RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ബ്ലോക്ക്ബസ്റ്റർ മൊഹബത്ത്.


മൊഹബത്ത് എന്ന ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായമാണു പോസ്റ്റ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഏതാനും ആഴ്ചകൾക്ക് മുൻപ് തിയറ്ററുകളിലെത്തിയ ചിത്രം വേൾഡ് ടെലിവിഷൻ പ്രീമിയർ ആയി വരുന്ന ശനിയാഴ്ച്ച ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു എന്ന പരസ്യം കണ്ടതാണു പോസ്റ്റിന്റെ പിന്നിലുള്ള ചേതോവികാരം.

മൊഹബത്തിന്റെ വിശേഷങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഒരു ചെറിയ കഥ പറയാം. കഥ നടക്കുന്നത് 3-4 വർഷങ്ങൾക്ക് മുൻപാണു. ജനപ്രിയ നായകൻ ജയറാം ഉള്ള ജനപ്രീതി മുഴുവൻ പോയി പടമൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന കാലം. വഴി തെറ്റിപോലും ഒരു സിനിമാക്കാരനും ജയറാമിന്റെ വീട്ടിൽ അന്നു പോകിലായിരുന്നു.

സമയത്താണു നമ്മുടെ കഥയിലെ നായകൻ ആയ വിജയൻ ഈസ്റ്റ്കോസ്റ്റ് സിനിമ സംവിധാനം ചെയ്യാൻ പുറപ്പെടുന്നത്. തന്റെ ആദ്യ സിനിമയിലെ നായകനായി അദ്ദേഹം മനസ്സിൽ കണ്ടത്ജയറാമിനെയാണു. തിരകഥ പൂർത്തിയായി കഴിഞ്ഞപ്പോൾ അത് ഈസ്റ്റ്കോസ്റ്റ് വിജയൻ ജയറാമിനെ കേൾപ്പിച്ചു. തിരകഥ ഇഷ്ടമായെങ്കിലും തന്റെ സമയം ശരിയല്ലാത്തത് കൊണ്ട് ആദ്യ സിനിമയിൽ വേറെ ആരെയെങ്കിലും നായകനാക്കു എന്ന് പറഞ്ഞ് ജയറാം സംവിധായകൻ ആകാൻ പുറപ്പെട്ട വിജയനെ തിരിച്ചയച്ചു.

ആൽബങ്ങളുടെ ലോകത്തെ രാജാവിനാണോ നായകനെ കിട്ടാൻ പാട്. അങ്ങനെ ജയറാം വിഷയം വിട്ടു. ഒന്നു രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ ജയറാം ഒരു ജ്യോതിഷിയെ കാണാൻ ഇടയായി. അയാൾ ജയറാമിനോട് പുതിയതായി വന്ന പ്രൊജക്ടിൽ അഭിനയിക്കു അത് മെഗാഹിറ്റ് ആകും എന്നു പറഞ്ഞു. പുതിയതായും പഴയതായും ജയറാമിനു വന്ന ഏക ഓഫർ അപ്പോൾ വിജയന്റേതായിരുന്നു. അത് കൈവിട്ടതോർത്ത് ദുഃഖിച്ച ജയറാം പടത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ അറിയാൻ വിജയനെ ഫോണിൽ വിളിക്കുന്നു. വിജയൻ പറഞ്ഞ മറുപടി കേട്ട് ജയറാം ഞെട്ടി..! താൻ നായകനായി മനസ്സിൽ കണ്ടത് ജയറാമിനെ ആണെന്നും ജയറാമിനു എന്നു സൗകര്യപ്പെടുമോ അന്നേ താൻ പടം തുടങ്ങു എന്നു വിജയൻ അറിയിച്ചു. ഇതു കേട്ട ജയറാമിന്റെ മനസ്സിൽ രണ്ടു ലഡു ഒരുമിച്ചു പൊട്ടി. എന്നാൽ നാളെ തന്നെ തുടങ്ങിക്കോ എന്ന് ജയറാം.

അങ്ങനെ ആഡംബരമായി പടം ഷൂട്ടിംഗ് തുടങ്ങി. കോളിവുഡിൽ നിന്നൊക്കെ നായികയെ ഇറക്കുമതി ചെയ്ത് ഗംഭീരമായി പടം തീർത്ത് തിയറ്ററുകളിലെത്തിച്ചു. ദൈവാനുഗ്രഹം എന്നു പറയട്ടെ പടം അതിഗംഭീരമായി പൊട്ടി. ഒരാഴ്ച്ച പോലും മെയിൻ സെന്ററുകളിൽ കളിക്കാൻ ആ പടത്തിനു ഭാഗ്യമുണ്ടായില്ല. 5-6 ദിവസങ്ങൾക്കുള്ളിൽ തന്നെ പടം മിക്കവാറും എല്ലായിടത്തു നിന്നും കെട്ടു കെട്ടി. ആ ചിത്രമാണു നോവൽ.

