ഒടുവിൽ അതു തന്നെ സംഭവിച്ചു. സംസ്ഥാന അവാർഡ് കമ്മിറ്റി തള്ളിക്കളഞ്ഞ കുട്ടി സ്രാങ്കിനു 2009ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ്. പാ യിലെ അഭിനയത്തിനു അമിതാബ് ബച്ചൻ മികച്ച നടൻ. തോറ്റത് ഒരാൾ മാത്രം അല്ല തോല്പിച്ചത് ഒരാളെ മാത്രം മലയാളത്തിന്റെ മഹാനടനെ, മമ്മൂട്ടിയെ. കുട്ടി സ്രാങ്ക് ഒരു മികച്ച ചിത്രം തന്നെ പക്ഷെ കുട്ടി സ്രാങ്കിനു അവാർഡ് കൊടുത്ത് ഷാജി എൻ കരുണിനോട് മുൻ വർഷത്തെതിനു നന്ദി കാണിച്ച ഉത്തരേന്ത്യൻ ലോബി കണ്ടില്ലെന്ന് നടിച്ചത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷങ്ങളെയാണു. പാ യിലെ അമിതാബിന്റെ അഭിനയത്തേക്കാൾ ഒരുപാട് ദൂരം മുന്നിൽ നില്ക്കുന്ന അഹമ്മദ് കുട്ടി ഹാജിയെയും കുട്ടി സ്രാങ്കിനെയുമെല്ലാം തഴഞ്ഞ് മികച്ച നടനായി തന്റെ പ്രിയപ്പെട്ട നടനായ അമിതാഭിനെ തിരഞ്ഞെടുത്ത തിരുമാനം അംഗീകരിക്കുമ്പോൾ ജൂറി ചെയർമാൻ രമേഷ് സിപ്പിക്ക് തെല്ലും കുറ്റബോധം തോന്നിയിട്ടുണ്ടാകില്ല.കാരണം അതാണു സിനിമയുടെ രാഷ്ട്രീയം. കഴിഞ്ഞ വർഷം ദേശീയ അവാർഡിൽ തഴയപ്പെട്ടെങ്കിലും ഇപ്രാവശ്യം മികച്ച പ്രകടനം മലയാള സിനിമ നടത്തിയുട്ടുണ്ട്. 12 അവാർഡുകളാണു ഇത്തവണ മലയാള സിനിമ നേടിയത്.
മികച്ച സിനിമ - കുട്ടിസ്രാങ്ക്
മികച്ച തിരകഥ - എം ഫ് മാത്യൂസ് (കുട്ടി സ്രാങ്ക്)
മികച്ച ഛായാഗ്രാഹണം -അഞ്ജലി ശുക്ല (കുട്ടി സ്രാങ്ക്)
വസ്ത്രാലങ്കാരം - ജയകുമാർ (കുട്ടി സ്രാങ്ക്)
കുട്ടികളുടെ ചിത്രം - കേശു
മികച്ച മലയാള ചിത്രം- പഴശിരാജ
ശബ്ദലേഖനം - റസൂൽ പൂക്കുട്ടി (പഴശിരാജ)
പശ്ചാത്തല സംഗീതം - ഇളയരാജ (പഴശിരാജ)
സ്പെഷ്യൽ ജൂറി അവാർഡ് - പത്മപ്രിയ (പഴശിരാജ)
സ്പെഷ്യൽ ജൂറി അവാർഡ് എഡിറ്റിംഗ് - ശ്രീകർ പ്രസാദ് (പഴശി രാജ, കുട്ടി സ്രാങ്ക് ,കമീനേ)
കേൾക്കുന്നുണ്ടോ എന്ന ചിത്രത്തിലെ അഭിനയത്തിനു ഹസ്നയ്ക്ക് ബാല നടിയ്ക്കുള്ള പ്രത്യേക പുരസ്കാരം
സി എസ് വെങ്കിടേശ്വരനു ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പുരസ്കാരം
കിട്ടിയ 12 അവാർഡുകളിൽ നാലെണ്ണം വീതം പഴശിരാജയും കുട്ടിസ്രാങ്കും കൂടി പങ്കുവെച്ചു. ശുഭം.
