RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഷക്കീല - ചില ഓർമക്കുറിപ്പുകൾ


അടുത്തിടെ ഒരു വാരികയിൽ വായിച്ചു. ഷക്കീല രണ്ടാം വരവിനൊരുങ്ങുന്നു എന്നു. പക്ഷെ കേരളത്തിലെ ലക്ഷക്കണക്കിനു ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് ഹാസ്യവേഷങ്ങളിലാണത്രേ ഷക്കീലയുടെ നോട്ടം. ബിന്ദു പണിക്കർക്കും കല്പ്പനയ്ക്കും ഭീഷണിയാവും എന്ന് സാരം. എന്നാൽ ഷക്കീലക്ക് സിനിമ കരിയറിൽ ഒരു വസന്ത കാലം ഉണ്ടായിരുന്നു മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരെ ചിത്രങ്ങൾ ഷക്കീല ചിത്രങ്ങളോട് പിടിച്ച് നില്ക്കാൻ പൊരുതിയിരുന്ന ഒരു കാലം. മലയാള സിനിമയിൽ നീല കുറിഞ്ഞികൾ പൂത്തകാലം. ആ കാലത്തെ ഞങ്ങളുടെ അനുഭവങ്ങൾ ആണു ഇവിടെ വിവരിക്കുന്നത്. മലയാളസിനിമയിൽ മാറ്റത്തിന്റെ കൊടുംകാറ്റ് ആഞ്ഞടിച്ച ആ സമയത്ത് ഞങ്ങൾക്ക് പ്രായം ഏകദേശം 15 വയസ്സ്.അന്ന് എല്ലാവരുടെയും സംസാരവിഷയം കിന്നാരത്തുമ്പികളും ഷക്കീലയും ആയിരുന്നല്ലോ. ഷക്കീല ഷക്കീല എന്ന പേർ കേട്ട് കേട്ട് മടുത്തപ്പോൾ ആരാണീ ഷക്കീല എന്ന് കാണാനുള്ള ആഗ്രഹം കൊണ്ട് ഞങ്ങൾ കിന്നാരതുമ്പികൾ കാണാൻ തിരുമാനിച്ചു. സത്യം സത്യമായിട്ടു പറഞ്ഞാൽ ആദ്യമായി തിയറ്ററിൽ നിന്നും കാണുന്ന ഒരു നീലചിത്രം കിന്നാരതുമ്പികളാണു. നല്ല തുടക്കം അല്ലേ. അന്ന് ആ സിനിമ തിയറ്ററിൽ ഒരു മാസത്തിലേറയായി ഓടികൊണ്ടിരിക്കുന്നു.എന്നിട്ടും സാമാന്യം നല്ല തിരക്ക്. ഈ സിനിമ എന്താണെന്നോ എങ്ങിനെ ആയിരിക്കും എന്നോ ഞങ്ങൾക്ക് ആർക്കും ഒരു ധാരണയും ഇല്ലായിരുന്നു. കാരണം ഇതിനു മുൻപ് ഇത്തരത്തിലുള്ള സിനിമ ഞങ്ങളിൽ ആരും തന്നെ കണ്ടിട്ടിലായിരുന്നല്ലോ.
അങ്ങിനെ സിനിമ തുടങ്ങി. ലൊക്കേഷനും സലീം കുമാറിനെയും ഒക്കെ കണ്ടപ്പോൾ ആദ്യം തോന്നിയത് ഇതാണോ ഇത്ര വലിയ പടം എന്നാണു. എന്നാൽ സിനിമ മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലായി ഇത് ഒരു “വലിയ” പടം തന്നെയാണേ... എന്ന്. അങ്ങിനെ ഐശ്വര്യപൂർവ്വമായ ഉദ്ഘാടനത്തിനു ശേഷം അടുത്ത ഷക്കീല ചിത്രത്തിനായുള്ള ആവേശപൂർവ്വമായ കാത്തിരിപ്പ് തുടങ്ങി. ഇന്നും നല്ല ഓർമയുണ്ട് മനോരമ പേപ്പറിൽ ഒരു പരസ്യം. മാസ്മരിക സുന്ദരി, കിന്നാരത്തുമ്പി നായിക ഷക്കീലയുടെ രാക്കിളികൾ നാളെ മുതൽ... എന്ന്. പിറ്റേ ദിവസം 10 മണിക്കു തന്നെ തിയറ്ററിനു മുന്നിൽ എത്തിയ ഞങ്ങൾ ഞെട്ടിപ്പോയി. ഇത്രയും തിരക്ക് അതിനു മുൻപ് ആറാം തമ്പുരാൻ റിലീസ് ചെയ്ത് അന്നാണു കണ്ടതു. എന്തായാലും ഇടിച്ചു കേറി ടിക്കറ്റ് കൈക്കലാക്കി. തിയറ്റർ House Full. സിനിമ തുടങ്ങിയപ്പോൾ മുതൽ ഷക്കീലക്ക് വേണ്ടിയുള്ള ആർപ്പു വിളികളായിരുന്നു. അങ്ങിനെ സിനിമയുടെ പകുതിയിൽ വെച്ച് (അങ്ങിനെ ആണെന്നാണു ഓർമ) ഷക്കീല രംഗപ്രവേശനം