RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Best Actor in ബെസ്റ്റ് ആക്ടർ



കോമഡി ഒട്ടും വഴങ്ങാത്ത ശരീര ഭാഷ, ഫൈറ്റ് സീനുകളിൽ ഒരിക്കൽ പോലും 90 ഡിഗ്രിയിൽ പൊങ്ങാത്ത കാലുകൾ, നീളൻ ഡയലോഗുകൾ പറയുമ്പോൾ അനാവശ്യമായി ചലിക്കുന്ന കൈകൾ, സെന്റിമെൻന്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ വിറ കൊള്ളുന്ന ചുണ്ടുകൾ. ഒരു നടൻ നല്ല നടനല്ല എന്ന് വിധിയെഴുതാൻ ചിലർക്ക് ഈ കാരണങ്ങളൊക്കെ ധാരാളം. പക്ഷെ ഇങ്ങനെയൊക്കെ ആയിട്ടും ഈ നടൻ മികച്ച നടനായി. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ബെസ്റ്റ് ആക്ടർ ആയി. അതും ഒന്നല്ല 3 തവണ. പത്മശ്രീ ഡോ. മമ്മൂട്ടി. മലയാളികളുടെ സ്വന്തം മമ്മൂക്ക.

ബിഗ്സ്ക്രീൻ സിനിമയുടെ ബാനറിൽ നൗഷാദ് നിർമ്മിച്ച് പുതുമുഖമായ മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രമാണു ബെസ്റ്റ് ആക്ടർ.100ൽ 95 പേർക്കും സിനിമയിൽ അഭിനയിക്കാൻ മോഹം ഉണ്ട്. എന്നാൽ 90 പേരും അത് പുറത്തു പറയുന്നില്ല എന്ന് മാത്രം. അത്തരത്തിൽ ഒരു സിനിമ നടനാവണം എന്ന ആഗ്രഹം പുറത്ത് പ്രകടിപ്പിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന മോഹൻ എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന ഒരു നാട്ടിൻ പുറത്തെ അധ്യാപകൻ ആണു ഈ കഥയിലെ നായകൻ. ഭാര്യയും കുട്ടിയുമൊത്ത് സന്തുഷ്ട കുടുമ്പ ജീവിതം നയിക്കുമ്പോഴും മോഹൻ മാഷിന്റെ മനസ്സ് മുഴുവൻ സിനിമയായിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണു തന്റെ നാട്ടിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് വരുന്നത്. അവിടെ തനിക്ക് ഒരു വേഷം ലഭിക്കും എന്ന ആഗ്രഹത്തോടെ എത്തുന്ന മോഹൻ മാഷിനെ ആ പടത്തിന്റെ സംവിധായകനായ ശ്രീകുമാർ(ശ്രീനിവാസൻ) കളിയാക്കി കൊണ്ട് തിരിച്ചയക്കുന്നു.

നിരാശനായ മോഹൻ മാഷ് സിനിമ നടനാവാൻ വേണ്ടി കൊച്ചിയിലെത്തുന്നു. അവിടെ തന്റെ സുഹൃത്ത് വഴി സിനിമയിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന മോഹനോട് അധോലോകത്തിനെ ആധാരമാക്കി ഒരു സിനിമ എടുക്കുന്നുണ്ട് എന്നും അതിനു വിവേക് ഒബ്രോയ് ചെയ്ത പോലെ നേരിട്ട് അധോലോകത്തെ അനുഭവങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ അവസരം തരാം എന്ന് പറയുന്നു. അധോലോകത്തെ അനുഭവങ്ങൾ മനസ്സിലാക്കാൻ മോഹൻ മാഷ് തിരുമാനിക്കുന്നു. അവിടെ വെച്ച് മട്ടാഞ്ചേരിയിലെ വലിയ ഗുണ്ടകളായ ഡെനവർ ആശാനെയും സംഘത്തെയും മോഹൻ കണ്ടു മുട്ടുന്നതോടെ കഥയുടെ ഗതി മാറുന്നു. ഗുണ്ടകളുടെയൊപ്പം കൂടുന്ന മോഹന്റെ സിനിമ മോഹങ്ങൾ പൂവണിയുമോ..? Picture abhi bi baaki hei bhaai..!

