RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഇനി ദിലീപിന്റെ നാളുകൾ ..!പോക്കിരി രാജ എന്ന പടുകൂറ്റൻ ഹിറ്റും പ്രാഞ്ചിയേട്ടൻ എന്ന ക്ലാസ് ഹിറ്റുമായി മമ്മൂട്ടിയും കോടികളുടെ മണികിലുക്കം ബോക്സ് ഓഫീസിൽ കേൾപ്പിച്ച ശിക്കാർ എന്ന സൂപ്പർ ഹിറ്റുമായി മോഹൻലാലുമിങ്ങനെ ഈ വർഷം നിറഞ്ഞു നില്ക്കുന്നുണ്ടെങ്കിലും 2010 ലെ താരം ഇവരാരുമല്ല. സാക്ഷാൽ ദിലീപ് ആണു. മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ. 18 വർഷത്തെ സിനിമ ജീവിതത്തിനിടയിൽ 100 സിനിമകൾ. ഇതിൽ നിരവധി മെഗാഹിറ്റുകളും സൂപ്പർഹിറ്റുകളും ഹിറ്റുകളും. സല്ലാപത്തിലൂടെ ആദ്യമായി നായകനായ ശേഷം ഈ പുഴയും കടന്ന് മീനത്തിൽ താലി കെട്ടി പഞ്ചാബി ഹൗസിൽ എത്തിയപ്പോൾ തന്നെ ദിലീപ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു നടനായി മാറി കഴിഞ്ഞിരുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ നിന്നും ഉദയപുരം സുൽത്താനായി വന്ന ഈ ജോക്കറിനെ മഞ്ജു വാര്യരുടെ ഭർത്താവ് എന്ന നിലയിൽ നിന്നും മലയാള സിനിമയിലെ മുൻ നിരയിലേക്ക് എത്തിച്ച സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. ഈ സിനിമയുടെ വൻ വിജയം ദിലീപ് എന്ന നടന്റെ കരിയറിൽ വൻ മുന്നേറ്റമാണു നടത്തിയത്. ഇഷ്ടം , വർണക്കാഴ്ച്ചകൾ, ഈ പറക്കും തളിക എന്നീ സിനിമകൾ ഒരു സാദാ നടൻ എന്നതിൽ നിന്നും അയല്പക്കത്തെ പയ്യൻ എന്ന ഇമേജ് ദിലീപിനു നേടി കൊടുത്തു. കല്യാണ രാമൻ, കുഞ്ഞിക്കൂനൻ പോലെയുള്ള പ്രേക്ഷകരെ ആർത്ത് ചിരിപ്പിച്ച ചിത്രങ്ങൾ മീശമാധവൻ എന്ന എക്കാലത്തെയും വലിയ ഹിറ്റ്. അതെ ദിലീപ് എന്ന ജനപ്രിയ നായകൻ സൂപ്പർ താരമായി വളരുകയായിരുന്നു.

CID മൂസ, തിളക്കം പോലുള്ള സിനിമകൾ ദിലീപിന്റെ താരപദവി ഉറപ്പിക്കാൻ പോന്നവയായിരുന്നു. ജോഷി സംവിധാനം ചെയ്ത റൺ വേ എന്ന ആക്ഷൻ കോമഡി സിനിമയുടെ വിജയത്തിലൂടെ ആക്ഷൻ രംഗങ്ങളിലും താൻ തിളങ്ങും എന്ന് ദിലീപ് കാണിച്ചു കൊടുത്തു. ചാന്തു പൊട്ടിലെ ദിലീപിന്റെ അഭിനയം വിമർശകരുടെ പോലും പ്രശംസ നേടിയെടുത്തതാണു. കരിയറിൽ ഇങ്ങനെ തിളങ്ങി നില്ക്കുമ്പോളാണു ചില തിരിച്ചടികൾ ദിലീപിനു നേരിടേണ്ടി വന്നത്. സൂപ്പർ താര പദവി കൈ വന്നതിനു ശേഷം ഒരു ആക്ഷൻ ഹീറോ പരിവേഷം നേടിയെടുക്കാൻ വേണ്ടി ദിലീപ് നടത്തിയ ഒരു ശ്രമമായിരുന്നു ദി ഡോൺ എന്ന സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രൂ ഔട്ട് ആക്ഷൻ സിനിമ ഒരു വൻപരാജയമായി മാറുകയാണുണ്ടായത്. ദിലീപ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഏത് തരത്തിലുള്ള ദിലീപ് സിനിമകളാണു തങ്ങൾക്ക് വേണ്ടത് എന്നതിന്റെ വ്യക്തമായ സൂചനയാണു ഡോണിന്റെ പരാജയം നല്കിയത്.

