RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2011


അങ്ങനെ മുകേഷ് തൊടുത്തു വിട്ട അമ്പ് ലക്ഷ്യം കൊണ്ടു. സൂര്യ ടിവിയിലെ അവാർഡ് ദാന ചടങ്ങിൽ സംസ്ഥാന ഭരണകർത്താക്കളുൾപ്പെടെയുള്ളവരുടെ മുൻപിൽ വെച്ച് മമ്മൂട്ടിക്കും മോഹൻലാലിനും അവാർഡുകൾ സ്ഥിരമായി കൊടുത്തു കൊണ്ടിരിക്കുന്നതിലെ അനൗചിത്യം മുകേഷ് എടുത്ത് പറഞ്ഞപ്പോൾ ചിലരുടെയെല്ലാം മുഖം മങ്ങിയെങ്കിലും അത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു എന്ന് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെളിയിക്കുന്നു.

ഇങ്ങനെ ഒരു സംഭവം നടന്നിലായിരുന്നെങ്കിൽ ഉറപ്പായിട്ടും മോഹൻലാലിന്റെ വീട്ടിലെ ആനകൊമ്പ് സൂക്ഷിച്ചിരുന്ന ഷോകേയ്സിലിരുന്നേനെ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം. മമ്മൂട്ടിയും മോഹൻലാലും മികച്ച നടന്മാർ തന്നെയാണു. അവരുടെ മികച്ച സിനിമകൾക്ക് അംഗീകാരവും ലഭിക്കണം പക്ഷെ വർഷങ്ങളായി ഇവരുടെ മികച്ച കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ മറ്റ് നടന്മാരുടെ കഠിന പ്രയത്നങ്ങൾ പാഴായി പോയിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയായിരുന്നു മലയാള സിനിമയിൽ കണ്ട് കൊണ്ടിരുന്നത്.

പ്രണയം എന്ന സിനിമ മത്സരത്തിനുള്ളതിനാൽ ദിലീപ് സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നിരിക്കില്ല. അവാർഡ് കിട്ടാത്തതിന്റെ വിഷമത്തിലാണു കലാഭവൻ മണി ബോധം കെട്ടതെങ്കിൽ കിട്ടിയതിന്റെ ഞെട്ടലിലായിരിക്കും ദിലീപ് ബോധം കെടാൻ പോകുന്നത്.

വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനു ദിലീപ് അവാർഡ് അർഹിച്ചത് തന്നെയാണു. പക്ഷെ മുൻകാല അനുഭവങ്ങളുടെ പുറത്ത് ഇങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു സത്യം. നടികൾ സൂപ്പർ താരങ്ങൾ ഇല്ലാത്തത് കൊണ്ട് ശ്വേതമേനോൻ സാൾട്ട് & പെപ്പറിലെ അഭിനയത്തിനു ചുളുവിൽ മികച്ച നടി പട്ടം അടിച്ചെടുത്തു.

മികച്ച നടനുള്ള അവാർഡിൽ മാത്രമേ ഒരു മാറ്റം നടത്താൻ ജൂറിക്ക് കഴിഞ്ഞിട്ടുള്ളു. ബാക്കിയെല്ലാം പണ്ടത്തെ പോലെ വീതം വെയ്പ്പ് തന്നെ..!

മറ്റ് പ്രധാന അവാർഡുകൾ
മികച്ച സിനിമ - ഇന്ത്യൻ റുപ്പി
സംവിധായകൻ - പ്രണയം (ബ്ലസ്സി)
രണ്ടാമത്തെ നടൻ - ഫഹദ് ഫാസിൽ
രണ്ടാമത്തെ നടി- നിലബൂർ ആയിഷ
കഥകൃത്ത്- മോഹനൻ (മാണിക്യകല്ല്)
ജനപ്രിയ ചിത്രം -സാൾട്ട് & പെപ്പർ
തിരക്കഥ -ട്രാഫിക്ക് സഞ്ജയ് ബോബി
ഹാസ്യ നടൻ - ജഗതി.

പൊട്ടിക്കാനിരുന്ന പടക്കങ്ങളും വാങ്ങിച്ചു വെച്ച ലഡുവുമെല്ലാം വൃഥാവിലായ വിഷമത്തിലായിരിക്കും ഇപ്പോൾ ലാൽ ആരാധകർ..! സാരമില്ലെന്നെ.. അവാർഡുകൾ ഒരുപാട് വാങ്ങിയതല്ലെ... ഇവിടെയാണെങ്കിൽ അഭിനയിച്ച് തുടങ്ങിയിട്ട് വർഷം ഇരുപതോളമായി.. സൂപ്പർഹിറ്റുകളും മെഗാഹിറ്റുകളും ഒരുപാട് ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒരു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടില്ല. മുൻ നിര താരങ്ങളിൽ അത് ലഭിക്കാത്ത ആകെയുള്ള ഒരേ ഒരാൾ എന്ന അപകർഷതാ ബോധം ഉണ്ടാക്കുന്ന ആ ഒരു കുറവ് ഇത്തവണ അങ്ങനെ അങ്ങ് തീരട്ടെന്നെ..!!!

3 comments:

Joselet Joseph said...

ദിലീപിന് ഒരു തീരാ കളങ്കമായിരിക്കും.
അനുപംഖേര്‍, ജയപ്രദ ഇവര്‍ അന്യഭാഷക്കാര്‍ ആയകൊണ്ട് പരിഗനിക്കാഞ്ഞതാവാം. കഷ്ടം!!

Pony Boy said...

എത്ര അവാർഡുകൾ മുൻപ് കിട്ടിയിട്ടുണ്ട് എന്നതാണോ അവാർഡിന്റെ മാനദണ്ഢം..അതോ അഭിനയമോ...ഈ അവാർഡ് ഒക്കെ ഒത്തുകളിയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം ഒക്കെ അറ്റ്ലീസ്റ്റ് പുതിയ മലയാളി പ്രേക്ഷകനുണ്ട്...വെള്ളപ്രാവ് നല്ല ചിത്രമാ...പക്ഷേ അതിനേക്കാൾ അഭിനയ സാധ്യതകൾ ഉള്ള ചിത്രമാണ് പ്രണയം..

പിന്നെ തിലകന് എന്ത് കിട്ടി? അയാൾ ചെയ്ത ഡെപ്തുള്ള കഥാപാത്രമല്ലേ ഇന്ത്യൻ റുപ്പീ..ഈ കോല് കളികൾ വിശ്വസിക്കാനും നെഞ്ചേറ്റാനും വേറെ ആളെ നോക്കണം..

Anonymous said...

adutha varshavum dileepinu award kittum best actress film mayamohini

Followers

 
Copyright 2009 b Studio. All rights reserved.