ആദ്യം ദേശീയ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞത് കൊണ്ട് പിന്നെ ജൂറിക്ക് രക്ഷയില്ലായിരുന്നു.സലീം കുമാറിനു മികച്ച നടനുള്ള അവാർഡ് കൊടുത്തില്ലെങ്കിൽ "മലയാളികൾ ജൂറിയിൽ ഇല്ലാത്തത് കൊണ്ട് അവാർഡ് കിട്ടി" എന്ന പരാമർശം സത്യമാണെന്ന് ജനം കരുതും. അതു കൊണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡ് സമിതി ഒരു സേഫ് കളി കളിച്ചു. 2010 ലെ മികച്ച നടൻ സലീം കുമാർ, മികച്ച സിനിമ ആദാമിന്റെ മകൻ അബു. മികച്ച നടി ജീവിതം സിനിമയാക്കി അഭിനയിച്ച കാവ്യാമാധവൻ (ഗദാമ) സംവിധായകൻ ശ്യാമപ്രസാദ്(ഇലക്ട്ര) രണ്ടാമത്തെ സിനിമ മകരമഞ്ഞ്.
മറ്റ് പ്രധാന അവാർഡുകൾ
മികച്ച നവാഗത സംവിധായകൻ - മോഹൻ രാഘവൻ (ടിഡി ദാസൻ)
മികച്ച ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമ - പ്രാഞ്ചിയേട്ടൻ
മികച്ച ഹാസ്യ താരം - സുരാജ് (ഒരുനാൾവരും)
മികച്ച രണ്ടാമത്തെ നടൻ - ബിജുമേനോൻ (ടിഡി ദാസൻ)
മികച്ച രണ്ടാമത്തെ നടി- മമത (കഥ തുടരും)
മികച്ച ഗായകൻ - ഹരിഹരൻ (പാട്ടിന്റെ പാലാഴി)
മികച്ച ഗായിക - രാജലക്ഷ്മി (ജനകൻ)
മികച്ച നടിയ്ക്കുള്ള അവാർഡ് കാവ്യയ്ക്ക് കിട്ടിയതിലൂടെ താൻ കല്യാണം കഴിഞ്ഞ് അനുഭവിച്ച കഷ്ടപ്പാടുകൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചതിനു കിട്ടിയ അംഗീകാരം എന്നു കരുതാം. എന്നാലും ഒരുനാൾ വരുമിലെ സുരാജിന്റെ കോമഡി...????
എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ
Subscribe to:
Post Comments (Atom)
3 comments:
കമ്പ്ലീറ്റ് മലയാളീസുള്ള കമ്മറ്റിയും സലിം കുമാറിന് അവാർഡ് കൊടുക്കമെന്ന് മനസ്സിലായില്ലേ? ഇനിയെപ്പോഴും ദേശീയം കഴിഞ്ഞു മതി സംസ്ഥാന അവാർഡ് എന്ന് ഒരു കീഴ്വഴക്കം ഉണ്ടാക്കാം. മനുഷ്യന് സമാധാനമുണ്ടാകുമല്ലോ.
ഇക്കൊല്ലം ശരിക്കവാർഡ് വാങ്ങിക്കാമെന്ന് നിനച്ചവരുടെ വയറ്റത്തടിച്ചു അല്ലേ സലീം കുമാർ
ഈ സുരാജിന്റെ മിമിക്രിക്കും അഭിനയമെന്ന് പറഞ്ഞു കാട്ടിക്കൂട്ടുന്ന കോപ്രായത്തിനുമൊക്കെ അവാര്‍ഡ് കൊടുക്കുന്നവരെയൊക്കെ സമ്മതിക്കണം.ശങ്കരാടിയുടേം , പപ്പുവിന്റെയുമൊക്കെ ആത്മാവ് ഇത് കണ്ടു വേദനിക്കുന്നുണ്ടാകും .കഷ്ട്ടം ....
സുരാജിനൊക്കെ അവാര്‍ഡ് കൊടുക്കുന്നതിലൂടെ മുന്‍പേ പറഞ്ഞ അതുല്ല്യ പ്രതിഭകളെയും വെഞ്ഞാറമ്മൂടനേയും ഒരേ തട്ടിലേക്ക് പ്രതിഷ്ടിച്ചു തുല്ല്യരാക്കുന്നു .. ഇതൊക്കെ കാണുമ്പോള്‍ മനസ്സില്‍ വല്ലാത്ത വേദന തോനുന്നു..
നക്ഷത്രമെവിടെ ? പുല്‍ക്കൊടിയെവിടെ ?
Post a Comment