RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഇതാണു അവാർഡ്..ഇങ്ങനെയാവണം അവാർഡ്..!



ഏഷ്യാനെറ്റ് എപ്പോഴും അങ്ങിനെയാണു. വൈവിദ്ധ്യമാർന്ന പരിപാടികൾ കാഴ്ച്ച വെച്ച് മിനി സ്ക്രീൻ പ്രേക്ഷകരെ മുഴുവൻ എപ്പോഴും പുളകം കൊള്ളിച്ചു കൊണ്ടിരിക്കും. സ്റ്റാർ സിംഗറും മാനസ പുത്രിമാരും പാരിജാതവുമെല്ലാം ഉണ്ടെങ്കിലും വർഷാ വർഷം റേറ്റിംഗ് കുതിച്ചുയരുന്ന ഒരു പ്രോഗ്രാം ഈ ജനപ്രിയ ചാനൽ പ്രദർശിപ്പിക്കാറുണ്ട്. ഉജാല ഏഷ്യാനെറ്റ് ഫിലിംസ് അവാർഡ്.

1998 മുതലാണു ഈ അവാർഡ് ദാനം ഏഷ്യാനെറ്റിൽ തുടങ്ങിയത്. പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്കാണു അവാർഡുകൾ എന്നാണു പറച്ചിൽ.പക്ഷെ ആരു ഏതൊക്കെ അവാർഡ് വാങ്ങിച്ചാലും ഒരോ വർഷവും മോഹൻലാലിനു ഏഷ്യാനെറ്റ് വക ഒരു അവാർഡ് ഉറപ്പാണു എന്നത് ഒരു പരസ്യമായ രഹസ്യമാണു. ലാലിന്റെ സുഹൃത്ത് ഉന്നത പദവിയിലിരിക്കുന്ന ഒരു ചാനലിൽ മോഹൻലാലിനു ഒരു അവാർഡ് ഒപ്പിച്ചു കൊടുക്കുന്നതിൽ വലിയ തെറ്റൊന്നും പറയാൻ പറ്റില്ല. അമൃത ടിവി ശ്യാമപ്രസാദിനു അവാർഡ് കൊടുക്കുന്നത് പോലെ കണ്ടാൽ മതി. എന്നാൽ 2010 ലെ അവാർഡ് പ്രഖ്യാപനത്തിലൂടെ ഏഷ്യാനെറ്റ് സകലരെയും ഞെട്ടിച്ചിരിക്കുകയാണു.

മികച്ച നടൻ - മമ്മൂട്ടി
ഗോൾഡൻ സ്റ്റാർ - മോഹൻലാൽ
മികച്ച നടി - നയൻ താര
മികച്ച സിനിമ - പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്
മികച്ച ദേശീയോത്ഗ്രദ്ധന ചിത്രം - കണ്ഡഹാർ
മികച്ച സംവിധായകൻ - ലാൽ ( ഇൻ ഗോസ്റ്റ് ഹൗസ് ഇൻ)
യൂത്ത് ഐക്കൺ - ജയസൂര്യ
ന്യൂ ഫേസ് - ആൻ അഗസ്റ്റിൻ
സ്പെഷ്യൽ ജൂറി അവാർഡ് - ശ്രീനിവാസൻ (ആത്മ കഥ)
ജനപ്രിയ നടൻ - ദിലീപ്
ജനപ്രിയ നായിക - മമത മോഹൻ ദാസ്
ജനപ്രിയ തമിഴ് താരം - വിജയ്

മികച്ച ഗായകൻ - ഹരിഹരൻ (കഥ തുടരുന്നു)
മികച്ച ഗായിക -ശ്രേയ ഗോഷാൽ (ആഗതൻ)

എന്നിവയാണു പ്രധാന അവാർഡുകൾ..

