RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മലയാള സിനിമ ബോക്സ് ഓഫീസ് 2011


2010നെ അപേക്ഷിച്ച് നോക്കുമ്പോൾ മലയാള സിനിമയ്ക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടായ വർഷമാണു 2011. കഴിഞ്ഞ വർഷം മലയാള സിനിമ നേരിട്ട ഏറ്റവും വലിയ വിമർശനം നല്ലസിനിമകൾ ഇറങ്ങുന്നില്ല എന്നതായിരുന്നു. ഇറങ്ങുന്നവ ഓടുന്നുമില്ല. എല്ലാവർക്കും ചിലരെ പോലെ 15 ദിവസത്തിനുള്ളിൽ 50 ദിവസത്തിന്റെ പോസ്റ്ററും ഇരുപത്തിയഞ്ചാമത്തെ ദിവസം വിജയകരമായ നൂറാം നാൾ എന്ന പോസ്റ്ററും അടിച്ചിറക്കി വിജയാഘോഷം നടത്താനുള്ള തൊലിക്കട്ടി ഇല്ലല്ലോ. അതു കൊണ്ട് തന്നെ പ്രാഞ്ചിയേട്ടനിൽ ഒതുങ്ങി 2010 ലെ മലയാള സിനിമ.

എന്നാൽ 2011 എത്തിയപ്പോൾ നല്ല സിനിമയുടെ വസന്തകാലം മലയാള സിനിമയിൽ ആഞ്ഞു വീശിയിരിക്കുന്നു. ട്രാഫിക്കിൽ ആരംഭിച്ച വസന്തകാലം വെള്ളരിപ്രാവിൽ എത്തി നിൽക്കുന്നു മലയാള സിനിമയ്ക്ക്തീർച്ചയായും അഭിമാനിക്കാവുന്ന വർഷം തന്നെയാണു 2011. എല്ലാവർഷവും പോലെ മമ്മൂട്ടി-മോഹൻലാലിനെ ചുറ്റിപറ്റി നീങ്ങിയ മലയാള സിനിമയിൽ പക്ഷെ ഇത്തവണ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് കഴിഞ്ഞ വർഷത്തെ ദുരന്തതാരം എന്ന് വിശേഷിപ്പിക്കപ്പെട്ട യുവനടൻ പൃഥ്വിരാജ് ആണു.

മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ പിൻബലത്തിൽ മോഹൻലാലും ജയറാമും ദിലീപും പിടിച്ചുനിന്നപ്പോൾ സുരേഷ് ഗോപിക്ക് ആകെ ആശ്വസിക്കാനുണ്ടായിരുന്നത് ക്രിസ്ത്യൻ ബ്രദേഴ്സ്മാത്രമായിരുന്നു. സാൾട്ട് & പെപ്പർ, ട്രാഫിക്ക് എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലി തരംഗമായപ്പോൾ സീനിയേഴ്സ്, ഡോക്ടർ ലവ് എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം മിനിമം ഗ്യാരന്റിയുള്ള നടൻ എന്ന പദവിയിൽ വരെ കുഞ്ചാക്കോ ബോബനെ കൊണ്ട് ചെന്നെത്തിച്ചു.

തെലുങ്ക് ഡബ്ബിംഗ്ചിത്രങ്ങൾക്കൊന്നും ഇത്തവണ കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്ന് മാത്രമല്ല പല ചിത്രങ്ങളും ദയനീയ പരാജയം നേരിടുകയും ചെയ്തു. സന്തോഷ് പണ്ഡിറ്റ് എന്ന മലയാള സിനിമകണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാര് ഉദയം ചെയ്ത വർഷം കൂടിയാണു 2011. ഡബ്ബിംഗ് സിനിമകൾ അടക്കം 97 സിനിമകളാണു കഴിഞ്ഞ വർഷം റിലീസ് ചെയ്തത്. അതിൽ വിജയം പ്രതീക്ഷിച്ച് വന്ന് പരാജയമടഞ്ഞ ചിത്രങ്ങളും അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങളുമുണ്ട്.

പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങൾ

1. മേക്കപ്പ്മാൻ
2. ക്രിസ്ത്യൻ ബ്രദേഴ്സ്
3. ഉറുമി
4. സീനിയേഴ്സ്
5. ജനപ്രിയൻ
6. ഇന്ത്യൻ റുപ്പീ
7. രതിനിർവ്വേദം
8. സ്നേഹവീട് (ഇത്രയേ പ്രതീക്ഷിച്ചിരുന്നുള്ളു)
9. ബ്യൂട്ടിഫുൾ
10. ഒരു മരുഭൂമികഥ

അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങൾ

1. ട്രാഫിക്ക്
2. സാൾട്ട് & പെപ്പർ
3. ഡോക്ടർ ലവ്
4. വെള്ളരിപ്രാവിന്റെ ചങ്ങാതി

അപ്രതീക്ഷിത പരാജയം നേരിട്ട ചിത്രങ്ങൾ

1. അർജുനൻ സാക്ഷി
2. ആഗസ്റ്റ് 15
3. ബോംബെ മാർച്ച് 12
4. തേജാ ഭായ് & ഫാമിലി
5. വെനീസിലെ വ്യാപാരി
6. സെവൻസ്

മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ വേലിയേറ്റം ഉണ്ടാകുമെന്ന് കരുതപ്പെട്ട 2011 ൽ മോഹൻലാൽ മാത്രമേ അത്തരം ചിത്രങ്ങൾക്ക് മുൻകൈയ്യെടുത്തുള്ളു. ക്രിസ്ത്യൻ ബ്രദേഴ്സ് , ചൈനടൗൺഎന്നീ ബിഗ് ബഡ്ജറ്റ് മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ ചൈനടൗണിനു പക്ഷെ ലോഗ് റണിൽ ഒട്ടും നേട്ടമുണ്ടാക്കാനായില്ല.പ്രണയം, മാണിക്യകല്ല്, ചാപ്പാ കുരിശ്,ഗദാമ എന്നീ ചിത്രങ്ങൾക്ക് അത് അർഹിക്കുന്ന തരത്തിലുള്ള ഒരു ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെയ്കാനായില്ല.

ആദാമിന്റെ മകൻ അബു എന്ന ദേശീയ തലത്തിൽ വരെ അംഗീകാരം കിട്ടിയ ചിത്രവും മേൽവിലാസം എന്ന വളരെ മികച്ച ചിത്രവും ഈ വർഷം മലയാളത്തിൽ ഉണ്ടായെങ്കിലും ഈ രണ്ട് ചിത്രങ്ങൾക്കും ചെറിയ തോതിൽ പോലും പ്രേക്ഷകരെ ആകർഷിക്കാനായില്ല. അവാർഡ് പടങ്ങളോടുള്ള പ്രേക്ഷകരുടെ മുൻവിധികൾ മാറാതെ ഇത്തരം ചിത്രങ്ങൾക്ക് കളക്ഷൻ ഉണ്ടാക്കാനുള്ള സാധ്യത കാണുന്നില്ല.

വൻ പരാജയം നേരിട്ട ചിത്രങ്ങൾ

1. മെട്രോ
2. ട്രെയിൻ
3. ലിവിംഗ് ടുഗെദർ
4. ഡബിൾസ്
5. സിറ്റി ഓഫ് ഗോഡ്
6. മൊഹബത്ത്

വൻ പരാജയം നേരിട്ട ചിത്രങ്ങൾ ഇനിയും ഒരുപാടുണ്ടെങ്കിലും അവയൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കാരണം ആ ചിത്രങ്ങൾ വിജയിക്കും എന്ന് അതിന്റെ നിർമ്മാതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. അത്തരം നിർമ്മാതാക്കളും സംവിധായകരുമാണു ഇപ്പോഴും മലയാള സിനിമയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നത്. അല്ലായിരുന്നെങ്കിൽ ഉപ്പുകണ്ടം ബ്രദേഴ്സ്, വയലിൻ, കുടുംബശ്രീട്രാവൽസ്, ലക്കി ജോക്കേഴ്സ് പോലുള്ള ചിത്രങ്ങൾ ഉണ്ടാവില്ലായിരുന്നു. മാറ്റത്തിന്റെ കാഹളധ്വനി മുഴങ്ങി കേട്ട 2011 നൽകിയ ആവേശത്തിൽ നല്ല സിനിമകളും മികച്ച സിനിമകളും മലയാളത്തിൽ ഉണ്ടാവട്ടെ എന്ന് നമുക്ക് ആശംസിക്കാം...!!!

4 comments:

താന്തോന്നി said...

മലയാളികള്‍ നല്ലത് തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു , എന്നും സൂപ്പര്‍താരങ്ങള്‍ അര്‍ഹിക്കാത്ത വിജയം നേടുമ്പോള്‍ വിജയം അര്‍ഹിക്കുന്നവ തോല്‍വിയുടെ കയിപ്പ് രുചിക്കുന്നു , ഇപ്പൊ ഇത ഒരു നല്ല തുടക്കം ആണ് നല്ല സിനിമ കള്‍ക്കും നല്ല പ്രേക്ഷകര്‍കും സ്വാഗതം

അന്‍സല്‍ മീരാന്‍ ശുക്കൂര്‍
msansal.blogspot.com

Pony Boy said...

ഇത്രയൊക്കെ വിപ്ലവങ്ങ്ഗൾ നടന്നിട്ടും ഉജാല ഏഷ്യാനെറ്റ് ഷോ പോലെയുള്ള ആഡംബര കോമാളിത്തരങ്ങൾ വീണ്ടും വീണ്ടും നടത്തപ്പെടുന്നു...

ശ്രീനാഥന്‍ said...

ഇഷ്ടപ്പെട്ടു ഈ കണക്കെടുപ്പ്!

Anonymous said...

ചൈനടൗൺഎന്നീ ബിഗ് ബഡ്ജറ്റ് മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ ചൈനടൗണിനു പക്ഷെ ലോഗ് റണിൽ ഒട്ടും നേട്ടമുണ്ടാക്കാനായില്ല

china town 100 days oodiya padamaanu

Followers

 
Copyright 2009 b Studio. All rights reserved.