RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പിതാവിനും പുത്രനും




ട്രാക്ക് ആന്റ് ട്രോളി ക്രിയേഷൻസിന്റെ ബാനറിൽ ദീപേഷ് ടി സംവിധാനം ചെയ്ത ചിത്രമാണു പിതാവിനും പുത്രനും. ചിത്രീകരണ സമയത്ത് ഈ സിനിമയുടെ പേരു പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നായിരുന്നു. എന്നാൽ പിന്നീടതിലെ പരിശുദ്ധാത്മാവ് എടുത്തുമാറ്റുകയുണ്ടായി. ആദ്യമേ പറയട്ടെ ഇത് ഈ സിനിമയെ കുറിച്ചുള്ള അഭിപ്രായപ്രകടനമല്ല. കാരണം ഈ സിനിമ ഇതു വരെ തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല. എങ്കിൽ പിന്നെ ചലച്ചിത്രമേളകളിലോ മറ്റ് റിലീസ് ചെയ്തിരിക്കും എന്ന് കരുതുകയാണെങ്കിലും ഇല്ല എന്ന് തന്നെയാണു ഉത്തരം. 

റിലീസ് ചെയ്യാത്ത ഇതു വരെ കണ്ടിട്ടില്ലാത്ത സിനിമയെ കുറിച്ച് ഒരിക്കലും അഭിപ്രായം പറയാൻ കഴിയില്ല. പക്ഷെ ഈ സിനിമ സെൻർ ബോർഡ് സെൻർ ചെയ്ത് കൊടുക്കില്ല എന്ന് നിർമ്മാതാവിനെ രേഖാമൂലം അറിയിച്ചു കഴിഞ്ഞ  ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഒരിടത്തും റിലീസ് ചെയ്യാൻ സാധ്യത ഇല്ല എന്ന് വരുമ്പോഴാണു ഈ സിനിമയ്ക്കൊരു പ്രസക്തി കൈവരുന്നത്. ചിത്രീകരണം കഴിഞ്ഞ് സെൻർ ബോർഡിനു മുന്നിൽ എത്തുന്ന സിനിമ സെൻർ ബോർഡ് അംഗങ്ങൾ കണ്ടതിനു ശേഷമാണു സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റ് അനുവദിക്കുക. എന്നാൽ ഇവിടെ ചിത്രം കാണുക പോലുമില്ലാതെ ഇതിനു സെർട്ടിഫിക്കറ്റ് അനുവദിക്കില്ല എന്ന നിലപാടാണു സെൻർ ബോർഡ് സ്വീകരിച്ചിരിക്കുന്നത് എന്നാണു നിർമ്മാതാവിന്റെ വാദം. 

എന്തായാലും ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യരാജ്യത്ത് ഒരു സിനിമയ്ക്കെതിരെ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് പ്രതിക്ഷേധാർഹം തന്നെയാണു. എന്ത് കൊണ്ട് ഇത്തരമൊരു സമീപനം പിതാവിനും പുത്രനും എന്ന ചിത്രത്തിനെതിരെ ഉണ്ടാകുന്നു. ആരാണു ഈ നീക്കത്തിനു പിന്നിൽ എന്ന് പ്രേക്ഷകർക്ക് സ്വഭാവികമായും സംശയം തോന്നാം. ആ സംശയങ്ങൾക്കുള്ള ഉത്തരം ഈ സിനിമയുടെ തിരകഥ ഒരു സീൻ പോലും മുറിച്ച് മാറ്റാതെ മലയാളം എന്ന വാരികയിൽ പ്രസിദ്ധിപ്പെടുത്തിയത് വായിച്ചു കഴിഞ്ഞാൽ ദുരീകരിക്കാം. ക്ഷമയുള്ളവർക്ക് ആ തിരകഥ ആ വാരികയിൽ നിന്നും മുഴുവനായി വായിക്കാം. അല്ലാത്തവർക്ക് അതിന്റെ സംക്ഷിപ്തരൂപം ചുവടെ കൊടുക്കുന്നു. നേരത്തെ തോന്നിയ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ വായനക്കാർക്ക് സ്വയം കണ്ടെത്താം.

