RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഇനി മകനും ...!


അടുത്ത കാലത്തായി അഭിനയിച്ചഭിനയിച്ച് പ്രേക്ഷകരെയും നിർമാതാക്കളെയും ഒരു വഴിക്കാകുകയാണു മെഗാസ്റ്റാർ. അത് പോരാഞ്ഞിട്ടാണു എന്ന് തോന്നുന്നു ഇനി മകനെകൂടി രംഗത്ത് ഇറക്കാൻ പോവുന്നത്. വാപ്പായുടെ ആരാധകവൃന്ദം തന്നെയും കാത്ത് കൊള്ളും എന്ന ധൈര്യം ആവണം സിനിമയിൽ അഭിനയിക്കാനുള്ള മകന്റെ ആത്മവിശ്വാസത്തിനു പിന്നിൽ. മലയാള സിനിമയിൽ അഛൻ മഹാത്മ്യവുമായി ഒരുപാട് പേരു വന്നിട്ടുണ്ട്. ഷാനവാസ്, മേഘനാഥൻ, സായ്കുമാർ, ജിഷ്ണു, ഇന്ദ്രൻ-പൃഥി തുടങ്ങി ഒരു പാട് പേർ. അഛന്റെ പേരു നിലനിർത്തിയവരുണ്ട് അത് കളഞ്ഞു കുളിച്ചവരുമുണ്ട്. നമ്മുടെ ഇപ്പോഴത്തെ താരങ്ങളുടെ മക്കളും അഭിനയിക്കാൻ മോശമല്ല. ജയറാമിന്റെ മകൻ കാളി ദാസൻ ബാലതാരമായി അഭിനയിച്ച് അവാർഡ് വരെ വാങ്ങിയതാണ്. എന്തിനു പറയണം സൂപ്പർ സ്റ്റാറിന്റെ മകൻ ഒന്നാമനിൽ വല്ലാതങ്ങ് അഭിനയിച്ച് വിസ്മയിപ്പിച്ചു കളഞ്ഞതല്ലേ..കൂടാതെ അടുത്ത് പുറത്തിറങ്ങിയ സാഗർ എലിയാസ് ജാക്കിയിൽ ഒരു ചെറിയ സീനിൽ വരികയും ചെയ്തിരുന്നു. തനിക്കു ശേഷം മകൻ ആ സ്ഥാനത്ത് വരിക എന്നത് ഏതൊരു അഛന്റെയും ആഗ്രഹമാണു. നിർമ്മിക്കാൻ ആന്റണി പെരുമ്പാവൂരും വിതരണത്തിനെടുക്കാൻ മാക്സ് ലാമ്പും ഉള്ളത് കൊണ്ട് സമീപഭാവിയിൽ തന്നെ സൂപ്പർ സ്റ്റാറിന്റെ മകനും നായകനായി അവതരിച്ചേക്കാം. പോസ്റ്റർ ഒട്ടിച്ചെങ്കിലും മാക്സ് ലാമ്പ് 100 ദിവസം ഓടിപ്പിച്ചോളും. ഇതുകൊണ്ട് ഒക്കെ തന്നെയാവും തനിക്കും ഒരു പിൻ ഗാമി വേണമെന്ന് മെഗാസ്റ്റാർ ചിന്തിച്ചിരിക്കുക. സ്വന്തമായി തനിക്കും ഉണ്ടല്ലോ നിർമ്മാണ-വിതരണ കമ്പനി. എന്തായാലും മെഗാസ്റ്റാറിന്റെ മകൻ നായകനാവുകയാണു. തമിഴിലെ പ്രശസ്ത സംവിധായകൻ ലിംഗു സ്വാമി മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു താര പുത്രൻ നായകനാവുന്നത്. ഇതിൽ മെഗാസ്റ്റാർ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്. മലയാളത്തിലെ രണ്ട് താര രാജാക്കന്മാരുടെയും മക്കൾ അങ്ങിനെ സിനിമയിൽ എത്തുകയും വിജയിക്കുകയും ചെയ്താൽ ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കപ്പെടും. പണ്ട് സൂപ്പർ താര പദവിയിലേക്ക് സുകുമാരൻ കുതിച്ചിരുന്ന സമയത്ത് മമ്മൂട്ടി-ലാൽ രംഗത്ത് വരികയും സുകുമാരൻ പിന്തള്ളപ്പെടുകയും ചെയ്തതാണല്ലോ. അതു പോലെ താര പുത്രന്മാർ ഇപ്പോൾ സൂപ്പർ താര പദവിയിലേക്ക് കുതിക്കുന്ന, കമൽ ഹാസനും അമീർഖാനും ഒപ്പം നില്ക്കാൻ ഉള്ള ഒരു നടനാവാൻ അശാന്ത പരിശ്രമം നടത്തുന്ന പൃത്വിരാജിനു ഒരു ഭീഷണിയായാൽ.....!
മലയാളികൾ ഇനിയും ഒരുപാട് ആതമപ്രശംസകൾ സഹിക്കേണ്ടി വരും എന്ന് സാരം.

2 comments:

അടൂര്‍ മനോജ്കുമാര്‍ (mkumar's.......) said...

ആദ്യമായി ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ...mozhi_offline.htm ഉപയോഗിക്കൂ..നല്ല മലയാള അക്ഷരം..ഉണ്ടതില്‍.....


"മക്കള്‍ പിന്തുടര്‍ച്ച" അതു ഒരു "കോസ്മിക്ക് ലോ" പോലെയാണിപ്പോള്‍...ഡോക്ടറിന്റെ മക്കള്‍ ഡോക്ടര്‍...പോലീസ്സിന്റെ മക്കള്‍ പോലീസ്സു അങ്ങനെ തുടങ്ങി...ചെരുപ്പുകുത്തിയുടെ മക്കള്‍ അതും...രാഷ്ട്രീയക്കാരന്റെ മക്കള്‍ രാഷ്ട്രീയക്കാരും....ഇങ്ങനെ പോകുന്നു ആ നിയമം.....അതു തെറ്റല്ല എന്നാണു എന്റെ അഭിപ്രായം......

മെഗാസ്റ്റാറിന്റെ മക്കളും ഒരു നോക്കെട്ടെടോ......

Vinu said...

അതെ നാളയുടെ താരങ്ങൾ അവരാവട്ടെ. അങ്ങിനെയെങ്കിലും ഈ യുവ സൂപ്പർ സ്റ്റാറിന്റെ ശല്യം ഒന്ന് ഒഴിവാക്കുമല്ലോ..

Followers

 
Copyright 2009 b Studio. All rights reserved.