RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കില്ലാടി - ഇതൊരു അല്ലു അര്‍ജുന്‍ സിനിമ അല്ല !


മമ്മൂട്ടിയും മോഹൻലാലും ദിലിപും പ്രിത്വിരാജും കഴിഞ്ഞാൽ പിന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണു തെലുങ്ക് താരം അല്ലു അർജുൻ. തെലുങ്ക് സിനിമയിൽ അല്ലു അർജുനുള്ളതിനേക്കാൾ വലിയ സ്ഥാനമാണു മലയാള സിനിമയിൽ അല്ലുവിനുള്ളത്. മൊഴി മാറ്റ ചിത്രങ്ങളിലൂടെയാണു അല്ലു അർജുൻ കേരളത്തിലും തരംഗമായത്. ചടുലമായ ആക്ഷൻ രംഗങ്ങളും മലയാള സിനിമകളിൽ ഒരിക്കലും കാണാൻ സാധിക്കാത്ത നൃത്ത ചുവടുകളുമായി അല്ലു അർജുന്റെ തെലുങ്ക് സിനിമകൾ മലയാളം സംസാരിച്ചു തുടങ്ങിയപ്പോൾ കേരളത്തിലെ തിയറ്ററുകൾ ജനസമുദ്രങ്ങളായി മാറി. ആര്യ എന്ന സിനിമയിൽ തുടങ്ങി കിലാഡി എന്ന ഏറ്റവും പുതിയ സിനിമ വരെയാവുമ്പോൾ മിനിമം ഗ്യാരണ്ടി നടൻ എന്ന പദവിയാണു അല്ലു അർജുൻ കേരളത്തിൽ കൈവരിച്ചിരിക്കുന്നത്.

തെലുങ്കിൽ ഹിറ്റായ വേദം എന്ന സിനിമയുടെ മലയാളം പതിപ്പാണു കില്ലാഡി. പൊതുവെ നമ്മൾ മലയാളികൾക്ക് തെലുങ്കു സിനിമകളോട് ഒരു പുഛ മനോഭാവം ആണു.വെറും പാട്ടും കൂത്തും പിന്നെ ദൈവത്തേക്കാൾ ശക്തിയുള്ള നായകന്മാരുമൊക്കെയുള്ള തെലുങ്ക് സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. അല്ലു അർജുന്റെ സ്റ്റൈൽ പെർഫോർമൻസിലൂടെ തെലുങ്ക് മൊഴി മാറ്റ ചിത്രങ്ങൾക്ക് കേരളത്തിൽ ആരാധകരുണ്ടായി തുടങ്ങി. ഇടയ്ക്ക് ഒരു ഹാപ്പി ഡെയ്സ് വിജയിച്ചെങ്കിലും അല്ലു അർജുൻ സിനിമകൾ തന്നെയാണു മൊഴിമാറ്റ സിനിമകളിൽ താരം. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേക്കാകർക്ഷിക്കാൻ ഇതു വരെ ഡബ്ബിംഗ് സിനിമകൾക്ക് കഴിഞ്ഞിട്ടില്ല. മേൽ പറഞ്ഞ ആ മനോഭാവം തന്നെയാണു അതിനു കാരണം. എന്നാൽ മലയാള സിനിമക്ക് സ്വപ്നം കാണാൻ കൂടി പോലും പറ്റാത്ത അത്ര മനോഹരമായ സിനിമകൾ തെലുങ്കിൽ ഇറങ്ങുന്നുണ്ട്. എന്തിനു കന്നഡ സിനിമ വരെ പുതിയ ഒരു ഉണർവിന്റെ പാതയിൽ എത്തി കഴിഞ്ഞിരിക്കുന്നു. എന്നാൽ നമ്മുടെ മലയാള സിനിമ മാത്രം പൊട്ടക്കിണറിലെ തവളയെ പോലെ ലോകത്തിന്റെ വലുപ്പം ഈ കിണറാണു എന്ന് കരുതി കാലം കഴിച്ചു കൂട്ടുന്നു.