ഒരു കന്യാസ്ത്രീ മഠത്തിന്റെ പശ്ചാത്തലത്തിലാണു ഈ കഥ നടക്കുന്നത്. കന്യാസ്ത്രികൾ ആവുന്നവരിൽ ഭൂരിഭാഗവും വീട്ടിലെ പട്ടിണി മൂലവും കഷ്ടപാടുകൾ മൂലവുമാണു അതിലേയ്ക്ക് കടന്നു വരുന്നത്. എന്നാൽ സമ്പന്നയായ ജിജി എന്ന പെൺകുട്ടി ശരിക്കുമുള്ള ദൈവവിളിയാൽ കന്യാസ്ത്രിയായി മാറുന്നു. ക്രിസ്തുവിന്റെ മണവാട്ടിയാവുന്നതോടെ ജിജിയുടെ പേരു സിസ്റ്റർ എൽസീറ്റ എന്നായി മാറുന്നു. എൽസീറ്റ സിസ്റ്റർ ഒരു പുതിയ കന്യാസ്ത്രി മഠത്തിലേയ്ക്ക് സ്ഥലം മാറി വരുന്നതോടെയാണു സിനിമ ആരംഭിക്കുന്നത്. കന്യാസ്ത്രി മഠത്തിൽ സിസ്റ്റർമാരെല്ലാം ഒരോ കൂട്ടുമായാണു നടക്കുക്ക.   അതവർ ലെസ്ബിയൻസ് ആയത് കൊണ്ടാണു എന്നാണു കാണിക്കുന്നത്. 

മഠത്തിലെ എൽസീറ്റയുടെ മുറിയിൽ താമസിക്കുന്ന മറ്റൊരു സിസ്റ്റർ ആണു ജസീന്ത. വികാരിയച്ചനും സിസ്റ്റർ ജസീന്തയും തമ്മിൽ അവിഹിതബന്ധമുണ്ട്. അവർ ഇടയ്ക്കിടക്ക് വേഴ്ച്ചകളിൽ ഏർപ്പെടുന്നു. കന്യാസ്ത്രികൾ പരസ്പരം ബന്ധപ്പെടുന്നു. ഇതെല്ലാം കഥയിലുണ്ട്. എൽസീറ്റ മാത്രം ക്രിസ്തുവിനോടുള്ള അഭൗമീകമായ സ്നേഹത്തിൽ മുഴുകി അവിടെ ജീവിക്കുന്നു. ഇത് മറ്റുള്ളവരുടെ സ്വൈര്യജീവിതത്തിനു തടസ്സ്മാവുന്നു. ഇതിനിടയിൽ എൽസീറ്റ പണികഴിക്കുന്ന ക്രിസ്തുവിന്റെ ശില്പമുണ്ട്. ഈ ശില്പത്തിനോടുള്ള സംഭാഷണങ്ങൾ യേശു എൽസീറ്റയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഒരു അനുഭവം എൽസീറ്റയ്ക്കുണ്ടാക്കുന്നു. 

പഴയകാലത്ത് ഒരു കപ്പോളച്ചനെ പ്രേമിച്ചതിന്റെ പേരിൽ ഒരു പാട് പഴികൾ കേൾക്കേണ്ടി വന്ന ഒരു വൃദ്ധയായ സിസ്റ്ററും തന്റെ സൗന്ദ്യര്യം തനിക്ക് ശാപമാണെന്ന് ബോധ്യപ്പെട്ടപ്പോൾ പാതി ഭാഗം പൊളിച്ചു കളഞ്ഞ ഒരു കന്യാസ്ത്രിയുമെല്ലാം ആ മഠത്തിലുണ്ട്. കഥയങ്ങനെ മുന്നോട്ട് പോകുമ്പോൾ വികാരിയച്ചനിൽ നിന്നും ജസീന്ത ഗർഭിണിയാവുന്നു. വികാരിയച്ചനോടൊപ്പം ഒളിച്ചോടാൻ ജസീന്ത ആഗ്രഹിക്കുന്നു. എന്നാൽ അച്ചൻ നിർബന്ധിച്ച് ജസീന്തയുടെ അബോർഷൻ നടത്തുന്നു. അതിനു ശേഷം ജസീന്തയെ വിട്ട് മറ്റൊരു കന്യാസ്ത്രിയുമായി അച്ചൻ അടുക്കുന്നു. വികാരിയച്ചൻ ഉപേക്ഷിച്ച നൈരാശ്യത്തിൽ ജസീന്ത സിസ്റ്റർ മഠത്തിലെ നായയുമായി വേഴ്ച്ചയിൽ ഏർപ്പെടുന്നതും കഥയിലുണ്ട്. ഇത്രയും കേട്ടതിൽ നിന്നും താല്പര്യമുള്ളവർക്ക് ഈ തിരകഥ മുഴുവനായും വായിക്കാം. എന്നിട്ട് സ്വയം തിരുമാനിക്കാം ഇത്തരമൊരു സിനിമയെ തടഞ്ഞത് ശരിയാണോ അല്ലയോ എന്ന്.

ഹണി റോസ് നായികയായി വേഷമിട്ട ഈ സിനിമ പുറത്തിറങ്ങിയിരുന്നെങ്കിൽ ആത്മീയതയിൽ മുക്കിയ ലൈഗീകത ആസ്വദിക്കുവനായി ജനം തിയറ്ററുകളിലേക്ക് ഇടിച്ചു കയറുമായിരുന്നു. പക്ഷെ മതം എന്ന ലോകത്തിലെ ഏറ്റവും സെൻസിറ്റീവായ വിഷയത്തെ ഇത്രമേൽ ആക്രമിച്ച് കൊണ്ടുള്ള ഒരു സിനിമ മതേതര രാജ്യം എന്നവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ അനുവദിക്കാനുള്ളത്ര സഹിഷ്ണുത ഇനിയും പലർക്കും കൈവന്നിട്ടിലായിരിക്കും..!

