RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി


മലയാള സിനിമയിൽ ഇന്നേ വരെ ഒരു പെർഫക്ട് റോഡ് മൂവി എന്ന നിലയിൽ ഒരു സിനിമ ഇറങ്ങിയിട്ടില്ല. അതു കൊണ്ട് തന്നെയാണു അന്യഭാഷാ ചിത്രങ്ങളിൽ വരുന്ന റോഡ് മൂവികൾ നമ്മുടെ പ്രേക്ഷകർ ആവശത്തോടെ ഏറ്റെടുക്കുന്നത്. പുത്തൻ ആശയങ്ങൾ അലയടിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് മലയാള സിനിമയിലെ ഈ കുറവ് നികത്തണം എന്ന അതിയായ ആഗ്രഹത്തോടെ ആവണം സമീർ താഹിർ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന പേരിൽ ദുൽഖർ സല്മാനെയും സണ്ണിവെയ്നിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ഒരു റോഡ് മൂവി അണിയിച്ചൊരുക്കിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് തന്റെ കാമുകിയെ കാണാൻ നാഗാലാണ്ടിലേക്ക് യാത്രയാവുന്ന കാസിമിന്റെയും സുഹൃത്തായ് സുനിയുടെയും യാത്രാവിശേഷങ്ങളാണു ചിത്രം പറയുന്നത്. ഈ യാത്രകൾക്കിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കി കൊണ്ട് 2 മണിക്കൂർ 24 മിനുറ്റ് നീളുന്ന ഒരു റോഡ് ട്രിപ്പ്. ദുൽഖറിനും സണ്ണിവെയ്നിനും ഈ ചിത്രത്തിലെ പ്രത്യേകിച്ച് അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവെയ്ക്കാൻ ആയിട്ടൊന്നുമില്ല. കേന്ദ്രകഥാപാത്രങ്ങളുടെ കാര്യം അങ്ങനെയാണെങ്കിൽ പിന്നെ മറ്റുള്ളവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.

 ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ഹാഷിർ മുഹമദ് ആണു. ഇത്തൊരമൊരു ചിത്രത്തിനു ആവശ്യമായി വേണ്ടതും ഒട്ടും ആവശ്യമില്ലാത്തതുമായ എല്ലാ കാര്യങ്ങളും ചേർത്താണു അദ്ദേഹം തിരകഥ തയ്യാറാക്കിയിരിക്കുന്നത്. സമീർ താഹിർ എന്ന ഛായാഗ്രാഹകന്റെ സംവിധാനത്തിൽ വരുന്ന ചിത്രം എന്ന നിലയ്ക്ക് ഒരു അഭൂതപൂർവ്വമായ ദൃശ്യഭംഗി പ്രതീക്ഷിച്ച് വരുന്നവരെ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ കുറച്ചൊന്നു നിരാശപ്പെടുത്തുന്നുണ്ട്.

 സംവിധായകൻ എന്ന നിലയ്ക്ക് ഇനിയും ഒരുപാട് ഒരുപാട് ദൂരം സമീർ താഹിർ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് ചിത്രം തെളിയിക്കുന്നു. വ്യക്തമായ ടാർജറ്റഡ് ഓഡിയൻസിനു വേണ്ടിയാണു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തയ്യാറാക്കിയിരിക്കുന്നത്. അത് തിയറ്ററുകളിലെ യുവാക്കളുടെ തിരക്ക് ശരിവെയ്ക്കുന്നുമുണ്ട്. പക്ഷെ ഒരല്പം യുവത്വം വിട്ടു തുടങ്ങിയവർക്ക് ഈ സിനിമ മൊത്തത്തിൽ അങ്ങ് ദഹിക്കണമെന്നില്ല. സിനിമ എന്നത് ഏത് തരക്കാർക്കും രസിക്കണം എന്ന ഉദ്ദേശത്തെ വെല്ലു വിളിച്ചു കൊണ്ട് മലയാള സിനിമകൾ ഇറങ്ങി തുടങ്ങിയ ഈ കാലത്ത് ഈ ന്യൂനത ഈ സിനിമയെ ഒട്ടും ബാധിക്കാൻ പോകുന്നില്ല.

യുവത്വത്തിനു പല നല്ല രീതികളിലുമുള്ള സന്ദേശങ്ങൾ ഈ സിനിമ നൽകുന്നുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അല്ലെങ്കിൽ മുഖ വിലയ്ക്കെടുക്കാതെ അപ്പനും അമ്മയും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സമ്പാദിച്ച കാശ് കൊണ്ട് ഒരു ബുള്ളറ്റുമെടുത്ത് ഇതിലെ നായകനെ പോലെ ലോകം ചുറ്റാം എന്ന പ്രചോദനമാണു ഈ സിനിമയെ ആവേശപൂർവ്വം ഏറ്റെടുത്ത പുതിയ തലമുറ മനസ്സിലാക്കിയിരിക്കുന്നത് എങ്കിൽ ഒന്നോർക്കുക. ഒരു യുവത്വകാലത്തിന്റെ മാത്രം ആഘോഷമല്ല ജീവിതം. അത് മറ്റെന്തെക്കെയോ ആണു. തീർച്ചയായും അത് മറ്റെന്തെക്കെയോ ആണു..!!

2 comments:

xpl0iter said...

ക്ഷമിക്കണം, പക്ഷെ എനിക്ക് തങ്ങളുടെ കാഴ്ചപ്പാടിനോട് യോജിക്കാൻ പറ്റുന്നില്ല . ഒരു പക്ഷെ ജീവിതം എന്ന് പറയുന്നത് യുവത്വത്തിന്റെ ആഘോഷം മാത്രം ആയിരിക്കാം. ഈ ജീവിതം എന്ന് പറയുന്നത് എത്രത്തോളം നീളുമെന്ന് എനിക്കോ താങ്കൾക്കോ നിർണയിക്കാൻ പറ്റുന്ന കാര്യമല്ല. നിനക്ക് ലഭിക്കുന്ന സമയത്ത് നിനക്ക് ചെയ്യാൻ പറ്റുന്നത്ര കാര്യങ്ങൾ ചെയ്യുക, ഒരു പക്ഷെ നിന്റെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിനു നിന്റെ ജീവിതം നിനക്ക് സമയം അനുവദിച്ചു എന്ന് വരില്ല.

Like being said in the movie, My fate, my decisions.

b Studio said...

Opinions are like assholes. Everybody's got one

എന്റെ അഭിപ്രായത്തിനോട് യോജിക്കണം എന്ന് ഒരു നിർബന്ധവുമില്ല. പിന്നെ യുവത്വത്തിലെ ആഘോഷത്തിനോട് ആരും എതിരല്ല.. പക്ഷെ അവസാന പാരഗ്രാഫിൽ അത് എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റിയുള്ള എന്റെ കാഴ്ച്ചപ്പാട് ആണു പങ്ക് വെച്ചിരിക്കുന്നത്

Followers

 
Copyright 2009 b Studio. All rights reserved.