RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ശ്രീനിയാണു താരം..!


അങ്ങിനെ പറയാൻ മലയാള സിനിമക്ക് ഒരു ശ്രീനിവാസനെ ഉള്ളു. എങ്ങനെ പറയാൻ എന്നാവും അല്ലേ. മലയാള സിനിമയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം മുൻ നിരതാരങ്ങളാണെന്ന് തുറന്നു പറയാനുള്ള ചങ്കൂറ്റം ശ്രീനിവാസനു മാത്രമേ ഉള്ളു. മുൻ നിരതാരങ്ങൾ എന്നു പറയുമ്പോൾ രണ്ട് മുൻ നിരതാരങ്ങളെ ഇന്ന് മലയാളത്തിൽ ഉള്ളു. മമ്മൂട്ടിയും മോഹൻലാലും. അവരെ ചുറ്റി പറ്റിയാണു ഇന്നു മലയാള സിനിമ കറങ്ങുന്നത്. അങ്ങിനെയിരിക്കുമ്പോളാണു ഇത്ര ധൈര്യത്തിൽ അവർക്കെതിരെ ശബ്ദിക്കാൻ ശ്രീനിക്ക് കഴിയുന്നത്. സിനിമകൾ പൊളിയുന്നത് കാര്യമാകാതെ വീണ്ടും വീണ്ടും അഭിനയിച്ച് ഇവർ മലയാള സിനിമയെ വഴിതെറ്റിക്കുകയാണു എന്നാണു ശ്രീനിവാസന്റെ ആരോപണം. കൂടാതെ സിനിമ സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ യാതൊരു പണിയുമില്ലാത്തവരാണു എന്ന് വരെ പറഞ്ഞ് കളഞ്ഞിരിക്കുന്നു കക്ഷി. ശ്രീനിവാസനു ഇനി എന്തും പറയാം. കാരണം സ്വയം തിരകഥ എഴുതി ഈ പറഞ്ഞ മുൻ നിരതാരങ്ങളിൽ ഒരുതാരത്തിനെ സൈഡ് റോളിലും താൻ മുഖ്യ വേഷത്തിലും അഭിനയിച്ച സിനിമ പുള്ളിക്കാരൻ കണ്ട് കാണും. ഉടനെ ഉണ്ട് കൊണ്ടിരുന്ന നായർക്ക് വന്നപ്പോലെ ഒരു വെളിപ്പാട് ഉണ്ടായിക്കാണും. ഈ മുൻ നിരതാരങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ...! ഭാര്യ സഹോദരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയിൽ അതിഥി വേഷത്തിൽ മുൻ നിരതാരമല്ലാത്ത ഒരു നടനെ എന്തു കൊണ്ട് ശ്രീനിവാസൻ അഭിനയിപ്പിച്ചില്ല.. ശ്രീനിവാസൻ - ലാൽ കൂട്ടുകെട്ട് വിജയങ്ങൾ സമ്മാനിക്കും എന്ന് പ്രതീക്ഷയിൽ ഒരുനാൾ വരും പിടിച്ച മണിയൻപിള്ള രാജുവിനോട് എട്ട് പടങ്ങൾ പൊട്ടിയ താരത്തിനു 9 മത്തെ പടം വിജയിപ്പിക്കാനുള്ള തിരകഥ എഴുതാൻ തന്നെ കിട്ടില്ല എന്ന് പറയാനുള്ള ആർജ്ജവം ശ്രീനിവാസനു എന്തേ ഇല്ലാതെ പോയി. അപ്പോൾ കാര്യങ്ങൾ ഇങ്ങനെയാണു. മലയാള സിനിമയിൽ മാറ്റത്തിന്റെ ശംഖ് നാദം മുഴങ്ങി തുടങ്ങി എന്ന് അദ്ദേഹത്തിനു മനസ്സിലായി. ഇപ്പോഴുള്ള വ്യവസ്ഥിതിയുടെ ഭാഗമായ താൻ ഇതിനു മാറ്റം വരുമ്പോൾ പിന്തള്ളപ്പെടുമോ എന്ന് ശ്രീനിവാസൻ ഭയപ്പെടുന്നു. പ്രത്യേകിച്ചും ഒരുനാൾ വരുമിന്റെ തിരകഥയും അതിലെ ശ്രീനിയുടെ അഭിനയവും കണ്ട് പ്രേക്ഷകർ നെറ്റി ചുളിച്ച സാഹചര്യത്തിൽ..!. അത് കൊണ്ട് തന്നെ മലയാള സിനിമയുടെ ഈ നവീകരണത്തിനു ഞാൻ ആണു തുടക്കമിടുന്നത് എന്ന് കാണിക്കാനും അതു വഴി ഇത്ര നാൾ ഇരുന്ന ആ ബുദ്ധി ജീവി കസേരയിൽ ഒന്നു കൂടി മൂട് ഉറപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ടാല്‍ മതി ഇതെല്ലാം..!!

