അങ്ങിനെ Up Coming സ്റ്റാറിന്റെ നല്ലവൻ കണ്ടു. സിനിമയുടെ പോസ്റ്ററുകളുടെ വ്യത്യസ്തതയും റിലീസിന്റെ അന്ന് ഇതിന്റെ ഡയറക്ടറുടെ ടെലിവിഷൻ അഭിമുഖവുമൊക്കെ കണ്ടപ്പോൾ ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ആ പ്രതീക്ഷക്കൊത്ത് ഉയരാൻ നല്ലവനു സാധിച്ചില്ല. കണ്ട് മടുത്ത കഥകളിൽ നിന്ന് ഒരല്‍പ്പം വ്യതിചലിച്ചാണു സംവിധായകന്റെ നല്ലവനിലൂടെയുള്ള സഞ്ചാരം. അതിനുവേണ്ട പൂർണപിന്തുണ സാങ്കേതിക പ്രവർത്തകരിൽ നിന്നും, അഭിനേതാക്കളിൽ നിന്നും ലഭിച്ചിട്ടുമുണ്ട്. പക്ഷെ ഇതൊന്നും ഈ സിനിമയെ ഒരു വിജയ ചിത്രമാക്കാൻ പര്യാപ്തമാക്കുന്നില്ല. നാല്പതോളംസിനിമകളിൽ അഭിനയിച്ചിട്ടും തന്നിൽ നിന്ന് എന്ത് തരത്തിലുള്ള സിനിമകളാണു പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്ന് ഇപ്പോഴും കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത കേരളാ സൂര്യക്ക് (ഫാൻസുകാരുടെ ഭാഷയിൽ) യുവതാര നിരയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയുമായിരുന്ന ഒരുസുവർണാവസരം ആണു കൈവിട്ട് പോയത്. ഒപ്പമിറങ്ങിയ സൂപ്പർ സ്റ്റാർ ചിത്രം മൂക്കും കുത്തി വീണുപോയ സ്ഥിതിക്ക് പ്രത്യകിച്ചും.
ചട്ടമ്പി നാടിൽ തന്നെ ഊമയാക്കി നിർത്തിയതിന്റെ വിഷമം മൈഥിലി ഈ സിനിമയിൽ തീർത്തിട്ടുണ്ട്. പക്ഷെ മലയാളത്തിലെ മുൻ നിര നടിമാരുടെ നിരയിലേക്കെത്താൻ ഇനിയും ഒരുപാട് ഒരുപാട് ദൂരം മൈഥിലി മുന്നേറാനുണ്ട്. സിദ്ദിഖിന്റെ വില്ലൻ വേഷമാണു എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. മലയാളത്തിലെ ഏറ്റവും ഫ്ലെക്സിബിൾ ആയ വില്ലൻ താൻ ആണെന്ന് അദ്ദേഹം തെളിയിച്ചതാണു. ഈ സിനിമയിലൂടെ അത് ഒന്നു കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നു. ബിജു കുട്ടനും സുധീഷും എന്തിനു സുരാജ് വരെ ഉണ്ടെങ്കിലും കോമഡിക്ക് ഈ സിനിമയിൽ പ്രാധാന്യം ഇല്ല. പോസ്റ്ററുകളിൽ കാണുന്ന നാലു ഗെറ്റപ്പുകളിൽ ഒരു ഗംഭീര പ്രകടനമെന്നും ജയസൂര്യയിൽ നിന്ന്കണ്ടില്ലെങ്കിലും Up coming സ്റ്റാറിന്റെ കൊച്ചെറുക്കൻ തന്നെയാണു ഈ സിനിമയുടെ ശക്തി. ഏതായാലും ഒരു നാൾവന്ന സിനിമയുമായുള്ള മൽസരത്തിൽ എക്സ്ട്രാ ടൈമിൽ കിട്ടിയ പെനാല്‍റ്റി പുറത്തേക്കടിച്ച് കളഞ്ഞ്, വിജയിക്കാൻ കിട്ടിയ അവസാന അവസരം നഷ്ടപ്പെടുത്തിയതോർത്ത് നല്ലവന്റെ കളിക്കാര്‍ക്ക് ഇനി വിലപിക്കാം..!!!
*ഈ സിനിമക്ക് നെഗറ്റീവ് അഭിപ്രായം വളരെ കുറവാണെന്ന്..!
**സിനിമ കാണാൻ തിയറ്ററിൽ ഉള്ളത് ആകെ പത്തോ ഇരുപതോ പേർ. അവർ മാക്സിമം എത്രആളുകളോട് പറയും...!!
Subscribe to:
Post Comments (Atom)
2 comments:
അപ്പോ ഇതും ശൂം...
സിനിമ കണ്ടു. അത്രക്കും മോശമല്ല. ജയസൂര്യയും രക്ഷപ്പെടട്ടെന്നേ..
Post a Comment