RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഉസ്താദ് ഹോട്ടൽ


പ്രശസ്ത സംവിധായകൻ അൻവർ റഷീദും മഞ്ചാടിക്കുരു,ഹാപ്പി ജേർണ്ണി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ അഞ്ജലി മേനോനും മലയാള സിനിമയിലെ പുത്തൻ താരോദയമായ ദുൽക്കർ സല്മാനെ നായകനാക്കി മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ഒരുക്കിയ ചിത്രമാണു ഉസ്താദ് ഹോട്ടൽ.

മലയാളത്തിലെ നിരവധി താരങ്ങൾ അണി നിരക്കുന്ന ചിത്രത്തിൽ തിലകൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നിത്യ മേനോൻ ആണു നായിക. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രമേയമാണു ചിത്രത്തിന്റെത്.

അബ്ദുൾ റസാക്കിന്റെ (സിദിഖ്) അഞ്ചാമത്തെ മകനാണു ഫൈസൽ എന്ന ഫൈസി (ദുൽക്കർ) ആദ്യത്തെ നാലു പേരും പെൺകുട്ടികളാണു. ഫൈസി ജനിച്ചതോടെ പ്രസവിച്ച് പ്രസവിച്ച് ക്ഷീണിച്ച ഉമ്മ മരണപ്പെട്ടു. അതിനു ശേഷം ഫൈസിയെ വളർത്തിയതും വലുതാക്കിയതുമെല്ലാം ഇത്താസ് & കമ്പനിയാണു. തന്റെ ഭാര്യ മരിച്ചതോടെ റസാക്ക് മക്കളുമായി ദുബായിൽ താമസം മാറ്റുന്നു. പെങ്ങമാരുടെ ഒരോരുത്തരുടെയും നിക്കാഹ് കഴിയുന്നതോടെ ഫൈസി ഒറ്റയ്ക്കാവുന്നു. പെണ്മക്കളെ എല്ലാം വിവാഹം കഴിപ്പിച്ചതിനു ശേഷം റസാക്ക് രണ്ടാമതും വിവാഹം കഴിക്കുന്നു.

മകനെ എം ബി എക്കാരൻ ആക്കാൻ വേണ്ടി വിദേശത്ത് പഠിപ്പിക്കാൻ റസാക്ക് തിരുമാനിക്കുന്നു. എന്നാൽ ഫൈസി തിരഞ്ഞെടുത്തത് ഹോട്ടൽ മനേജ്മെന്റ് & ടൂറിസം മേഖലയാണു. അവിടുത്തെ പഠിത്തതിനിടയിൽ ഒരു മദാമയുമായി ഫൈസി പ്രണയത്തിലാവുന്നു. സ്വിസർലാന്റിൽ പഠിത്തം കഴിഞ്ഞ ഫൈസിക്ക് ലണ്ടനിലെ ഒരു വലിയ ഹോട്ടലിൽ ജോലി ലഭിക്കുന്നു. ഫൈസി മദാമയുമായി വിവാഹം കഴിക്കാൻ പോകുന്നുവെന്നറിഞ്ഞ ഇത്താസ് & കമ്പനി ഫൈസിയെ തന്ത്രപരമായി നാട്ടിലെത്തിക്കുന്നു.

ദൈവമേ പറഞ്ഞ് പറഞ്ഞ് കഥ മുഴുവൻ പറയുകയാണോ എന്ന് വായിക്കുന്നവർക്ക് സംശയം തോന്നാം. പേടിക്കണ്ട സിനിമയുടെ ആദ്യ പത്ത് മിനിറ്റിലെ കഥയാണു ഇത്രയും ഇനിയും രണ്ട് മണിക്കൂർ 15 മിനുറ്റ് വേണം ഉസ്താദ് ഹോട്ടലിന്റെ കഥ മുഴുവൻ പറഞ്ഞ് തീർക്കാൻ.

കോഴിക്കോട്ടെ കഥയായത് കൊണ്ട് മാമുക്കോയയുടെ ശബ്ദ വിവരണത്തോടെ ആണു ചിത്രം ആരംഭിക്കുന്നത്. ആദ്യ പകുതി രസകരമായി മുന്നോട്ട് പോകുന്ന ഉസ്താദ് ഹോട്ടലിന്റെ രണ്ടാം പകുതി ഇത്തരമൊരു ചിത്രത്തിൽ അത്യാവശ്യമായി വേണ്ട സെന്റിമെൻസിലേക്ക് കിടക്കുകയാണു. ഒപ്പം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേയ്ക്കൊക്കെ ചിത്രത്തിന്റെ കഥാഗതി സഞ്ചരിക്കുന്നു. ഉപ്പുപ്പയും കൊച്ചു മകനും തമ്മിലുള്ള ഹൃദയ സ്പർശിയായ രംഗങ്ങൾ പ്രതീക്ഷിച്ച് ചിത്രത്തിലേയ്ക്ക് കണ്ണും നട്ടിരിക്കുന്നവർ പടം കഴിയുന്നത് വരെ കണ്ണ് അങ്ങനെ നട്ടിരിക്കത്തേയുള്ളു.

