RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

3 ചാർ സൗ ബീസ് - ഗോവിന്ദൻ കുട്ടി സ്പെഷ്യൽ..!




പിൽക്കാലത്ത് പ്രശസ്തരായി തീർന്നിട്ടുള്ള പല സംവിധായകരുടെയും ആദ്യ ചിത്രങ്ങൾ കണ്ട് ജനം അയ്യേ എന്ന് പറഞ്ഞിട്ടുള്ളതാണു. അത് കൊണ്ട് ഗോവിന്ദൻ കുട്ടി വിഷമിക്കണ്ട. പരാജയത്തെ വിജയത്തിന്റെ മുന്നോടിയായി കണ്ട് പതറാതെ മുന്നേറുക. പക്ഷെ..! ഇപ്പോൾ ചെയ്തത് ചെയ്തു, ഇനിയും ഇതു പോലത്തെ ഒരെണ്ണം തന്നെ ആണു ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കൊച്ചുണ്ണി ആശാനു കായംകുളത്തല്ല ഗോവിന്ദൻ കുട്ടിക്ക് അടൂരിലായിരിക്കും നാട്ടുകാർ സ്മാരകം പണിയേണ്ടി വരുക എന്ന് മറക്കണ്ട. നല്ല വൃത്തിയായിട്ട് ചെയ്യാൻ അറിയാവുന്ന ഒരു പണി ഉണ്ടായിരുന്നതല്ലെ. അതും ചെയ്ത് സമാധാനത്തോടെ ഇരുന്നാൽ മതിയായിരുന്നല്ലോ. അതിനു പകരം..! അല്ല മലയാള സിനിമ പിടിക്കുക എന്നത് വിവരമുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ള പണി എന്നൊന്നുമില്ല അത് ഏത് ഗോവിന്ദൻ കുട്ടിക്കും ചെയ്യാം. പക്ഷെ അഭിനയം, രചന, സംവിധാനം മൂന്നിൽ ഏതെങ്കിലുമൊന്നിൽ ഒരല്പ്പം മികവ് ഉണ്ടായിരുന്നെങ്കിൽ..! തിയറ്ററുകളിൽ പൊട്ടി പൊളിഞ്ഞ് ചക്രശ്വാസം വലിച്ച് കിടക്കുന്ന ചിത്രങ്ങളെ സ്റ്റുഡൻസ് ഓൺലിയിലൂടെ മെഗാഹിറ്റും സൂപ്പർഹിറ്റുമൊക്കെ ആണെന്ന് വരുത്തി തീർത്ത പ്രിയപ്പെട്ട ഗോവിന്ദൻ കുട്ടി താങ്കളുടെ ചിത്രത്തിനും അതേ ഗതി തന്നെ വന്നു ചേർന്നുവല്ലോ കഷ്ടം. വ്യത്യസ്തത ഉള്ള സിനിമ പേരുമായി തിയറ്ററുകളിൽ എത്തിയ ഗോവിന്ദൻ കുട്ടിയുടെ 3 ചാർ സൗ ബീസ് എന്ന ചിത്രത്തിനു ആദ്യ ദിവസം തന്നെ ലഭിച്ച തണുത്ത പ്രതികരണം തെളിയിച്ചത് ഗോവിന്ദൻ കുട്ടി ഒരു സെലിബ്രിറ്റി അല്ല, അല്ലെങ്കിൽ അങ്ങിനെ ജനം കാണുന്നില്ല എന്ന സത്യമായിരുന്നു. സത്യം ആദ്യമേ തിരിച്ചറിയാതെ പോയതാണു ഗോവിന്ദൻ കുട്ടി ചെയ്ത ആദ്യത്തെ തെറ്റ്. ട്വിസ്റ്റുകൾ ഉണ്ടെങ്കിൽ സിനിമ വിജയിക്കും എന്ന അബദ്ധ ജഡിലമായ ധാരണ വെച്ച് കൊണ്ട് മലയാളത്തിലെഎല്ലാ മുൻ നിര കോമഡി താരങ്ങളെയും അണി നിരത്തി തിരകഥ എന്ന പേരിൽ ഒന്നു എഴുതിയുണ്ടാക്കിയത് രണ്ടാമത്തെ തെറ്റ്. നായിക കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും ഒപ്പം ചാടട്ടെ എന്ന് പറയുന്ന സംവിധായകനുള്ള സാമാന്യ ബോധം പോലും തനിക്കില്ല എന്ന യാത്ഥാർത്യത്തിനു നേരെ കണ്ണടച്ച് കൊണ്ട് ജെസി ഡാനിയേൽ മുതൽ വിനീത് ശ്രീനിവാസൻ വരെ ഭംഗിയായി ചെയ്ത സംവിധാനം എന്ന കല ചെയ്യാൻ ഇറങ്ങിപുറപ്പെട്ടത് മൂന്നാമത്തെ തെറ്റ്. അനന്തഭദ്രം, ഹാർട്ട് ബീറ്റ്സ് എന്നീ സിനിമകളിലെ തന്റെ അഭിനയം എങ്ങനെ ഉണ്ടായിരുന്നു എന്ന അഭിപ്രായംരണ്ടാമതൊരാളോട് ചോദിക്കാതെ ഈ സിനിമയിൽ അഭിനയിച്ചത് നാലാമത്തെ തെറ്റ്. എണ്ണിപറയാൻഇനിയും ഒരുപാട് തെറ്റുകൾ ബാക്കിയുണ്ട്. പക്ഷെ ഇതിനു മുൻപ് ഒരിക്കലും കേട്ടിട്ടില്ലാത്ത അത്ര മോശംഅഭിപ്രായം ഈ സിനിമയെ കുറിച്ച് കേട്ടിട്ടും ഇത് കാണാൻ പോയ ഞങ്ങളെ പോലെ ഉള്ളവർചെയ്തതാണു ഇതിലൊക്കെ വെച്ച് ഏറ്റവും വലിയ തെറ്റ് എന്നത് കൊണ്ട് തൽക്കാലം ഗോവിന്ദൻകുട്ടിയോട് ക്ഷമിക്കാം..!!


