RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ലോക്പാൽ



ജോഷി സാർ എപ്പോഴും അങ്ങനെയാണു. ലേലം കണ്ട് തരിച്ചിരുന്നവർ തന്നെയാണു പ്രജ കണ്ട് തിയറ്റർ വിട്ടോടിയത്. റൺവേയിലെ ദിലീപിന്റെ അസാധാരണ പ്രകടനം കണ്ട് വിസ്മയഭരിതരായവരാണു ജൂലൈ നാലു കണ്ട് വിഭ്രാന്തിയിലകപ്പെട്ടത്.ഇത് ജോഷിയുടെ കാര്യം. കൂടെ വന്നവരും പിന്നാലെ വന്നവരും വീണപ്പോഴും തലയെടുപ്പോടെ മലയാളത്തിലെ മാസ്റ്റർ ഡയറക്ടർ എന്ന പദവി അംഗീകരിക്കുന്ന മഹാനായ സംവിധായകൻ ജോഷിയുടെ കാര്യം. 

ഇനി നമുക്ക് ലോക്പാൽ എന്ന ചിത്രത്തിന്റെ വിശേഷണങ്ങളിലേക്ക് വരാം. മലയാളത്തിലെ മികച്ച തിരകഥാകൃത്തുക്കളിൽ ഒരാളായിരുന്ന ശ്രീ എസ് എൻ സ്വാമിയുടെ കരുത്തുറ്റ തൂലികയിൽ വിരിഞ്ഞ അതിശക്തമായ തിരകഥയെ ഒട്ടും ഗാഭീര്യം ചോർന്നു പോകാതെ ജോഷി അവതരിപ്പിച്ചിരിക്കുന്നു. പിന്നെ അഭിനയിക്കുന്നത് സാക്ഷാൽ മോഹൻലാൽ കൂടി ആയത് കൊണ്ട് ബാക്കി പറയണ്ടല്ലോ. 2007 ല് ഷൂട്ടിംഗ് പൂർത്തിയായി പെട്ടിയിലായി പോയ ജന്മം ആണു സ്വാമി-ജോഷി കൂട്ട് കെട്ടിന്റെ ലോക്പാലിനു മുൻപുള്ള ചിത്രം. അതിനു മുൻപ് 1994 ല് പുറത്തിറങ്ങിയ സൈന്യത്തിലാണു ഈ കൂട്ട് കെട്ട് അവസാനമായി ഒന്നിച്ചത്. 

ലോക്പാലിനു വേണ്ടി എസ് എൻ സ്വാമി എഴുതിയ  തിരകഥ എല്ലാം വളരെ മികച്ചതായിരുന്നു. പക്ഷെ ഈ തിരകഥയുമായി സാമ്യമുള്ള അന്യനും കന്ത സാമിയുമെല്ലാം ഇതിനു മുൻപേ പുറത്തിറങ്ങിയത് തമിഴ് സിനിമകൾ കാണാത്ത എസ് എൻ സ്വാമിയുടെ കുറ്റമല്ല. നന്ദഗോപാൽ എന്ന അഴിമതിക്കെതിരെ പോരാടുന്ന ഒരു യുവാവിന്റെ കഥയാണു ലോക്പാൽ. എന്ത് കൊണ്ട് നന്ദഗോപാൽ അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടങ്ങി എന്നതൊക്കെ കരളലിയിപ്പിക്കുന്ന ഒരു ഫ്ലാഷ്ബാക്കാണു. എവിടെ കള്ളപണം ഉണ്ടെങ്കിലും നന്ദഗോപാൽ അത് വേഷം മാറി അടിച്ചു മാറ്റും. എന്നിട്ട് അത് നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കും എന്താണു ആ നല്ല കാര്യങ്ങൾ എന്ന് സിനിമയിൽ എവിടെയും പറയുന്നില്ല എന്നാണു ഓർമ്മ. 

മോഹൻലാലിന്റെ കൂടെ മനോജ് കെ ജയൻ, സായ്കുമാർ, ഷമ്മി തിലകൻ, കാവ്യ മാധവൻ, ടിജി രവി, മണിയൻപിള്ള രാജു, മീര നന്ദൻ, കൃഷ്ണകുമാർ അങ്ങനെ കൂറെ പേരുണ്ട്. ആദ്യമെ പറഞ്ഞ പോലെ അതിശക്തമായ തിരകഥയും ശക്തമായ സംവിധാനവും പിന്നെ കാവ്യമാധവനെ പോലെ ഉള്ളവരുടെ മാസ്മരിക അഭിനയവുമൊക്കെ കൂടി ചേർന്ന് ഒരു രണ്ട് രണ്ടര മണികൂർ സമയം പോകുന്നത് അറിയുകയേ ഇല്ല. പോരാത്തതിനു കൂടുതൽ എന്റർടയ്ന്മെന്റിനായി ഒന്നര പാട്ടും ഉണ്ട്. ഷൂട്ടിംഗ് സമയത്ത് ഹെലികോപ്റ്റർ ഫ്രീ ആയി കിട്ടി എന്ന് തോന്നുന്നു. പല ഷോട്ടുകളും അങ്ങ് ആകാശത്ത് ഇരുന്നാണു ചിത്രീകരിച്ചിരിക്കുന്നത് എന്തിനാവോ എന്തോ..! 

പിണറായി വിജയൻ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണു. അദ്ദേഹം ഒരു വിഷയത്തിൽ പറയുന്ന അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായല്ല അത് പാർട്ടിയുടെ അഭിപ്രായമായാണു വ്യഖ്യാനിക്കപ്പെടുക. അത് അങ്ങനെ തന്നെയാണു താനും. ഒട്ടു മിക്ക എല്ലാ സംഘടനകളിലും ഇത് പോലെയൊക്കെ തന്നെയാണു. അങ്ങനെ വരുമ്പോൾ മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ സെക്രട്ടറി നിർമ്മിച്ഛ ഈ സിനിമ അതിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് നിർമ്മാതാവായ ഈദ്ദേഹം തിരകഥ വായിച്ചു നോക്കിയിരിക്കണം. അതു കഴിഞ്ഞിട്ടും ഈ സിനിമയ്ക്ക് കാശു മുടക്കാൻ തയ്യാറായത് കൊണ്ട് ഒരു ചോദ്യം ബാക്കി.

 ലക്ഷകണക്കിനു ആരാധകർ ഉള്ള ഒരു ഫാൻസ് അസോസിയേഷന്റെ  സെക്രട്ടറിക്ക് ഇത്രയൊക്കെയുള്ളു നിലവാരം?? അതോ ആരാധകർക്ക് ഈ ഒരു നിലവാരം മതി എന്നാണോ..???

2 comments:

Shahid Ibrahim said...

അപ്പൊ തിയറ്ററില്‍ പോയി കാനണ്ടാല്ലേ ?

Joselet Joseph said...

അപ്പം ഇടിവെട്ടു പേരും ഒടുക്കത്തെ പോസ്ടരും വെറും പടമാണോ.കര്‍ത്താവേ.....?

Followers

 
Copyright 2009 b Studio. All rights reserved.