RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

നത്തോലി ശരിക്കും ഒരു ചെറിയ മീനല്ല


ശങ്കർ രാമകൃഷ്ണന്റെ തിരകഥയിൽ വികെ പ്രകാശ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ചിത്രമാണു നത്തോലി ഒരു ചെറിയ മീനല്ല. വികെപി ന്യൂ ജനറേഷൻ സിനിമകളുടെ വക്താവായത് കൊണ്ടും ട്രിവാൻഡ്രം ലോഡ്ജ് എന്ന പാപക്കറ കയ്യിൽ പറ്റിയതു കൊണ്ടും അദ്ദേഹം ചെയ്യുന്ന സിനിമകൾ കാണാൻ ഫാമിലീസ് അധികം കയറില്ല എന്നത് ഒരു പരസ്യമായ രഹസ്യമാണു. ആ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്താനാണു കുടുംബങ്ങൾക്ക് സ്വീകാര്യനായ ഫഹദിനെ വെച്ച് കൊണ്ട് ഒരു ചിത്രം ചെയ്തത്. പരീക്ഷണം പാളിയില്ല എന്നതാണു തിയറ്ററിലെ കുടുംബപ്രേക്ഷകരുടെ തിരക്ക് തെളിയിക്കുന്നത്.

 മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ നൂറാം ദിവസം പടം തിയറ്ററിൽ നിന്ന് കണ്ട് കൊണ്ടിരിക്കുമ്പോൾ പ്രസവവേദന വന്ന് ആശുപത്രിയിൽ പോയി പ്രസവിച്ചുണ്ടായ കുട്ടിയാണു നായകനായ പ്രേംകൃഷ്ണൻ. ഇയാൾ ഒരു ഫ്ലാറ്റിൽ കെയർ ടേക്കർ ആയി വരുന്നതും പിന്നീട് അവിടെ നടക്കുന്നതുമായ സംഭവങ്ങളാണു രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കമാലനി മുഖർജി, ഐശ്വര്യ , സത്താർ അങ്ങനെ  ഫ്ലാറ്റിലെ താമസ്സക്കാരും അവരുടെ ജീവിതവുമെക്കെ കോർത്തിണക്കി കഥ മുന്നോട്ട് പോകുന്നു. കൂടുതൽ വിശേഷങ്ങൾ പറഞ്ഞാൽ സിനിമ കാണുമ്പോഴുള്ള രസം നഷ്ടപ്പെടും എന്നുള്ളതിനാൽ അതിനു മുതിരുന്നില്ല.

ശങ്കർ രാമകൃഷ്ണന്റെ തിരകഥ മോശം, വികെപി നല്ല ഒരു ചാൻസ് പാഴാക്കി കളഞ്ഞു എന്നൊക്കെ നിങ്ങൾക്ക് ഈ സിനിമ കണ്ട് തോന്നുന്നുവെങ്കിൽ അത് നിങ്ങളുടെ കുഴപ്പമല്ല. മറിച്ച് ഇതു വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള (സിനിമയിൽ പറയുന്ന പോലെ മുൻ മാതൃകകളില്ലാത്ത) ഒരു കഥ പറച്ചിൽ കണ്ടപ്പോൾ ആദ്യമായി തോന്നുന്ന ഒരു സുഖമില്ലായ്മ ആയി മാത്രം കണ്ടാൽ മതി.

ജീവിതത്തിൽ ആദ്യമായി ചിക്കൻ ഫ്രൈഡ് റൈസ് കഴിച്ചപ്പോൾ വായിൽ വെക്കാൻ കൊള്ളാത്തത് എന്നാണു ആദ്യം തോന്നിയത്. എങ്കിൽ പിന്നെ ചിക്കനെങ്കിലും കഴിക്കാം എന്ന് കരുതി സപ്ലൈയർ ചിക്കൻ പീസും കൊണ്ട് വരുന്നതും കാത്തിരുന്നു. വരാതെയായപ്പോൾ വിളിച്ച് കാര്യമന്വേക്ഷിച്ചു. ചിക്കൻ ആ റൈസിൽ തന്നെയുണ്ടല്ലോ സാർ എന്ന മറുപടിയിൽ ശരിക്ക് ചമ്മി. ഒന്നും മനസ്സിലായില്ല അല്ലേ.. ഇതാണു ഈ സിനിമ കണ്ട് ഇത് മോശമാണു എന്ന് പറയുന്നവരുടെ അവസ്ഥ. കാണാതെ മോശമാണെന്ന് പറയുന്നവർ എന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്ന് ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ചുമ്മാ അങ്ങനെ പറയുക അത്ര തന്നെ..

കരിഞ്ഞ ദോശയും കയ്പ്പുള്ള കാപ്പിയും കുടിച്ച് എന്നും ഇങ്ങനെ കഴിഞ്ഞാൽ മതിയോ ഇടയ്ക്കൊക്കെ ഒരു ചിക്കൻ ഫ്രൈഡ് റൈസ് ഒക്കെ വേണ്ടേ.!!

3 comments:

ശ്രീ said...

'കാണാതെ മോശമാണെന്ന് പറയുന്നവർ എന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്ന് ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ചുമ്മാ അങ്ങനെ പറയുക അത്ര തന്നെ...'

ദാ... ദിതാണ് പോയന്റ്!!!

:)

Joselet Joseph said...

വരട്ടെ കാണാം.
ഏതായാലും റിവ്യൂ വായിച്ചിട്ട് കുറ്റമില്ലാത്ത പടമാണ് എന്ന് മനസിലായി, എന്നാലും പച്ചക്ക് അങ്ങോട്ട്‌ പറയാന്‍ ഒരു പേടിയും.

Anonymous said...

മനസിലായില്ലെന്നു തോന്നുന്നു
അവാര്‍ഡ്‌ പടമാണോ

Followers

 
Copyright 2009 b Studio. All rights reserved.