കുട്ടനാടൻ എക്സ്പ്രസ്സ് എന്ന സിനിമയിൽ അഭിനയിക്കാം എന്ന് തുളസിദാസിനു വാക്ക് കൊടുത്തതിനു ശേഷം അതിനു തയ്യാറാവാതെ മുങ്ങി നടന്നതു കൊണ്ട് ദിലീപ് എന്ന നടനു നേരെ വിലക്കുയർത്തണം എന്ന വാദം ഉയരുകയും അതിന്റെ അനന്തര ഫലമായി മാക്ട പിളരുകയും വിനയൻ എന്ന അതികായൻ പെരുവഴിയിലാവുകയും ചെയ്തതെല്ലാം എല്ലാവർക്കും അറിവുള്ളതാണല്ലോ. ദിലീപിനു സിനിമയില്ലാതെ വീട്ടിൽ ഇരുന്ന സമയത്ത് തന്റെ തിരക്കേറിയ ഷൂട്ടിംഗിനിടയിലും ദിലീപിനെ വെച്ച് സിനിമകൾ ചെയ്യാൻ തയ്യാറായിട്ടുള്ള തുളസി ദാസിനോട് ദിലീപ് ഒരിക്കലും ഇങ്ങനെ ഒരു നന്ദി കേട് കാണിക്കരുതായിരുന്നു എന്നായിരുന്നു അന്ന് ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.
ഈ പ്രശ്നങ്ങളെല്ലാം ഒരു വിധം അവസാനിച്ച് തുളസി ദാസ് വീണ്ടും സംവിധാനം ചെയ്ത സിനിമയാണു എഗെയ്ൻ കാസർ കോട് കാദർബായ്. അന്തരിച്ച പ്രശസ്ത നടൻ ആലമ്മൂടൻ അനശ്വരമാക്കിയ കഥാപാത്രമാണു കാസർകോട് കാദർ ബായ്. പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച മിമിക്സ് പരേഡ് അതിന്റെ തുടർച്ചയായി വന്ന കാസർ കോട് കാദർ ബായ് എന്നീ ചിത്രങ്ങളുടെ മൂന്നാം ഭാഗം ആണു ഈ എഗെയ്ൻ കാദർബായ്. ഈ സിനിമയെ പറ്റി അധികമൊന്നും പറയാനില്ല.സിദിഖ് വളരെയധികം ബുദ്ധിയുള്ള ഒരു നടനാണു.
പ്രിയപ്പെട്ട ദിലീപ് താങ്കളൊരു വലിയ മനുഷ്യൻ ആണു. എന്തു കൊണ്ടാണു താങ്കൾ കുട്ടനാടൻ എക്സ്പ്രസ്സിൽ നിന്നും ഒഴിവായത് എന്ന് ഈ സിനിമ മനസ്സിലാക്കിത്തന്നു. മലയാള സിനിമയെ മറ്റൊരു ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ സന്മനസ്സ് കാണിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ..!
*കോട്ടയം കുഞ്ഞച്ചൻ എടുത്ത ടി എസ് സുരേഷ് ബാബുവിനു കന്യാകുമാരി എക്സ്പ്രസ്സ് സംവിധാനം ചെയ്യാമെങ്കിൽ തുളസി ദാസിനെ സംബന്ധിച്ച് ഇതൊക്കെ നിസാരം..!!
**പില്ക്കാലത്ത് ലയനം എന്ന സൂപ്പർ ഹിറ്റിന്റെ പേരിൽ അറിയപ്പെടാനായിരിക്കും തുളസിദാസിന്റെ വിധി..!!!
Subscribe to:
Post Comments (Atom)
5 comments:
ഇവന്മാരെല്ലാം കൂടി കൊന്നു അല്ലേ?!! :)
മിലാന് ജലീല്‍ സാധാരണ അങ്ങനെ കുഴപ്പത്തില്‍ പെണ്ണ് ചാടരുല്ലതല്ല... എന്ത് പറ്റിയോ ഈ തവണ !
ആ എന്തൊക്കെ കാണണം ......
അതിനിടെ ഇങ്ങനേയും ഒരു പടം ഇറങ്ങിയോ..എത്ര നല്ല പടമായിരുന്നു മിമിക്സ് പരേഡും,കാദർഭായിയുമൊക്കെ...
അല്ലേലും നമ്മുടെ പഴയ നല്ല ചിത്രങ്ങളൂടെ പേരു കളയാനായി സെക്കന്റും തേഡ് പാർട്ടുമൊക്കെയായി കിംഗും,കിലുകിലുക്കവും ,നാടുവാഴികളും, ഭരത് ചന്ദ്രനും ഒക്കെ പടച്ചിറക്കുന്നതാണല്ലോ ലേറ്റസ്റ്റ് ട്രെൻഡ്..ഇത്ര കഥാദാരിദ്ര്യമോ മലയാളത്തിൽ...
പിന്നെ കോട്ടയം കുഞ്ഞച്ചൻ സുരെഷ് ബാബുവിന്റെ പടം എന്നതിലുപരി ഡെന്നീസ് ജോസഫിന്റെ വർക്കാണ്..പഴയ കാലത്തെ രഞ്ജിത്ത് എന്ന് വിശേഷിപ്പികാവുന്ന ആ എഴുത്തുകാരന്റെ മിടുക്ക്..
മി.ബ്രഹ്മചാരി പോലുള്ള വൾഗർ കോമഡികൾ ഉണ്ടാക്കി പ്രേക്ഷകരെ ലാലേട്ടനിൽ നിന്നും മലയാള സിനിമയിൽ നിന്നും അകറ്റുന്നത് തുളസീദാസിനേപ്പോലുള്ള കാലം കഴിഞ്ഞ സിംഹങ്ങളാണ്...
ബ്ലസി,അൻവർറഷീദ്,രഞ്ജിത്ത്(സംവിധാനം പറ്റില്ല ഒൺലി അഭിനയം& എഴുത്ത്),റോഷൻ,പത്മകുമാർ തുടങ്ങിയ ഏതാനും സംവിധായകരാണ് ഇപ്പോഴും മലയാളത്തിന്റെ പ്രതീക്ഷ..
അപ്പൊ അത് വന്ന പോലെ പോയി അല്ലെ? :))
ആശംസകള്‍!!
Post a Comment