ആദ്യം ദേശീയ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞത് കൊണ്ട് പിന്നെ ജൂറിക്ക് രക്ഷയില്ലായിരുന്നു.സലീം കുമാറിനു മികച്ച നടനുള്ള അവാർഡ് കൊടുത്തില്ലെങ്കിൽ "മലയാളികൾ ജൂറിയിൽ ഇല്ലാത്തത് കൊണ്ട് അവാർഡ് കിട്ടി" എന്ന പരാമർശം സത്യമാണെന്ന് ജനം കരുതും. അതു കൊണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡ് സമിതി ഒരു സേഫ് കളി കളിച്ചു. 2010 ലെ മികച്ച നടൻ സലീം കുമാർ, മികച്ച സിനിമ ആദാമിന്റെ മകൻ അബു. മികച്ച നടി ജീവിതം സിനിമയാക്കി അഭിനയിച്ച കാവ്യാമാധവൻ (ഗദാമ) സംവിധായകൻ ശ്യാമപ്രസാദ്(ഇലക്ട്ര) രണ്ടാമത്തെ സിനിമ മകരമഞ്ഞ്.
മറ്റ് പ്രധാന അവാർഡുകൾ
മികച്ച നവാഗത സംവിധായകൻ - മോഹൻ രാഘവൻ (ടിഡി ദാസൻ)
മികച്ച ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമ - പ്രാഞ്ചിയേട്ടൻ
മികച്ച ഹാസ്യ താരം - സുരാജ് (ഒരുനാൾവരും)
മികച്ച രണ്ടാമത്തെ നടൻ - ബിജുമേനോൻ (ടിഡി ദാസൻ)
മികച്ച രണ്ടാമത്തെ നടി- മമത (കഥ തുടരും)
മികച്ച ഗായകൻ - ഹരിഹരൻ (പാട്ടിന്റെ പാലാഴി)
മികച്ച ഗായിക - രാജലക്ഷ്മി (ജനകൻ)
മികച്ച നടിയ്ക്കുള്ള അവാർഡ് കാവ്യയ്ക്ക് കിട്ടിയതിലൂടെ താൻ കല്യാണം കഴിഞ്ഞ് അനുഭവിച്ച കഷ്ടപ്പാടുകൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചതിനു കിട്ടിയ അംഗീകാരം എന്നു കരുതാം. എന്നാലും ഒരുനാൾ വരുമിലെ സുരാജിന്റെ കോമഡി...????
എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ
സീനിയേഴ്സ്
Posted in
Labels:
സിനിമ
Monday, May 9, 2011
പ്രമേയപരമായി വട്ടപൂജ്യമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കം കേൾപ്പിച്ച സിനിമയായിരുന്നു പോക്കിരിരാജ. വൈശാഖ് എന്ന പുതുമുഖ സംവിധായകന്റെ സ്വപ്നസമാനമായ തുടക്കം. അത്കൊണ്ട് തന്നെ വൈശാഖ് തന്റെ പുതിയ ചിത്രമായി എത്തുമ്പോൾ പോക്കിരിരാജയോടോപ്പം നിൽക്കുന്ന ഒരു ചിത്രം തന്നെയാണു പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. എന്തായാലും ഈ സംവിധായകൻ പ്രതീക്ഷകൾ അസ്ഥാനത്താക്കിയില്ല. വൈശാഖ സിനിമയുടെ ബാനറിൽ പി രാജൻ നിർമ്മിച്ച് സച്ചി-സേതു തിരകഥയൊരുക്കിയ സീനിയേഴ്സ് ഒരു അടിപൊളി കോമഡി സസ്പെൻസ് ചിത്രം.
1981 ലെ ഒരു ന്യൂയർ രാത്രിയിൽ നിന്നാണു സിനിമ ആരംഭിക്കുന്നത്. തന്റെ ഭാര്യ മറ്റൊരാളുടെ കൂടെ ഇറങ്ങി പോകുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കേണ്ടി വരുന്ന ഒരഛൻ തന്റെ മകനു മരണത്തിന്റെ സംഗീതം തരാട്ട് പാട്ടായി കേൾപ്പിച്ചു കൊണ്ട് മരണത്തിലേക്ക് യാത്രയാവുന്നു. പിന്നീട് 1996ലെ ഒരു കോളേജ് ഡേ രാത്രി. അവിടെ വെച്ച് ലക്ഷ്മി(മീരനന്ദൻ) കൊല്ലപ്പെടുന്നു. പിന്നീട് കഥ ഇന്നിലേക്ക് വരുന്നു. ഈ കൊലപാതകത്തിന്റെ കുറ്റം ഏറ്റെടുത്ത പത്മനാഭൻ എന്ന പപ്പു(ജയറാം) 12 വർഷങ്ങളുടെ ജയിൽ വാസത്തിനു ശേഷം തിരിച്ചു വരികയാണു. പണ്ട് തന്റെ സഹപാഠികളും ആത്മാർഥ സുഹൃത്തുക്കളും ആയ റഷീദ് മുന്ന(മനോജ് കെ ജയൻ)ഫിലിപ്പ് ഇടിക്കുള (ബിജു മേനോൻ) റെക്സ്(കുഞ്ചാക്കോ) എന്നിവർ പപ്പുവിനെ വരവേൽക്കുന്നു. പക്ഷെ പപ്പുവിന്റെ ആവശ്യം ഇവർ മൂന്നു പേരെയും കുഴക്കുന്നതായിരുന്നു. പണ്ട് പഠിച്ച അതേ കോളേജിൽ പിജിക്ക് ചേരുക. കുടുംബസ്ഥരായ ഇടിക്കുളയ്ക്കും റഷീദിനും ഇത് എളുപ്പമുള്ള ഒന്നായിരുന്നില്ല. അവസാനം പപ്പുവിനു വേണ്ടി ഇവർ കോളേജിൽ ചേരാം എന്ന തിരുമാനത്തിലെത്തുന്നു. സീനിയേഴ്സ് Back to the College.
പിന്നീടങ്ങോട്ട് ഒരു ഫുൾ എന്റെർട്ടെയ്നർ ആയിട്ടാണു ചിത്രം നീങ്ങുന്നത്. പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. ഇതെ ജനുസ്സിൽ വരുന്ന മറ്റ് ചിത്രങ്ങളിൽ നിന്ന് സീനിയേഴ്സിനെ വേറിട്ട് നിർത്തുന്നത് ഇതിനു ശക്തമായ ഒരു തിരകഥയുടെ പിൻബലം ഉണ്ട് എന്നതാണു. ഇനീഷ്യലിനു വേണ്ടി തട്ടിക്കൂട്ടിയ ഒരു അവിയൽ മൾട്ടി സ്റ്റാർ ചിത്രം മാത്രമായി സീനിയേഴ്സ് ഒതുങ്ങി പോകാത്തതും ഇതു കൊണ്ട് തന്നെ. നായകന്മാരായി എത്തുന്ന നാലു പേരും മത്സരിച്ചഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ബിജുമേനോനും മനോജ് കെ ജയനും. നായകനെ കടത്തി വെട്ടുന്ന അഭിനയം കാഴ്ച്ചവെക്കാറുള്ള ഈ രണ്ട് അഭിനേതാക്കൾ ഇങ്ങനെ ഒരു സിനിമയിൽ നായകവേഷത്തിൽ എത്തുമ്പോൾ തകർക്കുന്നത് സ്വാഭാവികം. ജയറാമിൽ നിന്ന് സാധാരണ വരാറുള്ള ഭാവങ്ങൾ എല്ലാം ഇതിലും വന്നിട്ടുണ്ട്. ഒപ്പം അഭിനയിക്കുന്ന നടന്മാരുടെ അത്ര റേഞ്ച് ഇല്ലാത്തത് കൊണ്ടാവണം കുഞ്ചാക്കോക്ക് അധികം അഭിനയിച്ച് ബുദ്ധിമുട്ടേണ്ട വിഷമം തിരകഥകൃത്തുക്കൾ ഉണ്ടാക്കിയിട്ടില്ല. സ്ത്രീകഥാപാത്രങ്ങൾക്ക് അധികം പ്രധാന്യമില്ലെങ്കിലും പത്മപ്രിയ,അനന്യ എന്നിവർ തങ്ങളുടെ റോളുകൾ നന്നാക്കി.