പോക്കിരി രാജയുടെ ബ്ലോക്ക് ബസ്റ്റർ വിജയത്തിനു ശേഷം വീണ്ടും മെഗാസ്റ്റാർ തന്റെ ആരാധകരെ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണു. മമ്മൂട്ടിയുടെ അഭിനയ മികവിനെ കാര്യമായി ചൂഷണം ചെയ്യുന്ന ഒരു കഥാപാത്രമല്ല ഇതിലെ മോഹൻ മാഷ്. പക്ഷെ മമ്മൂട്ടിയുടെ ഗ്ലാമറും ആരാധകരെ ആവേശം കൊള്ളിക്കുന്ന മാനറിസങ്ങളും പരമാവധി ഉപയോഗപ്പെടുത്താൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം നെടുമുടി വേണു അവതരിപ്പിച്ച ഡെനവർ ആശാൻ ആണു. തകർത്തഭിനയിച്ചിട്ടുണ്ട് വേണു തന്റെ വേഷം. ഡെനവർ ആശാന്റെ ശിഷ്യന്മാർ ആയി വരുന്ന ലാലും സലീം കുമാറും വിനായകനും ഒപ്പത്തിനൊപ്പം നില്ക്കുന്നു. ഇടക്കാലത്ത് ഒന്നു മങ്ങി പോയ സലീം കുമാർ ആണു ഇതിൽ മുൻപൻ. ചെറുതെങ്കിലും പ്രധാന്യമുള്ള വേഷം ശ്രീനിവാസൻ ഭംഗിയാക്കി. മമ്മൂട്ടിയുടെ നായികയായി ഈ സിനിമയിൽ പുതുമുഖ നടി ശ്രുതിയാണു അഭിനയിക്കുന്നത്. നായിക പ്രാധാന്യമില്ലാത്ത സിനിമയായത് കൊണ്ട് ഒരു പുതുമുഖ നടിയ്ക്ക് സംഭവിക്കുന്ന പാളിച്ചകൾ ഈ സിനിമയെ ബാധിക്കുന്നില്ല. ചിത്രത്തിലെ ഗാനങ്ങൾ ഒരു എന്റർട്ടെയ്നറിനു ചേരുന്ന രീതിയിലുള്ളവ തന്നെ. മനോഹരമായ ഛായാഗ്രഹണം ബെസ്റ്റ് ആക്ടറിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

ലളിതമായ ഒരു കഥ മികച്ച രീതീയിൽ തിരകഥയാക്കാനും അത് നന്നായി തന്നെ അവതരിപ്പിക്കാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്. കുടുമ്പ പ്രേക്ഷകരെ ഉദ്ദേശിച്ച് ഉൾപ്പെടുത്തിയ ആദ്യ പകുതിയിലെ കുറച്ച് സെന്റിമെൻസ് സീനുകൾ ഒഴിച്ച് നിർത്തിയാൽ സിനിമ മുഴുവൻ കോമഡിയുടെ അകമ്പടിയോടെയാണു. ക്ലൈമാക്സിലെ ട്വിസ്റ്റ് ഗംഭീരമായെങ്കിലും അതിനു മുൻപേ സിനിമ കഴിഞ്ഞു എന്ന് കരുതി പ്രേക്ഷകർ തിയറ്റർ വിട്ട് ഇറങ്ങാൻ സാധ്യതയുണ്ട് എന്നത് ഒരു ചെറിയ ന്യൂനതയാണു.

ടൈറ്റിൽ കാർഡിലെ വ്യത്യസ്ഥതയിൽ മാത്രം ഒതുങ്ങി നില്ക്കാത്ത ഒരു മികച്ച സംവിധായകനെ മലയാള സിനിമക്ക് ലഭിച്ചിരിക്കുന്നു. മാർട്ടിൻ പ്രാക്കാട്ട് എന്ന നവാഗത സംവിധായകൻ തന്റെ മമ്മൂട്ടി നായകനാകുന്ന ആദ്യ സിനിമ റിലീസിനു മുൻപേ പറഞ്ഞ ഒരു കാര്യം ഇത് ഒരു പുതുമുഖ സംവിധായകൻ ഒരുക്കുന്ന സിനിമ അല്ല. മമ്മൂട്ടിയുടെ ആരാധകൻ ഒരുക്കുന്ന സിനിമയാണു എന്നാണു. ഇത് അക്ഷരം പ്രതി ശരിവെക്കുന്നതാണു ബെസ്റ്റ് ആക്ടർ. ഒരു മമ്മൂട്ടി ആരാധകൻ മമ്മൂട്ടി എന്ന താരത്തെ എങ്ങനെയൊക്കെ സ്ക്രീനിൽ കാണണം എന്ന് ആഗ്രഹിക്കുന്നവോ അതെല്ലാം ഈ സിനിമയിൽ ഉണ്ട്. മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ ഇന്റ്രൊഡക്ഷൻ സീൻ തന്നെ ഇത് തെളിയിക്കുന്നു. തിയറ്ററുകളെ ഇളക്കി മറിക്കുന്ന,ആരാധകരെ ഹരം കൊള്ളിക്കുന്ന,കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു അടിപൊളി ചിത്രം അതാണീ സിനിമ.


*ഇവനാണു നടൻ..! മികച്ച നടൻ (ബെസ്റ്റ് ആക്ടർ)

**അല്ല, അത് അമിതാബ് ബച്ചൻ ആണു. പായിൽ..!!

***
അതെ മമ്മൂട്ടി സ്ക്രീനിലും..!!!

11 comments:

Anonymous said...

