131 ഓളം സിനിമകൾ. അതിൽ മെഗാഹിറ്റുകളും സൂപ്പർ ഹിറ്റുകളും നിരവധി. സമാന്തര സിനിമകളെടുത്ത് ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ നേടിയ മലയാളത്തിലെ ഏക സംവിധായകൻ. ഇറ്റാലിയൻ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണം കിട്ടിയ ആദ്യ മലയാള സിനിമയുടെ സംവിധായകൻ, മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ സിനിമയുടെ സംവിധായകൻ,മിലിട്ടിറി പശ്ചാത്തലത്തിൽ ഏടുത്ത ആദ്യ മലയാള സിനിമയുടെ സംവിധായകൻ. A സർട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ രണ്ടാമത്തെ മലയാള സിനിമയുടെ സംവിധായകൻ. അങ്ങിനെ വിശേഷണങ്ങൾ ഒരുപാടുണ്ട് മലയാളത്തിന്റെ ഈ മാസ്റ്റർ സംവിധായകനു. എന്നാൽ നാടോടിക്കാറ്റ് എന്ന സിനിമയിൽ ശ്രീനിവാസനോട് സീമ ചേച്ചി പറയുന്ന ഡയലോഗിന്റെ അതേ അവസ്ഥയാണു IV ശശിക്ക് ഇപ്പോൾ. അതെ ശശിയേട്ടൻ ഭരണിയിലാണു. മലയാള സിനിമ ഒരു കാലത്ത് അടക്കി ഭരിച്ചിരുന്ന, സംവിധായകന്റെ പേരു കണ്ട് കൊണ്ട് മാത്രം ജനങ്ങൾ സിനിമ കാണാൻ തിരുമാനിച്ചിരുന്ന ഒരു രീതിയിലേക്ക് മാറ്റിയ ഈ മുതിർന്ന സംവിധായകന്റെ അവസാന ഹിറ്റ് ചിത്രം 13 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ വർണപകിട്ട് ആണു. 13 വർഷങ്ങൾ ഇൻഡസ്ട്രിയിൽ ഒരു ഹിറ്റ് പോലും ഉണ്ടാകാതിരുന്നിട്ടും ഇന്നും IV ശശിയുടെ പടം വരുന്നു എന്നറിയുമ്പോൾ ചെറുതായെങ്കിലും ഒരാൾക്കൂട്ടം ഉണ്ടാവുന്നത് ആ പഴയ പ്രതാപ കാല സ്മരണകൾ ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെയാണു. IV ശശിയുടെ സിനിമകൾ അദ്ദേഹത്തിന്റെ സിനിമകളോട് തന്നെയായിരുന്നു പലപ്പോഴും മൽസരിച്ചിരുന്നത്. ഫ്ലൈറ്റിൽ യാത്ര ചെയ്ത് ഒരു ദിവസം തന്നെ മൂന്നും നാലും സിനിമകൾ അദ്ദേഹം ഷൂട്ട് ചെയ്തിട്ടുണ്ട്. ഇതു പോലെ ഒരു സംവിധായകൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല. എല്ലാവർക്കും അറിയുന്ന പോലെ മമ്മൂട്ടി ആയിരുന്നു IV ശശിയുടെ പ്രിയപ്പെട്ട നടൻ. അവരൊരുമിച്ച് 35 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ 1991 ൽ ഇവർ ചെയ്ത നീലഗിരി എന്ന ചിത്രത്തിനു ശേഷം പിന്നീട് ഇവർ ഒരുമിക്കുന്നത് ബൽറാം vs താരാദാസിനു വേണ്ടിയായിരുന്നു. അതും 15 വർഷങ്ങൾക്ക് ശേഷം. മമ്മൂട്ടിയില്ലാതിരുന്ന ഈ 15 വർഷങ്ങളിൽ ആണു IV ശശി എന്ന സംവിധായകന്റെ കരിയർ ഗ്രാഫ് കുത്തനെ മുകളിലേക്ക് ഉയരുകയും അതിനെക്കാൾ വേഗതയിൽ താഴേക്ക് പതിക്കുകയും ചെയ്തത്. മോഹൻലാലിന്റെ സർവ്വകാല ഹിറ്റുകളിൽ ഒന്നായ ദേവാസുരം പുറത്തിറങ്ങിയത് ഈ കാലഘട്ടത്തിൽ ആയിരുന്നു. എന്നാൽ ദേവാസുരം എന്ന ആ വലിയ വിജയത്തിനു ശേഷം IV ശശിക്ക് നേടാനായത് വർണപകിട്ട് എന്ന ഒരു വിജയ ചിത്രം