കഥാസാരം :
സുധീന്ദ്രൻ (സുരാജ്) എന്നാ സുധി ഒരു ഇടത്തരം കുടുംബത്തിന്റെ ഏക അത്താണി ആണ്. അമ്മ,രണ്ടു പെങ്ങന്മാർ, ഒരു അളിയൻ. ഇവര് അടങ്ങുന്നതാണ് സുധിയുടെ കുടുംബം. അച്ഛനെ ഒരു പ്രശ്നത്തിൽ നിന്ന് രക്ഷിക്കാനായി സുധി ബ്ലേഡ് മാഫിയയിൽ നിന്ന് പണം കടം വാങ്ങുന്നു. എന്നാൽ കൊറിയർ ജീവനക്കാരൻ ആയ സുധിക്ക് പറഞ്ഞ സമയത്ത് പണം തിരികെ അടക്കാൻ ആകുന്നില്ല. ബ്ലേഡ് മാഫിയ തന്റെ കുടുംബം കുട്ടി ചോറാക്കും എന്ന് മനസിലാക്കിയ സുധിക്ക് മുന്നിലേക്ക് ഡോക്ടർ ജോയ് മാത്യു ( സിദ്ധിഖ് ) ഒരു ഓഫർ വെക്കുന്നു. സുധിയുടെ കടം മുഴുവാൻ തീര്ക്കാനുള്ള പണം ഡോക്ടർ ജോയ് നല്കുന്നു. പകരമായി ഡോക്ടറുടെ പരീക്ഷണങ്ങളുടെ ഭാഗമായി സുധി ഗർഭം ധരിക്കാൻ തയ്യാർ ആകണം. മനസില്ലാ മനസോടെ സുധി ആ ദൌത്യം ഏറ്റെടുക്കുന്നു. സുധിയും, ഡോക്ടറും ആ ദൌത്യത്തിൽ വിജയിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരം ആണ് " ഗർഭശ്രീമാൻ "
സിനിമയെ പറ്റി :
ദേശിയ അവാർഡ് നേടിയ സുരാജ് നായകൻ ആയി അഭിനയിക്കുന്നു. ഒപ്പം സുരാജ് ഗർഭം ധരിക്കുന്നു. ഈ സിനിമയുടെ പബ്ലിസിറ്റിക്ക് ഇതിൽ കൂടുതൽ വാചകങ്ങൾ ഒന്നും ഇണങ്ങില്ല. പക്ഷെ പ്രേക്ഷകരുടെ പ്രതീക്ഷ അപ്പാടെ തകിടം മറിച്ചു കൊണ്ട്, ശരാശരിക്കും താഴെ മാത്രം നിലവാരം പുലർത്തുന്ന ഒരു സിനിമയായി :ഗര്ഭശ്രീമാൻ " .
കെട്ടുറപ്പുള്ള ഒരു തിരക്കഥയോ, മികച്ച സംവിധാന ശൈലിയോ ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാൻ ഇല്ല. മികച്ച ഒരു കഥാ ബീജം കിട്ടിയിട്ട് കൂടി, അത് വേണ്ട രീതിയിൽ വികസിപ്പിക്കാൻ തിരക്കഥ ഒരുക്കിയ സുവജന് കഴിയാതെ പോയിടത്താണ് ചിത്രത്തിന്റെ പരാജയം. കണ്ടു മടുത്ത സ്ഥിരം മൂന്നാം കിട കോമഡി നമ്പറുകൾ തിരകഥയിൽ കുത്തി നിറച്ചിരുന്നതു , സിനിമ കാണുന്ന പ്രേക്ഷകനോട് ചെയ്യുന്ന ചതിയും, വഞ്ചനയും ആയി പോയി. ചിത്രത്തിൽ മികച്ചു നിന്നതായി പറയത്തക്ക ഒന്നും തന്നെ ഇല്ല. സിനിമയുടെ ടൈറ്റിൽ സൊങ്ങ് ആയ മൃദുല വാരിയരുടെ താരാട്ട് മാത്രം ആണ് ഏക ആശ്വാസം. മനുഷ്യ നന്മക്കായി എന്ത് പരീക്ഷണങ്ങൾ നടത്തിയാലും, അതിനു മനുഷ്യത്വ പരമായ മാനം കൂടി നല്കണമെന്ന് സിനിമ ഓര്മിപ്പിക്കുന്നു.