അല്ലു അർജുന്റെ മുൻ കാല സിനിമകളെ പോലെയല്ല കിലാഡി. 8 പാട്ടുകളും 12 ഫൈറ്റ് സീനുകളും കുത്തി നിറച്ച് രണ്ടരമണിക്കൂർ നോൺ സ്റ്റോപ്പ് entertainment നല്ക്കുന്ന സ്ഥിരം തെലുങ്ക് ഫോർമുലയിൽ നിന്നും വ്യതിചലിച്ചിട്ടുള്ള ഒരു സിനിമയാണു കിലാഡി. അല്ലു അർജുന്റെ ഇനീഷ്യൽ മാത്രം ലക്ഷ്യമിട്ട് അനുഷ്ക്കയുടെ ഗ്ലാമർ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ അടിച്ചിറക്കിയ ഇതിന്റെ വിതരണക്കാർ മാപ്പർഹിക്കാത്ത ഒരു തെറ്റാണു ചെയ്തിരിക്കുന്നത്. കാരണം അല്ലു അർജുൻ - അനുഷക്ക ജോഡിയുടെ ഒരു കിടിലൻ പ്രണയ കഥ പ്രതീക്ഷിച്ച് വരുന്ന പ്രേക്ഷകരെ തീർത്തും നിരാശപ്പെടുത്തും ഈ സിനിമ. കാരണം ഇതിലെ നായകൻ അല്ലു അർജുൻ അല്ല. നായിക അനുഷ്ക്കയും. എന്നാൽ ഇങ്ങനെ ഒരു കാഴ്ച്ചപ്പാടോടെ അല്ല നിങ്ങൾ ഈ ചിത്രം കാണാൻ പോകുന്നതെങ്കിൽ ഒരു ഗംഭീര സിനിമ(ഇതിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല കാരണം അത്രക്കും വലിയ ഒരു സിനിമയാണു ഇത്) നിങ്ങൾക്ക് അനുഭവിക്കാം.

5 വ്യത്യസ്ഥരായ ആളുകളുടെ ജീവിതത്തിലൂടെയാണു ഈ സിനിമ പുരോഗമിക്കുന്നത്. അല്ലു അർജുൻ അവതരിപ്പിക്കുന്ന കാമുകിയുടെ മുന്നിൽ പണക്കാരൻ എന്ന് അഭിനയിക്കുന്ന കേബിൾ രാജു എന്ന കഥാപാത്രം. അനുഷ്ക്കയുടെ സരോജ എന്ന വേശ്യ, മനോജ് ബാജ്പേയുടെ ഖുറേഷി എന്ന മുസ്ലിം കഥാപാത്രം, തന്റെ മകനെ പലിശക്കാരുടെ കൈയ്യിൽ നിന്നും രക്ഷിക്കാൻ വേണ്ടി വൃക്ക വില്ക്കാൻ തയ്യാറായ ശരണ്യ, മഞ്ജു മനോജിന്റെ പോപ്പ് മ്യൂസിക് താരമാവാൻ ആഗ്രഹിക്കുന്ന വിവേക് എന്നിവരാണു ഈ അഞ്ച് പേർ. ഇവർ അഞ്ച് പേരുടെയും ജീവിതങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. പക്ഷെ അവർ അവസാനം ഒരു സ്ഥലത്ത് ഒരുമിച്ചു ചേരുന്നു. അതെങ്ങനെ, പിന്നീട് എന്തുണ്ടായി എന്നതാണു ഈ സിനിമ. . അല്ലു അർജുൻ സിനിമകൾ തിയറ്ററിൽ പോയി കാണാത്തവരാണു നിങ്ങളെങ്കിൽ, നിങ്ങൾ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരാണു എങ്കിൽ തീർച്ചയായും ഈ സിനിമ തിയറ്ററിൽ പോയി കാണണം. ഒരു കാര്യം ഉറപ്പാണു ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

Anwarന്റെയും കോക്ക്ടെയിലുകളുടെയും രൂപത്തിൽ ഹോളിവുഡ് സിനിമകൾ മലയാളം സംസാരിച്ചു തുടങ്ങുന്ന ഈ കാലത്ത് മൊഴിമാറ്റ ചിത്രങ്ങൾ എന്ന പേരിൽ ഇനിയും ഇത്തരം ചിത്രങ്ങളെ അയിത്തം കല്പ്പിച്ചു മാറ്റി നിർത്തേണ്ട കാര്യമില്ല. നല്ല സിനിമകൾ അത് ഏത് ഭാഷയിൽ നിന്നായാലും വിജയിക്കുക തന്നെ വേണം..!

*Anwar നെയും കോക്ക്ടെയിലെനെയും പറ്റി ഇവിടെ പറയേണ്ട കാര്യമെന്താ.. അല്ലെങ്കിലും മലയാള സിനിമയിൽ മാറ്റത്തിന്റെ കാഹള ധ്വനി മുഴങ്ങുക അങ്ങ് പടിഞ്ഞാറു നിന്നായിരിക്കുമെന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ട്..!!

**അതെ..തെക്കോട്ട് എടുക്കാറായി..!!!

6 comments:

Anonymous said...

This is now being remade by Jayam Ravi & Anushka in Tamil

രായപ്പന്‍ said...

ഞാന്‍ ഈ സിനിമ തെലുങ്കില്‍ തന്നെ കണ്ടായിരുന്നു... സംഭാഷണങ്ങള്‍ വലുതായൊന്നും മനസിലായില്ലെങ്കിലും സിനിമകണ്ട് ത്രില്ലടിച്ചിരുന്നുപോയി... അല്ലേലും സിനിമയ്ക്ക് എന്ത് ഭാഷ അല്ലേ.....

b Studio said...