മാത്രം. അനുഭൂതി, സിറ്റി, ശ്രദ്ധ, ആയിരം മേനി എന്നിവ ബോക്സ് ഓഫീസിൽ ദുരന്തങ്ങൾ ആവുകയും ചെയ്തു. IV ശശി എന്ന സംവിധായകനെ മലയാള സിനിമ ഏതാണ്ട് എഴുതിത്തള്ളാൻ തുടങ്ങുന്ന ആ സമയത്താണു അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുന്നത്. IV ശശി വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുന്നു. അതിരാത്രത്തിലെ താരദാസും ആവനാഴിയിലെ ബൽറാമും നേർക്കു നേർ പോരാടുന്ന ബൽറാം Vs താരാദാസ്. IV ശശിയുടെ സിനിമകളുടെ ശക്തി അദ്ദേഹത്തിന്റെ സ്ഥിരം എഴുത്തുകാരനായ T ദാമോദരൻ മാഷിന്റെ സാന്നിധ്യം ആണു. പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന സംഭാഷണങ്ങളും വിസ്മയിപ്പിക്കുന്ന കഥാസന്ദർഭങ്ങളും ഒരുക്കുന്നതിൽ ദാമോദരൻ മാഷിനുള്ള കഴിവ് മുഴുവനായും പ്രയോജനപ്പെടുത്തിയതാണു IV ശശി എന്ന സംവിധായകന്റെ വിജയം.എംടിയുമായും പത്മരാജനുമായും കൂട്ടു ചേർന്ന് വിജയങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർ എന്നും കാത്തിരുന്നത് IV ശശി - ദാമോദരൻ കൂട്ടു കെട്ടിൽ നിന്നുണ്ടാകുന്ന സിനിമകൾക്ക് വേണ്ടി ആയിരുന്നു. അതു കൊണ്ട് തന്നെ മമ്മൂട്ടിയുമായുള്ള കൂടിച്ചേരലിനു തിരകഥ ഒരുക്കാൻ IV ശശിക്ക് മറ്റൊരാളെ തിരയേണ്ട ആവശ്യം ഇല്ലായിരുന്നു. അങ്ങിനെ ദാമോദരൻ മാഷിന്റെ ഉഗ്രൻ തിരകഥയിൽ ബൽറാം VS താരദാസ് തിരുമാനിച്ചു. എന്നാൽ 1981ൽ IV ശശി തൃഷണയിലൂടെ നായകനായി അവതരിപ്പിച്ച മമ്മൂട്ടി അല്ലല്ലോ ഇപ്പോഴത്തെ മെഗാ സ്റ്റാർ മമ്മൂട്ടി. മലയാള സിനിമാ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു സിനിമയായിരുന്നു ബൽറാം vs താരദാസ്. എന്നാൽ ആ സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറുകയാണു ഉണ്ടായത്. കോമഡി കഥാപാത്രങ്ങളുടെ സ്വാധീനത്തില്പ്പെട്ട മമ്മൂട്ടി, ദാമോദരൻ മാഷിന്റെ ശക്തമായ തിരകഥ sn സ്വാമിയെ കൊണ്ട് മാറ്റിയെഴുതിച്ചതാണു ഈ സിനിമയുടെ പരാജയത്തിനു കാരണം എന്നൊക്കെയുള്ള ആരോപണങ്ങൾ അന്ന് കേട്ടിരുന്നു. മലയാള സിനിമയിൽ വീണ്ടും സജീവ സാന്നിധ്യമാവാനുള്ള IV ശശിയുടെ മോഹങ്ങൾക്കുള്ള വൻ തിരിച്ചടിയായിരുന്നു ആ സിനിമ. IV ശശിയുടെ കാലത്തു തന്നെ മലയാള സിനിമയിൽ എത്തിയ മറ്റൊരു മുതിർന്ന സംവിധായകനായ ജോഷി ഇന്നും മലയാളത്തിലെ No:1 സംവിധായകനായി തിളങ്ങുമ്പോഴാണു വെള്ളത്തൂവലുകളും സിഫണികളുമായി ഈ പഴയ സിംഹം വരുന്നത്. പറഞ്ഞു കേട്ടത് പോലെ മമ്മൂട്ടി തിരകഥ മാറ്റിയത് കൊണ്ടാണോ അതോ പ്രേക്ഷക അഭിരുചികൾ മാറിയത് IV ശശി മനസിലാക്കാതെ പോയത് കൊണ്ടാണൊ ബൽറാം Vs താരാദാസ് പരാജയമായത് എന്ന് അതിനു ശേഷം ഇറങ്ങിയ ശശി ചിത്രങ്ങൾ കണ്ടവർക്ക് മനസിലാക്കാവുന്നതെ ഉള്ളു. എന്തായാലും IV ശശി ഈ അടുത്ത