RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ലാസ്റ്റ് സപ്പർ - film review


ലാസ്റ്റ് സപ്പർ..! പേരിൽ തന്നെ പുതുമ. പോരാത്തതിനു ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ആയ ജോർജ്ജ് ആണു. ഇമ്മാനുവേൽ പിടിച്ച് കിട്ടിയ പൈസ ജോർജ്ജ് വെറുതെ കളയില്ല എന്ന വിശ്വാസത്തിൽ ലാസ്റ്റ് സപ്പർ കളിക്കുന്ന തിയറ്ററിലേയ്ക്ക് നീങ്ങി. വിശ്വാസം അതല്ലേ എല്ലാം

കഥ

പാപത്തിന്റെ ശമ്പളം മരണമാണത്രെ..!! ആൽബി, പേളി, ഇമ്രാൻ മൂന്ന് ന്യൂജനറേഷൻ ഫ്രീക്ക്സ്. ഇവർ മൂന്നു പേരും കൂടി സാത്താൻ കോട്ട എന്ന അതിസാഹസിക സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്നു. ഇതു വരെ അവിടെയ്ക്ക് പോയവരാരും തിരിച്ചു വന്നിട്ടില്ല. അഞ്ച് മലകൾ കടന്ന് വേണം അവിടെയ്ക്ക് എത്താൻ അവർ യാത്ര പുറപ്പെടുന്നു. ജീവൻ പണയം വെച്ചിട്ടുള്ള ഈ യാത്രയ്ക്ക് പേളിയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് പക്ഷെ ഇമ്രാനും ആൽബിയും അറിയുന്നത് വൈകിയാണു. അവർ ലക്ഷ്യം കാണുമോ.? എന്തായിരുന്നു പേളിയുടെ ഉദ്ദേശം എന്നതൊക്കെയാണു ലാസ്റ്റ് സപ്പറിൽ പറയുന്നത്.


നല്ലത്

1. ഒരു നാഷ്ണൽ ജിയോഗ്രാഫിക് ഡോക്യുമെന്ററി കണ്ടിരിക്കുന്ന സുഖം ഉണ്ട് ചിത്രത്തിനു.
2. മൂന്നു പേർ മാത്രമേ ഭൂരിഭാഗവും സ്ക്രീനിൽ വരുന്നുള്ളു. അതു കൊണ്ട് അവർ മൂന്നു പേരെയും സഹിച്ചാൽ മതി.
3. ഗ്രാഫിക്സ് ആണെങ്കിലും മൃഗങ്ങളെ കണ്ടിരിക്കാൻ രസമുണ്ട്

മോശം.

1. നല്ല ഒരു ആശയം. പക്ഷെ അതിനു ശക്തമായ പിന്തുണ തിരകഥയിൽ ഇല്ലാതെ പോയി
2. ചിത്രത്തിന്റെ അവസാന ഭാഗത്തെ വഴിത്തിരിവുകൾ


ഉണ്ണിമുകുന്ദനും അനു മോഹനും പിന്നെ പേരറിയാത്ത ഒരു പെണ്ണും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു വട്ടം കാണുക എന്നത് ഒരു ഹിമാലയൻ ടാസ്ക് ഒന്നുമല്ല.

ബോക്സോഫീസ് വെർഡിക്റ്റ് : ഡിവിഡിയില് കാണുന്നതാണു സൗകര്യം എന്നുള്ളത് കൊണ്ട് തിയറ്ററിലെ കാര്യം സ്വാഹ..

റേറ്റിംഗ് : 2/5

അടിക്കുറിപ്പ്: എന്നാലും മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ജോർജിനു ഇങ്ങനെ ഒരു ചെറിയ അബദ്ധം പറ്റിയല്ലോ.. (സാക്ഷാൽ മമ്മൂട്ടിക്ക് അബദ്ധങ്ങളുടെ ഘോഷയാത്രയാണു അപ്പോഴാണു മേക്കപ്പ്മാൻ...)

Followers

 
Copyright 2009 b Studio. All rights reserved.