“എനിക്ക് ഈ ചിത്രത്തെക്കുറിച്ച് വമ്പൻ അവകാശവാദങ്ങൾ ഒന്നും തന്നെയില്ല. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു മാസ് മസാല എന്റെർടെയ്നർ. അതായിരിക്കും ത്രില്ലർ” മലയാള സിനിമ പ്രേക്ഷകരുടെ ഇന്നത്തെ ആസ്വാദന നിലവാര രീതി കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സംവിധായകന്റെ, ത്രില്ലർ എന്ന പ്രിത്വിരാജ് ചിത്രം സംവിധാനം ചെയ്ത ബി ഉണികൃഷ്ണന്റെ വാക്കുകളാണിത്. രൺജി പണിക്കരും sn സ്വാമിയും കഴിഞ്ഞാൽ മലയാള സിനിമയിൽ പൊളിറ്റിക്കൽ സസ്പെൻസ് ആക്ഷൻ സിനിമകൾ ഒരുക്കുന്നതിൽ മുന്നിട്ടു നില്ക്കുന്ന ആളാണു ബി ഉണികൃഷ്ണൻ. സസ്പെൻസ് സിനിമകളുടെ ഗണത്തിൽ അദ്ദേഹം തിരകഥയെഴുതിയ ടൈഗർ എന്ന സിനിമക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയാണുള്ളത്.
മമ്മൂട്ടിയെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയും നായകന്മാരാക്കി സിനിമകൾ എടുത്ത ശേഷം അടുത്ത സൂപ്പർ താരമായ പ്രിത്വിരാജിനെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ ഉണ്ടാവേണ്ടതാണു.പക്ഷെ പ്രമാണി ഒരു പരാജയമായത് കൊണ്ടും, Anwar ബോക്സ് ഓഫീസിൽ വിചാരിച്ച ചലനം സൃഷ്ടിക്കാതിരുന്നതു കൊണ്ടുമൊക്കെയാവാം ത്രില്ലറിനു അമിത പ്രതീക്ഷകൾ ഇല്ലായിരുന്നു.എന്നാൽ Anwar മൂലം നിരാശരാക്കപ്പെട്ട ആരാധകരെ ആനന്ദഭരിതരാക്കുന്ന ഒരു മികച്ച ചിത്രമാണു ഉണികൃഷ്ണൻ ത്രില്ലറിലൂടെ സമ്മാനിച്ചിരിക്കുന്നത്. പലപ്പോഴും പ്രതീക്ഷകൾക്ക് കടകവിരുധമായാണു പല കാര്യങ്ങളും സംഭവിക്കുക എന്നത് ഒരിക്കൽ കൂടി തെളിയിക്കുകയാണു ത്രില്ലർ എന്ന ചിത്രത്തിന്റെ വിജയം.
ആനന്ദ് ഭൈരവിയുടെ ബാനറിൽ സാബു ചെറിയാൻ ആണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരകഥയും സംഭാഷണവുമെല്ലാം സംവിധായകന്റേതു തന്നെ. കേരളത്തിൽ സമീപകാലത്തു നടന്ന വിവാദമായ ഒരു കൊലപാതക കേസിനു സംവിധായകൻ ചലച്ചിത്ര ഭാഷ്യം ചമയ്ക്കുകയാണു ഈ സിനിമയിൽ. ഇനിയും ശരിക്കുമുള്ള കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ഈ കുറ്റകൃത്യത്തിന്റെ അന്വേഷണവും അതിന്റെ കുറ്റവാളിയെ കണ്ടെത്തെലുമെല്ലാം സംവിധായകന്റെ കാഴ്ച്ചപാടുകളിലൂടെ അവതരിപ്പിക്കപെടുകയാണു ഇവിടെ. സൈമൺ പാലത്തിങ്കുൽ എന്ന യുവവ്യവസായി ഹൈവേയിൽ വെച്ച് കൊല്ലപ്പെടുകയും കേസന്വേഷണത്തിനു നിരഞ്ജൻ IPS നിയുക്തനാവുകയും അവസാനം കുറ്റവാളിയെ കണ്ടു പിടിക്കുകയും ചെയ്യുന്നതാണു സിനിമ.
