RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഇടുക്കി ഗോൾഡ്


3 comments:

Lijo said...

ദയവായി ലിങ്കിന്റെ കൂടെ ആ റിവ്യൂ കൂടി പോസ്റ്റ്‌ ചെയ്യാമോ.ആ സൈറ്റ് ഓപ്പണ്‍ ആയി വരുവാന്‍ വളരെ താമസം എടുക്കുന്നു.കൂടാതെ ബ്രൌസര്‍ ഹാങ്ങ്‌ ആകുകയും ചെയ്യുന്നു.

Anonymous said...

മലയാള സിനിമയിൽ സഭ്യമായ ന്യൂജനറേഷൻ സിനിമകളുടെ വക്താവായി അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണു ആഷിക്ക് അബു. തിയറ്ററിൽ കയ്യടി നേടാനായി മാത്രം മലയാളികളുടെ അടക്കി വെച്ച ചില തൃഷ്ണകളെ തൃപ്തിപ്പെടുത്തി കൊണ്ടുള്ള സംഭാഷണങ്ങൾ ഈ സംവിധായകന്റെ സിനിമകളിൽ പൊതുവെ കാണാറില്ല. അങ്ങനെ വീക്ഷീച്ചാൽ മലയാളത്തിലെ പുതിയ കാലത്തിലെ മുൻ നിര സംവിധായകരിൽ ഒരാൾ എന്ന് വേണമെങ്കിൽ ശ്രീ ആഷിക്ക് അബുവിനെ വിലയിരുത്താം. ഈ താരതമ്യം ആഷിക്കിനെ മട്ടാഞ്ചേരി കാമറൂൺ, ഫേസ്ബുക്ക് സ്റ്റാർ എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നവർക്ക് രസിക്കില്ലെങ്കിലും സംവിധാനം ചെയ്ത സിനിമകളിൽ തന്റേതായ ശൈലി സ്വീകരിച്ച് പ്രേക്ഷകരെ ആകർഷിക്കാൻ ശ്രമിക്കുന്നതിൽ ആഷിക്കിനുള്ള മികവ് അംഗീകരിച്ചേ മതിയാവു. ഡാ തടിയ പ്രതീക്ഷിച്ച പോലെ ഏൽക്കാതിരുന്നതിന്റെയും അഞ്ച് സുന്ദരികളിലെ ഗൗരി അമ്പേ പാളി പോയതിന്റെയും ക്ഷീണം പലിശ സഹിതം തീർക്കുക എന്ന ലക്ഷ്യത്തോടെ ആഷിക്ക് അബു അണിയിച്ചൊരുക്കിയ ചിത്രമാണു ഇടുക്കി ഗോൾഡ്. വിജയരാഘവൻ, പ്രതാപ് പോത്തൻ, രവീന്ദ്രൻ, മണിയൻ പിള്ള രാജു, ബാബു ആന്റണി എന്നിവരാണു ഇടുക്കി ഗോൾഡിലെ പ്രധാന കഥാപാത്രങ്ങൾ. സന്തോഷ് എച്ചിക്കാനത്തിന്റെ ഇടുക്കി ഗോൾഡ് എന്ന ചെറുകഥയെ ആസ്പദമാക്കി ദിലീഷ്,ശ്യം എന്നിവരാണു ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കി യിരിക്കുന്നത്. ഒന്നിൽ കൂടുതൽ പേർ ചേർന്ന് തിരകഥയൊരുക്കുക എന്ന ഹോളിവുഡ് ശൈലിയാണു ആഷിക്ക് അബു തന്റെ ചിത്രങ്ങൾക്ക് സ്വീകരിക്കാറുള്ളത്. ആദ്യ ചിത്രമായ ഡാഡി കൂൾ നൽകിയ തിക്താനുഭവമായിരിക്കണം അദ്ദേഹത്തിനെ അങ്ങനെയൊരു നീക്കത്തിനു പ്രേരിപ്പിച്ചത്.

Anonymous said...

