ഇടക്കാല ജനപ്രിയ നായകൻ ദിലിപിനു ഈയിടയായി നല്ല കാലമാണു. പാപ്പി അപ്പച്ച സൂപ്പർ ഹിറ്റ് ആയി. താൻ നിർമിച്ച മലർവാടി ആർട്സ് ക്ലബ് നിറഞ്ഞ സദസിൽ ഓടികൊണ്ടിരിക്കുന്നു. അങ്ങിനെ എല്ലാം കൊണ്ടും സുഖം സന്തോഷം. പക്ഷെ കാര്യം ഇങ്ങനെയൊക്കെ ആണേല്ലും ഹിറ്റും സൂപ്പർ ഹിറ്റുമെന്നൊക്കെ ഫാൻസുകാർ പാടി നടക്കുന്ന ബോഡി ഗാർഡും പിന്നെ ആഗതനും ഫാസിലിന്റെ മോസ് n ക്യാറ്റുമൊക്കെ തന്റെ കരിയറിൽ ഏല്പിച്ച ആഘാതം എത്രത്തോളമാണെന്ന് മറ്റാരെക്കാളും ദിലീപിനു നന്നായിട്ടറിയാം. സ്വന്തമായി ഉണ്ടായിരുന്ന ഇനീഷ്യൽ പുള്ളിംഗിനു സാരമായ കുറവ് വന്നതു മനസിലാക്കിയിട്ടായിരിക്കാം ഇപ്പോൾ ദിലീപ് സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങളിൽ സഹനടനായി അഭിനയിക്കുന്നത്. എന്നാൽ എല്ലാക്കാലവും അങ്ങിനെ തുടർന്നാൽ നാളെ യുവ സൂപ്പർ താരത്തിന്റെ വരെ സഹനടനാവേണ്ടി വരും എന്ന് അറിയാവുന്നതു കൊണ്ടാണു എന്ന് തോന്നുന്നു ഒറ്റയ്ക്ക് അഭിനയിക്കുന്ന കാര്യസ്ഥൻ എന്ന പുതിയ ചിത്രത്തിൽ ഒരു പരീക്ഷണത്തിനു ദിലീപ് ഒരുങ്ങുന്നത്. നൂറോളം സീരിയൽ താരങ്ങളെ അണി നിരത്തി കൊണ്ട് ഒരു ഗാനചിത്രീകരണം. ബോളിവുഡിലെ ഷാറുഖ് ഖാൻ ചിത്രങ്ങളിൽ കാണുന്നതു പോലെ മിനി സ്ക്രീനിലെ സൂപ്പർ താരങ്ങള്‍ ദിലീപിനൊത്ത് നൃത്തം വെയ്ക്കുന്നു. ചിത്രത്തിന്റെ മാർക്കറ്റിംഗിനു ഇതു വളരെയധികം ഗുണം ചെയ്യും.മറ്റൊരു പാപി അപ്പച്ച സൂപ്പർഹിറ്റ് പിറക്കാൻ ഇനിയുമൊരു സിനിമാ സമരത്തിനു സാഹചര്യം ഇല്ല എന്നത് കൊണ്ട് സിബി കെ തോമസിന്റെ തട്ടു പൊളിപ്പൻ തിരകഥ കൊണ്ട് മാത്രം ഒരു ദിലീപ് സിനിമ വിജയിക്കില്ല എന്ന തിരിച്ചറിവിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ ആശയം കാര്യസ്ഥനെ വിജയത്തിലേക്ക് നയിക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം...!
*സീരിയലുകൾ സിനിമ വ്യവസായത്തെ തളർത്തുന്നു, തളർത്തുന്നു എന്ന് പറഞ്ഞിട്ട് അവസാനം...!!
**ആന മെലിഞ്ഞാൽ പിന്നെ എന്തോ ചെയ്യും തൊഴുത്തിലോ കയ്യാലയിലോ എവിടെയെങ്കിലും കൊണ്ട് ചെന്ന് കെട്ടുക. അത്ര തന്നെ...!!!
Subscribe to:
Post Comments (Atom)
5 comments:
തലക്കെട്ട് കണ്ടപ്പോൾ ഞെട്ടി (ഈ ഗതികേടോ എന്ന് വിചാരിച്ചപ്പോൾ ഞെട്ടറ്റുവീണു)
പണ്ടെങ്ങാൻ വാളയാർ പരമശിവം ആയി അഭിനയിച്ചിട്ടുണ്ടെന്നുവെച്ച് മലയാള മർലൻ ബ്രാന്റോ ആണെന്നൊന്നും പറയല്ലേ പൊന്നേ... താങ്ങാനുള്ള കരുത്തില്ല.
ദിലീപ് വീണ്ടും തളിർക്കട്ടെ!
"നാളെ യുവ സൂപ്പർ താരത്തിന്റെ വരെ സഹനടനാവേണ്ടി വരും എന്ന് അറിയാവുന്നതു കൊണ്ടാണു"
ആന മെലിഞ്ഞെന്നു കരുതി ആരെങ്കിലും കോഴി ക്കൂട്ടിൽ കൊണ്ട് ചെന്ന് കെട്ടുമോ..
ആന മെലിഞ്ഞാൽ പിന്നെ എന്തോ ചെയ്യും തൊഴുത്തിലോ കയ്യാലയിലോ എവിടെയെങ്കിലും കൊണ്ട് ചെന്ന് കെട്ടുക. അത്ര തന്നെ...
ഇതൊക്കെ പേടിച്ചിട്ട് തന്നയാവും ...
ആനയാണെന്നു കരുതുന്ന കോഴിയെ
തെങ്ങില്‍ തളയ്‌ക്കാന്‍ പറ്റുമോ?
Post a Comment