അഭിനേതാക്കളെ പറ്റി:
ദേശിയ അവാർഡ് ജേതാവായ സുരജിനോട് ഒരു വാക്ക്. താങ്കൾ നല്ലൊരു നടൻ ആണ്. അതിനുപരി മികച്ച ഒരു ഹാസ്യ നടനും. പക്ഷെ ഇത്തരം വളിപ്പ്, കോമാളിത്തരങ്ങൾ കാണിച്ചു ആ വില കളയരുത് എന്ന് ആദ്യമേ ഓർമപ്പെടുത്തുന്നു. കലഭാവാൻ ഷാജോണ്‍ വീണ്ടും രണ്ടാം കിട കോമഡി നടൻ ആയി മാറാൻ തീരുമാനിച്ചത് പോലെയായിരുന്നു ഈ സിനിമയിലെ പ്രകടനം. ഭാവാഭിനയം ഏഴയലത്ത് കൂടി പോയിട്ടില്ലാത്ത ഒരു പുതു മുഖ നടിയാണ് ചിത്രത്തിലെ നായിക. പുതുമുഖ നടിയായ ഗൌരി കൃഷ്ണയുടെ അഭിനയം ഒട്ടും തന്നെ പ്രതീക്ഷ നല്കുന്നതായിരുന്നില്ല. അഭിനയപരമായി മികച്ചു നിന്നത് ഡോക്ടർ ജോയ് മാത്യു നെ അവതരിപ്പിച്ച സിദ്ദിഖ് മാത്രം. അതിഥി താരം ആയിരുന്നെങ്കിലും ,സായികുമാറും തന്റെ റോൾ മോശമാക്കിയില്ല.
സംഗീതം, ക്യാമറ, മറ്റു സാങ്കേതിക വശങ്ങൾ:
സംസ്ഥാന പുരസ്ക്കാര ജേതാവായ സംഗീത സംവിധായകൻ , ഔസേപ്പച്ചന് ഈ ചിത്രത്തിൽ തന്റെ മികവു പുലർത്താനായില്ല. മൃദുല പാടിയ താരാട്ട് പാട്ട് മാത്രം ആണ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയത്. സിനിമയിലെ ചില ഇമോഷനൽ രംഗങ്ങൾ, അതിന്റെ തീവ്രത , അത് പ്രേക്ഷകനിലേക്ക് വേണ്ട രീതിയിൽ എത്തിക്കാൻ സംവിധായകൻ ആയ അനിൽ ഗോപിനാഥിനു കഴിഞ്ഞില്ല. സാങ്കേതികം ആയോ കഥാപരം ആയോ യാതൊരു മേന്മയും അവകാശപ്പെടാൻ കഴിയാത്ത ചിത്രം ആയി മാറി "ഗര്ഭ ശ്രീമാൻ".
പ്രേക്ഷക വിധി:
ഈ പടത്തിന്റെ വിജയമോ പരാജയമോ അല്ല..നല്ലൊരു കഥാതന്തു വികസിപ്പിച്ചു ,നല്ലൊരു സിനിമ ഒരുക്കാൻ പോലും നമ്മുടെ പുതിയ സംവിധായകന്മാർക്കോ, എഴുതുക്കാര്ക്കോ കഴിയാതെ പോകുന്നിടത്താണ് ഈ ചിത്രത്തിന്റെ പരാജയം.
റേറ്റിംഗ് : 1.5/ 5

3 comments:
http://kuttimama.com/posts/ninte%20pinnale%20nadakkan%20alla,%20ninte%20oppam%20nadannanenikkishtam
1
Good
Post a Comment