ഡബിൾസ് നൽകിയ ആഘാതത്തിൽ നിന്നുള്ള ഒരു ശക്തമായ തിരിച്ചു വരവായിരിക്കും സച്ചി സേതുവിനു സീനിയേഴ്സ്. വുമൺസ് ഹോസ്റ്റ്ലിൽ നിന്ന് ടീച്ചറെ തട്ടി കൊണ്ട് വരിക, രാത്രി മെൻസ് ഹോസ്റ്റലിൽ ഐറ്റം ഡാൻസ് നടത്തുക തുടങ്ങിയ വളിപ്പുകൾ കണ്ടില്ലെന്ന് നടിച്ചാൽ തികഞ്ഞ കൈയ്യടക്കത്തോടെയാണു സച്ചി സേതു തിരകഥയൊരുക്കിയിരിക്കുന്നത്. കളർഫുൾ ആയ ചിത്രീകരണം സീനിയേഴ്സിന്റെ മാറ്റു കൂട്ടുന്നു. ഗാനങ്ങൾ സന്ദർഭത്തിനു യോജിച്ചവതന്നെ. തന്റെ ആദ്യ ചിത്രത്തേക്കാളും നല്ല ഒരു സിനിമ ഒരുക്കിയതിലും അത് പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിലും സംവിധായകനു അഭിമാനിക്കാം.
ഈ സിനിമ കണ്ട ചിലർ ഇത് തല്ലി പൊളി, വളിപ്പ്, അറുമ്പോറ് എന്നൊക്കെ പറഞ്ഞേക്കാം. കാരണം.. ഇതിൽ കരിഓയിലിൽ വീണു ഉരുളുക, പാന്റിന്റെ സിബ് ഇടുമ്പോൾ ഇറുകുക, നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴുക തുടങ്ങിയ വറൈറ്റി കോമഡികൾ ഇല്ല എന്നതു തന്നെ..!

മാണിക്യക്കല്ല്
Posted in
Labels:
സിനിമ
Friday, May 6, 2011
കഥ പറയും എന്ന കൊച്ചു ചിത്രത്തിന്റെ വലിയ വിജയം കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എം മോഹൻ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണു മാണിക്യക്കല്ല്. തന്റെ ആദ്യ ചിത്രത്തിനു ശ്രീനിവാസൻ എന്ന മഹാനായ തിരകഥാകൃത്തിന്റെയും മമ്മൂട്ടി എന്ന അതുല്യ നടന്റെയും സാന്നിധ്യം മോഹനു കൂട്ടായി ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ സ്വന്തം കഴിവ് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കേണ്ട ബാധ്യത മോഹൻ എന്ന സംവിധായകനുണ്ടായിരുന്നു താനും.
സ്വന്തം രചനയിൽ സംവിധാനം നിർവ്വഹിച്ച രണ്ടാമത്തെ സിനിമയിലൂടെ മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം മോഹൻ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. സത്യൻ അന്തിക്കാടിനു ശേഷം ഗ്രാമീണ കഥകൾ ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന സംവിധായകൻ എന്ന പദവി പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്ത് നേടിയെടുത്തതിൽ ആണു സംവിധായകൻ കൈയ്യടി നേടുന്നത്. പത്താം ക്ലാസ്സ് പരീക്ഷയിൽ സമ്പൂർണ്ണ പരാജയം നേടിയ വണ്ണാമല എന്ന ഗ്രാമത്തിലെ സ്കൂളിനെയും അവിടുത്തെ ഗ്രാമവാസികളെയും ചുറ്റിപറ്റിയാണു മാണിക്യക്കല്ലിന്റെ കഥ വികസിക്കുന്നത്.
95% വിജയം കൈവരിക്കുന്ന ഇക്കാലത്ത് ഇങ്ങനെയും സ്ക്കൂളുകൾ കേരളത്തിൽ ഉണ്ട് എന്നതിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണു ഈ സിനിമ. വണ്ണാമല ഹൈസ്കൂളിലേയ്ക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ വിനയചന്ദ്രൻ മാഷിനു(പൃഥ്വി) ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിനെ തുടർന്ന് ആ സ്ക്കൂളിലും നാട്ടിലും സംഭവിക്കുന്ന മാറ്റങ്ങളുമൊക്കെയാണു ഗ്രാമീണ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മാണിക്യക്കല്ലിൽ പറയുന്നത്.
ഉദയ്കൃഷ്ണ- സിബി കോമഡി സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന സുരാജും സത്യൻ അന്തിക്കാടിന്റെ ആയുധങ്ങളായ ഇന്നസെന്റും മാമുക്കോയെയുമൊന്നും ഉപയോഗിക്കാതെ തന്റെതായ ഒരു കൂട്ടു കെട്ട് സൃഷ്ടിച്ചെടുത്താണു എഴുത്തുകാരൻ കഥയിൽ നർമ്മം കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിരാമൻ എന്ന തന്റെ പേരു ഗസറ്റിൽ തമ്പുരാൻ എന്നു പരസ്യം ചെയ്ത് മാറ്റിയ സലിം കുമാർ, സ്കൂൾ റൂം, വളം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന നെടുമുടിവേണുവിന്റെ ഹെഡ്മാസ്റ്റർ,ജഗതിയുടെ കള്ളവാറ്റുകാരൻ കരിങ്കൽ കുഴി തുടങ്ങി ഒരുപാട് കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. നായിക വേഷത്തിൽ എത്തിയ സംവൃത തകർത്തഭിനയിച്ചിട്ടുണ്ട്. സുകുമാറിന്റെ ക്യാമറ മനോഹരമായ രീതിയിൽ വണ്ണാമല ഗ്രാമത്തിന്റെ സൗന്ദര്യം പ്രേക്ഷകരിൽ എത്തിക്കുന്നു. വിനയ ചന്ദ്രൻ മാഷായി അഭിനയിക്കുന്ന പൃഥ്വിരാജ് ഒരു വലിയ വെല്ലുവിളി തന്നെയാണു സ്വീകരിച്ചത്. ഒരു വാക്കിലോ നോട്ടത്തിലോ പോലും സാദാ സ്ക്കൂൾ മാഷിന്റെ കുപ്പായത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ട്.
ഹൃദയസ്പർശിയായ ഒരു കഥ നന്നായി പറഞ്ഞു പോകാൻ സംവിധായകനു കഴിഞ്ഞെങ്കിലും തഴക്കം ചെന്ന ഒരു സംവിധായകന്റെയോ എഴുത്തുകാരന്റെയോ അഭാവം എവിടെയൊക്കെയോ മുഴച്ചു നിൽക്കുന്നതായി തോന്നാം. കഥപറയുമ്പോൾ നൽകിയ അത്രയ്ക്കും അനുഭൂതി മാണിക്യക്കല്ലിനു നൽകാൻ കഴിയാതെ പോകുന്നതും ഇക്കാരണം കൊണ്ട് തന്നെ. സുരേഷ് ഗോപിയെ ഭരത് ചന്ദ്രനാക്കാനും മോഹൻലാലിനെ സേതുമാധവനാക്കാനും മമ്മൂട്ടിയെ ജികെ ആക്കാനും ദിലീപിനെ മീശമാധവൻ ആക്കാനും അന്ന് മലയാള സിനിമയിൽ ശക്തരായ എഴുത്തുകാർ ഉണ്ടായിരുന്നു. ഈ കാര്യത്തിൽ പൃഥ്വിരാജിനെ പോലുള്ളവർ നിർഭാഗ്യവാന്മാരാണു. പക്ഷെ എം മോഹനെ പോലെയുള്ള സംവിധായകർ ഇത്തരം കഥകൾ കണ്ടെത്തുകയും അതിൽ യുവതാരങ്ങൾക്ക് അവസരം നൽകുകയും ചെയ്യുന്നു എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരം തന്നെ.