ഫൈസിയുടെ ഉപ്പുപ്പാ ആയ കരീംക്കാ എന്ന വേഷത്തിലാണു തിലകൻ എത്തുന്നത്. തിലകൻ എന്ന മികച്ച നടനെ വളരെ മികച്ച രീതിയിൽ ഉപയോഗിക്കാമായിരുന്ന ചിത്രത്തിൽ പക്ഷെ അദ്ദേഹത്തിനു തിളങ്ങാനുള്ള അവസരങ്ങൾ കുറവായിരുന്നു. നായികയായെത്തിയ നിത്യ മേനോൻ നല്ല കോഴിക്കോടൻ ഭാഷ പറഞ്ഞ് കയ്യടി നേടി. ഗാനങ്ങൾ എല്ലാം പ്രേക്ഷകരിൽ ഓളങ്ങളുണർത്തിന്നവയായിരുന്നു. മികച്ച രീതിയിലുള്ള ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മേന്മമകളാണു.

വിജയിക്കാൻ സാധ്യതയുള്ള ചിത്രങ്ങളിൽ ഒരു മിനുറ്റ് നേരത്തേക്ക് തലകാണിക്കുക എന്നത് ആസിഫ് അലി എന്ന നടൻ പതിവാക്കി എന്നു തോന്നുന്നു. നല്ലതാണു കാരണം എങ്ങാനും പടം വിജയിച്ചാൽ അതും അങ്ങ് ബയോഡാറ്റയിൽ ചേർക്കാമല്ലോ..!

നായകനായി എത്തിയ ദുൽക്കറിന്റെ അഭിനയം നന്നായിരുന്നു. പക്ഷെ ഇതിലെ ഫൈസിയുടെ വേഷം മലയാള സിനിമയിൽ ഇന്ന് നിലവിലുള്ള ഏത് യുവതാരത്തിനു അനായാസം ചെയ്യാൻ കഴിയും എന്നതാണു വസ്തുത. പിന്നെ എന്ത് കൊണ്ട് ദുൽക്കർ സല്മാൻ നായകനായി എന്ന് ചോദിച്ചാൽ ആദ്യ ഷോക്ക് തള്ളിക്കയറിയെത്തിയ ജനം തന്നെ കാരണം.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ മമ്മൂട്ടി തിലകനെ ഫോണിൽ വിളിച്ച് മകന്റെ അഭിനയത്തെ പറ്റി തിരക്കുകയുണ്ടായി.. തന്തയുടെ അത്ര ബോറല്ല എന്നായിരുന്നു തിലകന്റെ മറുപടി. സൂപ്പർ താരങ്ങൾക്കെതിരെ തിലകൻ പടവാളോങ്ങിയപ്പോൾ തിലകൻ പറയുന്നത് മുഴുവൻ 100% ശരിയാണു എന്ന് വാദിച്ചവർക്ക് പോലും കടുത്ത വിയോജിപ്പുണ്ടാകും ഈ അഭിപ്രായത്തിൽ. ഉസ്താദ് ഹോട്ടൽ കണ്ടവർക്ക് അത് പൂർണ്ണമായും ബോധ്യപ്പെടുകയും ചെയ്യും.

ചുരുക്കി പറഞ്ഞാൽ പണ്ടത്തെ തഴമ്പ് തടവി അധിക കാലം മുന്നോട്ട് പോകാനാവില്ല എന്ന സത്യം ദുൽക്കർ തിരിച്ചറിഞ്ഞാൽ നന്ന്.പിടിച്ച് നിൽക്കണമെന്നുണ്ടെങ്കിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളും തനിക്ക് ചെയ്യാൻ കഴിയും എന്ന് തെളിയിച്ചേ മതിയാവു. വാപ്പായുടെ പടം കാണാൻ തന്നെ ആളു കുറഞ്ഞ് വരുന്ന കാലമാ.. അപ്പോ പിന്നെ...!!!