ഇങ്ങനെ പടം പൊളിയുന്നത് മലയാളത്തിൽ ആദ്യമായിട്ടൊന്നുമല്ല. സൂപ്പർ സ്റ്റാറുകളുടെ പടം വരെ ഇത്തരത്തിൽ പൊട്ടിയിട്ടുണ്ട്. എന്നാൽ നോവൽ നിലയിലാതെ പൊട്ടിയപ്പോൾ ഈസ്റ്റ്കോസ്റ്റ് വിജയൻ ഒരു പ്രസ്താവന ഇറക്കി. മലയാള സിനിമയിൽ ജയറാം എന്ന നടന്റെ മാർക്കറ്റ് വാല്യു വട്ടപൂജ്യമാണെന്നും അത് കൊണ്ടാണു തന്റെ പടം പരാജയപ്പെട്ടതെന്നുമായിരുന്നു ആ പ്രസ്താവന. ജയറാം അതിനു മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒരേ ദിവസം താൻ അഭിനയിച്ച രണ്ട് സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്ത് രണ്ടും 100 ദിവസം ഓടിയിട്ടുള്ള ഒരു നടനാണു താൻ. അങ്ങിനെയുള്ള തനിക്ക് മാർക്കറ്റ് വാല്യു ഇല്ല എന്ന് പറയുന്നതിനു മറുപടിയില്ല.

ജയറാമിനു മറുപടിയില്ലാത്തത് കൊണ്ട് അത് അങ്ങനെ അവസാനിച്ചു. ജയറാമിന്റെ മാർക്കറ്റ് വാല്യു കൊണ്ടാണോ അതോ പടത്തിന്റെ കുഴപ്പം കൊണ്ടാണോ നോവൽ പൊളിഞ്ഞത് എന്ന് ആ ചിത്രം കാണാൻ ഭാഗ്യം സിദ്ധിച്ച പ്രേക്ഷകർ തിരുമാനിക്കട്ടെ. നമുക്ക് മൊഹബത്തിലേക്ക് വരാം. അങ്ങനെ നീണ്ട ഇടവേള കഴിഞ്ഞ് ഈസ്റ്റ്കോസ്റ്റ് വിജയൻ വീണ്ടും സംവിധാനം ചെയ്ത സിനിമയാണു മൊഹബത്ത്. ഈ ചിത്രം റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം തന്നെ പരിസരപ്രദേശത്തുള്ള തിയറ്ററുകളിൽ നിന്നെല്ലാം മാറിയത് കൊണ്ട് ഇത് തിയറ്ററിൽ നിന്ന് കാണാൻ സാധിച്ചില്ല. മൂന്നാം ദിവസം പടം മാറി എന്നത് ആദ്യ ദിവസം മുതൽക്കേ ഹോൾഡ് ഓവർ സ്റ്റാറ്റസ് ആയിരുന്നു എന്നാതാണു സൂചിപ്പിക്കുന്നത്. എന്തായാലും പ്രേക്ഷകർ കരുതിയിരിക്കുക, ശനിയാഴ്ച്ചത്തെ വേൾഡ് പ്രീമിയർ ഷോ കാണാൻ മറക്കരുതേ. അത് കണ്ട് കഴിഞ്ഞു വേണം മീരാജാസ്മിന്റെ താരമൂല്യമില്ലായ്മ കൊണ്ട് പൊളിഞ്ഞ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ വിജയനെ ഇങ്ങനെ ആശ്വസിപ്പിക്കാൻ.

*ഇപ്പോ ചെയ്തത് ചെയ്തു..!

**ഇനി മേലാൽ ചെയ്താൽ..!!

***താൻ ഉദ്ദേശിച്ച സിനിമ വെറുതെ ഒരു ഭാര്യ ആയിരുന്നു എന്നു പറഞ്ഞ് ജ്യോതിഷി പിന്നീട് തടിതപ്പി..!!!4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു സിനിമാ കഥ

അലി said...

മേക്കപ്പിന്റെ മേന്മകൊണ്ട് മീരാജാസ്മിനെ പ്രേക്ഷകർ തിരിച്ചറിയാതെ പോയോ എന്നും സംശയിക്കാം??

Pony Boy said...

അയ്യാക്ക് വല്ല പൈങ്കിളീപ്രേമാൽബവും പിടീച്ച് നടന്നാപ്പോരെ..വെറുതെ എന്തിനാ അറിയാത്ത പണിക്ക് പോയെ...
ടിവിയിയിൽ വന്ന് ഈ നോവൽ സിനിമ കണ്ടിരുന്നു..5 മിനിറ്റ് കണ്ടാ മതി നല്ല ശാന്തമായ ഉറക്കം കിട്ടും....ഇയ്യാളിനി ഹ്യത്വിക് റോഷനെ വച്ച് പടം പിടിച്ചാലും 90 നിലയിൽ പൊട്ടും.

അപ്പൂട്ടൻ said...

നിനക്കായ് ഹിറ്റേ, പുനർജനിക്കാം
ജന്മങ്ങളിനിയും കാത്തിരിക്കാം.

Followers

 
Copyright 2009 b Studio. All rights reserved.