ഇനി മലയാള സിനിമ "തിയറ്ററിൽ" നിന്ന് കാണുന്നവരുടെ അറിവിലേയ്ക്ക്
ഈ സിനിമ നിങ്ങൾ കണ്ടില്ലെന്ന് കരുതി യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. നിരവധി മലയാള സിനിമകൾ ഇറങ്ങി തിയറ്ററുകൾ മാറുന്നതിന്റെ കൂട്ടത്തിൽ ഇതും മാറിക്കോളും. ഇനി ഒരു പക്ഷെ ഈ സിനിമ കാണണമെന്ന് നിങ്ങൾ തിരുമാനിച്ചാൽ അത് ഒരു തിരിച്ചു പോകലിന്റെ ആരംഭം ആയിരിക്കും, പാപ്പിയും അപ്പച്ചനും പോക്കിരിരാജയുടെ കൂടെ ചേർന്ന് കാര്യസ്ഥന്റെ സഹായത്തോടെ ചൈനാടൗണിലെത്തി ക്രിസ്ത്യൻ ബ്രദേഴ്സിനോട് ഏറ്റുമുട്ടി നശിപ്പിച്ച മലയാള സിനിമയുടെ വസന്തകാലത്തേയ്ക്കുള്ള ഒരു തിരിച്ചു പോക്കിന്റെ ആരംഭം..!

സിറ്റി ഓഫ് ഗോഡ്
Posted in
Labels:
സിനിമ
Tuesday, April 26, 2011
മലയാളസിനിമയുടെ പതിവു രീതികളിൽ നിന്ന് മാറി നടക്കാൻ ശ്രമിച്ച ഒരു സിനിമ ആയിരുന്നു നായകൻ. മാറ്റം പെട്ടെന്ന് ആഗ്രഹിക്കാത്തവരാണു മലയാളികൾ എന്നതു കൊണ്ട് തന്നെ ആ സിനിമ വേണ്ടത്ര വിജയിക്കാതെ പോയി. പക്ഷെ ആ ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരു മികച്ച സംവിധായകനെയാണു . ലിജോ ജോസ് പല്ലിശേരി. ഈ സംവിധായകന്റെ രണ്ടാമത്തെ ചിത്രം, നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-ഇന്ദ്രജിത്ത് ഒന്നിക്കുന്ന ചിത്രം എന്ന നിലയിലൊക്കെ സിറ്റി ഓഫ് ഗോഡ് ചിത്രീകരണ സമയത്തെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനേക്കാളൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകത ഇത് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്ന സിനിമ ആയിരുന്നു എന്നതാണു. സമയക്കുറവ് മൂലമാണു ആ യുവനടന്റെ സംവിധാന സിദ്ധി നമുക്ക് അനുഭവിച്ചറിയാൻ കഴിയാതെ പോയത്.
കൊച്ചി നഗരത്തിന്റെ കാഴ്ചകളിലൂടെയാണു ബാബു ജനാർദ്ദനൻ തിരകഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സഞ്ചരിക്കുന്നത്. മേരിമാത ക്രിയേഷൻസിന്റെ ബാനറിൽ അനിത അനിൽ മാത്യു ആണു ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇതിനു മുൻപ് പരീക്ഷിച്ചിട്ടില്ലാത്ത കഥാഖ്യാനരീതിയാണു സിറ്റി ഓഫ് ഗോഡിൽ സ്വീകരിച്ചിരിക്കുന്നത്. മൂന്നു ട്രാക്കുകളിലൂടെയാണു കഥ കടന്നു പോകുന്നത്. ഒരു സംഭവം തന്നെ 3 വ്യത്യസ്ത കോണുകളിലൂടെ വീക്ഷിക്കപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജ്യോതിലാൽ എന്ന കൊച്ചി ഗുണ്ടാ നേതാവും ജ്യോതിലാലിന്റെ സുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായ സോണി വടയാറ്റിൽ സിനിമ നടി സൂര്യപ്രഭയും (റീമ) ആണു ഒരു വിഭാഗം. ഗൾഫിൽ നിന്നും എത്തുന്ന ബിസിനസുകാരൻ പൂന്നുസും ഭാര്യ വിജി പൂന്നൂസും (ശ്വേത) ഇവരുടെ സുഹൃത്ത് ഷമീലും സോമനും (അനിൽ മുരളി) അടങ്ങിയതാണു രണ്ടാമത്തേത്. കേരളത്തെ ഗൾഫായി കാണുന്ന തമിഴ് നാട്ടിൽ നിന്ന് ജോലിക്കെത്തുന്നവരായ സ്വർണ്ണവേൽ (ഇന്ദ്രജിത്ത്) പരിമളം(പാർവ്വതി) രോഹിണി അവതരിപ്പിക്കുന്ന ലക്ഷ്മി അക്ക എന്ന കഥാപാത്രം എന്നിവരുൾപ്പെട്ടതാണു മൂന്നാമത്തേത്.
ഒരു സ്ഥലമിടപാടുമായി ഉണ്ടാകുന്ന തർക്ക ഫലമായി പുന്നൂസിനെ ജ്യോതിലാൽ കൊലപ്പെടുത്തുന്നു. ജ്യോതിലാൽ സോണിച്ചനു വേണ്ടിയാണു തന്റെ ഭർത്താവിനെ കൊന്നത് എന്നറിഞ്ഞ വിജി പ്രതികാരത്തിനു ശ്രമിക്കുന്നു. ഇതിനു സമാന്തരമായി സോണിക്ക് സൂര്യപ്രഭയോടുള്ള അടുപ്പത്തിന്റെ കഥയും പറഞ്ഞ് പോകുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ രണ്ട് വിഭാഗങ്ങളുമായി സ്വർണ്ണവേലിനും കൂട്ടർക്കും ബന്ധമൊന്നുമില്ല പക്ഷെ അവരും ഇതിൽ ഭാഗമാക്കപ്പെടുകയാണു. സംവിധായകന്റെ അഭിരുചിക്ക് ഒത്തവണം വളരെ ശ്രദ്ധാപൂർവ്വം തന്നെയാണു ബാബു ജനാർദ്ദനൻ തിരകഥ ഒരുക്കിയിരിക്കുന്നത്. ജ്യോതിലാൽ എന്ന ഗുണ്ടയുടെ വേഷം പൃഥ്വി അനായാസം കൈകാര്യം ചെയ്തു. ഇന്ദ്രജിത്ത് ആണു ഈ സിനിമയിലെ മറ്റൊരു മികച്ച താരം. സ്വർണ്ണവേൽ എന്ന തമിഴനായി ഇന്ദ്രൻ ജീവിക്കുകയാണു ഈ ചിത്രത്തിൽ.
