മലയാള സിനിമയിലെ അനുഗ്രഹീത കോമഡി നടന്മാരിൽ ഒരാളാണു ദിലിപ്. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം ദിലീപ് നേടിയിട്ടുണ്ട്. പറക്കും തളികയും മീശമാധവനും, ചാന്ത്പൊട്ടും റൺ വേയുമൊക്കെ ദിലീപ് എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് കൈ പിടിച്ചുയർത്തിയവയായിരുന്നു. CID മൂസ പോലുള്ള ചിത്രങ്ങൾ കുട്ടികളുടെ ഇടയിൽ ഈ നടനു ഉണ്ടാക്കികൊടുത്ത ഇമേജ് വളരെ വലുതാണു. ഷക്കീല തരംഗം മലയാള സിനിമയിൽ ആഞ്ഞടിച്ച സമയത്ത് ദിലീപിന്റെ തോളിലേറിയാണു മലയാള സിനിമ സഞ്ചരിച്ചിരുന്നത്.
എന്നാൽ ഇന്ന് ദിലീപിൽ നിന്ന് ഏതു തരത്തിലുള്ള സിനിമകളാണു ജങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ദിലീപിൽ നിന്ന് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല എന്നതാണു ഉത്തരം. മുൻപ് ദിലീപ് സിനിമകൾ നല്‍കിയിരുന്ന നർമ്മവും രസകരമായ കുടുംബ കഥകളുമെല്ലാം അതിനേക്കാൾ മികച്ച രീതിയിൽ നല്കാൻ സാക്ഷാൽ ജനപ്രിയ നായകൻ ജയറാമിനു കഴിയുന്നുണ്ട്. ഒറിജിനൽ ഇങ്ങനെ തിളങ്ങി നില്ക്കുമ്പോൾ മുക്കു പണ്ടം ആരെങ്കിലും സെലക്ട് ചെയ്യുമോ. ഇനി ജയറാം സിനിമകളേക്കാൾ ഒരല്പം നിലവാരം കുറഞ്ഞാലും കുഴപ്പമില്ല ഹാസ്യം ആസ്വദിച്ചാൽ മതി എന്നുള്ളവർക്ക് ദിലീപ് പടങ്ങൾ കാണാമല്ലോ എന്ന് ചിന്തിച്ചാലും ഒരു പ്രശ്നമുണ്ട്. എൽസമ്മയും നല്ലവനുമൊക്കെയായി കുഞ്ചാക്കോയും ജയസൂര്യയും ഒരു വശത്ത്. ആക്ഷൻ പരീക്ഷിച്ച് പിടിച്ച് നില്ക്കാം എന്ന് കരുതിയാൽ അതിനുള്ള കാലിബറൊന്നും ഇല്ല എന്ന് ഡോൺ തെളിയിച്ചതാണു. സീരിയസ് വേഷം ചെയ്യാം എന്ന് വിചാരിച്ചാലോ കല്‍ക്കത്ത ന്യൂസിന്റെ ഗതിയായിരിക്കും അവസാനം. അങ്ങിനെ മൊത്തതിൽ മലയാള സിനിമയിൽ എവിടെയാണു തന്റെ സ്ഥാനം എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വല്ലാത്ത അവസ്ഥയാണു ദിലീപിനു ഇപ്പോഴുള്ളത്.
