പഴയ കാലത്തെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റർ ആയിരുന്ന ധർമ്മരാജൻ തന്റെ മകളുടെ കല്യാണത്തിനാവശ്യമായ പണത്തിനു വേണ്ടി ബുദ്ധിമുട്ടുകയാണു. ഒരു പടത്തിൽ വീണ്ടും സ്റ്റണ്ട് മാസ്റ്റർ ആയാൽ തന്റെ പ്രശ്നം പരിഹരിക്കപ്പെടും എന്ന് ധർമരാജനു അറിയാം. അതിനു വേണ്ടി അയാൾ പലരെയും സമീപിക്കുകയാണു. എന്നാൽ താൻ തന്നെ വളർത്തി വലുതാക്കിയ പലരും അയാളെ കയ്യൊഴിയുന്നു. അവസാനം ആദിത്യൻ എന്ന പ്രശസ്ത സംവിധായകൻ ധർമ്മരാജനു തന്റെ സിനിമയിലെ 6 ഫൈറ്റുകളിലൊന്ന് ചെയ്യാൻ അവസരം കൊടുക്കുന്നു. ആദിത്യന്റെ സിനിമയിലെ നായകൻ ഹോം മിനിസ്റ്ററുടെ മകനായ പ്രേമാനന്ദ് ആണു. ആദ്യ സിനിമ മാത്രമേ അയാളുടെ വിജയിച്ചിട്ടുള്ളു. പിന്നീട് തുടരെ പരാജയങ്ങൾ അഭിനയത്തിന്റെ ആദ്യക്ഷരം പോലും അറിയാത്ത നടൻ. നല്ല സൃഹൃദ് ബന്ധങ്ങളിലൂടെയാണു നല്ല സിനിമയുണ്ടാകു എന്ന് വിശ്വസിക്കുന്ന ആളായത് കൊണ്ടാണു ആദിത്യൻ തന്റെ സിനിമയിൽ പ്രേമാനന്ദനെ നായകനാക്കുന്നത്. നായിക ആദിത്യന്റെ തന്നെ സിനിമയിലൂടെ കടന്നു വന്ന ഗൗരി മേനോൻ. ഗൗരി മേനോൻ ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയാണു.
സിനിമയിലെ മറ്റ് ഫൈറ്റുകൾ ചെയ്യുന്നത് ധർമ്മരാജന്റെ തന്റെ ശിഷ്യനും അനന്തിരവനുമായ ഉദയ് ആണു. തന്റെ ഫൈറ്റിൽ ഉദയുടെ സഹായികളെ വിട്ടുതരണമെന്ന് ധർമ്മരാജൻ ഉദയോട് ആവശ്യപ്പെടുന്നു. എന്നാൽ ഉദയ് ധർമ്മരാജനെ അപമാനിച്ചയക്കുന്നു. ആരെ തന്റെ സഹായിയാക്കും എന്ന് വിഷമിച്ചിരിക്കുമ്പോൾ ആണു ധർമ്മരാജനു ആന്റ്ണിയെ ഓർമ്മ വരുന്നത്. തന്റെ നല്ലകാലത്ത് തന്നോടൊപ്പം വന്ന് ചേർന്ന ധർമ്മരാജന്റെ ശിഷ്യരിൽ ഏറ്റവും മിടുക്കൻ. ഒടുവിൽ ഉദയുടെ ഈഗോയുടെ പേരിൽ ധർമ്മരാജനു ആന്റണിയെ പറഞ്ഞു വിടേണ്ടി വന്നു. ഒരുപാട് സിനിമ മോഹങ്ങളുമായി വന്ന ആ ചെറുപ്പക്കാരൻ കലങ്ങിയ കണ്ണുകളുമായി പടിയിറങ്ങി പോയി. ആന്റണിയെ തിരിച്ചു വിളിക്കാം എന്ന് ധർമ്മരാജൻ തിരുമാനിക്കുന്നു. ആന്റണി ഇന്ന് വെറും ആന്റണിയല്ല. ടാർസൺ ആന്റണിയാണു. ഫൈവ്സ്റ്റാർ കോളനിയുടെ എല്ലാമെല്ലാമായ ടാർസൺ ആന്റ്ണി. ധർമ്മരാജന്റെ അപേക്ഷ ആന്റണി ആദ്യം നിരസിക്കുമെങ്കിലും പിന്നീട് ഒപ്പം പോകാൻ ആന്റണി തിരുമാനിക്കുന്നു. ഇവിടുന്നങ്ങോട്ട് ചിത്രത്തിന്റെ കഥ വികസിക്കുന്നു..!