ഒരു പാട് നാളുകൾക്ക് ശേഷം സ്ത്രീ കഥാപാത്രങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടിയ ചിത്രമാണു ഇത്. റീമാ, രോഹിണി, ശ്വേത, പാർവ്വതി എന്നിവർ അഭിനന്ദനീയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇതു വരെ ചെറിയ ഗുണ്ടാ റോളുകളിൽ മാത്രം ഒതുങ്ങി നിന്നിട്ടുള്ള ഒരു നടന്റെ (മുല്ലയിലും വാസ്തവത്തിലും ഗുണ്ടാ റോളുകൾ) അഭിനയശേഷി നാച്ചിമുത്തു എന്ന കഥാപാത്രത്തിലൂടെ പുറത്തു കൊണ്ട് വരാൻ ഈ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. കൊച്ചിയുടെ ഇരുണ്ട മുഖം വരച്ചു കാട്ടുന്ന സിറ്റി ഓഫ് ഗോഡിന്റെ ഛായാഗ്രഹണം മികവുറ്റതാണു. ഇത്തരം ഒരു ചിത്രത്തിന്റെ എഡിറ്റിംഗ് ഏറെ ശ്രമകരമാണു. അത് പരമാവധി കുറ്റമറ്റതാക്കാൻ എഡിറ്റർക്ക് കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളിൽ തമിഴ് ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞിരിക്കുന്നു.
ഈ സിനിമയിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ആദ്യം പറഞ്ഞ മൂന്ന് ട്രാക്കുകളിലൂടെയും കാണിക്കപ്പെടുന്നുണ്ട്. ഇതാണു ഈ സിനിമയുടെ ഏറ്റവും വലിയ ഒരു ന്യൂനത. ടൈം പാസിനു വേണ്ടി സിനിമ കാണാൻ വരുന്നവർ കണ്ട സീനുകൾ തന്നെ രണ്ട് പ്രാവശ്യം കൂടി കാണുമ്പോൾ അക്ഷമരാകുന്നു.അത് കൊണ്ട് ഞങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതിന്റെ അണിയറക്കാരോട് ഒന്നേ പറയാനുള്ളു. ഇത്തരം പരീക്ഷണചിത്രങ്ങളുമായി വന്നാൽ ഞങ്ങൾ തിരിഞ്ഞു നോക്കും എന്ന് കരുതരുത്. ഞങ്ങളിൽ ഭൂരിപക്ഷം പേരും റാഷമോൺ കാണാത്തവരാണു. മണിരത്നത്തിന്റെ ആയുധ എഴുത്ത് കണ്ടിട്ട് കൂടി ഞങ്ങൾക്ക് കാര്യമായിട്ടൊന്നും മനസ്സിലായില്ല. പിന്നെ സംഗതി തമിഴ് ആയതു കൊണ്ട് ഗംഭീരം, കിടിലൻ സൂപ്പർബ് എന്നൊക്കെ ചുമ്മാ തട്ടിവിട്ടു എന്നെയുള്ളു. ഇനിയെങ്കിലും ഇമ്മാതിരി പടങ്ങൾ എടുക്കാതെ അടിച്ചു പൊളിക്കാൻ പറ്റിയ ഒരെണ്ണം എടുക്ക്. ഇല്ലെങ്കിൽ ഇത് തമിഴിൽ എടുക്ക്, ഒന്നും മനസ്സിലായിലെങ്കിൽ കൂടി ആയുധഎഴുത്തിനെയും നേപ്പാളിയേയും പറ്റി പറഞ്ഞ പോലെ ഇതിനെയും ഞങ്ങൾ വാനോളം വാഴ്ത്താം. മലയാള സിനിമയെ പറ്റി വിലപിക്കാം
അതു പോലെ പൃഥ്വിരാജിനോട് ; താങ്കൾ സൂപ്പർ താരമാകണമെന്നോ, മലയാള സിനിമയെ വാനോളമുയർത്തണമെന്നോ ഞങ്ങൾക്കാർക്കും ഒരു നിർബന്ധവുമില്ല. താങ്കൾക്ക് മലയാള സിനിമയിൽ നിലനിൽക്കണം എന്നുണ്ടെങ്കിൽ ആദ്യം ഇതു പോലെയുള്ള സിനിമകളിൽ അഭിനയിക്കുന്നത് നിർത്തു. താങ്കൾ മലയാള സിനിമയെ ഉദ്ധരിക്കാനും മാറ്റത്തിന്റെ പാതയിലേക്ക് നടത്താനൊന്നും മിനക്കടേണ്ട. അതിനു ലാലേട്ടൻ വാനപ്രസ്ഥവും, ദിലീപേട്ടൻ കഥാവശേഷനുമൊക്കെ നിർമ്മിക്കുന്നുണ്ട്. താങ്കൾ ചെയ്യേണ്ടത് പോക്കിരി രാജ പോലുള്ള മൾട്ടി സ്റ്റാർ മസാല ചിത്രങ്ങളിൽ അഭിനയിക്കുക, അല്ലെങ്കിൽ ഉദയ് -സിബിയെകൊണ്ട് ഒരു തിരകഥ എഴുതിപ്പിക്കുക. ആ സിനിമയിൽ സുരാജ്, സലീം കുമാർ , ഹരിശ്രീ അശോകൻ എന്നിവരെ ചുറ്റും നിർത്തി വളിപ്പ് പറയിപ്പിക്കുക, നായികയെ കൊണ്ട് ഇങ്ങോട്ട് പ്രേമിപ്പിക്കുക, ഒരു ഫ്ലാഷ് ബാക്ക് ഉൾപ്പെടുത്തുക, തെറ്റിദ്ധാരണയുടെ പുറത്ത് എല്ലാവരെയും കൊണ്ട് അടിപ്പിക്കുക, സെന്റി ഡയലോഗ് പറയുക, ക്ലൈമാക്സിൽ എല്ലാവരും കൂട്ടത്തല്ല്, അവസാനം ആരെകൊണ്ടെങ്കിലും ഒരു ചളു പറയിപ്പിച്ച് എല്ലാവരും കൂട്ട ചിരി ചിരിക്കുക. ശുഭം. ഇങ്ങനെ ഒരെണമായി വന്നാൽ തിയറ്റർ ഞങ്ങൾ പൂരപറമ്പാക്കി തരാം.

ചൈനാടൗൺ
Posted in
Labels:
സിനിമ
Tuesday, April 19, 2011
ജയറാമിനെ നായകനാക്കി പുതുകോട്ടയിലെ പുതുമണവാളനും ദിലീപിനെ നായകനാക്കി പഞ്ചാബിഹൗസും മോഹൻലാലിനെ നായകനാക്കി ഹലോയും സംവിധാനം ചെയ്തിട്ടുള്ളവരാണു റാഫിമെക്കാർട്ടിൻ. ഈ ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ ചിരിയുടെ മാലപടക്കങ്ങൾ തീർത്തവയാണു. എന്നാൽ ഇതിനെക്കാളൊക്കെ മുന്നിൽ നിൽക്കുന്ന ഒരു അടിപൊളി തകർപ്പൻ നോൺ സ്റ്റോപ്കോമഡി എന്റെർട്ടെയ്നർ ആണു ചൈനാടൗൺ എന്നു പറയും..! ആരു പറയും ?? സൂര്യ ടീവിയിലുംഏഷ്യാനെറ്റിലുമുള്ള ഫിലിം പ്രമോഷൻ പരിപാടികളിൽ, മോഹൻലാലും ദിലീപും ജയറാമും പറയും..! അതല്ലാതെ ഈ സിനിമ കണ്ട ഒരാളും ഈ സിനിമ നല്ലതാണെന്ന് പറയുമെന്ന് തോന്നുന്നില്ല. ഇനിഅങ്ങനെ പറയണമെങ്കിൽ കണ്ണുപൊട്ടനായിരിക്കണം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണിപെരുമ്പാവൂർ ആണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോവയാണു ഈ സിനിമയുടെ പ്രധാന ലൊക്കേഷൻ. 1986ൽ ആണു ചൈനാടൗണിന്റെ കഥആരംഭിക്കുന്നത്. ഗോവയിലെ ചൈനാടൗണിൽ ഗാംബ്ലിഗ് സെന്റർ നടത്തുന്ന 4 ആത്മാർത്ഥസുഹൃത്തുക്കൾ മോഹൻലാൽ, ശങ്കർ, ഷാനവാസ്, ക്യാപ്റ്റൻ രാജു(ചെറുപ്പക്കാലംഅവതരിപ്പിച്ചിരിക്കുന്നത് വെറെ ഒരു നടൻ) ഇവർ നാലു പേരും ഭാര്യമാരും കുട്ടികളുമൊത്ത് അങ്ങനെപാട്ടൊക്കെ പാടി സന്തോഷമായി ചൂതാട്ട കേന്ദ്രം നടത്തി ജീവിക്കുന്നതിനിടയിലേക്ക് ആണു ഒരുദിവസം രാത്രി ഗൗഡയും(ഗജനി വില്ലൻ) സംഘവും കടന്നു വരുന്നത്. ഗോവയിൽ വളർന്നു വരുന്നഇവരുടെ ചൂതാട്ടകേന്ദ്രം തകർക്കുക എന്നതായിരുന്നു ഗൗഡയുടെ ലക്ഷ്യം. മോഹൻലാലും ഷാനവാസുംശങ്കറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അവിടെ വെച്ച് കൊല്ലപ്പെടുന്നു. ഇവരുടെ മക്കളും ക്യാപ്റ്റൻരാജുവിന്റെ കഥാപാത്രവും രക്ഷപ്പെടുന്നു. ഇനി ഇവരുടെ മക്കളുടെ ചോരയുടെ മണമുള്ളപ്രതികാരകഥയാണു നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ തെറ്റി.