എന്നാൽ വമ്പൻ ഇനീഷ്യലും യുവാക്കളുടെ വൻ പിന്തുണയുമായി മറ്റ് താരങ്ങൾ കടന്നു വന്നെങ്കിലും, മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്സ് താൻ ആണു എന്ന് ദിലീപിനു നന്നായി അറിയാം. ആ ഒരു താല്പര്യങ്ങൾക്കനുസരിച്ച സിനിമകൾ നല്കാൻ കഴിയാതിരുന്നത് കൊണ്ട് തന്നെയാണു ദിലീപിന്റെ സിനിമകൾക്ക് നേരെ പ്രേക്ഷകർ മുഖം തിരിക്കുന്ന സാഹചര്യം ഉണ്ടായത്. കരിയറിൽ പിടിച്ച് നില്ക്കാൻ ഒരു കൂറ്റൻ ഹിറ്റ് അത്യാവശ്യമാണു എന്ന് തിരിച്ചറിഞ്ഞ ദിലീപ് കഴിഞ്ഞ കാലത്ത് സംഭവിച്ച തെറ്റുകൾ തിരുത്തി കൊണ്ട് അതി ശക്തമായി തന്നെ തിരിച്ചു വന്നിരിക്കുകയാണു. പാപ്പി അപ്പച്ച കഴിഞ്ഞ് നീണ്ട 8 മാസങ്ങളുടെ ഇടവേളക്ക് ശേഷം റിലീസ് ചെയ്ത കാര്യസ്ഥൻ ഒരു അടിപൊളി കോമഡി ചിത്രം.
ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ചിരിക്കുന്ന കാര്യസ്ഥൻ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തോംസൺ ആണു. ദിലീപിന്റെ 100മത് സിനിമ ആണു ഇത് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിനു. തിരകഥ ദിലീപിന്റെ സ്വന്തം തിരകഥാകൃത്തുക്കളായ ഉദയ് -സിബി ടീം. തിരകഥ ഉദയ് കൃഷ്ണ സിബി കെ തോമസിന്റെതാണെങ്കിൽ പിന്നെ സിനിമയുടെ കഥ എന്താണു എന്ന് ചോദിക്കരുത് എന്ന ഒരു ചൊല്ലുണ്ട് മലയാള സിനിമയിൽ. ഈ ചിത്രത്തിലും സ്ഥിതി ഏതാണ്ട് അതു പോലെയൊക്കെ തന്നെ.
പരസ്പരം ശത്രുതയിലുള്ള രണ്ട് കുടുംബങ്ങൾ. പുത്തേഴത്തും കിഴക്കേടത്തും. ഇവർ തമ്മിൽ പണ്ട് വളരെയധികം സ്നേഹത്തിലായിരുന്നു. പിന്നീട് തമ്മിൽ തെറ്റാൻ കാരണം, അത് വർഷങ്ങളായി മലയാള സിനിമയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ തെറ്റാൻ ഇടയാക്കുന്ന കാരണങ്ങൾ എന്തോ അതൊക്കെ തന്നെ. അവിടെക്ക് ഒരു കുടുബത്തിലെ കാര്യസ്ഥനായി ദിലീപ് വരുന്നു. ദിലീപ് അങ്ങനെ ചുമ്മാ കാര്യസ്ഥൻ വേഷം കെട്ടേണ്ട കാര്യമില്ലല്ലോ. അത് ഈ കുടുംബങ്ങൾ തമ്മിലുള്ള ശത്രുത തീർക്കാൻ തന്നെയാണു. കാണാൻ വലിയ തെറ്റില്ലാത്ത കാര്യസ്ഥന്മാരോട് വലിയ വീട്ടിലെ പെൺകുട്ടികൾക്ക് പ്രേമം തോന്നുന്നത് സ്വാഭാവികം ആ സ്വാഭാവികത ഇവിടെയും ഉണ്ട്. എന്നാലല്ലേ പാട്ടുകൾക്ക് സ്കോപ്പുള്ളു. പിന്നെ ട്വിസ്റ്റുകളുടെ കാലമായതിനാൽ ഒരു ട്വിസ്റ്റ് ഈ സിനിമയിലും ഉണ്ട്.