മോഹൻലാൽ ബാക്കി വെച്ചു പോയ ലാളിത്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള നടൻ എന്നതാണു തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നത് ദിലീപ് പെട്ടെന്നു തന്നെ മനസ്സിലാക്കി. ഇതിനിടയിൽ അമ്മയ്ക്ക് വേണ്ടി നിർമ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമ ബ്ലോക്ക് ബസ്റ്റർ ആയത് ദിലീപിലെ നിർമ്മാതാവിനു നേട്ടമായി. ട്വന്റി ട്വന്റിയുടെ വിജയം ഒഴിച്ചു നിർത്തിയാൽ 2008 -2009 കാല ഘട്ടം ദിലീപിനെ സംബന്ധിച്ചു മോശം സമയമായിരുന്നു. ക്രേസി ഗോപാലൻ, പാസഞ്ചർ എന്നീ ഹിറ്റ് സിനിമകൾ ഉണ്ടായെങ്കിലും ലാൽ ജോസിന്റെ മുല്ലയും ഫാസിലിന്റെ മോസ് n ക്യാറ്റുമെല്ലാം ബോക്സ് ഓഫീസ് ദുരന്തങ്ങളായത് ദിലീപിന്റെ താരപദവിക്ക് മങ്ങലേല്പിച്ചു. കല്ക്കട്ട ന്യൂസ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതും സ്വലേ ആദ്യ വാരം തന്നെ തിയറ്ററുകളിൽ ഹോൾഡ് ഓവർ ആയതും ദിലീപ് എന്ന നടന്റെ സൂപ്പർ സ്റ്റാർ പദവിയുടെ അവസാനമാണെന്നു ചിലർ വിധിയെഴുതി.

2010ൽ ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന സിദിഖിന്റെ ബോഡി ഗാർഡ് തരക്കേടില്ലാത്ത അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിയെങ്കിലും മുൻ കാല സിദിഖ് - ലാൽ സിനിമകളുടെ വിജയം ആവർത്തിക്കാതിരുന്നത് ദിലീപിനു ക്ഷീണമായി. ബോഡി ഗാർഡിനു ശേഷം വന്ന ആഗതനും ബോക്സ് ഓഫീസിൽ നേട്ടമാവാതിരുന്നതോടെ ദിലീപ് യുഗം അവസാനിച്ചുവെന്ന് തന്നെ എല്ലാവരും കരുതി. എന്നാൽ പാപ്പി അപ്പച്ച എന്ന അപ്രതീക്ഷിത സൂപ്പർ ഹിറ്റിലൂടെ ദിലീപ് വീണ്ടും തിരിച്ചു വന്നു.പാപി അപ്പച്ചക്ക് ശേഷം ഒരു നീണ്ടകാലയളവിൽ ദിലീപ് സിനിമകൾ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. ദിലീപ് നിർമ്മിച്ച മലർവാടി ആർട്സ് ക്ലുബ് ഇതിനിടയിൽ റിലീസ് ആവുകയും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.

