RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ജയകൃഷ്ണനും ക്ലാരയും വീണ്ടും വരുമ്പോള്‍


മലയാള സിനിമക്ക് ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച് യാത്രയായ അതുല്യ കലാകാരനാണു പത്മരാജൻ . വിശേഷണങ്ങൾ ആവശ്യമിലാത്ത ചലചിത്രകാരൻ. കഥപറച്ചിലുകളിൽ എന്നും ഭ്രമാല്മകമായ സൗന്ദര്യം കാത്തു സൂക്ഷിച്ചിരുന്ന പത്മരാജന്റെ മനോഹരമായ സൃഷ്ടികളിൽ ഒന്നായിരുന്ന തൂവാനത്തുമ്പികളിലെ കഥാപാത്രങ്ങൾ വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണു. പത്മരാജൻ തന്നെ എഴുതിയ ഉദകപ്പോള എന്ന നോവലിൽ നിന്നാണു തൂവാനത്തുമ്പികൾ ഉണ്ടായതെങ്കിൽ പുതിയ കാലത്ത് ഉദകപ്പോള എന്ന നോവൽ മുഴുവനായി സിനിമയാക്കി മാറ്റപ്പെടാന്‍ പോവുകയാണു. ഒരു കാലഘട്ടത്തിലെ സിനിമാ പ്രേക്ഷകർ മുഴുവൻ ആഘോഷമാക്കി മാറ്റിയ ജയകൃഷണന്റെയും ക്ലാരയുടെയും കഥ വീണ്ടും പറയുമ്പോൾ സംവിധായകനാകുന്നത് പത്മരാജന്റെ തന്നെ പ്രിയ സുഹ്രുത്ത് പ്രതാപ് പോത്തൻ ആണു. നോവലിനു ചലച്ചിത്ര ഭാഷ രചിക്കുന്നത് പതമരാജന്റെ മകൻ അനന്തപതമനാഭനും. ഡെയ്സി എന്ന ചിത്രത്തിലൂടെ നഷടപ്രണയത്തിന്റെ നീറുന്ന നോവ് നമ്മെ അനുഭവിപ്പിച്ച പ്രതാപ് പോത്തൻ ഒരു യാത്രാമൊഴിക്കു ശേഷം വീണ്ടും ഒരു മലയാള സിനിമ സംവിധാനം ചെയ്യുമ്പോൾ, അത് പത്മരാജൻ പറയാതെ ബാക്കി വെച്ചു പോയ സ്വപ്നങ്ങളുടെ സാക്ഷാല്ക്കരം തന്നെയാകട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം.

4 comments:

അപ്പൂട്ടൻ said...

ഉദകപോള അതേപടി സിനിമയാക്കുകയാണോ? അങ്ങിനെയെങ്കിൽ ജയകൃഷ്ണൻ പുനർജ്ജനിച്ചേക്കില്ല. നോവലിലെ ജയകൃഷ്ണനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. നോവലിൽ ജയകൃഷ്ണൻ നായകനല്ലതാനും.
ഏറെ ആസ്വദിച്ച സിനിമയാണ്‌ തൂവാനത്തുമ്പികൾ, നോവലും അതുപോലെത്തന്നെ, പക്ഷെ രണ്ടും തമ്മിൽ കഥാപരമായിപ്പോലും താരതമ്യം ചെയ്യാൻ തുനിഞ്ഞില്ല. ഏറിയാൽ ക്ലാരയ്ക്ക്‌ മാത്രം സുമലതയുടെ മുഖം നൽകാം, അത്രമാത്രം.

b Studio said...

നോവൽ അതേപടി സിനിമയാക്കുമ്പോൾ ജയകൃഷണൻ പുനർജനിക്കില്ല ശരി തന്നെ. പക്ഷേ ചിലപ്പോൾ ജയകൃഷണനെ വാണിജ്യ വിജയത്തിനു വീണ്ടും ഉപയോഗിച്ചേക്കാം..

Suraj said...

“ജയകൃഷ്ണ”ന്റെ ഇപ്പഴത്തെ ഒരു കോലം വച്ച് വാണീജ്യവിജയം “സുനിശ്ചിതം” ! കള്‍ട്ട് പടങ്ങള്‍ക്ക് സെക്കന്റ് പാര്‍ട്ടുണ്ടായാല്‍ പഴയ ആ ‘ഓര്‍മ്മയിലും ഓളത്തിലും’ അങ്ങ് കേറിപ്പോകുമെന്ന് കരുതുന്ന സിനിമാമണ്ടന്മാരുടെ കൂട്ടത്തില്‍ പ്രതാപ് പോത്തന്‍ പെടുമെന്ന് തോന്നുന്നില്ല.

b Studio said...

ഒരു ഗസ്റ്റ് റോൾ പ്രതീക്ഷിക്കാം. കിലുക്കം കിലുക്കിലുക്കം പോലെ ആവാതെ മതിയായിരുന്നു.

Followers

 
Copyright 2009 b Studio. All rights reserved.