ചെയ്തു. തിയറ്റർ ഇളകി മറിഞ്ഞു. കൈയ്യടികളും കൂകി വിളികളുമായി ബഹളമയം. മലയാള സിനിമയിൽ ഒരു സ്ത്രീ കഥാപാത്രത്തിനും തിയറ്ററിൽ ഇത്രയ്ക്ക് ഗംഭീരമായ ഒരു വർവേല്പ് ലഭിച്ചിട്ടുണ്ടാവില്ല. കിന്നാരതുമ്പികളൊളം എത്തിയിലെങ്കിലും രാക്കിളികൾ ഷക്കീല ആരാധകരെ നിരാശപ്പെടുത്തിയില്ല. പിന്നെ അങ്ങോട്ട് നമ്മുക്കറിയാം നീല ചിത്രങ്ങളുടെ പ്രളയം തന്നെ ആയിരുന്നു. ആദ്യത്തെ ഷോ തന്നെ കണ്ടിലെങ്കിൽ പിന്നെ കട്ട് ചെയ്താലോ എന്ന പേടി കാരണം. എത്ര വെള്ളിയാഴ്ച്ചകൾ ഞങ്ങളുടെ ക്ലാസുകൾ ഞങ്ങൾ കട്ട് ചെയ്തിരിക്കുന്നു. അങ്ങിനെ ഷക്കീല മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടി ഉള്ള ആദ്യത്തെ നടിയായി മാറി. കിന്നാരതുമ്പികളുടെ സംവിധായകൻ
R J പ്രസാദും ഷക്കീലയും വീണ്ടും ഒന്നിച്ച സിനിമയാണു മഞ്ഞുകാലപക്ഷി . തിയറ്റര്‍ വീണ്ടും ജനസമുദ്രമായി. എന്നാൽ ആ കൂട്ടുകെട്ടിനു ചീത്ത പേരുണ്ടാക്കുന്നതായിരുന്നു ആ സിനിമ. മറ്റൊരു കിന്നാര തുമ്പി പ്രതീക്ഷിച്ചെത്തിയ ഞങ്ങൾക്കു മുന്നിൽ ഷക്കീല മഞ്ഞ നിറമുള്ള സാരി ഉടുത്ത് വെറുതെ ഇങ്ങനെ നടക്കുകയാണു. അന്നെന്തായാലും R J പ്രസാദിന്റെ അഛൻ ഒരുപാട് തുമ്മിയിട്ടുണ്ടാവും ഉറപ്പ്. കല്ലുവാതിക്കൽ കത്രീന, ലവ്ലി, സ്വർണം, കാതര തുടങ്ങി ഒരുപാട് ഷക്കീല ചിത്രങ്ങൾ മലയാള സിനിമാ ബോക്സ് ഓഫീസിൽ കാശു വാരി. ഷക്കീലക്കൊപ്പം മറിയയും രേഷമയും സിന്ധുവും സജിനിയുമൊക്കെ സൂപ്പർ താരങ്ങളായി. പക്ഷെ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ. മീശമാധവൻ എന്ന ഗംഭീരഹിറ്റ് വന്നതിനു ശേഷം മലയാള സിനിമയിൽ നീല ചിത്രങ്ങളുടെ സ്വാധീനം കുറയാൻ തുടങ്ങി. അങ്ങിനെ പതിയെ പതിയെ ഇത്തരം ചിത്രങ്ങൾ മെയിൻ സെന്ററുകളിൽ റിലീസ് ചെയ്യുന്നത് അവസാനിപ്പിച്ചു. താരറാണി ഷക്കീലയുടെ ആധിപത്യം തകർത്ത് സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും വീണ്ടും തിരിച്ചു വന്നു. പക്ഷെ ഷക്കീലയുടെ താരമുല്യം സൂപ്പർ സ്റ്റാർ വരെ അംഗീകരിച്ചതാണു അതുകൊണ്ടാണല്ലോ സ്ത്രീ പ്രേക്ഷകർക്ക് ഷക്കീലയെ തിയറ്ററിൽ കാണാൻ ഭാഗ്യമുണ്ടായത്‌. ചോട്ടാമുബൈ കണ്ട് കൊണ്ടിരിക്കുമ്പോൾ ഷക്കീലയെ കാണിക്കുന്ന സമയം അപ്പോൾ ഇതാണല്ലേ ഷക്കീല എന്ന് ഒരു ചേച്ചി പിറുപിറുക്കുന്നത് വ്യക്തമായി ഞങ്ങൾ കേട്ടതാണു. ഷക്കീലയുടെ ഭംഗി കണ്ടിട്ടുള്ള അസൂയ ആണു ആ ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്നത്. ഒരു നീണ്ട കാലയളവ് മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങൾ മാറ്റി മറിച്ച ഷക്കീല വീണ്ടും വരികയാണു. മലയാള സിനിമയിൽ നിറങ്ങൾ ചാലിക്കാൻ.
കാത്തിരിക്കാം മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർ സ്റ്റാറിന്റെ രണ്ടാം വരവിനായി...!