7 comments:

Anonymous said...

is this a story? there is nothing wrong in banning that.

Anonymous said...

Good decision...

കൂതറ ടിന്റുമോന്‍ said...

ഇത്തരം ഒരു സിനിമ മലയാളികള് കാണണ്ട സാഹചര്യം എന്താണ് ...സിനിമയുടെ സംവിടായകന്റെ അമ്മയും ഹണിറോസിന്റെ അപ്പനും തമ്മിൽ ബന്ധപ്പെടുന്ന സീൻ വല്ലതും ഉണ്ടോ ...സമകാലിക കേരളത്തിലെ കാമഭ്രാന്തിന്റെ കാരണം മറ്റൊരിടത്തും അന്വേഷിക്കെണ്ടതില്ല ....ഇതൊക്കെ ഉണ്ടാക്കി വിടുന്നവനെ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിക്കുകയാണ് വേണ്ടത് ...അച്ഛന്മാര്ക്കും കന്യാസ്ത്രീകൾക്കും ഇതൊക്കെയാണോ പണി ...അച്ചന്മാരും കന്യാസ്ത്രീകളും ചെയ്ത അല്ലെങ്കിൽ ചെയ്തികൊണ്ടിരിക്കുന്ന നാനാവിധ പ്രവൃതങ്ങലെക്കുറിച്ചു ഈ സിനിമയുടെ പിന്നിൽ പ്രവൃതിച്ചവർ എത്ര സിനിമ നിര്മ്മിച്ചിട്ടുണ്ട് ?!! ...എന്തൊരു സൂക്കെടാണെന്നു നോക്കണേ...

Anonymous said...

ഈ സംവിധായകന് അച്ചന്മാരെയുംകന്യാസ്ത്രീമാരെയും ചെറിയാനേ നേരമുള്ളൂ. എന്താ ഇവന്‍റെ പെങ്ങളെ ഏതെങ്കിലും കത്തനാര് ബലാത്സംഗം ചെയ്തിട്ടുണ്ടോ. മൂരി ഇണചേരുന്നത് നോക്കി നില്‍ക്കുന്ന കന്യാസ്ത്രീകളാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍. കന്യാസ്ത്രീ അത് നോക്കിയ സ്ഥിതിക്ക് ഇതെടുത്തവന്റെ അമ്മയും പെങ്ങളും നോക്കിയിട്ടുണ്ടാകണം....

Anonymous said...

DOnt worry we will get this film in net. Many films banned in india are available now thru net.

മുക്കുവന്‍ said...

വികാരിയച്ചൻ ഉപേക്ഷിച്ച നൈരാശ്യത്തിൽ ജസീന്ത സിസ്റ്റർ മഠത്തിലെ നായയുമായി വേഴ്ച്ചയിൽ ഏർപ്പെടുന്നതും കഥയിലുണ്ട്. ..

is that a show you want to see?

if you place the characters as your family members, what will be your response please?

Jins Nalleparampil said...

തസ്ലിമ നസ്രിന്റെയും, സല്‍മാന്‍ റുഷ്ദിയുടെയും കാര്യത്തില്‍ ഈ വിശാല മനസ്കത ആരും പ്രകടിപ്പിച്ചു കാണാറില്ലല്ലോ. വിവാദമായ പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിക്കാനോ ഇന്നസൻസ് ഒഫ് മുസ്ളീംസ് എന്ന സിനിമയുടെ തിരക്കഥ പ്രസിദ്ധീകരിക്കാനോ മലയാളം വാരികയ്ക്കു ചങ്കൂറ്റമുണ്ടോ ? ക്രിസ്ത്യാനികൾക്കെതിരേ എന്തെഴുതിയാലും തടി കേടാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ഇത്തരം തോന്ന്യവാസങ്ങൾ കാണിക്കുന്നത്. സെൻസർ ബോർഡ് വിലക്കുന്ന സിനിമകളുടെ എല്ലാം തിരക്കഥ പ്രസിദ്ധീകരിക്കാൻ തടസ്സമില്ലെൻകിൽ പിന്നെ എന്തിനാണ് സെന്‍സര്‍ ബോര്‍ഡ് എന്ന ഒരു പ്രസ്ഥാനം ? ഈ തിരക്കഥയുടെ പ്രസിദ്ധീകരണത്തിലൂടെ ഇവിടുത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് മലയാളം വാരിക ചെയ്തിരിക്കുന്നത്. പത്ര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് രക്ഷപെടാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ഗീയ കോമരങ്ങളെ അനുവദിച്ചുകൂടാ…

Followers

 
Copyright 2009 b Studio. All rights reserved.