RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ആരാണീ കമലഹാസൻ...??


അല്ല അറിയാമേലാഞ്ഞിട്ടു ചോദിക്കുവാ.. ആരാണീ കമലഹാസൻ. ഈ കമലഹാസൻ എന്നു പറയുന്ന ആൾ അല്പാചിനോയെ പോലെ അല്ലെങ്കിൽ മർലിൻ ബ്രാൻഡോയെ പോലെ ലോക പ്രശസ്തനായ ഒരു നടനാണോ. പറയു. ഇദ്ദേഹത്തിനു ഏതെങ്കിലും തവണ ഓസ്കാർ ലഭിച്ചിട്ടുണ്ടോ.? അവാർഡ് പോട്ടെ ഒരു നോമിനേഷൻ എങ്കിലും..?? ഇല്ല.. പിന്നെ ഇങ്ങനെയുള്ള ഒരാളെ എന്ത് അടിസ്ഥാനത്തിലാണു കേരള ഗവണ്മെന്റ് ആദരിക്കുന്നത്. ആദരിക്കണമെങ്കിൽ എത്രയോ മഹാന്മാരായ കലാകാരന്മാർ ഇവിടെ അമ്മയിലുണ്ട്. അവരെയൊക്കെ വിളിച്ച് ഒരു പൊന്നാട അണിയിച്ചു കൂടെ. പണ്ട് കുറച്ച് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് വിചാരിച്ച് ചുമ്മാ അങ്ങ് വിളിച്ച് ആദരിക്കുകയാണു പോലും. അങ്ങിനെയാണെങ്കിൽ തമിഴ് സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മമ്മൂട്ടിക്കും ലാലിനും ജയറാമിനെയും പ്രിത്വിയെയുമൊക്കെ തമിഴ് നാട് ഗവണ്മെന്റ് ആദരിക്കേണ്ടതല്ലേ. എന്തിനു ദിലീപ് വരെ അഭിനയിച്ചിട്ടുണ്ട് തമിഴ് സിനിമയിൽ. അവരിതൊന്നും ചെയ്യാത്ത സ്ഥിതിക്ക് നമ്മൾ കമലഹാസനെ ആദരിക്കുന്നത് ഒട്ടും ശരിയല്ല. അതു കൊണ്ട് തന്നെ കമലഹാസനെ ആദരിക്കുന്ന ചടങ്ങിൽ നിന്നും അമ്മ സംഘടന വിട്ടു നില്ക്കും എന്ന പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രസ്താവനക്ക് അഭിനന്ദനങ്ങള്‍. സംഘടനയായാൽ ഇങ്ങനെ തന്നെ വേണം. ഇങ്ങോട്ടില്ലാത്ത ബഹുമാനം ഒരിക്കലും അങ്ങോട്ടും പാടില്ല. അല്ല, അല്ലെങ്കിലും ആരാണീ കമലഹാസൻ..!

*ഒരു യൂണിവേഴ്സൽ ഹീറോ വന്നിരിക്കുന്നു. ഇവിടെ ഞങ്ങൾക്കുമുണ്ട് ഒരു ഒന്നാന്തരം യൂണിവേഴ്സൽ സ്റ്റാർ. അതിന്റെ അത്രക്കും വരുമോ...???

6 comments:

Anonymous said...

ഇന്നസെന്റ് ഒരു വിഡ്ഢിയാണ് എന്ന് പലരും പറഞ്ഞിട്ട് വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ ഉറപ്പായി .
മറ്റൊന്നും പറയാനില്ല . (ഞാന്‍ ആരുടേയും ആരാധകനല്ല )

Vinu said...

ഹഹ അതു കലക്കി. ഇന്നസെന്റ് ഒരു സംഭവം തന്നെ.
ഇതിനിടയിലും മോഹൻലാലിനിട്ട് ഒരു കൊട്ടു കൊടുത്തിലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരില്ല അല്ലെ.

ശ്രീനാഥന്‍ said...

ലജ്ജാവഹമാണ് അമ്മയുടെ തീരുമാനം.

noufi said...

അമ്മേടെ .......... അല്ല പിന്നെ. ഇവനൊന്നും വേറെ പണി ഇല്ലെ?.

Anonymous said...

ഇന്നസെന്റ് ഇത്ര വിവരദോഷിയാണോ ?

Anonymous said...

ഈ വാർത്ത വേറെ എവിടെയും കാണാത്തത് കൊണ്ട് വിശ്വസിനീയമാണോ എന്ന സംശയിച്ചിരുന്നു. പക്ഷെ ഇന്ന് ബെർളിയും ഇതേ വിഷയത്തിൽ പോസ്റ്റ് ഇട്ടപ്പോൾ ബോധ്യമായി

Followers

 
Copyright 2009 b Studio. All rights reserved.