RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ആരവങ്ങളിലാതെ നൂറാം ദിവസത്തിലേക്ക്


100 ദിവസം ഓടുന്ന സിനിമകളുടെ കാലം കഴിഞ്ഞു എന്ന് “മഹാനായ” സംവിധായകൻ പ്രിയദർശൻ പറഞ്ഞ് നാക്ക് വായിലേക്കിടുന്നതിനു മുൻപേ 125 ദിവസം നല്ല അന്തസായി ഓടിയ സിനിമയാണു വെറുതെ ഒരു ഭാര്യ. പ്രിയൻ സാർ ചിലപ്പോള്‍ തന്റെ തന്നെ സിനിമകളെക്കുറിച്ച് ആയിരിക്കും ഉദ്ദേശിച്ചിരിക്കുക. ഈ അടുത്ത കാലത്തായി 100 ദിവസങ്ങൾ “ശരിക്കും” തിയറ്ററിൽ ഓടുന്ന പടങ്ങൾ കുറവണു. പക്ഷെ സൂപ്പർ സ്റ്റാറിന്റെ എല്ലാ ചിത്രങ്ങളും 100 ദിവസം പിന്നിടാറുണ്ട്. ചുരിങ്ങിയ പക്ഷം 75 ദിവസമെങ്കിലും. അഞ്ചാമത്തെ ദിവസം 25 ദിവസത്തെ പോസ്റ്ററും രണ്ടാമത്തെ ആഴ്ച്ച 50 ദിവസത്തെ പോസ്റ്ററും ഇനി എങ്ങാനും പടം 3 ആഴ്ച്ച ഓടിയാൽ മഹത്തായ 75 ദിവസത്തെ പോസ്റ്ററും അത് കഴിഞ്ഞ് ശരിക്ക് 4 ആഴ്ച്ച തികച്ച് കളിച്ചാൽ വിജയാഘോഷത്തിന്റെ 100 നാളുകൾ എന്ന നീളൻ പോസ്റ്ററുകൾ നാടൊട്ടുക്ക് ഒട്ടിച്ച് കൊണ്ടാടാനുമുള്ള ആ ഒരു തൊലിക്കട്ടി ഈ അടുത്ത കാലത്ത് വരെ സൂപ്പർ സ്റ്റാറിനു മാത്രമേ ഉണ്ടായിരുന്നുള്ളു . എന്നാൽ ഈയിടയായി മെഗാസ്റ്റാറും ഇതേ പാത പിന്തുടരുന്നുണ്ട്. ഇങ്ങനെ പോസ്റ്റർ മാജിക്ക് കൂടാതെ ഒരു പടം 2010 ൽ 100 ദിവസം പിന്നിടാൻ പോവുകയാണു. ഈ വർഷത്തെ ആദ്യത്തെ മെഗാ ഹിറ്റ്. ജയറാം-ഇന്ദ്രജിത്ത്-ജയസൂര്യ കൂട്ടുകെട്ടിന്റെ ഹാപ്പി ഹസ്ബന്റ്. ജനുവരി 14 നു റിലീസ് ചെയ്ത ഹാപ്പി ഹസ്ബന്റ് നിലവാരമുള്ള ഒരു സിനിമ അല്ലാതിരിന്നിട്ടു കൂടി വൻ വിജയം നേടി. പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതിൽ ഉപരി ഒരു മഹത്തായ സൃഷ്ടി ഉണ്ടാക്കണം എന്ന ലക്ഷ്യം സംവിധായകനു ഉണ്ടായിരുന്നില്ല താനും. എന്തായാലും ഏപ്രിൽ 23 നു ഹാപ്പി ഹസ്ബന്റ്സ് 100 ദിവസം തികയ്ക്കുകയാണു. സൂപ്പർ സ്റ്റാറിനെക്കാളും മെഗാസ്റ്റാറിനേക്കാളും വിജയ ശതമാനം ഉള്ള നടൻ ജയറാം ആണെന്ന സത്യം സൗകര്യപൂർവ്വം വിസ്മരിച്ച മലയാള സിനിമയക്ക് തുടർച്ചയായി 3 വർഷങ്ങളിലും 100 ദിവസം ഓടിയ ഹിറ്റുകൾ (2008 - വെറുതെ ഒരു ഭാര്യ, 2009- ഭാഗ്യ ദേവത) സമ്മാനിച്ചു കൊണ്ട് മറുപടി പറഞ്ഞ ജനപ്രിയ നായകനു അഭിനന്ദനങ്ങൾ..

6 comments:

ശ്രീ said...

ഒരു കാലത്ത് മിനിമം ഗ്യാരണ്ടി അവകാശപ്പെടാവുന ഒരു നടനായിരുന്നു ജയറാം... ഇപ്പോഴങ്ങനെ അല്ലെങ്കിലും. (2000 നു ശേഷം അദ്ദേഹത്തിനു ക്ഷടകാലം തന്നെയാണ്.)

b Studio said...

ഇന്ന് ഒരു നടനും മലയാളത്തിൽ മിനിമം ഗാരണ്ടി അവകാശപ്പെടാൻ കഴിയില്ല. സംവിധായകരിൽ സത്യൻ അന്തിക്കാടിനു ഉണ്ടായിരുന്നു. പക്ഷെ ഇപ്പോ അത് മാക്സിമം ഗാരണ്ടിയിൽ എത്തി നില്ക്കുകയാണു..

Sherlock Holmes said...

Cool, your observations are spot on....keep the steam up......

b Studio said...

Thanks....!

Balu puduppadi said...

എത്ര ദിവസം ഓടിയിട്ടെന്താ കൊളളാവുന്ന ഒരു സിനിമയുടെ പേരോ കഥയോ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുന്ണ്ടോ?

b Studio said...

ജയറാമിന്റെ കാര്യമാണോ ഉദ്ദേശിച്ചത്..
എത്ര സിനിമകൾ മൂന്നാം പക്കം , മഴവിൽ കാവടി, ഇന്നലെ തലയണമന്ത്രം, പൂക്കാലം വരവായ് ,സന്ദേശം, ജോർജ്കുട്ടി c/o ജോർജ്കുട്ടി,മേലെപറമ്പിൽ ആൺ വീട്, cid ഉണികൃഷ്ണൻ, പുതുക്കോട്ടയിലെ പുതുമണവാളൻ, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കന്മണി, തൂവല്കൊട്ടാരം,സമ്മർ ഇൻ ബത്ലഹേം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഫ്രണ്ട്സ് തുടങ്ങിയവ.
പിന്നെ ശ്രീ പറഞ്ഞ പോലെ 2000 മുതൽ 2008 വരെ കഷ്ടക്കാലം തന്നെ ആയിരുന്നു.

Followers

 
Copyright 2009 b Studio. All rights reserved.