*നിങ്ങൾക്ക് ഏതെങ്കിലും ശത്രുക്കൾ ഉണ്ടെങ്കിൽ സ്വന്തം കൈയ്യിൽ നിന്നും കാശ് മുടക്കി സിനിമ അവരെ കാണിക്കുക..!!!

**അവർക്ക് അങ്ങിനെ തന്നെ വേണം ..!!!!

3 comments:

ജോണ്‍ ചാക്കോ, പൂങ്കാവ് said...

http://frames.mathrubhumi.com/story.php?id=122061

Anonymous said...

പടം കണ്ടില്ല..പക്ഷെ സിനിമയിലെയൊരു പാട്ട് കണ്ടു :( തൃപ്തിയായി .ഇത്തരം സിനിമകള്‍ എടുക്കാന്‍ ഇവര്‍ക്കൊക്കെ എങ്ങിനെ തോനുന്നു?എന്താണ് ഇവരുടെ ലക്‌ഷ്യം? ഇവരൊക്കെ തിരക്കഥ എന്നും പറഞ്ഞു എഴുതിയുണ്ടാക്കുന്നത് ഒന്ന് വായിച്ചു നോക്കാന്‍ ഇവടെ ആരുമില്ലേ....എഴുതുന്നവനോ ഒരു ധാരണയില്ല..ഒരു തിരക്കഥ വായിക്കുമ്പോ തന്നെ അറിയാം ആ പടം വിജയിക്കാന്‍ സാധ്യതയുണ്ടോ എന്ന്.. ആ പാവപ്പെട്ട പ്രൊട്യൂസര്‍ എങ്കിലും അതൊന്നു വായിച്ചിരുന്നെങ്കില്‍ ഇതൊന്നും പാവം ജനങ്ങള്‍ കാണേണ്ടി വരില്ലായിരുന്നു.. നല്ല സിനിമകള്‍ ഉണ്ടാക്കണമെങ്കില്‍ മികച്ച സിനിമകള്‍ കാണണം..തിരക്കഥയെപ്പറ്റി പഠിക്കണം..സംവിധായകന്‍ അതെങ്കിലും ഭംഗിയായി ചെയ്തിരുന്നെങ്കില്‍ മതിയായിരുന്നു..കഷ്ട്ടം ...

Unknown said...

ഇനി ഇത് ഒരു സൂപ്പര്‍ഹിറ്റ് ആയി എന്നു കേള്‍ക്കുവാന്‍ ഗോവിന്ദങ്കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, വല്ല സൂര്യാ ടിവിക്കാര്‍ക്കും ഫ്രീ ആയിട്ടു കൊടുത്താമതി. ‘സൂപ്പര്‍ഹിറ്റ് ചലച്ചിത്രം’ എന്ന പദവി അവര്‍ ദാനമായ് നല്‍കുക മാത്രമല്ല ഇടക്കിടെ നിലവിളിച്ച് പറയുന്ന പരസ്യങ്ങളും ടിവിയില്‍ കാണിക്കും.

Followers

 
Copyright 2009 b Studio. All rights reserved.