*അല്ല നമ്മളെന്തിനാ ഇത്രക്കും കാട് കയറി ചിന്തിക്കുന്നേ..! ഒരു നാൾ വരും പൊളിഞ്ഞ് പാളിസായതിന്റെ ചമ്മൽ മറക്കാൻ പത്രസമ്മേളനത്തിൽ രണ്ട് വലിയ വാചകങ്ങൾ തട്ടി വിട്ടതായിരിക്കും പുള്ളി. അങ്ങേരാരാ മോൻ..!!

6 comments:

anoop said...

ഇപ്പോഴൊക്കെ അദ്ദേഹം അങ്ങനെയാണ്. രണ്ടെണ്ണം വിട്ടു കഴിഞ്ഞാല്‍ പിന്നെ സംഗതികള്‍ ഇങ്ങനെ പോരും. അതിനു ശ്രുതി ആയിട്ട് പരപുച്ഛം, അഹന്ത, പരിഹാസം.

noufi said...

ഇംഗ്ലീഷ് സിനിമകളുടെ ചില ഭാഗങ്ങള്‍ + അരാഷ്ട്തൃയം + കേരളത്തെ കുറിച്ചുള്ള പരമ പുച്ഛം = സിനിമ ബുജി !

manu said...

കഷ്ടം ഇതിലും ഭേതം മമ്മൂട്ടിയുടെ വിടുപണി ചെയ്യുന്നതായിരിക്കും. മലയാള സിനിമയുടെ ഇന്നത്തെ അന്തചിദ്രങ്ങളെ കുറിച്ച ധീരമായി പ്രതികരിച്ച ശ്രീനിവാസനെ അഭിനന്ദിക്കുന്നതിനു പകരം ശരിയായ വസ്തുത മറച്ചു വെക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ശ്രീനിവാസന്റെ വാക്കുകള്‍ മോഹന്‍ലാലിനെതിരെ മാത്രമാക്കി മാറ്റി. ബി സ്റ്റുഡിയോ എന്നതിനേക്കാള്‍ മമ്മൂട്ടി സ്റ്റുഡിയോ എന്ന പേരാണ് കൂടുതല്‍ഉചിതം.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ശ്രീനിക്ക് പെരുന്തച്ചന്‍ കോമ്പ്ലെക്സ് തുടങ്ങിയോ? മോന്റെ പടം അടിച്ചു കസരുമ്പോള്‍ സ്വന്തം പടം എട്ടു നിലയില്‍ പോട്ടുന്നതിന്റെ വിഷമത്തില്‍ എന്തൊക്കെയോ അടിച്ചു വിടുന്നതാ... കാര്യമാക്കണ്ട.

Sreejith said...

ഈ പറഞ്ഞത് വളരെ ശരി ആണ് . വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിന്താ വിഷ്ട ആയ ശ്യാമള ഇറങ്ങിയപ്പോള്‍ ശ്രീനി യുമായി ഒരു മുഘാ മുഗം പരിപാടിയില്‍, ഈ സിനിമ സ്ത്രികളുടെ പ്രധാന ചില പ്രശങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കാശിനു വേണ്ടിയാണു സിനിമ എടുക്കുന്നത് എന്നാണ് പറഞ്ഞത്. മലയാളത്തിലെ മുന്‍ നിര താരങ്ങളും അത് തന്നെ യാണ് ചെയ്യുന്നത്. നിര്മാടാകള്‍ തയ്യാറാണെങ്കില്‍ ഇവര്‍ ചാവുന്നതിന്റെ തലേന്ന് വരെ അഭിനയിക്കും. അത് ആരും എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല

Suraj said...

ജനപ്രിയം എന്ന് അപ്പപ്പോള്‍ തോന്നുന്നത് അടിച്ചുവിട്ടാല്‍ കിട്ടുന്ന മൈലെജ് ഉപയോഗിക്കാന്‍ ശ്രീനിവാസനറിയാം. മീഡിയോക്രിറ്റിയുടെ സെലിബ്രേഷന്‍ ആയ മുഖ്യധാരാ മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അതൊക്കെ മതിയല്ലോ.

Followers

 
Copyright 2009 b Studio. All rights reserved.