ഇനി പുതിയ ഗോവയുടെ കഥയാണു. ഇന്ത്യയിൽ ചൂതാട്ടം നിയമവിരുദ്ധമല്ലാത്ത ഒരേ ഒരു സ്ഥലം. പഴയ ചൂതാട്ട കേന്ദ്രങ്ങൾക്ക് പകരം ഇപ്പോൾ കാസിനോകൾ ആണു. ഗോവയിലെ ചൈനാടൗണിലേയ്ക്ക് ഒരു കാസിനോ അന്വേഷിച്ചെത്തുന്ന സഖറിയായിൽ(ജയറാം) നിന്നാണു പിന്നീടു ചൈനാടൗൺ ആരംഭിക്കുന്നത്. അവിടെ സഖറിയായെ കാത്ത് വിൻസന്റ് ഗോമസ്(ക്യാപ്റ്റൻ രാജു) ഉണ്ടായിരുന്നു. താൻ തുടങ്ങിയ പുതിയ കാസിനോ തന്റെ പഴയ സുഹൃത്തുക്കളുടെ മക്കളെ ഏല്പിക്കാനും തന്റെ ഏകമകളെ അവരിൽ ആരെകൊണ്ടെങ്കിലും കല്യാണം കഴിപ്പിക്കുകയും ആയിരുന്നു വിൻസ്ന്റിന്റെ ലക്ഷ്യം. അത് കൂടാതെ ഗൗഡയോടുള്ള പ്രതികാരത്തിന്റെ കനൽ അയാളുടെ മനസ്സിൽ എരിഞ്ഞു കൊണ്ടിരുന്നു. തന്റെ 3 സുഹൃത്തുക്കളുടെയും മക്കൾ ഒരുമിച്ചു വന്നാലെ കസിനോ കൈമാറു എന്നു വിൻസന്റ് പറഞ്ഞതിൻ പ്രകാരം മറ്റ് രണ്ടു പേരുടെയും മക്കളെ തേടി സഖറിയ യാത്ര തിരിച്ചു.ബിനോയ്(ദിലീപ്) മാത്തുകുട്ടി(മോഹൻലാൽ)എന്നിവരെ കണ്ടെത്തി ഇവർ ചൈനാടൗണിൽ എത്തുകയും ഗൗഡ ഇവരെ തിരിച്ചറിയുകയും പിന്നീട് ഇവരെ നശിപ്പിക്കാൻ ഗൗഡയും ഗൗഡയെ ഇല്ലാതാക്കാൻ ഇവർ മൂവരും നടത്തുന്ന സംഭവങ്ങളാണു ചൈനാടൗണിലെ വിശേഷങ്ങൾ.
അപ്പനും മകനുമായി മോഹൻലാൽ ഇതിൽ ഇരട്ടവേഷത്തിലാണു പ്രത്യക്ഷപ്പെടുന്നത്. മാത്തുകുട്ടി എന്ന ഗുണ്ടയുടെ റോളിൽ പുതിയതായി ഒന്നും ചെയ്യാൻ ലാലിനായിട്ടില്ല. ഹാസ്യ ചിത്രമായത് കൊണ്ട് തന്നെ മോഹൻലാലിന്റെ ഇൻഡ്രൊടക്ഷൻ സീൻ കണ്ട് ആരും കൂവിയില്ല. ടോം ആന്റ് ജെറി കാർട്ടൂൺ കാണുന്നപോലെ ആ കിടിലൻ ഇൻഡ്രൊടക്ഷൻ സീൻ ആളുകൾ ആർത്തു ചിരിച്ചു. മാത്തുകുട്ടിയോട് ഉള്ളിൽ സ്നേഹം ഒളിപ്പിച്ച് നടക്കുന്ന റോസമ്മയായി കാവ്യയും ഉണ്ട് സിനിമയിൽ. ഹാസ്യ രാജക്കന്മാർ ഒത്തു ചേരുന്നു എന്നൊക്കെ പറഞ്ഞിട്ടും മോഹൻലാലിന്റെയും (ഇൻഡ്രൊടക്ഷൻ സീൻ ഒഴികെ) ജയറാമിന്റെയും നമ്പറുകൾ ഒന്നും കാര്യമായി ഏറ്റില്ല. രണ്ടു മിനിറ്റെങ്കിൽ രണ്ട് മിനുറ്റ് രഞ്ജിനി ഹരിദാസ് എന്ന ലോകത്തോരവധത്തെ സഹിക്കേണ്ട ബാധ്യതവരെയുണ്ട് ഈ സിനിമ കാണുന്നവർക്ക്.
അവിടെയാണു ദിലീപ് അവതരിപ്പിച്ച ബിനോയുടെ വിജയം. കോമഡിക്കായി സുരാജ് ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ കൈയ്യടി നേടിയത് ബിനോയ് ആണു. മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ താരം താൻ തന്നെയാണെന്ന് ദിലീപ് വീണ്ടും തെളിയിച്ചു. ആദ്യ പകുതി രസകരമായി മുന്നോട്ട് നീങ്ങി. എന്നാൽ രണ്ടാം പകുതിയിൽ എല്ലാം തലകീഴ്മേൽ മറിഞ്ഞു. പ്രശസ്തമായ ഹാംഗ്ഓവർ എന്ന സിനിമ കണ്ട ഹാംഗ് ഓവറിൽ റാഫിമെക്കാർട്ടിൻ അത് ഒന്നു മലയാളീകരിച്ചപ്പോൾ അത് തിയറ്ററുകളിൽ ദുസഹമായ ഒന്നായി മാറി.
ആകെ ആശയകുഴപ്പത്തിലാകുന്ന ഒരു ത്രെഡാണു ഹാംഗ് ഓവറിന്റെത്. അതു പോലെ തന്നെ സംഭവിച്ചു. എല്ലാവർക്കും ആശയക്കുഴപ്പം. അഭിനേതാക്കൾക്കും പ്രേക്ഷകർക്കും സംവിധായകനും എല്ലാവർക്കും. ബാക്കി പറയേണ്ടതില്ലല്ലോ. അങ്ങിനെ ഒരു വിധം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പടം തീർത്തു. തീർന്നതിന്റെ ആശ്വാസത്തിൽ ജനം തിയറ്ററിന്റെ പുറത്തേക്ക് ഓടി. അഴകപ്പന്റെ ഛായാഗ്രഹണവും അനിൽ പനച്ചൂരാന്റെയും ജാസിഗിഫ്റ്റിന്റെയും സംഗീതവുമെല്ലാം സിനിമ കാണുന്നവർക്ക് കുറച്ച് ആശ്വാസമാകും.