@Suseelan
പക്ഷെ തമിഴ് സിനിമ പ്രേക്ഷകർ ഇത് എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയണം.

@രായപ്പന്‍
അതെ..
"പ്രേക്ഷകന്റെ ഭാഷയും സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല (ഹോളിവുഡിലല്ലാതെ)"റോബി,ലോകസിനിമയുടെ വര്‍ത്തമാനം

Pony Boy said...

ഒരു സമയത്ത് അമേരിക്കൻ ആക്സന്റ് മനസ്സിലാകാതെ വായും പൊളീച്ചിരുന്നു എത്ര ഇംഗ്ലീഷ് ചിത്രങ്ങൾ കണ്ട് കൈയ്യടിചിരിക്കുന്നു..ഭാഷ ഒരു പ്രോബ്ലമല്ല...

മലയാളം ആഗ്രഹിക്കുന്ന ഒരു യുവത്വമാണ് ആല്ലുഅർജ്ജുൻ...
ആര്യ-2 , ക്രിഷ്ണ ,ഹാപ്പി ഇതൊകെ ഇപ്പോഴത്തെ മലയാളം സിനിമകളെ അപേക്ഷിച്ച് കിടുക്കൻ പടങ്ങളാണ്..
അത്രയ്ക്ക് അനായാസമായ മെയ്‌വഴക്കത്തോടെയാണ് അർജ്ജുൻ അഭിനയിക്കുന്നത്..ഹാപ്പിയുടെ ആ ക്ലൈമാക്സ് സീനിൽ ലോക്ലാസ് ഡബ്ബിങ്ങ് ആയിട്ടുകൂടി തിയറ്ററുകളിൽ ഞാനുൾപ്പെടെയുള്ള ആൾക്കാർ എണ്ണീറ്റുനിന്ന് കൈയ്യടിച്ചിട്ടുണ്ട്..

മലയാളികൾക് പിറക്കാതെ പോയ യുവതാരമാണ് അല്ലുഅർജ്ജുൻ.

തെലുങ്കുപടം ‘മഗധീര‘ കണ്ടിരുന്നു ടൊറന്റിലുണ്ട്..എന്താ ഐറ്റം..ഹോളിവുഡ്ഡീനെ വെല്ലുന്ന ഗ്രാഫിക് വർക്ക്..ഇപ്പോഴത്തെ എന്തിരൻ ഒന്നും അതിനെ നാലയലത്ത് വരില്ല...

നമ്മൾ ഇപ്പോഴും കിണറ്റിൽത്തന്നെയാണ് എല്ലാക്കാര്യത്തിലും...ഓരോ ആറ്റിറ്റ്യൂഡുകൾ അല്ലാതെന്താ..ദിവസം 1 ലക്ഷം വച്ച് പ്രതിഫലം വാങ്ങിക്കുന്ന സുരാജിന്റെ നായികയാവാൻ ആരും തയ്യാറല്ല..ഇവളോക്കെ പിന്നെന്തിനാ ഇവിടെ..കുളിസീനിലഭിനയിക്കാനോ?

b Studio said...

@Pony boy
ഹാപ്പി, കൃഷ്ണ തുടങ്ങിയ സിനിമകളിൽ കണ്ട അല്ലു അർജുനെ അല്ല ഈ സിനിമയിൽ കാണുക. അവയെല്ലാം അല്ലു അർജുനു വേണ്ടി ഉണ്ടാക്കിയ സിനിമകൾ ആയിരുന്നു. ഇത് പക്ഷെ ഈ സിനിമയിൽ അല്ലു അർജുനും അഭിനയിക്കുന്നു എന്ന് മാത്രം..

മഗധീര കിടിലൻ പടം തന്നെയാണു... ശങ്കർ അത് കണ്ടിട്ടില്ല എന്ന് തോന്നുന്നു


കലാഭവൻ മണിയും പണ്ട് നായികയെ കിട്ടാതെ ഒരു പാട് വലഞ്ഞതല്ലേ. ഇന്ന് ഐശ്വര്യ റായുടെ ബോയ് ഫ്രണ്ട് ആയി അഭിനയിക്കാനുള്ള അവസരം വരെ കിട്ടി.

Anonymous said...

Suseel bhai,you r mistaken,in tamil Simbu,bharath & anushka are starring in the remake of khiladi(vedam),and the film's name is vaanam.

I heard a news that magadheera is dubbing into malayalam,enth padamayirunnu,,,super...Ram Chran..real threat for alu..

Followers

 
Copyright 2009 b Studio. All rights reserved.