5 comments:

എന്‍.ബി.സുരേഷ് said...

ഞാന്‍ മലയാളികളുടെ രാത്രികളുടെ ഭാഗമായിരുന്നു, എന്നാണ് മാതൃഭൂമിയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല പറഞ്ഞത്. അവര്‍ എന്തു ഭാവുകത്വ പരിണാമമാണാവോ മലയാള സിനിമയില്‍ ഉണ്ടാക്കിയത്.

മലയാളം സിനിമ വ്യവസായത്തെ ഒരു കാലത്ത് താങ്ങി നിര്‍ത്തീയ തന്നോട് മലയാളീകള്‍ നന്ദികേട് കാട്ടിയതായുമൊരി ക്കല്‍ അവര്‍ പരഞ്ഞിരുന്നു. ഇനി ഒരിക്കലും മലയാളത്തിലേക്കില്ലന്നും.
ഇനി വന്നാല്‍ അവര്‍ തന്നെ ഓടിരക്ഷപ്പെടും. മുലകുടി മാറാത്ത കുട്ടിയുടെ കൈയില്‍ വരെയുണ്ട്, ഏറ്റവും പുതുതായി മര്‍ക്കറ്റിലിറങ്ങിയ നീലച്ചിത്രം സ്റ്റോര്‍ ചെയ്ത മൊബൈല്‍. കഷ്ടം. “അതിഗംഭീരമായ ഒരു സാംസ്കാരിക നിരീക്ഷണം. കീപ് ഇറ്റ് അപ്”

b Studio said...

മലയാളിയുടെ ഗംഭീരമായ സാംസ്കാരിക ബോധത്തിനു ഈ post അതി ഗംഭീരമായ ഒരു മുറിവേല്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഏറ്റവും പുതുതായി മര്‍ക്കറ്റിലിറങ്ങിയ നീലച്ചിത്രം സ്റ്റോര്‍ ചെയ്ത മൊബൈല്‍ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് മലയാളികളുടെ രാത്രികളുടെ ഭാഗം തന്നെ ആയിരുന്നു ഷക്കീല. പിന്നെ സ്വന്തം വീട്ടിൽ ഇരുന്ന് കിന്നാരതുമ്പികൾ അടക്കമുള്ള മസാല സിനിമകൾ download ചെയ്ത് കണ്ട് ആസ്വദിക്കുകയും പുറമേ സദാചാരത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന മലയാളികളുടെ അടുത്തേക്ക് ഷക്കീല ഇനിയും വരാതിരിക്കുന്നത് തന്നെയാണു നല്ലത്. അത് ഹാസ്യ വേഷങ്ങളിൽ ആയാൽ പോലും..

Anonymous said...

haha അതു കലക്കി. ആരാണീ സദാചാരവാദി..??

b Studio said...

42 പോസ്റ്റുകൾ ഉള്ള ഈ ബ്ലോഗ് ചേട്ടൻ ശ്രദ്ധിച്ചത് ഈ പോസ്റ്റ് വന്നപ്പോഴാണു. അതിനു ചേട്ടനെ പ്രേരിപ്പിച്ചത് എന്തു തരത്തിലുള്ള ചേതോവികാരമാണെങ്കിലും ശരി അതല്ലേ ഷക്കീല മലയാള സിനിമയിൽ ഉണ്ടാക്കിയ ഭാവുകത്വ പരിണാമം.

nazar said...

എ ടി ജോയിയുടെ 'അപ്പന്റെ തുമ്മല്‍ ' പരാമര്‍ശം അത്യുഗ്രന്‍ ആയി !അതിനു കാരണമായവരുടെ കൂട്ടതിലോരുവനാണ് ഈ എളിയവന്‍

Followers

 
Copyright 2009 b Studio. All rights reserved.