എന്നാൽ ദുർബലമായ തിരകഥ ഈ സിനിമയുടെ എല്ലാ മേന്മകളും നീക്കി കളയുന്നു. മൾട്ടി സ്റ്റാർ എന്ന പേരിൽ ഇത്തരം ചിത്രങ്ങൾ പടച്ചു വിടുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ട്വന്റി ട്വന്റി എന്ന ചിത്രം താരസംഗമത്തിന്റെ ഒരു ആദ്യാനുഭവം നൽകിയതു കൊണ്ട് മാത്രമാണു അതിന്റെ മറ്റ് ന്യൂനതകൾ ശ്രദ്ധിക്കാതെ ജനം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്. ആ ഔദാര്യം ഒരു അവകാശമായി കണ്ട് പിന്നെയും പിന്നെയും പ്രേക്ഷകരെ വിണ്ഡികളാക്കാൻ ഇറങ്ങി പുറപ്പെട്ടാൽ പൊന്മുട്ടയിടുന്ന താറാവിനെ കഴുത്തു ഞെരിച്ചു കൊന്ന അവസ്ഥയാണു ഉണ്ടാവുക. പോക്കിരി രാജയേക്കാളും ക്രിസ്ത്യൻ ബ്രദേഴ്സിനേക്കാളും എന്തിനു കാര്യസ്ത്ഥനേക്കാളും നിലവാരമില്ലാത്ത ഈ ചിത്രം ഒരു വൻ വിജയമാവുകയാണെങ്കിൽ അത് മലയാള സിനിമയിൽ മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ അവസാനത്തിന്റെ ആദ്യത്തെ ആളിക്കത്തൽ ആണെന്ന് കരുതിയാൽ മതി..!
*ഈ സിനിമ ടോഡ് ഫിലിപ്പ്സ് (ഹാംഗ് ഓവർ സംവിധായകൻ) കണ്ടാൽ സയനൈഡ് കഴിച്ച് ട്രെയിനിന്റെ മുന്നിൽ ചാടും...!!
*പടം കണ്ട പ്രേക്ഷകരുടെ അവസ്ഥയും ഏതാണ്ട് ഇതു പോലെയൊക്കെത്തന്നെ..!!!

ഡബിൾസ്
Posted in
Labels:
സിനിമ
Friday, April 15, 2011
നവാഗത സംവിധായകർക്ക് എന്നും അവസരങ്ങൾ നൽകിയിട്ടുള്ള നടനാണു ശ്രീ മമ്മൂട്ടി. അദ്ദേഹത്തിന്റെ ആ താല്പര്യപ്രകാരം പ്രശസ്തി നേടിയ ഒട്ടേറെ സംവിധായകർ മലയാളസിനിമയിലുണ്ട്. അതു കൊണ്ട് തന്നെ സോഹൻ സീനുലാൽഎന്ന പുതുമുഖ സംവിധായകനുമായി ചേർന്ന് മെഗാസ്റ്റാർ ഒരു സിനിമ ചെയ്യുന്നു, അതിൽ മലയാളികൾ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരുന്ന നദിയാ മൊയ്തു മമ്മൂട്ടിക്ക് തുല്യ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിക്കുന്നു എന്നും കേൾക്കുമ്പോൾ പ്രേക്ഷകർ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നത് സ്വഭാവികം. പക്ഷെ മേയ്ക്കപ്പ്മാൻ എന്ന സിനിമക്ക് ശേഷം സച്ചി സേതു കൂട്ടുകെട്ടിൽ നിന്നും കൂടുതലായി ആരും ഒന്നും പ്രതീക്ഷിക്കില്ല എന്നതും സ്വാഭാവികം.
പോണ്ടിച്ചേരിയിൽ വെച്ച് ഒരു കാറപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇരട്ടകളാണു ഗൗരിയും(നദിയ) ഗിരിയും (മമ്മൂട്ടി) അനാഥരായി പോയ അവർ പിന്നീട് വളർന്നത് പിയറി അങ്കിളിന്റെ സംരക്ഷണയിലാണു. വളർന്നപ്പോൾ ആക്സിഡന്റിൽ പെടുന്നവരെ സംരക്ഷിക്കുന്ന ഒരു യൂണിറ്റ് അവർ സ്ഥാപിച്ചു. എവിടെ അപകടം നടന്നാലും ഇവർ സഹായത്തിനെത്തും. തങ്ങൾക്ക് സംഭവിച്ചതുപോലെ ഇനിയാരും അപകടത്തിൽ സഹായം ലഭിക്കാതെ ഇരിക്കരുത് എന്ന് അവർക്ക്നിർബന്ധമുണ്ട്. ഗൗരിയുടെയും ഗിരിയുടെയും സഹായത്തിനായി ഒരു മൂവർ സംഘം എപ്പോഴുംകൂടെയുണ്ട്. അനൂപ് ചന്ദ്രൻ, ബിജു കുട്ടൻ, സൈജു കുറുപ്പ് എന്നിവരാണു ഈ മൂന്നു പേർ. കേസിലാ വക്കീലായി സുരാജും സ്ഥലം പോലീസുദ്യോഗസ്ഥനായി സലീം കുമാറും പ്രേക്ഷകരെചിരിപ്പിക്കാനായിട്ടുണ്ട്.
ഗൗരിയും അങ്കിളിന്റെ മകനുമായ മിഷേലുമായി അടുപ്പത്തിലായിരുന്നു. എന്നാൽ മിഷേൽ ഒരു കുഴല്പണ ഇടപാടിൽ പെട്ട് ജയിലിലായതോടെ ഗിരി ഇവരുടെ വിവാഹത്തിനു എതിരാവുന്നു. പക്ഷെ ഗൗരിക്ക് മിഷേലിനോടുള്ള ഇഷ്ടം ഇപ്പോഴും ഉള്ളിൽ തന്നെയുണ്ട്. തന്റെ ഇഷ്ടത്തിനു സമ്മതിക്കാത്ത ഗിരിയെ വേറെ ഒരു പെണ്ണുമായി അടുക്കാൻ ഗൗരി സമ്മതിക്കുന്നുമില്ല. ഗൗരിയുടെ ഈ നിലപാട് വ്യക്തമാക്കുന്നതിനു വേണ്ടി മാത്രം ബെസ്റ്റ് ആക്റ്റ്ടറിലെ നായിക ഒരു സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെയിരിക്കുമ്പോഴാണു ഇവരുടെ ഇടയിലേക്ക് സൈറാ ഭാനു(തപസി) കടന്നു വരുന്നത്. സൈറാ ഭാനുവിന്റെ വരവ് ഗിരിയുടെയും ഗൗരിയുടെയും ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഇവരറിയാതെ ഇവർക്കിടയിൽ നടക്കുന്ന ഒരു ചതിയുടെ ഫലമായി ഗിരിയും ഗൗരിയും അകലന്നു. തെറ്റിദ്ധാരണകൾ മാറി ഇവർ ഒന്നാകുമോ ? ചിരിയുടെ മറവിൽ ചതി ഒളിപ്പിച്ചു വെച്ച യഥാർത്ഥ വില്ലനെ ഇവർ തിരിച്ചറിയുമോ? ഇതെല്ലാമാണു ഡബിൾസിലൂടെ പറയുന്നത്.
നല്ല കഥ, സച്ചി സേതു നല്ല രീതിയിൽ തന്നെ തിരകഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയുടെ മനോഹാരിത ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ ഒന്നും ഇല്ലെങ്കിലും ഛായാഗ്രഹണം മോശമല്ല. ഗാനങ്ങൾക്കും സംഘട്ടനങ്ങൾക്കുമൊന്നും അധികം പ്രാധാന്യം ഇല്ല. എല്ലാം കൊണ്ടും സോഹൻ സീനുലാൽ മോശം പറയിപ്പിക്കാത്ത വിധത്തിൽ തന്റെ കർത്തവ്യം നിർവ്വഹിച്ചിട്ടുണ്ട്.