മലയാളത്തിലെ യുവ സൂപ്പർ താരം പ്രിത്വിരാജ് ആണു നിരഞ്ജനായി വേഷമിടുന്നത്.പ്രിത്വിരാജ് തന്നെയാണു ഈ സിനിമയിലെ ഏറ്റവും വലിയ ഹൈലെറ്റ് തന്റെ കഥാപാത്രത്തിനോട് 100% നീതി പുലർത്തുന്ന മികച്ച അഭിനയമാണു പ്രിത്വിരാജ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഫൈറ്റ് സീനുകളിൽ അസാമാന്യ പ്രകടനമാണു പ്രിത്വി നടത്തിയിരിക്കുന്നത്. മമ്മൂട്ടി സുരേഷ് ഗോപി പോലീസ് കഥാപാത്രങ്ങളെ പോലെ നെടുങ്കൻ ഡയലോഗുകൾ ഇതിലെ നായകൻ പറയുന്നില്ല. പക്ഷെ തിയറ്ററുകളിൽ കയ്യടികൾ തീർക്കുന്ന നല്ല കിടിലൻ ഡയലോഗുകൾ ഉണ്ടു താനും. ചുരുക്കി പറഞ്ഞാൽ നിരഞ്ജൻ IPS എന്ന Assit. പോലീസ് കമ്മീഷണറുടെ വേഷത്തിൽ പ്രിത്വി കസറി. ഒരു നായക നടനെ സംബന്ധിച്ചിടത്തോളം അയാൾ നായകനായി അഭിനയിച്ച സിനിമയിൽ ഏറ്റവും നന്നായത് തന്റെ അഭിനയമാണു എന്ന് പ്രേക്ഷകർ അഭിപ്രായപെടുന്നതാണു ഏറ്റവും വലിയ നേട്ടം. ഇക്കാര്യത്തിൽ പ്രിത്വിരാജിനു അഭിമാനിക്കാം. ഇന്ന് മലയാള സിനിമയിൽ ചില നായക നടന്മാർക്ക് കിട്ടാതെ പോകുന്നതും ഈ നേട്ടം തന്നെയാണു.
സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത സമ്പത്ത്, സിദിഖ്, വിജയ് രാഘവൻ സൈമൺ പാലത്തിങ്കുൽ ആയി വേഷമിട്ട പുതുമുഖ നടൻ എന്നിവരെല്ലാം നല്ല പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. രണ്ടര മണിക്കൂർ നീളമുള്ള ഈ സസ്പെൻസ് ത്രില്ലർ വളരെ ഫാസ്റ്റായി ചിത്രീകരിക്കുന്നതിൽ ഛായഗ്രഹകനും എഡിറ്ററും വിജയിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതവും മോശമല്ല.
നായകൻ പ്രിത്വിരാജ് ആയത് കൊണ്ടാവണം സിനിമയിൽ ഒരു നായികയും Love Track ഉം സോഗ്സും.എന്നിരുന്നാലും ഗാന രംഗങ്ങളിൽ പ്രിത്വിരാജിന്റെ ഗെറ്റപ്പുകൾ യുവ ആരാധികമാരെ ഹരം കൊള്ളിക്കുന്നവ തന്നെയായിരുന്നു. അത് തന്നെയായിരിക്കാം ഇതിന്റെ പിന്നിലുള്ള ലക്ഷ്യവും. അതു പോലെ സിനിമയിൽ പ്രിത്വിരാജ് പറയുന്ന ഡയലോഗുകൾ മികച്ചതെങ്കിലും ഇംഗ്ലീഷ് ഡയലോഗുകൾ രൺജി പണിക്കർ സ്റ്റാൻഡേർഡിൽ എത്തിയില്ല എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. രൺജി പണിക്കരുടെ ഹെവി ഡയലോഗുകൾ പറഞ്ഞിരുന്നത് മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെയാണു. അർത്ഥം മനസ്സിലാവാതിരുന്നിട്ടു കൂടി മലയാളികൾ ഒന്നടങ്കം അത് ആരവങ്ങളോടെ ഏറ്റു വാങ്ങിയതാണു. അത്തരം കടുകട്ടി ഡയലോഗുകൾ Assit കമ്മീഷണർ റോളിൽ നിന്നു കൊണ്ട് പ്രിത്വി പറഞ്ഞാൽ കൂവൽ കിട്ടാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയിട്ടാവണം സംവിധായകൻ കട്ടി കുറഞ്ഞ ഇംഗ്ലീഷ് ഡയലോഗുകൾ പറയിച്ച് കയ്യടി നേടിയത്. കമ്മീഷണറാവാനും കളക്ടറാവാനുമൊക്കെ പ്രിത്വിക്ക് ഇനിയും സമയം ധാരാളമുണ്ടല്ലോ.