ഉദയ പുരം സുൽത്താൻ പോലുള്ള സിനിമകളിൽ മുൻപ് അഭിനയിച്ചിട്ടുള്ള കാരണം ദിലീപിനു ഈ സിനിമയിലെ അഭിനയം വളരെ എളുപ്പമായിട്ടുണ്ടാകണം. മഞ്ച് സ്റ്റാർ സിംഗർ ഫെയിം അഖിലയാണു ഇതിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. നായക പ്രാധാന്യമുള്ള സിനിമയായതിനാൽ അഖിലക്ക് അധികം അഭിനയിച്ച് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. മധു, ജി കെ പിള്ള , സിദിഖ്, ബിജുമേനോൻ, സുരേഷ് കൃഷ്ണ, ഗണേഷ് തുടങ്ങി കൂറെയധികം താരങ്ങൾ ഉണ്ട് ഈ സിനിമയിൽ. ആവശ്യമില്ലെങ്കിൽ പോലും ഒരുപാട് സ്ത്രീ കഥാപാത്രങ്ങളും. രണ്ട് തറവാടുകളുടെ കഥ പറഞ്ഞത് കൊണ്ടാകും ഇത്രയും പേർ. ഒരു കല്യാണ വിരുന്നിനിടയിൽ നാല്പതോളം സീരിയൽ താരങ്ങൾ വന്ന് പോകുന്ന ഒരു ഗാനരംഗമൊഴിച്ചാൽ മറ്റ് പാട്ടുകൾ എല്ലാം ശരാശരിയോ അതിൽ താഴെയോ നിലവാരം ഉള്ളവയാണു. കോമഡിക്ക് പ്രാധാന്യമുള്ള ഒരു സിനിമയിൽ ഗാനങ്ങൾക്ക് അല്പം മികവ് കുറഞ്ഞ് പോയാലും അത് ഒരു വലിയ തെറ്റല്ല. ഉദയ് - സിബി ടീം എഴുതി കൊടുത്ത സ്ക്രിപ്റ്റ് നല്ല രീതിയിൽ തന്നെ തോസൺ സംവിധാനം ചെയ്തിട്ടുണ്ട്. അത് പ്രേക്ഷകരുടെ കണ്ണുകൾക്ക് വിരുന്നാവുന്ന തരത്തിൽ പകർത്താൻ പി സുകുമാറിനും കഴിഞ്ഞിട്ടുണ്ട്.
ഇനി ഈ സിനിമയുടെ പ്രധാന ഭാഗത്തിലേക്ക് വരാം. 100% കോമഡി സിനിമയായത് കൊണ്ട് മലയാളത്തിലെ പ്രധാന കോമഡി നടന്മാരൊക്കെ ഈ സിനിമയിൽ ഉണ്ട്. ഒരു കാലത്ത് ദിലീപ് സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്ന ഹരിശ്രീ അശോകൻ, ഇടക്കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ കോമഡി താരമായ സലീംകുമാർ, ഇന്ന് മലയാള സിനിമയിലെ കോമഡി രാജാവായ സുരാജ്. ഇവരുടെ കൂടെ ദിലീപും. നമ്മുക്കറിയാം പ്രേക്ഷകരെ ചിരിപ്പിച്ച് ചിരിപ്പിച്ച് രസിപ്പിക്കുന്ന കോമഡി ചിത്രങ്ങളിലൂടെയാണു ദിലീപ് സ്റ്റാർ ആയി മാറിയത്. ഈ സിനിമകളിലെല്ലാം കൂടുതലും കോമഡി കൈകാര്യം ചെയ്തിരുന്നത് ദിലീപ് തന്നെയായിരുന്നു. എന്നാൽ കാര്യസ്ഥനിലെത്തിയപ്പോൾ കഥ മാറി. താനും ഒരു സൂപ്പർ താരമാണു അത് കൊണ്ട് കോമഡി തനിക്ക് ചുറ്റുമുള്ളവർ ചെയ്യെട്ടെ എന്ന് ചിന്തയാണോ എന്തോ ദിലീപ് പലപ്പോഴും ഈ സിനിമയിൽ ഒരു നോക്കു കുത്തി മാത്രമായി മാറി പോവുകയായിരുന്നു. സുരാജും സലീം കുമാറും ഹരിശ്രീ അശോകനുമൊക്കെയുള്ളപ്പോൾ ഒരു ചിരിയുടെ മാലപ്പടക്കം പ്രതീക്ഷിച്ച് എത്തുന്നവർ സുരാജിന്റെ ഓലപടക്കം കൊണ്ട് തൃപ്തി പെടേണ്ടതായി വരുന്നു.