മോഹൻലാലിന്റെ ഗോൾഡൻ സ്റ്റാർ അവാർഡിനെ പറ്റി കമന്റ്സ് പാടില്ല. കാരണം മികച്ച നടൻ മമ്മൂട്ടിയാണല്ലോ. അപ്പോൾ ലാലിനു ഇതിരിക്കട്ടെ. പക്ഷെ നായിക നയൻ താര..! ബോഡി ഗാർഡിലെ അഭിനയത്തിനു. അതും ക്ഷമിക്കാം, പക്ഷെ ഇൻ ഗോസ്റ്റ് ഹൗസ് ഇനിലെ സംവിധാനത്തിനു ലാലിനു മികച്ച സംവിധായകന്റെ അവാർഡ് കൊടുക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം. അല്ല, കണ്ഡഹാർ എന്ന മൂന്നാം കിട പട്ടാള ചിത്രത്തെ ദേശീയോത്ഗ്രദ്ധന ചിത്രമായി തിരഞ്ഞെടുക്കാൻ ഏഷ്യാനെറ്റ് കാണിച്ച തൊലിക്കട്ടിക്കു മുൻപിൽ മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ശിരസ്സ് കുനിക്കുന്നു. ഇതിനു മുൻപിൽ മറ്റ് അവാർഡുകളെല്ലാം എത്രയോ നിസ്സാരം.

മമ്മൂട്ടിയും മോഹൻലാലും നയൻ താരയും വിജയും ദിലീപും ജയസൂര്യയും മമതയും പിന്നെ ഹരിഹരനും ശ്രേയാ ഗോഷലും ഇത്തവണയും അവാർഡ് ഫംഗ്ഷൻ പൊടി പൊടിക്കട്ടെ..!

*ശിക്കാർ മികച്ച ചിത്രമായി തിരഞ്ഞെടുത്തില്ലല്ലോ.. ആശ്വാസം..!

** പട്ടാളക്കാരന്റെ അഛനായി ജനിച്ചതിനു (അഭിനയിച്ചതിനു) ബിഗ് ബിക്കു കൂടി ഒരെണ്ണം കൊടുക്കാമായിരുന്നു മോശമായി പോയി..!!

*** വീഡിയോ

7 comments:

Anonymous said...

pranchiyettanu award kodukkan kattiya dhairyam sammathikkanam. utter waste movie...

Anonymous said...

mammoottykku worst actor award aayirunu kodukkendathu..

Anonymous said...

മോഹലാലിനെ വെച്ച് സിനിമയെടുത്ത മോഹന്‍ലാലിനും കൊടുക്കണമായിരുന്നു ഒരവാര്‍ഡ്

jayanEvoor said...

ഹ!!

സത്യം!



(ബ്ലോഗർമാരുടെ പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/)

karimeen/കരിമീന്‍ said...

ഏഷ്യാനെറ്റിന്റെ അവാര്‍ഡ് ദാന ചടങ്ങിനെപറ്റി അറിയാത്തതിനാലാണ് ഈ അത്ഭുതം. ഏതൊക്കെ താരത്തിന് ചടങ്ങിനെത്താന്‍ സാധിക്കും എന്ന് മുന്‍ കൂട്ടി അന്വേഷിച്ചരിഞ്ഞ് അന്ന് വരാന്‍ സൌകര്യമുള്ളവര്‍ക്ക് മാത്രമാണ് അവാര്‍ഡ്

വാഴക്കോടന്‍ ‍// vazhakodan said...

ചില അവാർഡുകൾ ആളും അർത്ഥവുമൊക്കെ നോക്കിയാണ് കൊടുക്കുന്നതെന്ന് ആർക്കാ അറിയാത്തെ! ഒരു ചാനലുണ്ടെങ്കിൽ എന്തും ആവാം!:)

ഭായി said...

ഇതുമാതിരിയുള്ള അവാർഡ് വാങാൻ നടക്കുന്നവരെ പറഞാൽ മതിയല്ലോ....!!!!

Followers

 
Copyright 2009 b Studio. All rights reserved.