ഇത്തരം സിനിമകളിൽ പ്രേക്ഷകരെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന ഘടകം സിനിമയുടെ സസ്പെൻസ് ആണു. ആദ്യം ടൈഗറിലും പിന്നെ ത്രില്ലറിലും ആ കാര്യത്തിൽ സംവിധായകൻ വിജയിച്ചുവെങ്കിലും ഒരു സാധാരണ പ്രേക്ഷകന്റെ ആദ്യ മൂന്ന് guess ഉം കഴിഞ്ഞ് നാലാമത്തേയോ അഞ്ചാമത്തേയോ guess ൽ വരുന്ന ആളെ വേണം അടുത്ത പടത്തിൽ വില്ലൻ ആക്കാൻ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
റിലീസിനു മുൻപ് തന്നെ മനോരമ ചാനൽ ഇതിന്റെ റൈറ്റ്സ് വാങ്ങിച്ചതും ആദ്യ ദിവസങ്ങളിലെ യുവാക്കളുടെ സപ്പോർട്ടും ഈ സിനിമയെ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ എത്തിച്ചു കഴിഞ്ഞു. പക്ഷേ കേരളത്തിൽ ഒരു സിനിമ അത് നല്ലതായാലും മോശമായാലും സൂപ്പർഹിറ്റ് ആകണമോ Long റൺ കിട്ടണമോ എന്നൊക്കെ തിരുമാനിക്കുന്നത് കുടുമ്പ പ്രേക്ഷകർ ആണല്ലോ. കോമഡി സിനിമകൾ എന്ന പേരിൽ തരം താണ ഹാസ്യ രംഗങ്ങൾ കുത്തി നിറച്ച മൂന്നാം കിട സിനിമകൾക്ക് കുടുംബ പ്രേക്ഷകർ മുൻ ഗണന കൊടുക്കുമ്പോൾ പല നല്ല സിനിമകൾക്കും അർഹിക്കുന്ന വിജയം കിട്ടാതെ പോകുന്നു. ചവറു സിനിമകളെ പ്രോൽസാഹിപ്പിക്കുന്നത് നിർത്തി ത്രില്ലറിനു പരിഗണന നല്കാൻ ഈ വിഭാഗം തയ്യാറായാൽ ത്രില്ലർ സൂപ്പർ ഹിറ്റും കഴിഞ്ഞ് ഒരു മെഗാഹിറ്റ് വിജയം സ്വന്തമാക്കും എന്നത് തീർച്ചയാണു...!
*മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും കഴിഞ്ഞാൽ കരുത്തുറ്റ നായക വേഷങ്ങൾ ചെയ്യാൻ ഇന്ന് മലയാള സിനിമയിൽ താൻ മാത്രമേ ഉള്ളു എന്ന് ത്രില്ലറിലൂടെ പ്രിത്വി വീണ്ടും തെളിയിച്ചിരിക്കുകയാണു..!!
**അല്ല പിന്നെ..! കോമഡി ചെയ്യാൻ സുരാജ് ഉണ്ടല്ലോ ഇവിടെ..!!!
Subscribe to:
Post Comments (Atom)
13 comments:
അപ്പൊ കാണാം...അല്ലേ?
"Anwar ബോക്സ് ഓഫീസിൽ വിചാരിച്ച ചലനം സൃഷ്ടിക്കാതിരുന്നതു കൊണ്ടുമൊക്കെയാവാം"
അന്‍വര്‍ വിജയ ചിത്രം എന്നായിരുന്നു പലരും എഴുതിക്കണ്ടതു...
ഏതാണ് സത്യം?
@ഡോ.ആര് .കെ.തിരൂര്‍
കോമഡി ചിത്രങ്ങൾ മാത്രം ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ദയവു ചെയ്ത് ഈ സിനിമ കാണരുത്. നിങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെടില്ല.
@Villagemaan
Anwar വിജയ ചിത്രം എന്ന് തന്നെ പറയാൻ ആണു ഞങ്ങൾക്കും താല്പര്യം. പക്ഷെ തിയറ്റർ റൺ അനുസരിച്ച് ഈ പറഞ്ഞ പോലെ Anwar വിചാരിച്ച ചലനം സൃഷ്ടിച്ചില്ല. 2.5 Cr അടുത്ത് മാത്രമേ തിയറ്ററുകളിൽ നിന്ന് ഷെയർ ആയി ലഭിച്ചിട്ടുള്ളു. ചാനൽ റൈറ്റ്സും തമിഴ് ഡബ്ബിംഗുമൊക്കെ ആയി 2.8 Cr Anwar നു വേറെയും കിട്ടിയിട്ടുണ്ട്. പ്രൊഡ്യൂസറെ സംബന്ധിച്ച് Anwar ഒരു Safe സിനിമയാണു. പക്ഷെ 4.5 Cr മുതൽ മുടക്കുള്ള ഒരു സിനിമ തിയറ്ററുകളിൽ നിന്ന് 2.5 Cr മാത്രമേ കളകട്റ്റ് ചെയ്തുള്ളു എന്നു പറയുമ്പോൾ ബോക്സ് ഓഫീസിൽ പരാജയം തന്നെ ആണു.
