പണ്ടേ രാജുമോനോട് ആളുകൾക്ക് അസൂയയാണു. മണിരത്നം സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടപ്പോഴെ പലരുടെയും ഹൃദയം തകർന്നതായിരുന്നു. വിക്രമും ആഷുമൊക്കെയല്ലേ രാജൂട്ടൻ കൂട്ടിയാൽ ഏത് വരെ കൂടും എന്നൊക്കെ പറഞ്ഞ് അന്ന് അവർ സമാധാനിച്ചു. എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ പ്രിത്വിരാജിന്റെ അഭിനയം കൊള്ളാം എന്നറിഞ്ഞത് മുതൽ ഇക്കൂട്ടർക്ക് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. നമ്മുടെ സൂപ്പർ സ്റ്റാറുകൾക്ക് വരെ പ്രീമിയം എന്ന് കേട്ടാൽ അറിയുക ഇൻഷുറൻസ് പ്രീമിയമാണു. അപ്പോഴാണു രാജുമോൻ അങ്ങ് ലണ്ടനിൽ പോയി പ്രീമിയർ ഷോയിൽ പങ്കെടുക്കുന്നത്, കേരളത്തെയും മലയാളത്തെയും ലോകത്തിനു പരിചയപ്പെടുത്തുന്നത്. നല്ല കിടിലനായി ഇംഗ്ലീഷ് പറയുന്നത്. കണ്ണു കടിക്ക് ഇനി വേറെ എന്ത് വേണം. ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പ്രിത്വി വളർന്നു.സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ഉള്ള മലയാളസിനിമയിൽ ഒരു നാഷണൽ സ്റ്റാറിന്റെ ആവശ്യമിലാത്തത് കൊണ്ട് തന്നെ ഒതുക്കാൻ വേണ്ടി മാഫിയസംഘങ്ങൾ വരെ രംഗത്ത് വന്നു എന്നാണു രാജു മോൻ പറയുന്നത്. എന്തായാലും അടിക്കാൻ ഇരുന്നവർക്ക് വടി കിട്ടിയ പോലെ ആണു ആ വാർത്ത പുറത്ത് വന്നത്. ബെന്യാമിന്റെ പ്രശസ്തമായ ആടു ജീവിതം എന്ന സിനിമ ബ്ലെസ്സി സിനിമയാക്കാൻ പോകുകയാണെന്നും പ്രിത്വിരാജാണു നായകനെന്നും അതിനു വേണ്ടി പ്രിത്വി ശരീര ഭാരം കുറക്കുകയാണെന്നുമൊക്കെ റിപ്പോർട്ടുകളുണ്ടായിരുന്നല്ലോ. ആ സിനിമയിൽ പ്രിത്വിക്കു പകരം വിക്രമിനെ നായകനാക്കുന്നു. ഉടനെ ആ വാർത്ത ആഘോഷമായി. ഫോറങ്ങളിലും മറ്റും ചർച്ചയായി. ബ്ലോഗുകളിൽ ഇതിനെ സംബന്ധിച്ച്പോസ്റ്റുകളായി. അങ്ങിനെ അങ്ങിനെ...
പക്ഷെ അവസാനം എന്തുണ്ടായി ആടു ജീവിതം എന്ന സിനിമയല്ല വിക്രമിനെ വെച്ച് ചെയ്യുന്നത് എന്ന്ബ്ലെസ്സി തന്നെ പറഞ്ഞിരിക്കുന്നു. ആട് ജീവിതം പ്രിത്വിരാജ് തന്നെ ചെയ്യും വിക്രം നായകനായി വേറെഒരു സിനിമയാണു പ്ലാൻ ചെയ്യുന്നത് എന്നാണു ബ്ലെസ്സി പറഞ്ഞത്. രാജു മോനു ഒരു പണികിട്ടി എന്ന്സന്തോഷിച്ചിരുന്നവർക്ക് വീണ്ടും നിദ്രാവിഹീനങ്ങളായി എന്നും അവരുടെ രാവുകൾ..!!
*തന്റെ വളർച്ച തടയാൻ മാഫിയ സംഘം എന്ന് പ്രിത്വിരാജ്.
അതിനു മാത്രം രാജുട്ടൻ വളർന്നോ..? ചിലപ്പോൾ കണ്ണാടിയിൽ നോക്കിയപ്പോൾ തോന്നിയതായിരിക്കും
അല്ലേ..