പുതിയ മുഖം എന്ന ചിത്രത്തിനു ശേഷം ദീപനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണു ഹീറോ. പൃഥ്വിരാജിന്റെ സൂപ്പർ താര പദവിയിലേക്കുള്ള ചുവടുവെയ്പ്പായി മാറിയ ചിത്രമായിരുന്നു പുതിയ മുഖം. അതു കൊണ്ട് തന്നെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. തിയറ്ററുകളിൽ കാണികളുടെ ആരവങ്ങളുയർത്തുന്ന സാഹസിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും അഭിനയിച്ച് നായകൻ കയ്യടി നേടുമ്പോൾ ആരുമാരുമറിയാതെ പോകുന്ന സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ കഥയാണു സെവൻ ആർട്ട്സ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ജി പി വിജയകുമാർ നിർമ്മിച്ച ഹീറോ പറയുന്നത്.
ടാർസൺ ആന്റണി എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് തിളങ്ങി. മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ തന്നെ വെല്ലാൻ മറ്റാരുമില്ലെന്ന് ഹീറോയിലൂടെ ഒരിക്കൽ കൂടി പൃഥ്വി തെളിയിച്ചു. ആദിത്യൻ എന്ന സംവിധായകനായ അനൂപ് മേനോൻ തന്റെ മിതത്വം നിറഞ്ഞ അഭിനയ ശൈലിയിലൂടെ കയ്യടി നേടി. വില്ലൻ വേഷത്തിലെത്തിയ ശ്രീകാന്തിനു ഒരു മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാനായില്ല. ഫൈറ്റ് മാസ്റ്റർ ധർമ്മരാജന്റെ വേഷം കൈകാര്യം ചെയ്ത തലൈ വാസൽ വിജയ് മലയാള സിനിമയിൽ താൻ ഇതു വരെ ചെയ്തതിൽ ശ്രദ്ധേയമായ അഭിനയമാണു കാഴ്ച്ച വെച്ചത്. നായികയായെത്തിയ പുതുമുഖ നടിയും മോശമാക്കിയില്ല.
ഗാനങ്ങളിൽ ടാർസൺ ആന്റണി കമിംഗ് ബാക്ക് ടു സിനിമ എന്ന ഗാനം മാത്രമാണു അല്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. ഫൈറ്റ് സീനുകളുടെ ദൈർഘ്യ കൂടുതൽ ഇത്തരമൊരു ആക്ഷൻ ചിത്രത്തിനു അലങ്കാരം തന്നെയാണു. മികച്ച ഛായാഗ്രഹണവും ദീപന്റെ സംവിധാന ശൈലിയും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. എല്ലാ ഘടകങ്ങളും നന്നായെങ്കിലും ഇടവേളയ്ക്ക് ശേഷം തിരകഥ ദുർബലമായത് ഇത് ഒരു കോമഡി ചിത്രം അല്ല എന്നത് കൊണ്ട് തന്നെ ഒരു ന്യൂനതയാണു.