തന്റെ 100 മത് ചിത്രം എന്ന പേരിൽ പുറത്തിറങ്ങിയ കാര്യസ്ഥൻ ദിലീപിനു നിർണായകമായ ഒന്നായിരുന്നു. അതിൽ ദിലീപ് പരിപൂർണ വിജയം കണ്ടു എന്നാണു കാര്യസ്ഥന്റെ കളക്ഷൻ റിക്കാർഡുകൾ തെളിയിക്കുന്നത്. തന്റെ വീഴ്ച്ചക്ക് വേണ്ടി കാത്തിരുന്നവർക്ക് ഒരു മെഗാഹിറ്റിലൂടെ ദിലീപ് മറുപടി കൊടുത്തിരിക്കുകയാണു. ഈ വർഷത്തെ ഏറ്റവും വലിയ പണം വാരിപടങ്ങളിൽ ഒന്നായി കാര്യസ്ഥൻ മാറും എന്ന് തീർച്ചയാണു.

ബിഗ് Ms കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കുടുമ്പ പ്രേക്ഷകരുടെ പിന്തുണയുള്ളത് തനിക്കാണു എന്ന് ദിലീപിനു നന്നായിട്ടറിയാം. അതു കൊണ്ട് തന്നെ ഈ കുടുമ്പ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള സിനിമകൾ തന്നെയാണു ദിലീപിന്റെതായി ഇനി വരാനിരിക്കുന്നതും. ക്രിസ്തുമസിനു റിലീസ് ചെയ്യുന്ന മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ഷാഫി - ബെന്നി പി നായരമ്പലം സിനിമയിൽ നിന്ന് മറ്റൊരു കല്യാണ രാമനിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട. മോഹൻലാലിനൊപ്പമുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് , ചൈന ടൗൺ, ദിലീപിന്റെ ഇഷ്ട തിരകഥകൃത്തുക്കൾ ആയ ഉദയ് കൃഷ്ണസിബി കെ തോമസിന്റെ രചനയിൽ ജോഷി സംവിധാനം ചെയ്യുന്ന റൺ വേയുടെ രണ്ടാം ഭാഗം, വിജി തമ്പിയുടെ നാടോടി മന്നൻ തുടങ്ങി ചിരിയുടെ മാലപടക്കങ്ങൾ തീർക്കുന്ന നിരവധി ചിത്രങ്ങൾ. ഇനി വരാനിരിക്കുന്നത് ദിലീപിന്റെ നാളുകളാണു, ഇടക്കാലത്ത് സംഭവിച്ച പരാജയങ്ങളെ വിജയങ്ങളുടെ കണക്ക് കൊണ്ട് തിരുത്തിയെഴുതിയ ജനപ്രിയ സൂപ്പർ സ്റ്റാറിന്റെ നാളുകൾ..!

*ഇപ്പോൾ മനസ്സിലായോ..മലയാള സിനിമയിലെ ശരിക്കും മൂന്നാമൻ ഞാനാ...!!
*ശരി, ശരിക്കും മൂന്നാമാ..!!!

13 comments:

Vinu said...

ത്രില്ലറും അനവറും പൊളിഞ്ഞ് പ്രിത്വിരാജ് പ്രതിസന്ധിയിൽ എന്ന വാർത്ത കണ്ടപ്പോഴെ കരുതി ഇതിൽ ദിലീപിനിട്ടു കുത്തി കൊണ്ട് ഒരു പോസ്റ്റ് വരുമെന്നു.

Anonymous said...

താങ്കള്‍ ഒരു നല്ല സിനിമാ നിരൂപകനായിരുന്നു. ഈ പോസ്റ്റോടെ അതല്ലാതായിരിക്കുന്നു.

Anonymous said...

ചേട്ടാ, ആ മൂന്നാമന്‍ രാജുമോന്‍ അയാലും ശെരി, പോട്ടെ,, നടേശാ വിട്ടേക്ക്, കൊല്ലണ്ട....

Muralee Mukundan , ബിലാത്തിപട്ടണം said...

ദിലീപിനെ ഇത്രപൊക്കുവാൻ എന്താ ഹേതു...?

nihas said...

