RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സിൽസില ഹരിശങ്കറും സിനിമയിൽ..!


സിൽസില എന്ന ഒരൊറ്റ ആല്ബം കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിൽ പ്രശസ്തനായ വ്യക്തിയാണു ശ്രീ. ഹരിശങ്കർ. പത്തും ഇരുപതും ആല്ബം സോഗ്സ് സംവിധാനം ചെയ്തവർക്കു പോലും കിട്ടാത്ത പ്രശസ്തി കേവലം ഒരു യുടൂബ് ആല്ബത്തിലൂടെ കൈവരിക്കാൻ ഹരിശങ്കറിനു കഴിഞ്ഞു. തരംഗമായ സിൽസിലയ്ക്ക് ശേഷം ഹരിശങ്കറിൽ നിന്ന് ഇനിയെന്ത് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. ഹരിശങ്കർ വീണ്ടും വരുന്നു. ഇത്തവണ യുടൂബിലെ ചെറിയ സ്ക്രീനിൽ അല്ല. വെള്ളിത്തിരയിൽ ആണു ഹരിശങ്കറിന്റെ പരീക്ഷണം. ഞെട്ടണ്ട ഹരിശങ്കർ സംവിധാനം ചെയ്യാൻ പോകുന്നു എന്നൊന്നും കരുതി കളയല്ലേ. തന്റെ മഹത്തായ സാന്നിധ്യം അഭിനേതാവിന്റെ റോളിൽ നല്കി കൊണ്ടാണു ഹരിശങ്കർ ഇത്തവണ പേരെടുക്കാൻ പോകുന്നത്.

ഹരിശങ്കറിനെ വെച്ചും സിനിമയെടുക്കുന്ന സംവിധായകരോ എന്ന് സംശയിച്ചേക്കാം.അത് മറ്റാരുമല്ല. എന്നും പരീക്ഷണ ചിത്രങ്ങളുടെ പിന്നാലെ പോയിട്ടുള്ള വികെ പ്രകാശ് ആണു ഹരിശങ്കർ അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഹരിശങ്കർ നേടിയെടുത്ത കീർത്തി ചുളുവിൽ തന്റെ സിനിമയ്ക്ക് ഉപയോഗിക്കാം എന്ന കുബുദ്ധിയായിരിക്കാം ഇതിനു പിന്നിൽ. ജയസൂര്യ - കുഞ്ചാക്കോ -ഇന്ദ്രജിത്ത് എന്നിവർ നായകന്മാരാകുന്ന ത്രീ കിംഗ്സ് എന്ന സിനിമയിലാണു ഈ സംഭവം അരങ്ങേറുന്നത്. ഹരി ശങ്കർ അഭിനയിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരു കളയാത്ത തരത്തിലുള്ള ഒരു സിനിമയായിരിക്കണം ഇതെന്ന് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന്‌ വരുന്ന ആരാധകർക്ക് നിർബന്ധമുണ്ടാകും അത് പൂർണമായും തൃപ്തിപെടുത്തുന്ന സിനിമയായിരിക്കും ത്രീ കിംഗ്സ് എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.!

ത്രീ കിംഗ്സിൽ നിന്നും ചില ചിത്രങ്ങൾ.
സില്‍ സില വീരന്റെ മുന്നില്‍ പിടിച്ചു നില്‍ക്കണ്ടേ.. !


*ഇതൊക്കെ വെറും സാമ്പിൾ.. ഒറിജിനൽ പിന്നാലെ വരുന്നതേയുള്ളു..!

**രാജപ്പന്‍ തെങ്ങും മൂടിന് സൂപ്പർസ്റ്റാർ സരോജ് കുമാർ ആവാമെങ്കിൽ ഹരിശങ്കർ മലയാള സിനിമയിൽ ഒരു കലക്ക് കലക്കും...!!

***സിൽസില ഹോയ് സിൽസില, സിൽസില ഹോയ് സിൽസില..!!!

8 comments:

ബിജു കെ. ബി. said...

ഹെന്റമ്മോ..... ഓടിക്കോ................

ഋതുസഞ്ജന said...

entammoo

Justin പെരേര said...

നടുവൊടിഞ്ഞു കിണറ്റില്‍ കിടക്കുന്ന ഗരുഡന്റെ ഗതിയാണ് ഇപ്പോഴത്തെ മലയാളസിനിമാ പ്രേക്ഷകന്......

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇടിവെട്ടിയ തെങ്ങുപോലെ നില്‍ക്കുന്ന മലയാള സിനിമയുടെ ചുവട്ടില്‍ ഇത് പോലുള്ള എത്ര പാമ്പുകള്‍ ഇനിയും മാളം ഉണ്ടാക്കും?

റഫീക്ക് പൊന്നാനി said...

സുനാമി വരെ വന്നിട്ട് നമ്മള്‍ പിടിച്ചു നിന്നില്ലേ എന്തായാലും അതിലും വലുതൊന്നും ആകില്ല

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സില്സിലാ ചികില്സയില്ലാ...

Sabu Hariharan said...

will b a good one!

സൂര്യജിത്ത് said...

Ella vidha aasamsakalum

Followers

 
Copyright 2009 b Studio. All rights reserved.