RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

3 കിംഗ്സ്


ഗുലുമാൽ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത സിനിമയാണു ത്രീ കിംഗ്സ്. പരസ്യ രംഗത്ത് പ്രശസ്തനായ വികെ പ്രകാശ് ഗുലുമാലിനു മുൻപ് എട്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും പുനരധിവാസം മാത്രമാണു അതിൽ ശ്രദ്ധിക്കപ്പെട്ടത്. മറ്റു ചിത്രങ്ങളുടെ സീനുകൾ എല്ലാം മനോഹരമായിരുന്നെങ്കിലും ഒരു സിനിമ എന്ന നിലയിൽ ഇവയെല്ലാം നിരാശ പകരുന്നവയായിരുന്നു.

എന്നാൽ ഗുലുമാൽ നേടിയ അപ്രതീക്ഷിത വിജയം കഴിഞ്ഞപ്പോഴാണു വികെ പ്രകാശ് ആ സത്യം തുറന്നു പറഞ്ഞത്. താൻ ആദ്യമായി സംവിധാനം ചെയ്ത കോമേഴ്സ്യൽ സിനിമയായിരുന്നു ഗുലുമാൽ എന്നും അതു കൊണ്ട് തന്നെ അത് വിജയിക്കും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും. പോസിറ്റീവും പോലീസും മുല്ലവള്ളിയുമൊക്കെ അപ്പോൾ കോമെഴ്സ്യലായി എടുത്തിരുന്നെങ്കിൽ വൻ വിജയം നേടുമായിരുന്നു, അത് കാണാനുള്ള ഭാഗ്യം നമ്മുക്കില്ലാതെ പോയി. എന്തായാലും പ്രകാശ് സാർ ഇപ്പോൾ ചെയ്തിരിക്കുന്ന ത്രീ കിംഗ്സും ഒരു പക്കാ കോമേഴ്സ്യൽ ചിത്രം തന്നെയാണു. ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ എന്നിവരാണു ഇതിലെ നായകന്മാർ. സംഗതി ഒരു മൾട്ടി സ്റ്റാർ സെറ്റപ്പ് തന്നെ.

ഈ ചിത്രത്തെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ ചിരിക്കാൻ വേണ്ടി മാത്രമെടുത്ത സിനിമയാണു ഇത്. ചിരിക്കുക ചിരിക്കുക വീണ്ടും ചിരിക്കുക ഇതാണു ഈ സിനിമയിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്. അത് പൂർണമായും കൈവരിക്കുന്നതിൽ 3 രാജാക്കന്മാരും വിജയിക്കുകയും ചെയ്തിരിക്കുന്നു. ഒരേ സമയം ജനിച്ച 3 കസിൻസ്, അവർ തമ്മിൽ തമ്മിൽ വെയ്ക്കുന്ന പാരകൾ, ഒരു നിധി തേടിയുള്ള അവരുടെ യാത്ര. ക്ലൈമാക്സിലെ ഒരു ട്വിസ്റ്റ്, അതു കഴിഞ്ഞ് വീണ്ടുമൊരു ട്വിസ്റ്റ്. പിന്നെ End ഇത്രയുമാണു 3 കിംഗ്സ്.

രണ്ട് മണിക്കൂർ നേരം ചിരിച്ചു സമയം കളയാനുള്ള വകുപ്പെല്ലാം ഈ ചിത്രത്തിലുണ്ട്. അതു കൊണ്ട് തന്നെ ചിരിക്കാനുള്ള സിനിമയാണു ഇതെന്ന് അറിഞ്ഞ് തിയറ്ററിൽ കയറുന്ന ആരും നിരാശപ്പെടേണ്ടി വരില്ല. ജയസൂര്യ, കുഞ്ചാക്കോ, ഇന്ദ്രജിത്ത് എന്നിവരിൽ മികച്ചു നിക്കുന്നത് ഇന്ദ്രജിത്ത് തന്നെയാണു. ആൻ അഗസ്റ്റിൻ, സംവൃത, കാതൽ സന്ധ്യ എന്നിവരാണു നായികമാർ.മണ്ടിമാരായ നായികമാരുടെ വേഷത്തിൽ മൂന്നു പേരും മത്സരിച്ചഭിനയിച്ചിട്ടുണ്ട്.

കോമഡി ചിത്രമായത് കൊണ്ടാവണം സുരാജ്, സലീം കുമാർ, ജഗതി എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇവരുടെ കോമഡികൾ കാര്യമായി ഏറ്റില്ല എന്നതാണു സത്യം. ജഗതിയുടെ വിമാനം പറത്തലൊക്കെ കാണിക്കുന്നത് നഴ്സറി പിള്ളാരെ ഉദ്ദേശിച്ചായിരിക്കണം. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള ഗാനങ്ങൾ തന്നെയാണു ഔസേപ്പച്ചൻ ഒരുക്കിയിരിക്കുന്നത്.

വേണുവിനെ പോലുള്ള ഒരു വലിയ ക്യാമറാമാൻ ഉണ്ടെങ്കിലും ദൃശ്യഭംഗിയിൽ മാത്രം കൂടുതൽ ശ്രദ്ധ ചെലുത്തുക എന്ന പതിവ് രീതി സംവിധായകൻ ഉപേക്ഷിച്ചിട്ടുണ്ട്. ഇത്തരം ചിരിപ്പിക്കാനുള്ള ചിത്രങ്ങളിൽ ലോജിക്കും കലാമൂല്യവും തിരയുന്നത് ശുദ്ധ മണ്ടത്തരമാണു. അതു കൊണ്ട് അതിനൊന്നും മിനക്കെടാതെ കുടുംബ സമേതം പോയി ആസ്വദിച്ച് ചിരിക്കു..!!

3 comments:

nakulan said...

ഇത് കണ്ടു ചിരിച്ചവരെ സമ്മതിച്ചു തന്നിരിക്കുന്നു

Anonymous said...

ഇതിനെ യുവതാരങ്ങള്‍ ഒരുക്കിയ മറ്റൊരു "ചൈന ടൌണ്‍" എന്ന് വിളിക്കാം ..ചിരിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് താങ്കള്‍ പറയുന്നുണ്ടല്ലോ ..താന്കള്‍ ചിരിചെന്കില്‍ താങ്കളുടെ ഹ്യുമര്‍ സെന്‍സ്‌ എത്രത്തോളം ഉണ്ടെന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കി .

Anonymous said...

ഹും ..കുടുംബസമേതം പോയി ചിരിച്ച് ആസ്വദിക്കാന്‍ പോലും കോപ്പ്...

Followers

 
Copyright 2009 b Studio. All rights reserved.