മറ്റ് പ്രധാന അവാർഡുകൾ
മികച്ച സംവിധായകൻ - ഋതു പർണ ഘോഷ് (അബോഹോമാൻ ബംഗാളി ചിത്രം)
മികച്ച നടി - അനന്യ ചാറ്റർജി (അബോഹോമാൻ )
മികച്ച സംഗീത സംവിധായകൻ - അമിത് ത്രിവേദ് (ദേവ് ഡി)
മികച്ച ഹിന്ദി ചിത്രം -പാ
മികച്ച തമിഴ് ചിത്രം - പസങ്ക
ജനപ്രിയ ചിത്രം - 3 ഇഡിയറ്റ്സ്.
മമ്മൂട്ടിയ്ക്ക് അർഹതപ്പെട്ട അവാർഡ് നിഷേധിക്കപ്പെട്ടത് നാളെ ഒരുപക്ഷെ വിവാദമായേക്കാം. പക്ഷെ അമിതാബിനെ സംബന്ധിച്ചിടത്തോളം ഒരു ദേശീയ അവാർഡ് കിട്ടാനുള്ള ഏറ്റവും നല്ല അവസരം തന്നെ ആയിരുന്നു ഇത്.അത് കൊണ്ട് തന്നെ ഇനിയും ഒരുപാട് തവണ ദേശീയ അവാർഡിനായി മൽസരിക്കാൻ കരുത്തും കാലവും ബാക്കിയുള്ള നമ്മുടെ പ്രിയപ്പെട്ട നടന്റെ ഈ നിഷേധിക്കപ്പെട്ട അവാർഡിനെ പറ്റിയുള്ള വേദന നമ്മുക്ക് സന്തോഷത്തോടെ മറക്കാം..!
Subscribe to:
Post Comments (Atom)
3 comments:
പഴശ്ശിരാജാ, പാലേരിമാണിക്യം, കുട്ടിസ്രാങ്ക് - ഈ മൂന്നു പടവും ചേര്‍ത്താല്‍ "പാ"-യെ ക്കാള്‍ എത്രയോ മുന്നിലാണ്. എന്ത് ചെയ്യാന്‍?
പാ കണ്ടിട്ടാണോ കാണാതെ ആണോ ഈ അഭിപ്രായപ്രകടനം എന്നറിയില്ല ..ബച്ചന് അത് അര്‍ഹിക്കുന്നുണ്ട്...
എല്ലാ കാലത്തും അവാര്‍ഡുകള്‍ വിവാദം ആകാറുണ്ട്..തന്റെ സൃഷ്ടിക്കു അവാര്‍ഡു കിട്ടാതെ ആകുമ്പോള്‍
പൊട്ടിത്തെറിക്കുന്ന ആളുകള്‍ക്ക് കൊതിക്കെറുവിന്റെ കുഴപ്പം ആണെന്നാണ് എനിക്ക് തോന്നുന്നത്...
മമ്മൂക്ക നല്ല നടന് തന്നെ...പക്ഷെ അവാര്‍ഡ് കിട്ടതത്തിനു രഞ്ജിത്തിന്റെ പ്രതികരണം അല്പം കടന്നതയിപോയില്ലേ?
ഒന്ന് പോടോ ! 2005 ഇല തന്മാത്രയിലെ അഭിനയടിനും , 2007 ല്‍ പരദേശിയിലെ അഭിനയത്തിനും ലാലിന് അവാര്‍ഡ് കിട്ടാത്തപ്പോള്‍ എവിടെ പോയി ഈ സ്നേഹം !
ഇതിപ്പോ , എനിക്ക് മമ്മൂട്ടിയെ ഇഷ്ടം ആണ് , അത് കൊണ്ട് അങ്ങേര്‍ക്കു കൊടുതോണം , അല്ലെ !
ചിലര്‍ക്ക് കിട്ടാത്തപ്പോള്‍ മാത്രം, എന്തെ ഈ ബ്ലോഗ്ഗര്‍ മാര്‍ക്ക് വേദനിക്കുന്നത് , കഴിഞ്ഞ വര്‍ഷം ഒരുത്തനും ഞാന്‍ ഈ വേദന കണ്ടില്ലല്ലോ ! അത് കൊണ്ട് ഞാന്‍ best wishes BAchan sab
Post a Comment