മൈക്കിൾ എന്ന അൻപതിനോടടുത്ത് പ്രായം വരുന്ന ഒരു എൻ ആർ ഐ കാരനിൽ നിന്നാണു ഇടുക്കി ഗോൾഡിന്റെ കഥ ആരംഭിക്കുന്നത്. ചെക്കോസ്ലോവിയായിൽ 35 വർഷം ജീവിച്ച മൈക്കിൾ തിരിച്ച് നാട്ടിലെത്തി തന്റെ സ്കൂൾ കാലഘട്ടത്തിൽ ഒപ്പം പഠിച്ചിരുന്ന 4 സുഹൃത്തുക്കളെ കണ്ട് പിടിക്കാനായി ഒരു പത്ര പരസ്യം ചെയ്യുന്നു. അതിൻപ്രകാരം ആ നാലു സുഹൃത്തുകൾ പരസ്പരം കണ്ട് മുട്ടി ഇടുക്കിയിലെ ചെറുതോണിയിലേക്ക് അവരുടെ പഴയ വിദ്യാലയത്തിലേക്ക് വീണ്ടുമൊരു യാത്ര നടത്താൻ പദ്ധതി ഇടുന്നു. ഈ യാത്രയും അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങളുമാണു ഈ സിനിമ എന്ന് ആരും ധരിച്ചു വെക്കരുത്. ഏതാണ്ട് ക്ലൈമാക്സിനോടടുക്കുമ്പോഴാണു ഈ സംഘം അവരുടെ യാത്ര തുടങ്ങുന്നതും ഇടുക്കിയിലേക്ക് എത്തുന്നതും എന്ന് പറയുമ്പോൾ ബാക്കിയുള്ള സമയം ആഷിക്ക് അബു നമുക്കായി പല രസകരമായ മുഹൂർത്തങ്ങളും ഒരുക്കി വെച്ചിട്ടുണ്ട് എന്നും ആരും തെറ്റിദ്ധരിക്കരുത്. അങ്ങനെയുള്ള എല്ലാ ധാരണകൾക്കും വിപരീതമായാണു ഈ സിനിമ സഞ്ചരിക്കുന്നത്. മൈക്കിൾ, മദൻ, രവി ,ആന്റണി ,രാമ്നൻ എന്നിവരാണു ഈ അഞ്ച് പേർ. അവരുടെ കണ്ട് മുട്ടലും ഒരോരുത്തരുടെയും 30 വർഷങ്ങൾക്ക് ശേഷമുള്ള ജീവിത സാഹചര്യങ്ങളുമെല്ലാം പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്നവയാണു. മണിയൻ പിള്ള രാജു, രവീദ്ന്രൻ ,വിജയരാഘവൻ ,ബാബു ആന്റണി, പ്രതാപ് പോത്തൻ എന്നിവരാണു ഇതിലെ പ്രധാന അഭിനേതാക്കൾ. താര ജാഡകളിലാത്തതിനാൽ തങ്ങളുടെ വേഷങ്ങളോട് 100 ശതമാനം നീതി പുലർത്താൻ അവർക്കായിട്ടുണ്ട്. പേരിടാത്ത ഗ്യാംഗ് , മ്ലേചനും നീചനും, പ്ലാസ്റ്റിക് നിരോധിക്കണം ചെറുതോണിയിലെ ഭഗത് സിംഗ്, ഇടുക്കി ഗോൾഡ് ഇങ്ങനെ അഞ്ച് പാഠങ്ങളായി ഓൾഡ് ജനറേഷന്റെയും ന്യൂജനറേഷന്റെയും ഇടയിലുള്ള ഗോൾഡ് ജനറേഷന്റെ കഥ പറയുന്ന ഈ സിനിമയിൽ പുതിയ കാലത്തിൽ നിന്നു കൊണ്ട് ഫ്ലാഷ് ബാക്ക് അയവിറക്കുന്ന സ്ഥിരം ഏർപ്പാട് ഇല്ല പകരം രണ്ട് കാലഘട്ടങ്ങളും വളരെ വിദഗ്ദമായി കൂട്ടിയിണക്കി കൊണ്ടാണു മുന്നോട്ട് കൊണ്ട് പോകുന്നത്. മലയാളത്തിൽ ഏതൊരു സംവിധായകനും കൈകാര്യം ചെയ്യാൻ മടിക്കുന്ന സ്വയംഭോഗം വരെ വളരെ ലാഘവത്തോടെ ഈ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നു. എന്നിരുന്നാലും