RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മലയാള സിനിമ ബോക്സ് ഓഫീസ് 2010



മലയാളത്തിൽ കഴിഞ്ഞ വർഷം 90 മലയാള സിനിമകളും 8 തെലുങ്ക് ഡബ്ബിംഗ് സിനിമകളുമാണു ഇറങ്ങിയത്. പതിവു പോലെ തന്നെ ഇറങ്ങിയ സിനിമകൾ മൂന്നക്കത്തിനടുത്തെത്തിയെങ്കിലും വിജയിച്ച സിനിമകൾ വിരലിലെണ്ണാവുന്നത് മാത്രമാണു. മമ്മൂട്ടി - മോഹൻലാൽ എന്നീ താര ദൈവങ്ങളെ ചുറ്റിപറ്റിയാണു ഈ വർഷവും മലയാള സിനിമ ചലിച്ചത്.

2008 - 2009 വർഷങ്ങളിൽ തീർത്തും നിറം മങ്ങിപോയ ദിലീപ് അതിശക്തമായി തിരിച്ചു വന്ന കാഴ്ച്ചയും 2010ൽ കണ്ടു. വിജയ ചിത്രങ്ങളുമായി ജയറാം 2010ലും തന്റെസ്ഥാനം സുരക്ഷിതമാക്കി തുടർന്നു. ഒരുപാട് പരാജയങ്ങൾ നേരിട്ടെങ്കിലും വർഷാവസാനം ഇറങ്ങിയ സഹസ്രം നേടിയ വിജയം സുരേഷ് ഗോപിക്ക് ആശ്വാസമായി. യുവതാരങ്ങളിൽ നേട്ടം കൈവരിക്കാനായത് കുഞ്ചാക്കോക്ക് മാത്രമാണു. തുടർച്ചയായ വിജയങ്ങളുമായി ദിലീപ് 2010 ലെ ഭാഗ്യതാരമായി മാറിയപ്പോൾ 2010 ലെ ദുരന്ത താരം ദിലീപിന്റെ എതിരാളിയായി കരുതപ്പെട്ടിരുന്ന പൃഥ്വിരാജ് ആണു.

2010ൽ ഇറങ്ങിയ സമാന്തര സിനിമകൾ പുണ്യം അഹം, സൂഫി പറഞ്ഞ കഥ, കുട്ടി സ്രാങ്ക്, യുഗപുരുഷൻ, നന്തുണി എന്നിവയാണു. ഇവയ്ക്കൊന്നും തിയറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാനായില്ല.


പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങൾ

1. ഹാപ്പി ഹസ്ബന്റ്സ്

2.ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
3.കഥ തുടരുന്നു.
4. പോക്കിരി രാജ
5.എൽസമ്മ എന്ന ആൺകുട്ടി
6. പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്
7.ശിക്കാർ
8.കാര്യസ്ഥൻ

അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങൾ


1. പാപ്പി അപ്പച്ച
2.മമ്മീ & മീ
3.അപൂർവ്വ രാഗം
4. മലർവാടി ആർട്സ് ക്ലബ്
5. സഹസ്രം

അപ്രതീക്ഷിത പരാജയം നേരിട്ട ചിത്രങ്ങൾ


1.ബോഡി ഗാർഡ്

2. ആഗതൻ
3.താന്തോന്നി
4.നായകൻ
5.പ്രമാണി
6.ജനകൻ
7.ഒരു നാൾ വരും
8.Anwar
9. ഫോർ ഫ്രണ്ട്സ്

അർഹിച്ച വിജയം നേടാതെ പോയ രണ്ടേ രണ്ടു ചിത്രങ്ങളെ 2010ൽ ഉണ്ടായുള്ളു. TD ദാസനും കോക്ക്ടെയ്‌ലും.


വൻ പരാജയങ്ങൾ നേരിട്ട ചിത്രങ്ങൾ


1. ദ്രോണ 2010

2.ബ്ലാക്ക് സ്റ്റാലിയൻ
3.സീനിയർ മാൻഡ്രേക്ക്
4.വലിയങ്ങാടി
5.ഏപ്രിൽ ഫൂൾ
6.അലക്സാണ്ടർ ദി ഗ്രേറ്റ്
7. നല്ലവൻ
8. 3 ചാർ സൗ ബീസ്
9.വന്ദേമാതരം
10. ഒരിടത്തൊരു പോസ്റ്റ്മാൻ
11.ബെസ്റ്റ് ഓഫ് ലക്ക്
12 ത്രില്ലർ
13. എഗെയ്ൻ കാസർ കോഡ് കാദർബായ്

ഈ മാസം റിലീസ് ചെയ്ത ബെസ്റ്റ് ആക്ടർ, കണ്ഡഹാർ, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, ടൂർണമെന്റ് എന്നീ ചിത്രങ്ങളിൽ ബെസ്റ്റ് ആക്ടർ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ദിലീപിന്റെ മേരിയ്ക്കുണ്ടൊരു കുഞ്ഞാട് മികച്ച സിനിമയാണെന്ന അഭിപ്രായം നേടിയതോടെ മറ്റൊരു സൂപ്പർ ഹിറ്റ് കൂടി ദിലീപിനു സമ്മാനിക്കും. ദിലീപിന്റെ തകർപ്പൻ പെർഫോർമൻസും, ബെന്നി പി നായരമ്പലത്തിന്റെ നല്ല തിരക്കഥയും ഷാഫിയുടെ സംവിധാനമികവും കൂടിയാകുമ്പോൾ ക്രിസ്തുമസ് വിന്നർ മേരിയുടെ കുഞ്ഞാടായി മാറാനാണു സാധ്യത.

