RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഒരു മരുഭൂമിക്കഥ


പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട്, ഒരു കാലത്ത് മലയാള സിനിമയിൽ വസന്തം വിരിയിച്ചിരുന്ന ഒരു പാട് ചിത്രങ്ങളുടെ ശില്പികൾ. മലയാള സിനിമ നിലനിൽക്കുന്നിടത്തോളം കാലം ഇവരുടെ സുവർണ്ണകാലത്തിറങ്ങിയ ചിത്രങ്ങൾ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു പത്ത് സിനിമകൾ എടുത്താൽ അതിൽ ഏറിയപങ്കും കൂട്ടുകെട്ടിൽ നിന്നുണ്ടായതു തന്നെയാകും. ഇങ്ങനെയൊക്കെയുള്ളത് കൊണ്ടാണു കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള സിനിമകൾ എടുത്ത് പ്രേക്ഷകരെ ഇളിഭ്യരാക്കിയിട്ടുകൂടി ഒരു മരുഭൂമികഥ എന്ന പേരിൽ പുതിയ സിനിമ ഇറങ്ങിയപ്പോൾ ജനം ഇടിച്ചു കയറിയത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം തിരുവനന്തപുരം കോഫീ ഹൗസിൽ ചായ കുടിച്ചും സിഗരറ്റ് വലിച്ചും വലിയ വലിയ കളികൾ കളിച്ചും വളർന്നു വന്ന മിസ്റ്റർ പ്രിയദർശൻ താങ്കൾ മനസ്സിലാക്കണമായിരുന്നു.

മോഹൻലാലിനു പുറമേ മുകേഷ് ,ലക്ഷ്മിറായ്,ഭാവന എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ഒരു മരുഭൂമികഥയിൽ അറബി വേഷത്തിൽ ഹിന്ദി നടൻ ശക്തി കപൂറുമെത്തുന്നുണ്ട്. ചിത്രത്തിന്റെ കഥാപശ്ചാത്തലം.... അങ്ങനെയൊന്നുമില്ല കാക്കകുയിൽ, ചന്ദ്രലേഖ, വെട്ടം തുടങ്ങി എല്ലാ പ്രിയദർശൻ സിനിമകളിലെയും രംഗങ്ങൾ അങ്ങ് ദുബായ് ലൊക്കേഷനിൽ വെച്ച്ചിത്രീകരിച്ചിരിക്കുന്നു. പ്രിയദർശൻ താങ്കൾ ഇത്രയും തരം താണു പോയിരിക്കുന്നു എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു. സ്വന്തം ചിത്രത്തിലെ സീനുകൾ തന്നെ വീണ്ടും ഉപയോഗിക്കുക എന്ന നിലവാര തകർച്ചയുടെ അങ്ങേയറ്റത്തെത്തി നിൽക്കുന്നു ഇന്ത്യൻ സിനിമയിലെ ഷോമാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത സംവിധായകൻ കഷ്ടം..!

മുകേഷിന്റെ കോമഡി മാത്രമാണു ചിത്രത്തിലെ ഏക ആശ്വാസം. ലക്ഷ്മിറായിയെ സിനിമയുടെ ലൊക്കേഷനിലെത്തിയ ജയിംസ് കാമറൂൺ ഹോളിവുഡ് സിനിമയിലേക്ക് ക്ഷണിച്ചു എന്ന ഒരു വാർത്തയുണ്ടായിരുന്നു. ഇത് സത്യമാണെങ്കിലും അല്ലെങ്കിലും അഭിനയം കണ്ടിട്ടായിരിക്കില്ല അങ്ങനെയൊരു ക്ഷണം വന്നത് എന്നത് തീർച്ചയാണു. പിന്നെ എന്തിനാണു എന്ന് ചോദിച്ചാൽ ഇതിനൊക്കെ തന്നെ..!!അറബിക്കഥ നായകൻ ശ്രീനിവാസന്റെ വിവരണത്തോടെ ആരംഭിക്കുന്ന സിനിമ അവസാനിക്കുമ്പോൾ കാണികൾക്ക് നിരാശ മാത്രം നൽകുന്ന ഒന്നായി ഈ സിനിമ മാറുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രിയദർശനു തന്നെയാണു. പക്ഷെ അത് തിരിച്ചറിയാൻ കഴിയാത്തതാണു പ്രിയദർശൻ സത്യൻ അന്തിക്കാട് തുടങ്ങിയ പഴയ താപ്പാനകളുടെ പരാജയം.