ആഷിക്ക് അബുവിന്റെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ഈ സിനിമ മികച്ച നിലവാരം പുലർത്തുന്നു എന്ന് അവകാശപ്പെടാൻ കഴിയില്ല. പ്രേക്ഷക പ്രതീക്ഷകൾ വാനോളമുയരുമ്പോൾ അത് പൂർത്തികരിക്കാൻ പല സംവിധായകർക്കും കഴിയാതെ പോകും ഇവിടെയും അത് തന്നെയാണു സംഭവിച്ചിരിക്കുന്നത്. നൊസ്റ്റാൾജിക്കായ ചില നിമിഷങ്ങൾ ഒഴിച്ച് നിർത്തിയാൽ ഈ സിനിമ മുഴുവൻ സമയവും ഒരു സാധാരണ സംവിധാകന്റെ ശരാശരി നിലവാരം മാത്രമുള്ള സിനിമ എന്ന് തന്നെയാണു അനുഭവപ്പെടുന്നത്. ഹണിബിയിൽ മദ്യപാനത്തിനെ മഹത്വവത്കരിക്കുന്നതു പോലെ ഈ ചിത്രത്തിൽ കഞ്ചാവ് ഉപയോഗത്തെയും പരോഷമായി പ്രോത്സാഹിപ്പിക്കുന്നില്ലേ എന്ന് സാധാരണ പ്രേക്ഷകനു സംശയം തോന്നാം. അത് സിനിമ തുടങ്ങുമ്പോഴും ഇടവേളയിലും മയക്ക് മരുന്നുപയോഗം ഷണ്ഡത്തത്തിലേക്കും മരണത്തിലേക്കും നയിക്കും ജാഗ്രത എന്ന ഒരു കേവല മുന്നറിയിപ്പ് നൽകിയതു കൊണ്ട് മാത്രം ന്യായീകരിക്കപ്പെടാവുന്ന ഒന്നല്ല് എന്ന് അണിയറപ്രവർത്തകർ മനസ്സിലാക്കിയാൽ നന്ന് അൻപതും അറുപതും വയസ്സ് കഴിഞ്ഞ സ്വഭാവ നടന്മാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് ഒരു കോമേഴ്സ്യൽ സിനിമ ഒരുക്കുമ്പോൾ അതിന്റെ വിപണന സാധ്യത വളരെ പരിമിതമാണു. നല്ല പടമാണെങ്കിൽ കൂടി ആളുകൾ തിയറ്ററിലെത്തി പടം കാണാനുള്ള ഒരു പ്രചോദനം ഉണ്ടാവണം. ആഷിക്ക് അബു എന്ന പേരു കൊണ്ട് മാത്രം അത് സംഭവിക്കില്ല. അതു കൊണ്ട് തന്നെ എന്തെങ്കിലും വിവാദമുണ്ടാക്കി പൊതു ജനശ്രദ്ധ ആകർഷിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഉയർന്നു വന്നതാണു ശിവൻ കഞ്ചാവ് വലിക്കുന്ന പോസ്റ്ററുകൾ ഉൾപ്പെടുന്ന പ്രശ്നങ്ങൾ എന്ന് ആരും സംശയിക്കരുത്. കാരണം ശ്രീ ആഷിക്ക് അബു അത് ചെയ്യില്ല. പ്രത്യേകിച്ചും വിശ്വരൂപവിവാദത്തിൽ സാക്ഷാൽ കമൽ ഹാസന്റെ ഉദ്ദേശശുദ്ധിയെ പോലും ചോദ്യം ചെയ്തു കൊണ്ട് പോസ്റ്റ് ഇടാൻ ധൈര്യം കാണിച്ച ആഷിക്ക് അബു ഇത്തരം ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടുകളിൽ വിശ്വസിക്കുന്ന ആളായിരിക്കാൻ യാതൊരു സാധ്യതയും സത്യമായിട്ടും ഇല്ല ശരിക്കും..!

Followers

 
Copyright 2009 b Studio. All rights reserved.