അഞ്ജലി മേനോൻ എന്ന തിരകഥാകൃത്തിന്റെ അനുഭവസമ്പത്തിന്റെയും പരിചയക്കുറവിന്റെയും പിഴവുകൾ ചിത്രത്തെ കാണികൾക്ക് ഒരു സുഖമുള്ള നൊമ്പരമുള്ളതാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. അല്ലെങ്കിലും മനുഷ്യമനസ്സിന്റെ വേദനകളെ പിടിച്ചു കുലുക്കി വികാരതീവ്രമായ കഥാപാത്രങ്ങളെ ഒരുക്കി അന്തരാളങ്ങളിൽ ഗദ്ഗദം ഉണർത്താൻ അഞ്ജലി മേനോൻ ലോഹിതദാസോ അൻവർ റഷീദ് ഹൃദയ ബന്ധങ്ങളുടെ സങ്കീർണ്ണതകളിൽ ആർദ്രമായ ഈണ്ണങ്ങൾ തീർത്ത പത്മരാജനും അല്ലല്ലോ..!!
അത് കൊണ്ട് തന്നെ ഉസ്താദ് ഹോട്ടലിലെ വിഭവങ്ങൾക്ക് പ്രതീക്ഷിച്ച അത്ര സ്വാദ് പോരാ.. വയറു നിറഞ്ഞാലും മനസ്സ് നിറയില്ല..!!!!

4 comments:

Elakkadan said...

അപ്പൊ പടം കാണാം അല്ലെ...

Anonymous said...

ഉസ്താദ് ഹോട്ടല്‍ കണ്ടിട്ട അഭിപ്രായം പറയാം എന്ന് കരുതി , ഈ വര്ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് മഞ്ചാടി കുരുവും പിന്നെ ഉസ്താദ് ഹോട്ടലും തന്നെ, പടം കണ്ടു കൊണ്ടിരുന്ന ആര്‍ക്കും ഈ പറയുന്ന കുറ്റം ഒന്നും തോന്നിയില്ല , ദുല്‍ക്കാര്‍ നന്നായി, അവന്‍ ഒരു സ്റാര്‍ ആകുന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട , ഈ റോള്‍ പിന്നെ ആരെടുക്കണം എന്നാണു പറയുന്നത്? A Confused youth like in Wake up Sid , either Fahad Fasil or only Dulkkar, not Kunchakko boban or Jayasurya or Asif Ali. സംശയമില്ല വേറെ ആരും ഇപ്പോള്‍ ഇല്ല

പയ്യന്റെ ഇന്നസന്‍റ് ലുക്ക് തന്നെ ആണ് അവന്റെ പ്ലസ് പോയിന്റ് ആ ചിരിയും , അവനു താര ജാഡ കേറിയ ലക്ഷണം കാണുന്നില്ല , തിലകനുമായുള്ള കോമ്പിനേഷന്‍ സീനില്‍ അവനെന്താ ഒരു കുഴപ്പം ? വെറുതെ നിരൂപിക്കാന്‍ വേണ്ടി നിരൂപിക്കാതെ, ദുല്‍ക്കര്‍ ഇവിടെ കുറെ കാലം കാണും എന്നാ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട, ജാഡ കേറി പ്രുത്വിരാജ് അവന്റെ കരിയര്‍ നശിപ്പിച്ചു , അതില്‍ മനം നൊന്ത സ്ടുടിയോയും പ്രേക്ഷകനും ഇങ്ങിനെ വെറുതെ നിരൂപണം എഴുതി സമയം കളയുന്നു , ഈ സിനിമ ഫാമിലി ആയി കാണാന്‍ നല്ലതാണ് വള്ഗര്‍ തമാശ ഇല്ല , ഒരു സന്ദേശം ഉണ്ട് കാണാന്‍ ബോറില്ല

Technically also film is very good, the set of ustad hotel we can understand its a set. Rest good.

360kerala said...

:-)

vineeth mohan said...

well said.. ഇന്റെര്‍വല്‍ സമയത്ത് എന്തൊക്കെയോ പ്രതീക്ഷിച്ചു സന്തോഷത്തോടെ ഇരുന്നു .. സിനിമ കഴിഞ്ഞപ്പോള്‍ മഞ്ചാടിക്കുരു സൃഷ്ടിച്ച അഞ്ജലി മേനോന് ഇങ്ങനൊരെണ്ണം എഴുതാന്‍ എങ്ങനെ സാധിച്ചു എന്ന അമ്പരപ്പോടെ പോകേണ്ടി വന്നു.

Followers

 
Copyright 2009 b Studio. All rights reserved.