മോഹൻലാൽ എന്ന നായകനേക്കാൾ മുകേഷ് എന്ന സഹനടനാണു സിനിമയിൽ സ്കോർ ചെയ്തിരിക്കുന്നത്. ദുർബലമായ ഒരു കഥയും അതിനേക്കാൾ ദുർബലമായ തിരകഥയും ഒരു പാട് വട്ടം കണ്ട് മടുത്ത സീനുകളാൽ ചേർത്തുണ്ടാക്കിയ ഈ സിനിമയിൽ മോഹൻലാൽ അല്ല രജനികാന്ത് വന്ന് അഭിനയിച്ചാൽ പോലും കാണികൾക്ക് രസിക്കും എന്ന് തോന്നുന്നില്ല. പാട്ടുകളും മനോഹര മരുഭൂമി ലൊക്കേഷനുമൊന്നും ഈ ചിത്രത്തെ രക്ഷിക്കാൻ പോകുന്നില്ല. അതു പോലെ തന്നെ എംജി ശ്രീകുമാറിനെ സംഗീതം കോപ്പിയടിച്ചു എന്ന് പറഞ്ഞ് വിമർശിക്കേണ്ട കാര്യമില്ല കാരണം സിനിമയേ കോപ്പിയടിയാണു പിന്നെയാണു ഒരു പാട്ട്.

ബ്രെയിൻലെസ് കോമഡി എന്റർടെയ്നർ എന്നൊക്കെ ഓമനപേരിട്ട് വിളിച്ച് ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ പ്രിയദർശനു കഴിഞ്ഞേക്കും. പക്ഷെ കാക്കകുയിലും വെട്ടവും ചന്ദ്രലേഖയുമൊക്കെ ടിവിയിൽ വരുമ്പോൾ ഞങ്ങൾ കണ്ടോളം അതിനു വേണ്ടി കാശ് മുടക്കി വീണ്ടും തിയറ്ററിൽ പോകേണ്ടതില്ല എന്ന് പ്രേക്ഷകർ തിരുമാനിച്ചാൽ പൂർണ്ണമായും ദുബായിൽ വെച്ച് ചിത്രീകരിച്ചു എന്ന് അവകാശപ്പെടുന്ന ഈ ചിത്രത്തിനു അത് അർഹിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്നത് തീർച്ചയാണു.

*പ്രിയദർശൻ അടുത്ത് ചെയ്ത സിനിമകളിൽ ഏതാണു ഭേദം എന്ന് ചോദിച്ചാൽ..!

**പട്ടികളിൽ ബ്രാഹ്മണപട്ടികൾ എന്നൊന്നുമില്ല എല്ലാം പട്ടികൾ..!!!

5 comments:

അപ്പൂട്ടൻ said...

മോഹൻലാലും മുകേഷും ചേർന്ന് ഹാസ്യത്തിനായി ഒരുമിച്ചപ്പോൾ പലപ്പോഴും മുകേഷ് തന്നെയാണ് സ്കോർ ചെയ്തിട്ടുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, ഇതാദ്യമായല്ല ഇത്തരമൊരു ഫീലിങ്ങ്. കാക്കക്കുയിൽ കണ്ടാലറിയാം.

Pheonix said...

പ്രതിഭയുടെ ദാരിദ്ര്യം പ്രിയദര്‍ശനെയും ബാധിച്ചിരിക്കുന്നു.

Anonymous said...

priyadarsanodu munvyrakyam valathumundo atho aadhimadhyantham directorude banthu valathumano ingane kuttam parayan :)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

"ചിത്രത്തിന്റെ കഥാപശ്ചാത്തലം.... അങ്ങനെയൊന്നുമില്ല കാക്കകുയിൽ, ചന്ദ്രലേഖ, വെട്ടം തുടങ്ങി എല്ലാ പ്രിയദർശൻ സിനിമകളിലെയും രംഗങ്ങൾ അങ്ങ് ദുബായ് ലൊക്കേഷനിൽ വെച്ച്ചിത്രീകരിച്ചിരിക്കുന്നു"
എല്ലാര്‍ക്കും ഈ അഭിപ്രായം തന്നെയാണല്ലോ..
ഈ പടം കാണാന്‍ പോണോ എന്ന് എന്റെ ഭാര്യയോട് ചോദിച്ചപ്പോള്‍ അവളും പറഞ്ഞു.. "ചന്ദ്രലേഖ, കാക്കക്കുയില്‍, വെട്ടം ഇതൊക്കെ കണ്ടതല്ലേ? ഇനിയെന്തിനാ?" എന്ന്.. പടം കണ്ടു കാശുപോയവരെല്ലാം ഇത് തന്നെ പറയുന്നു... കോപ്പിയടിക്കാന്‍ ഒന്നും കിട്ടാതായപ്പോള്‍ സ്വന്തം പടം തന്നെ കൊപ്പിയടിക്കുന്നു മഹാനായ അക്കാദമി ചെയര്‍മാന്‍...

Joselet Joseph said...

ഇനി ഈ സിനിമ കാണുന്നില്ല. താങ്കളോട് വലിയ കടപ്പാടുണ്ട്. നന്ദി. ഈ പേരോട് ചേര്‍ത്തു ഞാന്‍ പുതിയതായി ചെയ്ത ഒരു പോസ്റ്റ്‌ പോലും ബ്ലോഗ്‌ ഓഫീസില്‍ മൂക്കുകുത്തി വീണു.പിന്നെയാ ഡയറക്ടര്‍ പ്രിയദര്‍ശന്‍! :)

Followers

 
Copyright 2009 b Studio. All rights reserved.