങ്ങനെ “മിസ് യൂസ്” ചെയ്തു! പാവം, സൂപ്പര്‍ സ്റ്റാറിനൊപ്പം ചാന്‍സെന്നു കേട്ടപ്പോള്‍ ഒന്നും ആലോചിക്കാതെ പോന്നതായിരിക്കും! ശ്രീനിവാസനെ നാടുകടത്തേണ്ട കാലമായിത്തുടങ്ങി! ഭാര്‍ഗ്ഗവചരിതം-മകന്റപ്പന്‍-ദേ ഇപ്പൊ ഇതും. (കഥ പറയുമ്പോള്‍ ഭേദമായിരുന്നു!) 90 കളിലെ ആ “കൂന്തളിപ്പിന്റെ“ പുറത്ത് ഈ ചങ്ങാതി എത്ര നാള്‍ ഇങ്ങനെ ആസനത്തിലെ ആലിന്റെ തണലുംകൊണ്ട് നിക്കുവോ ആവോ! സ്കൂള്‍ കലോത്സവ വേദികളിലെ നാടകങ്ങള്‍ ഇതിനെക്കാള്‍ നമ്മളെ രസിപ്പിക്കും/ചിന്തിപ്പിക്കും. പിന്നെ, സൌന്ദര്യമില്ലായ്മയെ കളിയാക്കുന്ന ബോറന്‍ കോമഡി ഇത്ര പറഞ്ഞിട്ടും ശ്രീനിവാസനു മതിയായില്ലേ! ഉയരം കുറവും കറുപ്പു നിറവും അത്ര ഭീകരവും ദാരുണവുമായ, എല്ലാ സിനിമകളിലും എടുത്തു പ്രതിപാദിക്കേണ്ട ഒരു വിഷയമാണോ? ആണെങ്കില്‍ തന്നെ ഇങ്ങനെ ചെയ്താല്‍ കറുത്ത നിറക്കാരുടെ അപകര്‍ഷതാബോധം (അനാവശ്യമായി) അല്പം ബൂസ്റ്റ് ചെയ്യാമേന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. ഇതൊക്കെ ഇങ്ങേരുടെ തലയില്‍ എന്നു തെളിയുമോ ആവോ!
Post a Comment