**ബ്ലെസ്സി പ്രത്വിരാജ് പ്രൊജക്ട് മാറ്റി വെച്ച് വിക്രമുമായി സിനിമ ചെയ്യാൻ പോകുന്നു എന്നായിരുന്നുആദ്യത്തെ ന്യൂസ്. ഇന്റര്‍നെറ്റിലെ ഒരു മഞ്ഞ പത്രം ഉടനെ അത് മറ്റൊരു രീതിയിലാക്കി മാറ്റി. അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല. മോഹൻലാലിനെ വധിക്കാൻ ലക്ഷക്കറെ തോയ്ബ പദ്ധതിയിട്ടു എന്ന് വരെ വാർത്ത കൊടുത്ത പാർട്ടികളാണു.
5 comments:
ബ്ലെസ്സിയുടെ പ്രിഥ്വിരാജ് പ്രൊജക്ട് തൽക്കാലത്തേക്ക് മാറ്റി വച്ച് വിക്രമിനെവച്ച് സിനിമചെയ്യാൻ പോകുന്നുവെന്നും അത് ഒരു വ്യത്യസ്തമായ സിനിമയായിരിക്കുമെന്നുള്ള ബ്ലെസ്സിയുടെ വെളിപ്പെടുത്തൽ ഇന്നു പത്രത്തിൽ കണ്ടു.പിന്നീട് താങ്ങൽ പരാമർശ്ശിച്ച ബ്ലോഗും വായിച്ചു.അപ്പോൾ തന്നെ മനസ്സിലായി അത് വെറും മണ്ടത്തരമാണെന്ന്. പുതിയ പോസ്റ്റ് കലക്കി.പ്രിഥ്വിക്കുള്ള താങ്ങും.
""അതിനു മാത്രം രാജുട്ടൻ വളർന്നോ..? ""
വളര്‍ന്നില്ലേ സുഹുര്ത്തെ? നന്ദനം ഇറങ്ങിയ സമയത്തെ രാജു ആണോ ഇപ്പോഹ്ഴ്തെ രാജു ? രാജുവിന്റെ സ്ഥാനം ഇപ്പൊ എവിടെയാണെന്ന് ഒന്ന് ആലോചിച്ചു നോക്കു. എന്തായാലും അത് ഒരു മൂന്നാം സ്ഥനാത് തന്നെ ആണെന്ന് പറയേണ്ടി വരും. അപ്പോള്‍ മാഫിയ സംഖനാല് സ്വാഭാവികമായും ഉണ്ടാവും. ഒരു സ്ഥാനവും ഇല്ലാത്തവരെ ഒതുക്കാന്‍ സംഖങ്ങള്‍...പിന്നെ രാജുവിനെ ഒതുക്കാന്‍ മാഫിയ ഉണ്ടോ എന്ന് രാജുവിന് മാത്രമല്ലെ അറിയാന്‍ കഴിയു ?
പോസ്റ്റ് നന്നായി...പക്ഷെ അടിക്കുരിപ്പിനോട് വിയോജിപ്പുണ്ട് !
" നമ്മുടെ സൂപ്പർ സ്റ്റാറുകൾക്ക് വരെ പ്രീമിയം എന്ന് കേട്ടാൽ അറിയുക ഇൻഷുറൻസ് പ്രീമിയമാണു. അപ്പോഴാണു രാജുമോൻ അങ്ങ് ലണ്ടനിൽ പോയി പ്രീമിയർ ഷോയിൽ പങ്കെടുക്കുന്നത്, കേരളത്തെയും മലയാളത്തെയും ലോകത്തിനു പരിചയപ്പെടുത്തുന്നത്. നല്ല കിടിലനായി ഇംഗ്ലീഷ് പറയുന്നത്. കണ്ണു കടിക്ക് ഇനി വേറെ എന്ത് വേണം. ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പ്രിത്വി വളർന്നു"
ഹഹ കൊള്ളാം
സ്റ്റുഡിയോ, അടികുറിപ്പിലെ ആദ്യത്തേതിനോട് വില്ലേജുമാന്‍ പറഞ്ഞപോലെ വിയോജിപ്പുണ്ട്.
പ്ര്വിതിയുടെ നാളുകള്‍ ആണ് ഇനി എന്നാണു തോന്നുന്നത് ഹ ഹ :)-
പുതിയ സിനിമാവിശേങ്ങള് ഒന്നും കാണുന്നില്ലല്ലോ എന്ത് പറ്റി?!!!
@ദീപക്, വിലേജ്മാൻ, ഷാജി
പ്രിത്വി രാജിനെ പറ്റി മോശമായി പറഞ്ഞതല്ല കേട്ടോ.. ആരു എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയുടെ ഭാവി ഈ ചെറുപ്പക്കാരന്റെ കൈകളിൽ തന്നെയാണു.
@Vinu
:)
Post a Comment