നദിയ മൊയ്തുവിന്റെ മലയാളത്തിലേയ്ക്കുള്ള രണ്ടാം വരവ് മോശമായില്ല. ആടുക്കളത്തിലൂടെ കാണികളുടെ മനം കവർന്ന തപസി മമ്മൂട്ടിയുമായി ഒരു ഡ്യുയറ്റ് പാടുമെന്ന് പ്രതീക്ഷിച്ചവർ നിരാശരായി. ഇത്തരമൊരു ചെറിയ റോളിനു തപസിയെ പോലെ ഒരു നടിയെ കൊണ്ടു വന്നത് എന്തിനാണു എന്ന് മനസ്സിലാവുന്നില്ല,അതു പോലെ കിരണിന്റെ ഒരു ഗ്ലാമർ നൃത്തവും. സൈജു കുറുപ്പ് എന്ന യുവനടനു ഒരല്പമെങ്കിലും പ്രാധാന്യം കിട്ടിയ ചിത്രമാണു ഇത്. കോമഡിയ്ക്കായി ഒരുക്കിയ രംഗങ്ങൾ എല്ലാം ഉദ്ദേശിച്ച പോലെ ഫലം കണ്ടു.
പക്ഷെ...! ഇതിലെ നായകൻ മമ്മൂട്ടിയാണു. മലയാളത്തിലെ മെഗാസ്റ്റാർ, ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. അതു കൊണ്ട് തന്നെ ഈ താരത്തിന്റെ ഓരോ ചിത്രവും റിലീസ് ചെയ്യുമ്പോഴും ആവേശഭരിതരായി തിയറ്ററുകളിൽ എത്തുന്ന ആരാധകരും സാദാ പ്രേക്ഷകരും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. അത് ഈ സിനിമയിൽ ഇല്ല. മമ്മൂട്ടി എന്ന താരത്തിന്റെ ആരാധകരെയും മമ്മൂട്ടി എന്ന നടന്റെ ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തി കളഞ്ഞു ഈ സിനിമ. അപ്പോൾ മറ്റു പ്രേക്ഷകരുടെ അവസ്ഥ ഊഹിച്ചു നോക്കാവുന്നതല്ലേ. മുകേഷിനെ പോലുള്ള നടന്മാർക്ക് അഭിനയിക്കാൻ മാത്രമുള്ള ഒരു സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നതിനുമുൻപ് ഒരു വട്ടം കൂടി ആലോചിക്കേണ്ട ബാധ്യത മമ്മൂട്ടിക്കുണ്ട്. ഇല്ലെങ്കിൽ അത് ഈ മഹാനടന്റെ നടനവിസ്മയത്തിൽ ലയിച്ച് പുതിയ സിനിമകൾക്കായി ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന നിരവധി പേരോട് ചെയ്യുന്ന വഞ്ചനയായിരിക്കും. അല്ല ഓഗസ്റ്റ് 15 പോലുള്ള സിനിമകൾ ചെയ്യാൻ ധൈര്യം കാണിച്ച മമ്മൂട്ടി ഡബിൾസ് ചെയ്തതിൽ അത്ഭുതമില്ല.
*മമ്മൂട്ടിക്ക് അപ്പോൾ ഡബിൾ ഫ്ലോപ്പ്..!
**ത്രിബിൾസ് ആയി വന്ന് ഫ്ലോപ്പ് ആവുന്നതിനേക്കാൾ അന്തസ്സുണ്ട്...!!
ഉറുമി - ഇതിഹാസത്തിന്റെ പുതിയ മുഖം
Posted in
Labels:
സിനിമ
Thursday, March 31, 2011
താന്തോന്നി അവരുടെ ആഘോഷങ്ങളുടെ തുടക്കമായിരുന്നു. പോക്കിരി രാജ അവർക്ക് ഒരല്പ്പം ക്ഷീണം നൽകിയെങ്കിലും രാവണനിലൂടെ അവരത് പലിശയടക്കം തീർത്തു. അൻവർ ആദ്യ ദിവസം അവരെ ഒന്നു പരിഭ്രാന്തരാക്കിയെങ്കിലും മൂന്നാം ദിവസം മുതൽ അവരെ സന്തോഷത്തിന്റെ കൊടുമുടികളിലെത്തിച്ചു. ത്രില്ലർ വന്നതും പോയതും അധികമാരും അറിഞ്ഞിലെങ്കിലും അവരെ സംബന്ധിച്ച് ഒരു വൻ നേട്ടം തന്നെയായിരുന്നു.
അർജുനൻ സാക്ഷിയിൽ എത്തിയപ്പോൾ ഇതൊരു പതിവായി മാറി എന്ന് കണ്ടതോടെ ആഘോഷങ്ങൾ ഒരു ചടങ്ങ് പോലെയാക്കാൻ അവർ തിരുമാനിച്ചു. പക്ഷെ എല്ലാത്തിനും മറുപടിയുമായി കാലം കാത്തിരിക്കുകയായിരുന്നു. അവരുടെ കഷ്ടകാലം അവസാനം ഉറുമിയുടെ രൂപത്തിലാണു വന്നത്. ഉറുമി റിലീസ് ചെയ്ത് ആദ്യ ഷോ കഴിഞ്ഞതോടെ സ്വസ്ഥത നഷ്ടപ്പെട്ട അവർ തങ്ങളാലാവും വിധം ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും ഫലം കാണാത്ത നിരാശയിൽപെട്ട് ഉഴലുകയാണു.. അവർ ?
അതെ മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ ഒരു നടനെതിരെയും ഈ പറഞ്ഞ കൂട്ടം ഉണ്ടായതായി കാണാൻ കഴിയില്ല. ഒരു നടന്റെ സിനിമകൾക്കെതിരെ അയാളുടെ എതിരാളിയായ നടന്റെ ആരാധകർ പ്രവർത്തിക്കുന്നത് ശരിയെന്നു വെയ്ക്കാം. പക്ഷെ ഇവിടെ ഇക്കാലമൊക്കയും പൃഥ്വിരാജ് എന്ന നടന്റെ സിനിമകൾക്ക് നേരെ പ്രവർത്തിച്ചിരുന്നത് പൃഥ്വിരാജിനെ എതിരാളിയായി കാണുന്ന നടന്റെ ആരാധകർ മാത്രമല്ല, പൃഥ്വിരാജ് ഹേറ്റേഴ്സ് എന്ന് സ്വയം ഒരു ഓമന പേരുമിട്ടു കൊണ്ട് ഉണ്ടാക്കിയ കുറച്ചു പേരും കൂടിയാണു.
മലയാളികൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഇത്തരം ഒരു കൂട്ടായ്മയിൽ പ്രവർത്തിക്കുന്നവരും അതിനു നേതൃത്വം കൊടുക്കുന്നവരും എന്തു മാത്രം അധഃപതിച്ച ,തീർത്തും തരം താണ ഒരു സംസ്കാരത്തിൽ നിന്ന് ഉടലെടുത്തവരായിരിക്കും എന്ന് നമ്മുക്ക് ഊഹിക്കാവുന്നതേ ഉള്ളു. പൃഥ്വിരാജിന്റെ സിനിമകൾക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്താനും പൃഥ്വിരാജിന്റെ വ്യക്തിജീവിതത്തിൽ കരിവാരി തേക്കുന്നതിനും പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ചിരുന്ന ഈ കൂട്ടത്തെ ഇനി എന്നന്നേക്കുമായി മറക്കാം. കാരണം എല്ലാവർക്കും എല്ലാത്തിനുമുള്ള മറുപടി ഉറുമി നൽകി കഴിഞ്ഞിരിക്കുന്നു
മലയാളത്തിലെ ആദ്യത്തെ ഗ്ലോബൽ സിനിമ..! ഇതായിരുന്നു ഉറുമിയുടെ നിർമ്മാണത്തിനു മുൻപ് ഇതിന്റെ അണിയറക്കാർ വിശേഷിപ്പിച്ചിരുന്നത്. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന, മലയാളിക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം ഇതായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ സ്വപ്നം. ഇത് സാക്ഷാൽക്കരിക്കപ്പെട്ടു എന്ന് നമുക്ക് അഭിമാനത്തോടെ പറയാം. മറ്റ് ഭാഷകളിൽ ഇത് റിലീസ് ചെയ്ത് കാണികളെ വിസ്മയിപ്പിക്കുമ്പോൾ ഇത് ഞങ്ങളുടെ ഭാഷയിൽ ഉണ്ടായ സിനിമയാണു എന്ന് ഏത് മലയാളിക്കും വിളിച്ചു പറയാൻ ധൈര്യം നൽകുന്ന സിനിമ. ഉറുമി..!
അശോക എന്ന പാളിപ്പോയ ശ്രമത്തിന്റെ സംവിധായകൻ, സാധാരണ പ്രേക്ഷകനു തരിമ്പും മനസ്സിലാകാതെ പോയ ഐലൻഡ് എക്സ്പ്രസ്സ് എന്ന സിനിമയുമായി വന്ന തിരകഥകൃത്ത്. റിലീസിന്റെ അന്നത്തെ ആദ്യ ഷോ പോലും ഹൗസ്ഫുൾ ആക്കാൻ കഴിയാത്ത അർജുനൻ സാക്ഷിയിൽ എത്തി നിൽക്കുന്ന താരമൂല്യമുള്ള നായകൻ. ഇവർ മൂന്നും പേരും കൂടി ചേർന്ന് 20 കോടിയോളം മുതൽ മുടക്കിൽ ഒരു സിനിമ ചെയ്യുന്നു എന്ന് കേൾക്കുമ്പോഴെ പലരുടെയും നെറ്റി ചുളിഞ്ഞതാണു.അശോകയിൽ സംഭവിച്ചത് സന്തോഷ് ശിവൻ വീണ്ടും ആവർത്തിക്കും എന്നാണു മിക്കവരും കരുതിയത്. എന്നാൽ ഒരേ അബന്ധം ഒന്നിൽ കൂടുതൽ തവണ വിണ്ഢികൾ മാത്രമേ ആവർത്തിക്കാറുള്ളു എന്നത് വിധിയെഴുത്തുകാർ മറന്നു പോയി. ആഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി ഒരു ഗംഭീര സിനിമ. ഇതിഹാസത്തിന്റെ പുതിയമുഖം.
വാസ്കോഡഗാമ ഇന്ത്യ സന്ദർശിച്ച കാലത്തെ സംഭവങ്ങളെ കൂട്ടിയിണക്കി കൊണ്ടാണു ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അങ്ങനെ ആണെങ്കിലും പൂർണമായും ഒരു ചരിത്ര സിനിമ അല്ല ഇത്. ചരിത്രവും സമകാലീനതയും കൂട്ടിയിണക്കി കൊണ്ട് ഒരു ട്രീറ്റ്മെന്റ് ആണു സിനിമയിൽ. വാസ്കോഡഗാമയ്ക്കെതിരെ കേരളത്തിൽ നടക്കുന്ന പോരാട്ടങ്ങളാണു പ്രമേയം. കഥയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സിനിമയുടെ രസം കളയും എന്നതിനാൽ അതിലേയ്ക്ക് കടക്കുന്നില്ല. ചിറയ്ക്കൽ കേളു നായർ എന്ന നായക കഥാപാത്രത്തെ പൃഥ്വിരാജ് മികച്ചതാക്കി. പ്രഭുദേവ, നായികയായി അഭിനയിച്ച ജെനലീയ, ഗസ്റ്റ് റോളിൽ വരുന്ന ആര്യ, വാസ്കോഡഗാമയായി അഭിനയിച്ച നടൻ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ നന്നാക്കി.
എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം ജഗതിയുടെതാണു. വിദ്യാബാലന്റെ കഥാപാത്രത്തിനു പെർഫോമൻസിനു വകുപ്പൊന്നുമില്ലെങ്കിലും, എന്താണോ സന്തോഷ് ശിവൻ ഉദ്ദേശിച്ചത് അത് പൂർണമായും നിറവേറ്റിയിട്ടുണ്ട്. താബു ഒരു പാട്ടിൽ മാത്രമായി വന്നു പോയി. ഛായാഗ്രഹണത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.പശ്ചാത്തല സംഗീതവും സംഘട്ടനരംഗങ്ങളുടെ മികവുമെല്ലാം ഈ മലയാള സിനിമയെ ചിലപ്പോഴൊക്കെ ഒരു ഹോളിവുഡ് തലത്തിൽ എത്തിക്കുന്നുണ്ട്.പഴയകാലത്തെ വീണ്ടും സൃഷ്ടിക്കുന്നതിൽ ഇതിന്റെ കലാസംവിധായകനും വസ്ത്രാലങ്കാര വിഭാഗവും വിജയിച്ചിട്ടുണ്ട്. മൊത്തത്തിൽ ഉറുമി വളരെ മികച്ച സിനിമയാണു. നിങ്ങളുടെ കാശിനു സംതൃപ്തി നൽകുന്ന ഒരു ചിത്രം.
പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും ഗംഭീര സിനിമ എന്ന നിലയിൽ നിന്ന് മഹത്തരമായ സിനിമ എന്ന നിലയിൽ വാഴ്ത്തപ്പെടുമായിരുന്ന ഒന്നായിരുന്നു ഉറുമി. ശങ്കർ രാമകൃഷ്ണൻ എന്ന തിരകഥകൃത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുകയല്ല, പക്ഷെ ഇത്തരമൊരു വലിയ സിനിമ ഒരുക്കാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനായിട്ടില്ല എന്നത് തിരകഥയിൽ പലയിടങ്ങളിൽ സംഭവിച്ചിരിക്കുന്ന പാളിച്ചകൾ നമുക്ക് മനസ്സിലാക്കിതരുന്നു. പക്ഷെ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്നതാണു ഇത്തരം ഗംഭീര സിനിമകളെങ്കിലും എന്നുള്ളത് കൊണ്ട് ഈ കുറവുകളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാം.
പഴശ്ശിരാജയുമായും വടക്കൻ വീരഗാഥയുമായും ഈ സിനിമയെ താരതമ്യം ചെയ്യുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. കാരണം ചരിത്രം ഒരിക്കലും ആവർത്തിക്കില്ല. ഇനി ആവർത്തിക്കുന്നുവെങ്കിൽ അത് ആദ്യത്തേതിന്റെ പ്രഹസനം മാത്രമായിരിക്കും..! മലയാള സിനിമയിൽ സിനിമ സംസ്കാരത്തിന്റെ ഒരു പുതിയ ചരിത്രം എഴുതി ചേർക്കുകയാണു ഉറുമി..!
*സൂരാജും സലീം കുമാറും ഇല്ല എന്നത് ഒരു ന്യൂനതയായി തോന്നുന്ന ചിലർക്ക് ഈ സിനിമ ഒരു പൊളി പടം,നിരാശപ്പെടുത്തി, വെറും വിഷ്വൽ ട്രീറ്റ് മാത്രം, കാശ് പോയി എന്നൊക്കെ തോന്നാം. അവരോടെല്ലാം കൂടി ഒരൊറ്റവാക്കേ പറയാനുള്ളു..!!
**കഷ്ടം..!!!

Subscribe to:
Posts (Atom)