മായമോഹിനിയെയും ഡയമണ്ട് നെക്ലേസിനേയും ഒരുപോലെ വിജയമാക്കി തീർത്ത മലയാള സിനിമ പ്രേക്ഷകർ ഹീറോയ്ക്ക് എന്ത് വിധിയെഴുതും എന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. എന്തായാലും തിരകഥയിൽ ഉണ്ടാവാതിരുന്ന പുതുമ ഒരു ആധികാരിക വിജയം നേടുന്നതിൽ നിന്ന് ഹീറോയെ പിന്നോട്ടടിച്ചിരിക്കുകയാണു. ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഡയലോഗ് ഇതാണു. "ഒരൊറ്റ വെള്ളിയാഴ്ച്ച മതി സിനിമയിൽ ഒരാളുടെ ഭാഗ്യം 180 ഡിഗ്രി തിരിഞ്ഞു വരാൻ" നിർഭാഗ്യവശാൽ ഈ വെള്ളിയാഴ്ച്ച അത് പൃഥ്വിരാജിന്റെതായിരുന്നില്ല...!!!!
Subscribe to:
Post Comments (Atom)
4 comments:
i think the review was too soft.... just came back from the movie...cant stop laughing....what a Movie!!!!
It will have the distict honor of being the first ever movie that gave me a headache.....Not even casanova/ K&C could do that....Hail Diphan...Hail prithvi..!!
rajapanum mamootikum oosana paduvan maathram ezhuthunna ee blogil ingane soft review allathe enthu varanaa,. nyoonatha undennu enkilum samathichalo santhosham
ഓഹോ , ഭയങ്കര പടമാണ് അല്ലെ? ഹരിയുടെ റിവ്യൂ വായിച്ചു , സ്നേഹ സല്ലാപത്തിലെ പല കൊച്ചു റിവ്യൂകളും വായിച്ചു , മീശ ഇല്ലാതെ രാജപ്പന്‍ ഒരു രാജ പാളയം പട്ടിയെ പോലെ ആണ് തോന്നിച്ചത് , അത് കൊണ്ട് തന്നെ ഈ പടം കാണുന്നുമില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ് , പക്ഷെ റിവ്യൂ എന്ന പേരില്‍ നിങ്ങള്‍ ഈ പാടി സ്തുതിച്ച്രിക്കുന്നത് നിങ്ങളുടെ അന്തസ്സ് ഇല്ലാതാക്കുന്നു , ഒരു ചവര്‍ പടം , ഇങ്ങിനെ മഹത്താണ് എന്ന് എഴുതാന്‍ നാണമില്ലേ മനുഷ്യാ?
@susheelan സ്നേഹസല്ലാപത്തിലെ കൊച്ചു കൊച്ചു റിവ്യു എല്ലാം വായിച്ചുവെല്ലെ കൊച്ചു കള്ളൻ. പിന്നെ ഹരിയുടെ അരികെ റിവ്യു വായിച്ചു കാണും എന്ന് വിചാരിക്കുന്നു. ആ സിനിമക്ക് സ്നേഹ സല്ലാപത്തില് വന്ന റിവ്യുകൾ വായിച്ചാൽ അതിന്റെ അന്തസ്സ് മനസ്സിലാവും. അതവിടെ നിക്കട്ടെ. താങ്കൾ നായകനു മീശ ഉണ്ടോ ഇല്ലയോ എന്ന് നോക്കി പടം കാണുന്ന ആളാണെന്ന് അറിഞ്ഞിരുന്നില്ല കേട്ടോ. പിന്നെ ഈ സിനിമ ഒരു മഹത്തായ സിനിമ ആണെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ അത് എഴുതിയതിന്റെ കുഴപ്പമല്ല. താങ്കളുടെ മാത്രം കുഴപ്പമാണു. "ഒരൊറ്റ വെള്ളിയാഴ്ച്ച മതി സിനിമയിൽ ഒരാളുടെ ഭാഗ്യം 180 ഡിഗ്രി തിരിഞ്ഞു വരാൻ" നിർഭാഗ്യവശാൽ ഈ വെള്ളിയാഴ്ച്ച അത് പൃഥ്വിരാജിന്റെതായിരുന്നില്ല...!!!!" ഈ അവസാന വരിയും വായിച്ചിട്ടും സിനിമ മഹത്തരമാണെന്ന് പറഞ്ഞു എന്ന് പറയണമെങ്കിൽ ... :) :)
Post a Comment