ചുരുക്കത്തില്‍ രണ്ടായിരത്തിപത്തിലെ രാജമാണിക്യം ആണു ഈ പടം എന്നു തോന്നുന്നു, കാണ്ഢഹാറ്‍ എന്താകുമോ എന്തോ മന്‍മഥന്‍ അമ്പും വരുന്നുണ്ട്‌ അപ്പോഴേക്കും ഈ പടം മുടക്കുമുതല്‍ തിരിച്ചു പിടിക്കും അങ്ങിനെ പ്റാഞ്ചി ഏട്ടന്‍ കഴിഞ്ഞു ഒരു നല്ല പടം അല്ലേ , എല്ലാവരും നല്ല അഭിപ്റയം പറയുന്നു ലാല്‍ ഫാന്‍സ്‌ നിശ്ശബ്ദരാണു അതിനറ്‍ഥം ഈ പടം ഹിറ്റായി എന്നു തന്നെ

Vinu said...

മമ്മൂട്ടിയെ ഇങ്ങനെയൊക്കെ കേറി അങ്ങു പുകഴ്ത്താതെ സ്റ്റുഡിയോക്കാരാ. എല്ലാം എടുത്ത് ഇപ്പോഴെ വീശിയാൽ ഇനിയും മമ്മൂട്ടി പടങ്ങൾ ഇറങ്ങുമ്പോൾ എന്തു ചെയ്യും.

Villagemaan/വില്ലേജ്മാന്‍ said...

സുശീലന്‍ പറഞ്ഞു നിര്‍ത്തിയെ ഉള്ളു...ലാല്‍ ഫാന്സ് ചാടി വീണല്ലോ..

Anonymous said...

മലബാർ ഏരിയയിൽ പടം വീണു. ഇന്നൊന്നും തീരെ ആളില്ല.

Pony Boy said...

പോക്കിരി രാജ പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങളിൽ ഇനിയും മമ്മൂട്ടി അഫിനയിക്കണം എന്നാണെന്റെ അഭീപ്രായം..

Unknown said...

Experience a newcomers blog on 'best actor'
I think his word usage is very simple, but I am satisfied.

http://www.thirasheela.blogspot.com/

ബാദുഷ said...

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ചിത്രം തെക്കന്‍ കേരളത്തില്‍ തരക്കേടില്ലാത്ത ഒരു തുടക്കം ഉണ്ടാക്കി, എന്നാല്‍ വടക്കന്‍ കേരളം, മലബാര്‍ ഏരിയ തുണ്ടാങ്ങിയവയില്‍ ശരാശരിയിലും താഴെ ആണ് കളക്ഷന്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌! ഒരു ശരാശരി ചിത്രം, രാജമാണിക്യത്തിന്റെ അത്രക്കൊന്നും എത്തില്ല!

പരചില്‍ക്കാരന്‍ said...

*ഇവനാണു നടൻ..! മികച്ച നടൻ (ബെസ്റ്റ് ആക്ടർ)

**അല്ല, അത് അമിതാബ് ബച്ചൻ ആണു. പായിൽ..!!

***അതെ മമ്മൂട്ടി സ്ക്രീനിലും..!!!

എന്താ സ്ടുടിഒക്കാര ബച്ചന്‍ സ്ക്രീനില്‍ ഒന്നും അല്ലെ ? രഞ്ജിത്ത് പറഞ്ഞപോലെ make -up കൊണ്ടാണ് ബച്ചന്‍ അവാര്‍ഡു വാങ്ങിയതെങ്ങില്‍, ഇങ്ങേരു അംബേദ്‌കര്‍ ആയി അഭിനയിച്ചപ്പോള്‍ കിട്ടിയ അവാര്‍ഡും തിരിച്ചു കൊടുക്കേണ്ടി വരില്ലേ ?
പിന്നെ മലയാളികളുടെ വര്‍ഗസ്നേഹം ആണെങ്കില്‍, കിരീടം, പാദമുദ്ര, കാലാപാനി, തന്മാത്ര, പരദേശി എന്നെ ചിത്രങ്ങള്‍ക്ക് അഞ്ചു തവണയായി ഓരോ ദേശീയ അവാര്‍ഡ്‌ മോഹന്‍ലാലിനു നഷ്ടപെട്ടപ്പോള്‍ തന്‍ എന്തെ ഒന്നും പറഞ്ഞില്ല ?

b Studio said...

@Kumar Koyikod
മികച്ച മാർക്കറ്റിംഗിന്റെ അഭാവം ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുന്നുണ്ട്.

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ee padam enthayalum oru pokkiriraja line alla...

Mammootty has portrayed both characters..
Mohan Mash and Bombay wonderfully...

SaleemKumar has made a dashing comeback..

Background Music and Cinematography are at its best....

Anonymous said...

it is not the lack of marketing, but the lack of a fine script that affected the movie. Mammootty should take care when giving chance to newcomers.

Followers

 
Copyright 2009 b Studio. All rights reserved.