നിങ്ങളുടെ പോസ്റ്റിന്റെയും വെബ് ദുനിയ റിവ്യൂവിന്റെയും കുറച്ചു കുറച്ച് ‘കട്ട്-പേസ്റ്റ്’ ചെയ്ത് ഇതാ ഈ ലിങ്കിൽ ഒരു ‘വലിയ’ റിവ്യൂ.
http://www.malarvadiclub.com/2010/11/blog-post_9217.html
@വിബിഎന്‍
അവിടെ സാക്ഷാൽ ബെർളിയുടെ വരെ പോസ്റ്റ് അടിച്ചുമാറ്റി ഇട്ടിരിക്കുന്നു. പിന്നെയാണു ഒരു b studio
കൊള്ളാം...
വേറെ കൊള്ളവുന്ന പടം വരുന്ന വരെ ഓടും.
അതിനു ഇന്നു തിയറ്ററിൽ ഓടി കൊണ്ടിരിക്കുന്ന സിനിമകളിൽ ഏതാണു ഒരു കൊള്ളാവുന്ന സിനിമ. സിനിമയുടെ Quality കൊണ്ട് പടം ഓടുന്ന കാലമൊക്കെ മലയാള സിനിമയിൽ കഴിഞ്ഞു പോയി.
@വിബിഎന്‍-എനിക്ക് തോന്നുന്നത് എഴുതാനാണ് എന്റെ ബ്ലോഗ്.പിന്നെ ഞാന്‍ ആരുടെ എന്തെങ്ങിലും ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയുന്നെങ്ങില് അവരുടെ പേരോ ലിങ്കോ കൊടുക്കാതെ അങ്ങനെ ചെയ്യാറില്ല.
പഞ്ചാരക്കുട്ടന്‍ പറഞ്ഞു...
@വിബിഎന്‍-എനിക്ക് തോന്നുന്നത് എഴുതാനാണ് എന്റെ ബ്ലോഗ്.പിന്നെ ഞാന്‍ ആരുടെ എന്തെങ്ങിലും ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയുന്നെങ്ങില് അവരുടെ പേരോ ലിങ്കോ കൊടുക്കാതെ അങ്ങനെ ചെയ്യാറില്ല
തോന്നിയത് എഴുതിയത ആണോ അടിച്ചു മാറ്റിയതാണോ എന്ന് വായിക്കുനവര്‍ക്ക് മനസിലാകും. വൃത്തികേട് കാണിച്ചിട്ട് അത് ന്യായീകരിക്കുകയും കൂടെ.... കലികാലം....
@വിബിഎന്‍-വളരെ സന്തോഷം.
@b Studio-ഞാന്‍ എഴുതിയതില്‍ നിങ്ങളുടെ ആശയം എന്തെങ്കിലും കടന്നു വന്നിട്ടുണ്ടേങ്കില്.ക്ഷമിക്കണം
എന്റെ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഹ ഹ ഹാ
ആശയം കടന്നു വന്നാല്‍ ക്ഷമിക്കണം എന്നോ......
ഇപ്പൊ പോയി ആ പോസ്റ്റ് എഡിറ്റ് ചെയ്തു ബി സ്റ്റുഡിയോയുടെ ബ്ലോഗില്‍ നിന്നും അടിച്ചു മാറ്റിയതെല്ലാം ഡിലിറ്റ് ചെയ്തു. മിടുക്കനാട്ടോ..
പടം എട്ടു നിലയില്‍ പൊട്ടി !!! എന്തായിരുന്നു കുറച്ചു കാലമായി , പോസ്റ്റര്‍ ഒട്ടിക്കളും , ഫ്ലെക്ഷ് ബോര്‍ഡ് വക്കുകയും , മാലയിടലും ഒക്കെ ! അന്‍വറിന്റെ നിര്‍മാതാവ് പറഞ്ഞു അത് പരാജയം ആണ് എന്ന് ! ഹ ഹ ഹ ! ഞങ്ങളുടെ നാട്ടില്‍ ഈ ഗോഷ്ടികള്‍ കാണിച്ച ആരാധകര്‍ തലയില്‍ മുണ്ടിട്ടാണ് നടക്കുന്നത് , ചിലര്‍ തിരിച്ചു മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് അസ്സോസിഅറേനില് കയറി , അതും സമസ്ത അപരാധങ്ങള്‍ക്കും മാപ്പും പറഞ്ഞു ! ഒരു സൂപ്പര്‍ താര അസോസിയേഷന് ഇത്തരക്കാരെ കുളിപ്പിച്ച ശേഷം ആണത്രേ കയറ്റിയത്
Post a Comment