അല്ലെങ്കിലേ വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണു അതിനിടയിലാണു സിനിമക്കാരുടെ ഈ നശിച്ച തിരുമാനം. ആഴ്ച്ചയിൽ ഒരു മലയാള സിനിമ മാത്രമേ റിലീസ് ചെയ്യാൻ പാടുള്ളു എന്ന്. തിരുമാനം വന്നിട്ട് ഒന്നു രണ്ട് ദിവസമായെങ്കിലും ഇതിനെതിരെ പ്രതിഷേധം ഉയരുമെന്നും ഈ തിരുമാനം പിൻവലിക്കപ്പെടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ യാതൊരു അനക്കവും ഇതു വരെ ഉണ്ടായില്ല.
സിനിമ റിലീസുകൾ കുറഞ്ഞാൽ അത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തിയറ്ററുകാരെയാണു സ്വാഭാവികമായും അവരാണു ഇതിനെതിരെ രംഗത്ത് വരേണ്ടത്. എന്നാൽ നിയന്ത്രണം മലയാള സിനിമകൾക്ക് മാത്രമാണു എന്നത് കൊണ്ട് ഇനി യഥേഷ്ടം അന്യഭാഷാ ചിത്രങ്ങൾ തിയറ്ററുകാർക്ക് പ്രദർശിപ്പിക്കാം. ഒരാഴ്ച്ച കൊണ്ട് തന്നെ ലാഭം നേടുന്ന ഇത്തരം ചിത്രങ്ങളോട് തന്നെയാണു തിയറ്ററുകാർക്ക് പണ്ടേ താല്പര്യം. അതു കൊണ്ട് തന്നെ അവർ പ്രതിക്ഷേധം ഉയർത്താൻ സാധ്യത ഇല്ല.
നല്ല സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് തടയുക എന്നതാണു ഇതിന്റെ പിന്നിലുള്ള ഉദ്ദേശം എന്നാണു സിനിമക്കാരുടെ വാദം. സിനിമക്കാർ എന്നു പറയുമ്പോൾ വിതരണക്കാരുടേയും നിർമ്മാതാക്കളുടെയും സംഘടനയാണു ഇങ്ങനെയൊരു തിരുമാനത്തിനു പിന്നിൽ. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ഇതിൽ ഒരു പങ്കുമില്ല. കാശ് ഇറക്കുന്നവനില്ലാത്ത ദണ്ഡം എന്തിനു കാശ് വാങ്ങുന്നവനു.!
ഇത്തരത്തിൽ ഒരു സിനിമ ഒരാഴ്ച്ച എന്ന രീതിയിൽ റിലീസ് ചെയ്യുമ്പോൾ ജനം ആ ഒരാഴ്ച്ച ഈ സിനിമ തന്നെ കാണുകയും മുടക്കു മുതൽ ഒരാഴ്ച്ച കൊണ്ട് തന്നെ തിരിച്ച് പിടിക്കാം എന്നും ഇനി നല്ല അഭിപ്രായമാണെങ്കിൽ ലോഗ് റൺ ഉറപ്പാക്കുകയും ചെയ്യാം എന്നതൊക്കെയാണു നേട്ടങ്ങൾ. ആഴ്ച്ച തോറും മലയാള സിനിമകൾ കാണാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന പ്രേക്ഷകർ ഇറങ്ങുന്ന ഒരേ ഒരു സിനിമ ഒരു 6 പ്രാവശ്യമെങ്കിലും കണ്ട് സൂപ്പർ ഹിറ്റും മെഗാഹിറ്റും ഒരാഴ്ച്ച കൊണ്ട് തന്നെ സൃഷ്ടിക്കും എന്ന് നമുക്ക് കരുതാം. അപ്പോൾ തീർച്ചയായം ഇതൊരു നല്ല തിരുമാനം തന്നെയാണു
മലയാള സിനിമയുടെ വളർച്ചയ്ക്ക് ഇത്തരം ബുദ്ധിപരമായ തിരുമാനങ്ങൾ തികച്ചും ഗുണകരം തന്നെയാണു. അല്ലാതെ അസൂയാലുക്കൾ പറയുന്നത് പോലെ തിരോനന്തംകാരൻ ഒരു നായരു പിടിച്ച സെക്സ് സിനിമയ്ക്ക് ആദ്യത്തെ ആഴ്ച്ച ആളു കയറി കാശുണ്ടാക്കാനുള്ള വളരെ പൈശാചികവും മൃഗീയവുമായ ഗൂഡാലോചനയുടെ ഭാഗമല്ല ഈ തിരുമാനം..!! അല്ലെങ്കിലും സ്വന്തം മോനു ഫസ്റ്റ് റാങ്ക് കിട്ടാൻ കൂടെ പരീക്ഷ എഴുതുന്നവരെ മുഴുവൻ തോല്പിക്കുന്ന തന്തയില്ലാത്തരം ഒരു മാഷ് ചെയ്യാത്തത് പോലെ അങ്ങേരും ചെയ്യുമോ ഹേയ് ഇല്ല..!!!!
Subscribe to:
Post Comments (Atom)
0 comments:
Post a Comment