ക്രേസി ഗോപാലൻ, പാസഞ്ചർ എന്നീ ഹിറ്റ് സിനിമകൾ ഉണ്ടായെങ്കിലും
ക്രേസി ഗോപാലന്‍ ഹിറ്റയോ? അതെപ്പോ?
എന്നാൽ പാപ്പി അപ്പച്ച എന്ന അപ്രതീക്ഷിത സൂപ്പർ ഹിറ്റിലൂടെ ദിലീപ് വീണ്ടും തിരിച്ചു വന്നു.
സമ്മദിക്കണം പപ്പി അപ്പച്ചന്‍ വരെ ഹിറ്റാക്കി അതും സുപ്പര്‍ ഹിറ്റ്

Unknown said...

ഈ അനാലിസിസിനോട് അത്രയ്ക്കങ്ങട് യോജിപ്പില്യ. ആ ഒരു വിയോജിപ്പ് ഇവിടെ പ്രകടിപ്പിയ്ക്കുന്നു

b Studio said...

@നിഹാസ്.
ബോക്സ് ഓഫീസ് പ്രകടനത്തെ വിലയിരുത്തിയാണു ഒരു സിനിമ വിജയമാണോ പരാജയമാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ വെച്ച് ഏറ്റവും മോശം സിനിമകളിൽ ഒന്നായ പാപ്പി അപ്പച്ച തിയറ്ററുകളിൽ നിന്നു മാത്രം കളക്റ്റ് ചെയ്തത് 3.60 കോടി രൂപ ആണു. സാറ്റലൈറ്റ്സ് റൈറ്റ്സ് വേറെ.

മൂന്നര കോടി മുടക്കി എടുത്ത ഒരു സിനിമ സൂപ്പർ ഹിറ്റ് ആണു എന്ന് പറയാൻ ഇതിൽ കൂടുതൽ കാരണങ്ങൾ വേണ്ട. ക്രേസി ഗോപാലന്റെ കാര്യത്തിലും ഇങ്ങനയൊക്കെ തന്നെ കാര്യങ്ങൾ.

സിനിമയുടെ നിലവാരം കൊണ്ട് പടം വിജയിക്കുന്ന കാലമൊക്കെ മലയാള സിനിമയിൽ എന്നേ കഴിഞ്ഞു പോയി. നിലവാരം ആണു മാനദണ്ഡമെങ്കിൽ ഒരാഴ്ച്ച പോലും തിയറ്ററിൽ തികച്ച് കളിക്കാൻ യോഗ്യത ഇല്ലാത്ത സിനിമകളാണു ഈ പറഞ്ഞ രണ്ടും.

b Studio said...

@അനൂപ്
ഏതു ഭാഗത്താണു താങ്കളുടെ വിയോജിപ്പ് എന്നറിഞ്ഞാൽ കൊള്ളാം..

​‍@ മുരളീ മുകുന്ദൻ.
അപ്പോൾ താങ്കൾ അങ്ങിനെയാണോ മനസ്സിലാക്കിയത്.

Pony Boy said...

ഈ നിരൂപണത്തോട് ഞാൻ യോജിക്കുന്നു..അല്പം പോക്രിത്തരങ്ങൾ കൈയ്യിലുണ്ടെങ്കിലും ഒരു നടനെന്ന നിലയിൽ ദിലീപിനെ എനികിഷ്ടമാണ്...വ്യക്തിപരമായി അയാൾ ആരുമായിക്കോട്ടെ..പറക്കും തളികയിലെ ഉണ്ണിയും കല്യാണരാമനിലെ രാമൻ കുട്ടിയും എനിക്കിന്നും പ്രിയപ്പെട്ട ക്യാരറ്റ്ടേഴ്സാണ്..ആ ഗുഡ്വിൽ തകർത്ത് പ്രേക്ഷകരെ കാതങ്ങളോളം ദിലീപിൽ നിന്നകറ്റിയത് ആഗതൻ പോലുള്ള ചവറുകളാണ്..പക്ഷേ ക്രേസി ഗോപാലൻ അല്പമെങ്കിലും ചിരിപ്പിക്കുന്നുണ്ട്.....വിജയിച്ചെങ്കിലും ബോഡീഗാഡ്&20-20 പോലത്തെ തറപ്പടങ്ങൾ ഹ്രിദയത്തിൽ തൊടില്ല...ഹാസ്യത്തിന്റെ മേമ്പൊടിയുണ്ടെങ്കിലേ ദിലീപിന്റെ പടങ്ങൾ ഓടൂ..

