RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മമ്മൂട്ടി നശിച്ചു പോട്ടെ ...!


ഹെന്റ്രിക്ക് ഇതു തന്നെ കിട്ടണം. മലയാളത്തിലെ ഏറ്റവും അഹങ്കാരിയായ നടനെ വെച്ച് ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷ് ആയ സിനിമ എടുക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും. പണ്ട് ഒരു യവനികയും മറു മലർച്ചിയുമൊക്കെ എടുത്തിട്ടുണ്ട് എന്ന് വെച്ച് ഇന്നു ഹെന്റ്രി പറയുന്ന പോലെയൊക്കെ മമ്മൂട്ടി കേൾക്കണം എന്ന് പറഞ്ഞാൽ എവിടുത്തെ ന്യായം. മലയാളത്തിന്റെ മെഗാസ്റ്റാറിനോട് അവിടേക്ക് ചാട് ഇവിടേക്ക് ചാട് എന്നൊക്കെ പറഞ്ഞാൽ ഉടനടി അതു പോലെ ചെയ്യാൻ വേറെ ആളെ നോക്കിയാൽ മതി. അത്ര നിർബന്ധമായിരുന്നെങ്കിൽ ഡ്യൂപ്പിനെ വെച്ച് ചെയ്യിക്കാമായിരുന്നല്ലോ. പോക്കിരി രാജയിലെ പാട്ട് സീനിൽ ചെയ്ത പോലെ. പാട്ട് സീനിൽ ഡ്യൂപ്പ് ഇടാമെങ്കിൽ പിന്നെ ആക്ഷൻ സീനിൽ ഇടാനാണോ വിഷമം. പിന്നെ മമ്മൂട്ടിക്ക് അഭിനയിക്കാൻ അറിയില്ല എന്ന കാര്യം. അത് 15 കോടി മുടക്കി വന്ദേമാതരം എടുത്ത് കഴിഞ്ഞപ്പോഴാണോ മനസ്സിലായത്. കഷ്ടം കേരളത്തിലെ എന്തിനു തമിഴ് നാട്ടിലെ വരെ കൊച്ച് കുട്ടികൾക്ക് അറിയാമല്ലോ മെഗാസ്റ്റാറിന്റെ അഭിനയം മോശമാണെന്ന്.അത് കൊണ്ടാണല്ലോ മമ്മൂട്ടിക്ക് ഇത്തവണ ദേശീയ അവാർഡ് കിട്ടാതെ പോയത്. യവനിക ഹിറ്റ് ആയത് അതിൽ ഭരത് ഗോപിയുടെ ഗംഭീര അഭിനയം കൊണ്ടാണു. അല്ലാതെ മമ്മൂട്ടി അതിൽ എന്ത് അഭിനയിച്ചു എന്നാണു പറയുന്നത്. മറുമലർച്ചി എന്തോ ഭാഗ്യത്തിനു ഹിറ്റ് ആയ പടമാണു. ആ സമയത്ത് ദേവയാനിക്ക് നല്ല പേരായിരുന്നു. അല്ലാതെ മമ്മൂട്ടിയെ അന്ന് ആരറിയാൻ. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല. 3 കൊല്ലം പെട്ടിയിൽ ഇരുന്ന് പടം റിലീസായി പൊട്ടി. സിനിമ കണ്ടവർ പറഞ്ഞത് ഇതിലും ഭേദം ഇത് പെട്ടിയിൽ തന്നെ ഇരിക്കുന്നതായിരുന്നു നല്ലത് എന്നാണു. ഹെന്റ്രി കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ ശക്തമായ തിരകഥ മമ്മൂട്ടി അഭിനയിച്ച് കുളമാക്കി. ടി അരവിദ് എന്ന ചെറുപ്പക്കാരന്റെ സ്വപ്നങ്ങൾ മമ്മൂട്ടി എന്ന നടന്റെ അഹന്ത മൂലം ചവിട്ടിയരക്കപ്പെട്ടു. ഇതിനൊക്കെ മമ്മൂട്ടി താങ്കളോട് ദൈവം ചോദിക്കും ദൈവം...!

*മെട്രിക്സ് മോഡൽ ആക്ഷൻ വരെ മമ്മൂട്ടിയെ വെച്ച് പ്ലാൻ ചെയത ഹെന്റ്രിയോട് ഇത് ചെയ്ത മമ്മൂട്ടി ഒരുകാലത്തും ഗുണം പിടിക്കില്ല ...!

**വന്ദേമാതരം കാണാത്തവർ ഉണ്ടെങ്കിൽ ഇതിനു മുൻപത്തെ പോസ്റ്റ് വായിക്കാം...!!

5 comments:

Vineethanchal said...

വയസയില്ലെടോ ഇനി ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. അല്ലെങ്കില്‍ വീണ്ടും ഏതെങ്കിലും നല്ല സംവിടയകന്‍ വിചാരിക്കണം ...

ശ്രീനാഥന്‍ said...

is it so?

വായന said...

എന്തെടോ 'സ്റ്റുഡിയോ'ക്കരാ ഇത്... ഫാന്‍സ്‌ കളിയോ..?

Dr.Jishnu Chandran said...

മലയാളത്തിന്റെ മെഗാസ്റ്റാറിനോട് അവിടേക്ക് ചാട് ഇവിടേക്ക് ചാട് എന്നൊക്കെ പറഞ്ഞാൽ ഉടനടി അതു പോലെ ചെയ്യാൻ വേറെ ആളെ നോക്കിയാൽ മതി
ഇയാള്‍ പിന്നെ എന്തിനാണ് ഈ പണിക്ക് ഇറങ്ങിയത്????? ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ ചെയ്താപ്പോരെ?????

പരചില്‍ക്കാരന്‍ said...

തിരക്കഥ വയിചിട്ടല്ലേ ഇങ്ങേരു ഡേറ്റ് കൊടുക്കുന്നത് ? അപ്പോള്‍ ഈ മമ്മൂട്ടിയുടെ ഉദ്ദേശം എന്താ ? വേഷം മറ്റാരും ചെയ്യരുത് , അതിന്റെ പണം തനിക്കു തന്നെ വേണം, എന്നാല്‍ ദേഹം ഒട്ടും അനങ്ങാനും പാടില്ല !

ഇയാളെ കുറിച്ചാണോ മലപ്പുറത്തും , കോഴിക്കോട്ടും കവലകള്‍ തോറും 'കരുത്തിന്റെ പ്രതീകം ', 'കരിരുംബിന്റെ ശരീരം ' എന്നൊക്കെ ഫാന്‍സ്‌ എഴുതി വക്കുന്നത് ? മോശം !! മോശം !
ചില കൂലി ബ്ലോഗ്ഗെര്മാര്‍ മെഗാ, കുള്ളന്‍ മിമിക്രിക്കാരന്‍ എന്നെ രണ്ടു പേരുടെ കയ്യില്‍ നിന്നും കാശ് വാങ്ങിയാണ് എഴുത്ത് നടത്തുന്നത് , എന്ന് നാട്ടിലൊക്കെ പാട്ടാണ്

Followers

 
Copyright 2009 b Studio. All rights reserved.