ആദ്യ ദിവസം തന്നെ ആരാധകർ കൈ വിട്ട കണ്ഡഹാർ 2010 ലെ ബോക്സ് ഓഫീസ് ദുരന്തമായി മാറി. പുതുമുഖങ്ങളുമായി എത്തിയ ലാൽ ഇത്തവണ പക്ഷെ പാടേ നിരാശപ്പെടുത്തി കളഞ്ഞു.
സിദ്ദിഖുമായി വേർ പിരിഞ്ഞതിനു ശേഷം ലാൽ സംവിധാനം ചെയ്ത രണ്ടു സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. സിദിഖ് ലാൽ കോമ്പിനേഷനിൽ പുറത്തു വന്നിരുന്ന സിനിമകളിലെ ഹാസ്യത്തിന്റെ നിലവാരം ഇല്ലായിരുന്നെങ്കിലും സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത സിനിമകളേക്കാൾ മുന്നിൽ നില്ക്കുന്നവയായിരുന്നു ലാലിന്റെ സിനിമകൾ.

ടു ഹരിഹർ നഗറും ഇൻ ഗോസ്റ്റ് ഹൗസ് ഇനും കണ്ടവർക്കറിയാം സിനിമയുടെ അവസാന നിമിഷത്തിൽ വരുത്തുന്ന അപ്രതീക്ഷിതമായ ഒരു വഴിത്തിരിവാണു ഈ സിനിമകളെ വലിയ വിജയങ്ങളാക്കി മാറ്റിയത് എന്ന്. ഇതേ ഫോർമുല തെന്നെയാണു ടൂർണമെന്റിലും ലാൽ പരീക്ഷിച്ചത്. പക്ഷെ 4 ട്വിസ്റ്റുകളുമായി വന്ന അപൂർവ്വ രാഗം പോലും ഉൾക്കൊള്ളാൻ മടികാണിച്ച മലയാളി പ്രേക്ഷകർ 40 ഓളം ട്വിസ്റ്റുകളുമായി വന്ന ടൂർണമെന്റ് ഒരു പരാജയമാക്കി തീർത്താൽ അത്ഭുതപ്പെടേണ്ടതില്ല.

നഷ്ടങ്ങളുടെ കണക്കെടുപ്പാണു കൂടുതലും. എങ്കിലും അണിയറയിൽ ബിഗ് ബഡ്ജറ്റ് സിനിമകൾ ഒരുങ്ങുന്നു. 2011ൽ ഒരുപാട് നല്ല സിനിമകൾ ഇറങ്ങട്ടെ എന്നും ഇറങ്ങുന്നവ മുഴുവൻ വിജയിക്കട്ടെ എന്നും നമ്മുക്ക് ആശംസിക്കാം.



*കോമേഴ്സ്യൽ വിജയം ലക്ഷ്യമിട്ട് ഇറക്കിയ സിനിമകളെ മാത്രമെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളു.

9 comments:

nazar said...
This comment has been removed by the author.
nazar said...
This comment has been removed by the author.
nazar said...

http://manalaaranyam.blogspot.com/2010/12/2010_25.html

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല രീതിയിൽ തന്നെ വിശകലനം ചെയ്തിരിക്കുന്നൂ

സുഗേഷ് said...

നല്ല വിശകലനം

ഒഫ് ടോപ്പിക്ക്: ഞാന്‍ മഗധീര കണ്ടു നല്ല പടം ആണ് ഈ സിനിമയെ എനിക്ക് പരിചയപ്പെടുത്തിയതിനു നന്ദി എനിക്ക് മഗധീര കണ്ടപ്പോള്‍ 2005ല്‍ ഇറങ്ങിയ ജാക്കിചാന്‍ അഭിനയിച്ച "ദ മിത്ത്" എന്ന സിനിമയുമായി നല്ല സാദ്ര്‍ശ്യം തോന്നി. "ദ മിത്ത് കണ്ടിട്ടുണ്ടോ?

സുഗേഷ് said...
This comment has been removed by the author.
സുഗേഷ് said...

The myth Trailer
http://www.youtube.com/watch?v=1pSc0czs0yM

b Studio said...

@സുഗേഷ്
രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ഹോളിവുഡ് മൂവികളോട് മഗധീരയ്ക്ക് സാദൃശ്യം തോന്നാം. മിത്തുമായി അങ്ങനെ ഒരു സാമ്യം മാത്രമേ ഉള്ളു. അല്ലാതെ അതിന്റെ അനുകരണം അല്ല

Vinu said...

"2010 ലെ ദുരന്ത താരം ദിലീപിന്റെ എതിരാളിയായി കരുതപ്പെട്ടിരുന്ന പൃഥ്വിരാജ് ആണു"
ഹഹ അതെനിക്ക് ഇഷ്ടപ്പെട്ടു. രാജു മോനെ ഏറ്റവും കൂടുതൽ പൊക്കി എഴുതുന്ന ഈ ബ്ലോഗിൽ തന്നെ ഇത് കേട്ടല്ലോ.

Followers

 
Copyright 2009 b Studio. All rights reserved.