പക്ഷെ ഇതൊന്നും ഈ സിനിമയെ പ്രതികൂലമായി ബാധിക്കുകയില്ല. മലയാള സിനിമ പ്രേക്ഷകർക്ക് ഇന്ന് കോമഡി സിനിമകളോടുള്ള ആഭിമുഖ്യം ഈ സിനിമയെ വിജയത്തിലെത്തിക്കുക തന്നെ ചെയ്യും.. കോമഡി ഇല്ലാത്ത സിനിമകൾക്ക് നേരെ പ്രേക്ഷകർ കണ്ണടയ്ക്കുമ്പോൾ , മികച്ച സിനിമകൾ എന്ന അഭിപ്രായം നേടിയ സിനിമകൾ പോലും കോമഡി കുറവാണെന്ന കാരണത്താൽ ലോംഗ് റണ്ണിൽ കിതയ്ക്കുമ്പോൾ, വെറും തട്ടു പൊളിപ്പൻ കോമഡി രംഗങ്ങൾ മാത്രം കുത്തി നിറച്ച സിനിമകൾ നൂറിലേറെ ദിവസങ്ങൾ ഓടുമ്പോൾ, എന്തിനു പറയുന്നു പാപ്പി അപ്പച്ച എന്ന മൂന്നാം കിട സിനിമ പോലും ഹിറ്റ് ആയ ഈ കേരളത്തിൽ കാര്യസ്ഥൻ മറ്റൊരു സൂപ്പർ ഹിറ്റ് തന്നെ, അതിൽ ഒരു സംശയവും വേണ്ട..!
*തമ്പുരാനും രാജാവും രാജകുമാരനും മാത്രം പോരല്ലോ മലയാള സിനിമയില്‍ .. കാര്യസ്ഥനായിട്ടും വേണ്ടേ ഒരാൾ..!!
**ഈ സിനിമയിലും അങ്ങിനെ തന്നെ ആണല്ലോ.. സുരാജ് കാരണവർ. ദിലീപ് വെറും കാര്യസ്ഥൻ..!!!

8 comments:
പാവം ദിലീപ്
*തമ്പുരാനും രാജാവും രാജകുമാരനും മാത്രം പോരല്ലോ മലയാള സിനിമയില്‍ .. കാര്യസ്ഥനായിട്ടും വേണ്ടേ ഒരാൾ..
ദിലീപിന് ഇപ്പോഴും തന്റെതായ ഒരു ഇമേജ് ഉണ്ട് കേട്ടോ. എന്തായാലും പടം ഒന്ന് കാണട്ടെ കണ്ടിട്ട് ബാക്കി പറയാം
രാജു മോൻ ഫാൻസ് ആണല്ലേ.
എന്തായാലും നല്ല അഭിപ്രായമാണ് പൊതുവേ കേള്‍ക്കുന്നത്. അയലത്തെ പയ്യന് ഇമേജ് കൈ വിട്ടതോടെ നിലതെറ്റി വീണ ദിലീപ് ഇനിയെങ്കിലും രക്ഷപ്പെടട്ടെ.
nannayi varatte..... aashamsakal.......
കല്യാണരാമന് , തിളക്കം പോലുള്ള സിനിമകളില്‍ ദിലീപിനെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാന് പോലും കഴിയില്ല.
പിന്നെ സീരിയല്‍ താരങ്ങളെ വച്ചുള്ള പാട്ട് om shanti om എന്ന ചിത്രത്തിലെ പാട്ടിന്റെ വികലമായ ഒരു അനുകരണം പോലെയാണ് തോന്നിയത്.
കല്യാണരാമന് , തിളക്കം പോലുള്ള സിനിമകളില്‍ ദിലീപിനെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാന് പോലും കഴിയില്ല.
What about Jayasoorya, he can do these roles better than Dileep!!
Dileep already past age 42, now going through bad time, Super stars Big M's still in place, Youngsters are coming like Hoarses
I think Dileep past the Saturation point of viwers and he should retire and look after his Production company or he should act as the Father of Mohanlal
Post a Comment