RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഡ്രാക്കുള 3 D


ജോഷിയെ പോലെ ഉള്ള മഹാന്മാരായ സംവിധായകർ ലോക്പാൽ പോലുള്ള ചവറുകൾ ചെയ്യുമ്പോൾ.. ഉദയ് കൃഷ്ണ - സിബി കെ തോമസുമാർ ചേർന്ന് മാസ് വിജയങ്ങൾ നൽകി മലയാള സിനിമയെ വല്ലാണ്ടങ്ങ് അനുഗ്രഹീതമാക്കുമ്പോൾ വിനയനും ആവാം. ആ പടം കാണാനും തിയറ്ററിൽ ആൾകൂട്ടമുണ്ടാകും അത് അമ്മയല്ല അപ്പനല്ല ഇവന്റെയൊക്കെ കുഴിമാടത്തിൽ കിടക്കുന്ന അപ്പനപ്പൂപ്പന്മാർ വന്ന് വിലക്കിയാലും പ്രേക്ഷകർ തിയറ്ററിൽ പോയി പടം കാണും.

അത് വിനയനു നന്നായിട്ടറിയാം. അതു കൊണ്ടാണു കയ്യിലിരുന്ന കാശെല്ലാം ഇറക്കി 3 ഡിയിൽ ഒരു പടം പിടിച്ചത്. പടം പിടിക്കാൻ വിനയനെ ആരും പഠിപ്പിക്കണ്ട. ഒരാളുടെയും അസിസ്റ്റന്റ് പോലുമാവാതെ സ്വന്തമായി ഒരു ദിവസമങ്ങ് സംവിധായകനായി തുടങ്ങിയതാണീ പണി. അതു പോരാഞ്ഞ് സാക്ഷാൽ കമലഹാസന്റെ വിശ്വരൂപം ഇറങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപേ അതിന്റെ മലയാളം വേർഷൻ വരെ എടുത്ത് അത്ഭുതം സൃഷ്ടിച്ചതാണീ വിനയൻ.

 ഇത്തവണ വിനയൻ ഡ്രാക്കുളയുടെ കഥയുമായാണു വന്നിരിക്കുന്നത്. 3 ഡിയാക്കാൻ പറ്റിയ സബ്ജക്ട് ആണു. അങ്ങ് റുമാനിയയിലെ ഡ്രാക്കുള കൊട്ടാരത്തിൽ നിന്ന് കഥ തുടങ്ങി കേരളത്തിലെ ഒരു ശ്മാശനത്തിൽ കഥ അവസാനിക്കുന്നു. സുധീർ ആണു ഡ്രാക്കുളയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പിന്നെ പേരറിയാത്ത കുറെ നടികൾ ഒപ്പം അന്തരിച്ച മഹാനടൻ തിലകൻ ,കൃഷ്ണ, നാസർ , പ്രഭു എന്നിവരും ചിത്രത്തിലുണ്ട്.

ടെക്നിക്കൽ പെർഫക്ഷനിൽ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന മികവൊന്നുമില്ലെങ്കിലും കയ്യടി നേടുന്ന ചില ഇഫ്ക്ടുകൾ 3 ഡിയിൽ ഒരുക്കിയിട്ടുണ്ട്. സുധീറിന്റെ പ്രകടനം അഭിനന്ദനമർഹിക്കുന്നു. ചില സീനുകൾ മികച്ചതാണെങ്കിൽ മറ്റ് ചില സീനുകൾ നീല ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണു എടുത്തിരിക്കുന്നത്. മൊത്തത്തിൽ ഒരു വിനയൻ ടച്ച് ഉള്ള 3ഡി സിനിമ അതാണു ഡ്രാക്കുള.

ഒരു 3ഡി പടം കാണാനുള്ള കൗതുകം കൊണ്ടാണു കുടുംബ പ്രേക്ഷകർ ഈ ചിത്രം കാണാൻ എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം, എന്നാൽ വിനയൻ ചിത്രങ്ങളെ പരിഹസിച്ച് നടക്കുന്ന ചില ന്യൂജനറേഷൻ ക്ടാങ്ങൾ ഈ ചിത്രം കാണാൻ എത്തിയിരിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം മറ്റൊന്നുമല്ല. 3 ഡിയിൽ കാണുന്നതിന്റെ ഒരു സുഖം.. ഏത്.. ലത്.... !!

2 comments:

Joselet Joseph said...

അതെ ലത്‌ തന്നെ!!

എം.എസ്. രാജ്‌ | M S Raj said...

ഒരു കാലത്ത് മലയാളത്തിൽ നീലവസന്തം വിരിയിച്ച ചിത്രങ്ങൾ ഇനി 3ഡിയിൽ പുനർജ്ജനിക്കാൻ ഈ വിനയാഭാസം ഒരു നിമിത്തമാകുമോ?

Followers

 
Copyright 2009 b Studio. All rights reserved.