Anonymous said...

ദിലീപിനെ പൊക്കി എഴുതിയ ഒരു പോസ്റ്റ്‌ അത്രെയുള്ളു, കഥാനായകണ്റ്റെ അത്ര പോലും കഴമ്പില്ലാത്ത കാര്യസ്ഥന്‍ യഥാറ്‍ഥത്തില്‍ ഹിറ്റാണൊ?, സ്വ ലേ നല്ലതായിരുന്നു അതേ കഥ തന്നെയാണു പീപ്ളി ലൈവ്‌ ആയി ഓസ്ക്കാറിനു പോയത്‌, അമീര്‍ ഖാന്‍ പ്രൊഡ്യൂസ്‌ ചെയ്തപ്പോള്‍ അതു ഓസ്കാറിനു പോയി, ക്യാമറാമാനായ പീ സുകുമാറിനു കുറെ പടവും നഷ്ടപ്പെട്ടു, സംവിധായകന്‍ ആയാല്‍ പിന്നെ ആരും വിളിക്കില്ല ഉദാഹരണം വിപിന്‍ മോഹന്‍ ദിലീപിണ്റ്റെ തറക്കോമഡി ആണു ആള്‍ക്കാറ്‍ക്കിഷ്ടം എന്നു തോന്നുന്നു

പരചില്‍ക്കാരന്‍ said...

മോഹൻലാൽ ബാക്കി വെച്ചു പോയ ലാളിത്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള നടൻ എന്നതാണു തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നത് ദിലീപ് പെട്ടെന്നു തന്നെ മനസ്സിലാക്കി.

Yes Mohanlald did Classic Comedies in 80s and early 90s and he is not capable for doing that at the present time, but if he not capable not even a single actor can do that! yes Jayaram tried this, Dileep tried this, but none of them made it in a perfect manner as Young Mohanlal did!

Dileeps comedy is not as fluent as Mohanlal's! Mohanlal's comedy is an easy one, but Dileep and Jayaram even does over acting to creat 'chammal' in their face, while Lal done it in an easy manner(in the scene of Nadodikkattu when he went to borrow rice and kerosine )

The other is age factor, Mohanlal done those simple humble roles in between the age span of 23-35, while Dileep already past 42, How we can expect other Mohanlal from him ?

Unknown said...

@Ranjith

I am gladely agrees your opinion, Dileep cannot continue from what Mohanlal stopped(?)

Mohanlal done that roles as a simple humnle young hero( at the ages like 20s and 30s), but Dileep is already 42, how he can do the roles that is just like Mohanlal done in the past! For mohanlal, the legends like Sathyan, Sreen, and Priyan provided the stories, but to Dileep whom will produce such stories, Shafi? udaya-sibi?
ha ha jock of the century

Merwin Joseph said...

In an interview, Jagathee sreekumar said that, in malayalam industry we did not have 'real actors', except some actors like Mohanlal, Thilakan, Bharath Gopi, Murali (both were alive at that time), and Nedumudi venu. He said that except these actors, not a single actor in the industry has the courage to act a 'monact drama' written by Kalidasa and Bhasa .

Mammootty tried to do a drama, but what I felt was it lacks the perfection. Mammootty, Dileep, Jayaram, Prithviraj not even posess teh courage to act in a sanskrit play theirselves, How can we call them actors?

What they was doing is just put make-up on their face and deliver dialogue, if director is good, he will correct their expressions and the movie will become good, if not it will be a huge disaster.
But Mohanlal, Thilakan, Murali and actors of that potential are capable of atracting the presense of stage, even the direction is not good(what was the special in the movie 'aey auto'?, 'Irupatham noottandu? and Narasimham, I felt weak stories in these movies, but we did not feel it, because of the powerful acting of Mohanlal

Followers

 
Copyright 2009 b Studio. All rights reserved.