കാലത്ത് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയുണ്ടായി. സിനിമ വൃത്തങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ IV ശശി - മമ്മൂട്ടി - ടി ദമോദരൻ ടീം വീണ്ടും ഒന്നിക്കുകയാണു. അധോലോകത്തിന്റെ രക്തം മരവിപ്പിക്കുന്ന ഒരു അത്യുഗ്രൻ തിരകഥ ദാമോദരൻ മാഷ് എഴുതികൊണ്ടിരിക്കുകയാണു. കഴിഞ്ഞാൽ ഉടനെ ഷൂട്ടിംഗ് തുടങ്ങുമെത്രെ. ബൽറാം Vs താരദാസിന്റെ പരാജയം എന്നന്നെക്കുമായി മായ്ച്ചു കളയുന്ന തരത്തിലുള്ള വിജയമാണു ഈ സിനിമയിലൂടെ ഇവർ ലക്ഷ്യം വെക്കുന്നത് എന്നാണു വാർത്ത. പിന്നീട് അതെ പറ്റിയുള്ള വിവരങ്ങൾ ഒന്നും കേട്ടിലെങ്കിലും മമ്മൂട്ടിയുടെ ഫ്യൂച്ചർ പ്രൊജക്ടുകളിൽ ഈ സിനിമയും സജീവ പരിഗണനയിലുണ്ട്. ദാമോദരൻ മാഷിന്റെ തിരകഥ രചന എത്രയും പെട്ടെന്ന് പൂർത്തിയാവാനും അത് ഒരു കിടിലൻ സിനിമയാക്കി ആൾക്കൂട്ടത്തിന്റെ സംവിധായകൻ എന്നറിയപ്പെടുന്ന IV ശശിക്ക് തന്റെ സിനിമ കളിക്കുന്ന തിയറ്ററുകളിൽ വീണ്ടും ആളെ കൂട്ടാനും അതുവഴി ഒരു ലക്ഷം ഹൗസ് ഫുൾ ഷോകൾ കളിക്കുന്ന ഒരു മെഗാവിജയം മെഗാസ്റ്റാറിനു ലഭിക്കാനും ഇടയാവട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം. അതിനെക്കാളൊക്കെ മുൻപ് ഈ സിനിമക്ക് ഒരു നിർമാതാവിനെ കിട്ടണമേ എന്നും.....!.
*പടം കളിക്കുന്ന തിയറ്ററുകളിൽ ഹീറ്റർ പിടിപ്പിക്കേണ്ടി വരുമോ.. മരവിച്ച രക്തം പഴയപോലെ ആക്കാൻ...!
Subscribe to:
Post Comments (Atom)
5 comments:
ഒന്നും പഴേപോലെ ക്ലച്ച് പിടിക്ക്ണില്ല്യാ. എനിക്കിനിയും മനസിലാകാത്ത കാര്യം ഇത്രയും പരിചയസമ്പത്തുള്ള ഐവി ശശി എന്ത് കണ്ടിട്ടാണാവോ ബലറാം-താരാദസും അങ്ങോർടെ പുതിയ പടവും (പേരോർമയില്ല, അത്രയും കഷ്ടമാണ് കാര്യം) പിടിച്ചത്.
" സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറുകയാണു ഉണ്ടായത്."
എന്തടിസ്ഥാനത്തിലാണു ഇങ്ങനെ പറഞ്ഞത്. ഒരു വൻ ഹിറ്റ് ആയില്ലെങ്കിലും ബൽറാം Vs താരദാസ് ഒരു ശരാശരി വിജയം നേടിയ സിനിമയാണു
ശെരിക്കും ദേവാസുരം IV ശശിടെയ് അണോ , എനിക്കു തോനുന്നു ആ ഫിലീം IV ശശിയുടെയ് പേരു മത്രം വെചൂ രെഞ്ജിത്ത് എടുത്തദാണെനു
IV ശശിയുടെ നാല്ല ഒരു സിനി ഇനി ഉണ്ടാവുമോ?
പുതിയ കാലഘട്ടത്തിന്റെ അഭിരുചി മനസ്സിലാക്കി എടുക്കാനുള്ള തയ്യാറെടുപ്പാണെങ്കില് നമുക്ക് കാത്തിരിക്കാം
thanks for comments
അപ്പൂട്ടൻ
ഏത് പോലീസുകാരനും ഒരബദ്ധം പറ്റില്ലേ അപ്പൂട്ടേട്ടാ ക്ഷമിച്ചു കളയാം
മമ്മൂട്ടി ഫാൻസ്
101 ദിവസത്തിന്റെ ഒരു പോസ്റ്റർ കണ്ടിരുന്നു. ഈ സിനിമക്ക്
elora
ദേവാസുരം IV ശശിയുടെ മാസ്റ്റർ പീസ് ആയിരുന്നു എന്ന് വേണം കരുതാൻ.
ഹംസ
അങ്ങിനെ സംഭവിക്കുമോ..
കാത്തിരിപ്പ് വിഫലമാകനാണു സാധ്യത..
Post a Comment